വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Lamborghini; കൈതാങ്ങായത് Urus

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി. തങ്ങളുടെ നാനൂറാമത്തെ സൂപ്പര്‍കാര്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചാണ് ഈ സന്ദര്‍ഭം ലംബോര്‍ഗിനി ആഘോഷമാക്കിയത്.

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Lamborghini; കൈതാങ്ങായത് Urus

കഴിഞ്ഞ വര്‍ഷം കമ്പനി 86 ശതമാനം വളര്‍ച്ച നേടിയതായി പറയപ്പെടുന്നതിനാല്‍ അവസാനത്തെ 100 യൂണിറ്റുകള്‍ക്ക് വെറും ആറ് മാസമെടുത്ത് മാത്രമാണ് കമ്പനി നിരത്തുകളില്‍ എത്തിച്ചിരിക്കുന്നത്. ഈ അവസരത്തിന്റെ സ്മരണയ്ക്കായി, ബ്രാന്‍ഡ് ഗോവയിലെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി തങ്ങളുടെ മൂന്നാമത്തെ 'ലംബോര്‍ഗിനി ഡേ' എക്‌സ്പീരിയന്‍ സംഘടിപ്പിക്കുകയും ചെയ്തു.

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Lamborghini; കൈതാങ്ങായത് Urus

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളുടെ ഇന്ത്യയിലെ യാത്രയെക്കുറിച്ച് പറയുമ്പോള്‍, ലംബോര്‍ഗിനി 2007-ല്‍ രാജ്യത്ത് അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒരൊറ്റ ഡീലറുടെ പങ്കാളിത്തത്തോടെയാണ് ലംബോര്‍ഗിനി അതിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Lamborghini; കൈതാങ്ങായത് Urus

ഇപ്പോഴിതാ, 15 വര്‍ഷത്തിന് ശേഷം, സാന്റ് അഗത ആസ്ഥാനമായുള്ള കമ്പനി രാജ്യത്ത് 400 കാറുകള്‍ വിതരണം ചെയ്ത് പുതിയ നാഴികക്കല്ല് കൈവരിച്ചിരിക്കുകയാണ്. നിലവില്‍ ബെംഗളൂരു, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ ബ്രാന്‍ഡിന് ഡീലര്‍ ശൃംഖലയുണ്ട്.

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Lamborghini; കൈതാങ്ങായത് Urus

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബ്രാന്‍ഡ് 300-യൂണിറ്റ് വില്‍പ്പന കൈവരിച്ചതിന് ശേഷമാണ് ഈ നാഴികക്കല്ല് വരുന്നത്. കമ്പനിയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ രേഖപ്പെടുത്തിയ 86 ശതമാനം വളര്‍ച്ചയാണ് ഇതിന് പ്രധാന കാരണം.

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Lamborghini; കൈതാങ്ങായത് Urus

രാജ്യത്തെ മറ്റെല്ലാ ആഡംബര കാര്‍ നിര്‍മാതാക്കളും കൊവിഡ് മഹമാരിയുടെ പശ്ചാത്തലത്തില്‍ വില്‍പ്പന നഷ്ടപ്പെടുന്ന പ്രവണതയെ മറികടന്നുകൊണ്ട് ലംബോര്‍ഗിനി ഇന്ത്യയ്ക്ക് അതിന്റെ അളവ് ഇരട്ടിയാക്കിയതിനാല്‍ FY2021 വളരെ വിജയകരമായിരുന്നു.

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Lamborghini; കൈതാങ്ങായത് Urus

ഉറുസ് എസ്‌യുവി, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ലംബോര്‍ഗിനി മോഡലാണ്. 2021 മാര്‍ച്ചില്‍ കമ്പനി ഇന്ത്യയില്‍ 100-ാമത് ഉറൂസ് വിതരണം ചെയ്തു - ഔദ്യോഗിക കണക്കുകള്‍ ഇല്ലെങ്കിലും - കഴിഞ്ഞ വര്‍ഷം ആ സംഖ്യ ഗണ്യമായി ഉയരുന്ന കാഴ്ചയാണ് വാഹന വിപണി കണ്ടത്.

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Lamborghini; കൈതാങ്ങായത് Urus

കഴിഞ്ഞ വര്‍ഷം, ബ്രാന്‍ഡ് അതിന്റെ എസ്‌യുവിയുടെ രണ്ട് അഭിലഷണീയമായ പതിപ്പുകള്‍ കൂടി പുറത്തിറക്കി - പേള്‍ ക്യാപ്സ്യൂള്‍ എഡിഷനും ഗ്രാഫൈറ്റ് ക്യാപ്സ്യൂള്‍ എഡിഷനും. ഉറൂസ് ഉടന്‍ തന്നെ ഒരു മുഖം മിനുക്കലിന് തയ്യാറെടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അത് ഓഗസ്റ്റില്‍ യുഎസിലെ പെബിള്‍ ബീച്ചില്‍ വെളിപ്പെടുത്തിയേക്കും.

