ആറ് എയർബാഗുകൾക്കൊപ്പം പുത്തൻ ഡീസൽ iMT ഓപ്ഷനും; Seltos -ന് പുതിയ അപ്പ്ഡേറ്റുകളുമായി Kia
വികസിച്ചുകൊണ്ടിരിക്കുന്ന മാർക്കറ്റ് ഡൈനാമിക്സിനെ അടിസ്ഥാനമാക്കി വാഹന നിർമ്മാതാക്കൾ തങ്ങളുടെ കാറുകളുടെ വേരിയൻറ് ലൈനപ്പ് പതിവായി പരിഷ്കരിക്കുന്നു.

സെൽറ്റോസിന്റെ മിഡ് സ്പെക്ക് HTK+ ഡീസൽ ഓട്ടോമാറ്റിക് വേരിയന്റ് നിർത്തലാക്കുന്നതായി കിയ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കൾ കാർണിവലിന്റെ ബേസ് സ്പെക്ക് പ്രീമിയം ഏഴ് സീറ്റർ വേരിയന്റും നിർത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നിർത്തലാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും ഡിമാൻഡ് കുറഞ്ഞതാവാം കാരണം എന്ന് ഞങ്ങൾ കരുതുന്നു. സെൽറ്റോസിന്റെ കാര്യത്തിൽ, ഡീസൽ iMT HTK+ വേരിയന്റിന്റെ വരാനിരിക്കുന്ന ലോഞ്ചിനെ അടിസ്ഥാനമാക്കിയാവാം ഓട്ടോമാറ്റിക് യൂണിറ്റ് പിൻവലിച്ചത് എന്നും കരുതാം.

റിപ്പോർട്ടുകൾ പ്രകാരം, പിൻവലിച്ച ഈ വേരിയന്റുകളുടെ ബുക്കിംഗ് എടുക്കരുതെന്ന് കമ്പനി ഡീലർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇൻവെന്ററിയിലുള്ള യൂണിറ്റുകൾ മാത്രമേ വിൽപ്പനയ്ക്ക് ലഭ്യമാകൂ.

സെൽറ്റോസ് HTK+ ഡീസൽ ഓട്ടോമാറ്റിക് വേരിയന്റ് നിർത്തലാക്കുന്നത് HT ലൈനിൽ നിന്ന് ഡീസൽ ഓട്ടോയുടെ കോംബോ നീക്കം ചെയ്തിരിക്കുകയാണ്. നിർത്തലാക്കിയ വേരിയന്റ് നേരത്തെ 14.25 ലക്ഷം രൂപയ്ക്ക് ലഭ്യമായിരുന്നു.

സെൽറ്റോസിൽ ഡീസൽ ഓട്ടോ കോംബോ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ ഇനി ടോപ്പ്-സ്പെക്ക് GTX+ AT-ലേക്ക് പോകേണ്ടിവരും, ഇതിന് 17.95 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

അതല്ലാതെ iMT വേരിയന്റിന്റെ ലോഞ്ചിനായി കാത്തിരിക്കാം എന്നതാണ് മറ്റൊരു ഓപ്ഷൻ. പെട്രോൾ iMT വേരിയന്റിന് സമാനമായ HTK+ വേരിയന്റിനൊപ്പം ഇത് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ടോപ്പ് സ്പെക്ക് GTX+ AT-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനുമായി താരതമ്യപ്പെടുത്തുമ്പോൾ സെൽറ്റോസ് iMT ഡീസൽ HTK+ വളരെ താങ്ങാനാവുന്നതായിരിക്കും. അതാത് മാനുവൽ വേരിയന്റിനേക്കാൾ ഏകദേശം 50,000 രൂപ കൂടുതലാണ് ഇതിന് പ്രതീക്ഷിക്കുന്നത്.

