Huracan EVO ഫ്ലൂ ക്യാപ്സൂള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് Lamborghini

ഹുറാക്കന്‍ ഇവോയുടെ ഫ്ലൂ ക്യാപ്സൂള്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഇറ്റാലിയന്‍ സൂപ്പര്‍ സ്‌പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി.

Huracan EVO ഫ്ലൂ ക്യാപ്സൂള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് Lamborghini

ലംബോര്‍ഗിനി മോഡലുകളുടെ അനുകരണീയമായ വരകളും രൂപവും വര്‍ധിപ്പിക്കുന്ന വൈബ്രന്റ് നിറങ്ങളുടെ പാരമ്പര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹുറാക്കന്‍ ഫ്ലൂ ക്യാപ്സൂള്‍ പതിപ്പ് ഇന്ത്യയിലെത്തുന്നത്. ഹുറാക്കാന്‍ ഇവോ ഫ്ലൂ കാപ്സ്യൂള്‍ കൂടുതല്‍ മനോഹരമായതും, ഭംഗിയുള്ളതുമായ നിറങ്ങളുടെ ധീരവും എന്നാല്‍ മനോഹരവുമായ ഒരു ശേഖരമാണെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്.

Huracan EVO ഫ്ലൂ ക്യാപ്സൂള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് Lamborghini

ഇന്റീരിയര്‍ നിറവും ട്രിം ഓപ്ഷനുകളും ഉള്ള മാറ്റ് പെയിന്റ് എക്സ്റ്റീരിയറില്‍ ഇത് യാഥാര്‍ത്ഥ്യമാക്കുന്നു. രാജ്യത്തെ ആദ്യത്തെ ഹുറാക്കന്‍ ഇവോ ഫ്ലൂ കാപ്സ്യൂള്‍ പുറത്തെ നിറത്തിലുള്ള Arancio Livrea ചെന്നൈയിലെ ഒരു ഉപഭോക്താവിന് കൈമാറിയതും ഈ എന്‍ട്രി അടയാളപ്പെടുത്തി. ഈ പ്രത്യേക ദിനത്തില്‍ മകള്‍ക്കായി ഒരു പിതാവ് നല്‍കിയ പ്രണയദിന സമ്മാനമായി കാര്‍ മാറുകയും ചെയ്തു.

Huracan EVO ഫ്ലൂ ക്യാപ്സൂള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് Lamborghini

''തങ്ങളുടെ V10 സൂപ്പര്‍ സ്പോര്‍ട്സ് കാര്‍ ഹുറാക്കന്‍ ഇവോ ഫ്ലൂ കാപ്സ്യൂള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ലംബോര്‍ഗിനി ഇന്ത്യ മേധാവി ശരദ് അഗര്‍വാള്‍ പറഞ്ഞു.

Huracan EVO ഫ്ലൂ ക്യാപ്സൂള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് Lamborghini

തങ്ങളുടെ ഉപഭോക്താക്കള്‍ക്കിടയില്‍ ഹുറാക്കന്‍ സീരീസ് ഇന്ത്യന്‍ വിപണിയില്‍ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ഹുറാക്കന്‍ ഇവോ ഫ്ലൂ ക്യാപ്സ്യൂള്‍ ചേര്‍ക്കുന്നതോടെ, വളര്‍ന്നുവരുന്ന തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ വ്യക്തിത്വവും അവരുടെ ലംബോര്‍ഗിനിയില്‍ ഇഷ്ടാനുസൃതമാക്കാനും സ്റ്റാമ്പ് ചെയ്യാനും ഇത് അവസരം നല്‍കും.

Huracan EVO ഫ്ലൂ ക്യാപ്സൂള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് Lamborghini

വെര്‍ഡെ ഷോക്ക് (ഗ്രീന്‍), അരാന്‍സിയോ ലിവ്റിയ (ഓറഞ്ച്), സെലസ്റ്റെ ഫെദ്ര (ബ്ലൂ), അരാന്‍സിയോ ഡാക് (ഓറഞ്ച്), ഗിയല്ലോ ക്ലാരസ് (യെല്ലോ) എന്നിവയില്‍ മാറ്റ് ബ്ലാക്ക് റൂഫ്, ഫ്രണ്ട് ബമ്പര്‍ എന്നിവയില്‍ അഞ്ച് ബാഹ്യ, ഇന്റീരിയര്‍ കോണ്‍ഫിഗറേഷനുകളിലാണ് വാഹനം വരുന്നത്.

Huracan EVO ഫ്ലൂ ക്യാപ്സൂള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് Lamborghini

കൂടാതെ, ലംബോർഗിനി ഹുറാകാൻ ഇവോ ഫ്ലൂ കാപ്സ്യൂളിന് കോംപ്ലിമെന്ററി ഇന്റീരിയർ ട്രിം, കളർ ഓപ്ഷനുകളും ലഭിക്കുന്നുണ്ട്.

Huracan EVO ഫ്ലൂ ക്യാപ്സൂള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് Lamborghini

ലംബോർഗിനി പറയുന്നതനുസരിച്ച്, ഹുറാക്കൻ ഇവോ ഫ്ലൂ കാപ്‌സ്യൂളിന്റെ തിളക്കമുള്ളതും ഊർജ്ജസ്വലവുമായ നിറങ്ങൾ വാഹനത്തിന്റെ ലൈനും സ്‌പോർട്ടി രൂപവും വർദ്ധിപ്പിക്കുകയും റോഡിലെ കാറിന്റെ സാന്നിധ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Huracan EVO ഫ്ലൂ ക്യാപ്സൂള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് Lamborghini

ഈ മാറ്റങ്ങൾ കൂടാതെ, ലംബോർഗിനി ഹുറാകാൻ ഇവോ ഫ്ലൂ ക്യാപ്‌സ്യൂളിന്റെ ഇന്റീരിയർ സ്‌പോർട്‌സ് സ്റ്റിച്ചിംഗുകളും എംബ്രോയിഡറിയും തിളങ്ങുന്ന പുറം നിറങ്ങളുമായി പൊരുത്തപ്പെടുന്നു. മാത്രമല്ല, ലംബോർഗിനി ഹുറാകാൻ ഇവോ ഫ്ലൂ കാപ്സ്യൂൾ സ്റ്റാൻഡേർഡ് കംഫർട്ട് സീറ്റുകൾക്ക് പകരം സ്പോർട്സ് സീറ്റുകൾ ഉപയോഗിച്ച് കോൺഫിഗർ ചെയ്യാനും സാധിക്കും.

Huracan EVO ഫ്ലൂ ക്യാപ്സൂള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് Lamborghini

ലംബോർഗിനി ഹുറാകാൻ ഇവോ കാപ്‌സ്യൂളിന് കരുത്തേകുന്നത് 5.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് V10 പെട്രോൾ എഞ്ചിനാണ്. ഈ യൂണിറ്റ് 8,000 rpm-ൽ 631 bhp പീക്ക് പവറും 6,500 rpm-ൽ 600 Nm പീക്ക് ടോർക്കും നൽകും.

Huracan EVO ഫ്ലൂ ക്യാപ്സൂള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് Lamborghini

ഈ യൂണിറ്റ് 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷൻ വഴി എല്ലാ നാലു ചക്രങ്ങളിലേക്കും പവർ അയയ്‌ക്കുന്നു, അങ്ങനെ സൂപ്പർകാറിന് വെറും 2.9 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ / മണിക്കൂർ വേഗത കൈവരിക്കാൻ കഴിയും.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
Lamborghini launched huracan evo fluo capsule in india find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X