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Lamborghini; കൈതാങ്ങായത് Urus

'ഇന്ത്യയിലെ 400 ലംബോര്‍ഗിനികളുടെ നേട്ടം പ്രഖ്യാപിക്കുന്നതിലും ലംബോര്‍ഗിനി ദിനാനുഭവം ഈ നാഴികക്കല്ല് നേട്ടത്തിലൂടെ അടയാളപ്പെടുത്തുന്നതിലും തങ്ങള്‍ സന്തുഷ്ടരാണെന്ന് ഈ അവസരത്തില്‍ ലംബോര്‍ഗിനി ഇന്ത്യയുടെ തലവന്‍ ശരദ് അഗര്‍വാള്‍ പറഞ്ഞു.

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Lamborghini; കൈതാങ്ങായത് Urus

ഈ യാത്രയില്‍ തങ്ങളെ പിന്തുണച്ച ഞങ്ങളുടെ ഉപഭോക്താക്കളോടൊപ്പം തങ്ങളുടെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയില്‍ ലംബോര്‍ഗിനി ബ്രാന്‍ഡിനെ നിര്‍വചിക്കുന്ന മൂല്യങ്ങള്‍ അനുഭവിക്കാന്‍ കഴിയുന്ന തരത്തില്‍ അതുല്യമായ പ്ലാറ്റ്ഫോമുകള്‍ വാഗ്ദാനം ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Lamborghini; കൈതാങ്ങായത് Urus

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയില്‍ നിന്നുള്ള ഉറൂസിന്റെ ലോഞ്ച് ഇന്ത്യയില്‍ മാത്രമല്ല ആഗോള തലത്തിലും ഒരു മാറ്റം വരുത്തിയിരിക്കുകയാണ്. പുതിയ പതിപ്പ് എത്തുന്നത് വില്‍പ്പന ഒന്നുകൂടി വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Lamborghini; കൈതാങ്ങായത് Urus

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ഉറുസ് അപ്ഡേറ്റ് ചെയ്ത ഫാസിയയെ സ്പോര്‍ട് ചെയ്യും. നവീകരണങ്ങളോടെ എത്തുന്ന മോഡല്‍ അതിന്റെ 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിനില്‍ നിന്ന് കൂടുതല്‍ പവര്‍ വാഗ്ദാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവിലെ ഉറൂസ് 650 bhp കരുത്തും 850 Nm പീക്ക് ടോര്‍ക്കുമാണ് സൃഷ്ടിക്കുന്നത്.

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Lamborghini; കൈതാങ്ങായത് Urus

ഹുറാക്കന്‍, അവന്റഡോര്‍ എന്നിവയ്ക്ക് ശേഷം മൂന്നാമത്തെ മോഡലായിട്ടാണ് ലംബോര്‍ഗിനി 2017 ഡിസംബര്‍ 4-ന് ഉറൂസ് എസ്‌യുവി ബ്രാന്‍ഡ് നിരയില്‍ നിന്നും വിപണിയില്‍ എത്തുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി വലിയ വളര്‍ച്ചയാണ് മോഡലിന്റെ വില്‍പ്പനയിലും ഉണ്ടായിരിക്കുന്നത്.

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Lamborghini; കൈതാങ്ങായത് Urus

ഈ വര്‍ഷാവസാനം എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ വരവ് മാത്രമല്ല സമീപഭാവിയില്‍ ഉറുസിന് സംഭവിക്കാന്‍ പോകുന്ന ഒരേയൊരു മാറ്റം. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഉറുസിന്റെ ഹൈബ്രിഡ് പതിപ്പ് ലംബോര്‍ഗിനി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Lamborghini; കൈതാങ്ങായത് Urus

4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 സജ്ജീകരണത്തിലേക്ക് ഒരു ഇലക്ട്രിക് മോട്ടോറും ബാറ്ററി പാക്കും ചേര്‍ക്കുന്ന പോര്‍ഷെ കയെന്‍ ടര്‍ബോ എസ് ഇ-ഹൈബ്രിഡില്‍ കാണുന്ന അതേ വൈദ്യുതീകരണ സജ്ജീകരണം ഉറുസ് ഹൈബ്രിഡ് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ദശാബ്ദത്തിന്റെ അവസാനത്തില്‍ ഉറൂസ് ഇലക്ട്രിക് ആകുന്നത് വരെ ഈ ഹൈബ്രിഡ് സജ്ജീകരണം തുടരും.

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Lamborghini; കൈതാങ്ങായത് Urus

ലംബോര്‍ഗിനി അതിന്റെ ഭാവി മോഡലുകള്‍ക്കായുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. അടുത്ത ദശകത്തിന്റെ തുടക്കത്തോടെ ലെവല്‍ 4 ഡ്രൈവിംഗ് എയ്ഡുകള്‍ ചേര്‍ക്കാനും ലംബോര്‍ഗിനി പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
Lamborghini sales crosses 400 units in india find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X