ആധുനിക iMT അനുഭവം ഓട്ടോയുമായി വളരെ അടുത്താണ്, കൂടാതെ ഗിയർ മാറ്റുന്നതിന്റെ ആവേശം ഉപയോക്താക്കൾക്ക് ആസ്വദിക്കാനാകും. മാനുവൽ ട്രാൻസ്മിഷൻ വാഹനവുമായി മികച്ച കണക്ഷൻ ഉറപ്പാക്കുന്നു, എന്നാൽ പലർക്കും ക്ലച്ച് ഉപയോഗിക്കുന്നത് ഒരു ബുദ്ധിമുട്ടാണ്.

നഗരത്തിലെ ഗതാഗത സാഹചര്യങ്ങളിൽ ഇത് പ്രത്യേകിച്ചും വളരെ അലോസലമാണ്. ക്ലച്ച് ഒഴിവാക്കുന്നതിലൂടെ, iMT രണ്ട് വേൾഡുകളിലും ഏറ്റവും മികച്ചത് അൺലോക്ക് ചെയ്യുന്നു. സോനെറ്റിനും വെന്യുവിനും വേണ്ടി കിയ നേരത്തെ iMT അവതരിപ്പിച്ചിരുന്നു. 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ മോട്ടോറിനൊപ്പമാണ് സെൽറ്റോസിന് iMT ഓപ്ഷനുള്ളത്.

കാർണിവലിന്റെ കാര്യത്തിൽ, കമ്പനി ഒരു പുതിയ ബേസ് സ്പെക്ക് പ്രസ്റ്റീജ് ഏഴ് സീറ്റർ വേരിയന്റ് അവതരിപ്പിച്ചു. 29.99 ലക്ഷം മുതൽ ഇതിന് വില ആരംഭിക്കുന്നു, ഇതിന് കാർണിവലിന്റെ മുൻ ബേസ് സ്പെക്ക് ഏഴ് സീറ്റർ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 4.5 ലക്ഷം രൂപ ചെലവ് കൂടുതലാണ്.

സെൽറ്റോസിനായി കിയ ഉടൻ തന്നെ ചില പുതിയ അപ്‌ഡേറ്റുകൾ അവതരിപ്പിക്കാൻ പോകുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിക്കൊണ്ട് സുരക്ഷാ കിറ്റ് നിർമ്മാതാക്കൾ അപ്‌ഡേറ്റ് ചെയ്യും. അടുത്തിടെ പുറത്തിറക്കിയ കിയ കാരെൻസ് എല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകുന്നു.

ഈ വർഷാവസാനം അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റിന് വളരെ മുന്നോടിയായി സെൽറ്റോസിന്റെ ഈ അപ്‌ഡേറ്റുകൾ അടുത്ത മാസം അവതരിപ്പിക്കും. പുതുക്കിയ ഡിസൈൻ, പുതുക്കിയ ഇന്റീരിയറുകൾ, പനോരമിക് സൺറൂഫ് തുടങ്ങിയവയുമായാണ് 2022 സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് വരുന്നത്.

ഈ വർഷാവസാനം പ്രാബല്യത്തിൽ വന്നേക്കാവുന്ന പുതുക്കിയ സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് ആറ് എയർബാഗുകളിലേക്ക് നവീകരിക്കുന്നത്. എല്ലാ കാറുകൾക്കും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

കാർ നിർമ്മാതാക്കൾ അവതരിപ്പിക്കുന്ന ഈ സജീവമായ മാറ്റങ്ങൾ സൂചിപ്പിക്കുന്നത് ആറ് എയർബാഗുകളുടെ നിർദ്ദിഷ്ട നിയമം ഉടൻ അംഗീകരിക്കുകയും നിയമമാക്കുകയും ചെയ്യുമെന്നാണ്.

മറ്റ് അനുബന്ധ വാർത്തകളിൽ ദക്ഷിണ കൊറിയൻ ബ്രാൻഡിന്റ് ഇന്ത്യൻ വിപണിയിൽ കാരെൻസ് എംപിവിയുടെ രൂപത്തിൽ തങ്ങളുടെ നാലാമത്തെ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്. 8.99 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന കാരെൻസ് രാജ്യത്ത് ബ്രാൻഡിന്റെ വിപണി വിഹിതം മെച്ചപ്പെടുത്താൻ സഹായിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.


Click it and Unblock the Notifications








