മാറ്റങ്ങളോടെ 2022 NX 350h അവതരിപ്പിച്ച് Lexus; വില 64.90 ലക്ഷം രൂപ
NX 350h-ന്റെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് നിര്‍മാതാക്കളായ ലെക്സസ്. 64.90 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയിലാണ് മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ആഡംബര എസ്‌യുവി ഒരൊറ്റ പെട്രോള്‍-ഹൈബ്രിഡ് പവര്‍ട്രെയിനിലും എക്ക്വിസൈറ്റ്, ലക്ഷ്വറി, F-സ്പോര്‍ട്ട് എന്നീ മൂന്ന് വേരിയന്റുകളിലും ലഭ്യമാണ്. 2022 ലെക്സസ് NX ഇപ്പോള്‍ ഇന്ത്യയിലുടനീളമുള്ള ലെക്സസ് ഗസ്റ്റ് എക്സ്പീരിയന്‍സ് സെന്ററുകളില്‍ ബുക്ക് ചെയ്യാവുന്നതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വേരിയന്റ് തിരിച്ചുള്ള വില വിവരങ്ങള്‍ പരിശോധിച്ചാല്‍, പ്രാരംഭ പതിപ്പായ എക്ക്വിസൈറ്റ് വേരിയന്റിന് 64.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുമ്പോള്‍ ലക്ഷ്വറി വേരിയന്റിനായി 69.50 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

അതേസമയം ഉയര്‍ന്ന വേരിയന്റായ F-സ്പോര്‍ട്ടിനായി 71.60 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. നവീകരിച്ച് എത്തുന്ന മോഡലിന്റെ വിലയില്‍ കാര്യമായ വര്‍ധനവ് തന്നെയാണ് ഉണ്ടായിരിക്കുന്നതെന്ന് വേണം പറയാന്‍.
| Lexus NX | Price |
| Exquisite | ₹64,90,000 |
| Luxury | ₹69,50,000 |
| F-Sport | ₹71,60,000 |

ഔട്ട്ഗോയിംഗ് ലെക്സസ് NX 300h-ന്റെ വിലകള്‍ പരിശോധിക്കുകയാണെങ്കില്‍, എക്ക്വിസൈറ്റിന് 58.20 ലക്ഷം രൂപയും ലക്ഷ്വറിക്ക് 63.20 ലക്ഷം രൂപയും F-സ്പോര്‍ട്ടിന് 63.63 ലക്ഷം രൂപയുമാണ് എക്സ്‌ഷോറൂം വില. വിദേശ വിപണികളില്‍, NX 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍, ടര്‍ബോ 2.4 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍, NX 450h+-ല്‍ PHEV, 2.5 ലിറ്റര്‍ പെട്രോള്‍/ഇലക്ട്രിക് ലൈനപ്പ് എന്നിവയില്‍ ലഭ്യമാണ്.

2022 ലെക്സസ് NX 350h: എക്‌സ്റ്റീരിയര്‍ & ഇന്റീരിയര്‍
ഡിസൈന്‍ വിശദാംശങ്ങളിലേക്ക് വന്നാല്‍, മുന്‍-തലമുറ മോഡലിന്റെ മൊത്തത്തിലുള്ള പ്രൊഫൈല്‍ പുതിയ NX മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് വേണം പറയാന്‍.

എന്നിരുന്നാലും ലെക്‌സസ് ഇത്തവണ അതിന് ഷാര്‍പ്പായിട്ടുള്ള ഒരു രൂപം നല്‍കിയിട്ടുണ്ട്. പുതിയ ഡിസൈന്‍ ടച്ചുകളില്‍ സിംഗിള്‍-പീസ് ഹെഡ്‌ലാമ്പുകള്‍ ഉള്‍പ്പെടുന്നു (ഇത് മുമ്പത്തെ സ്പ്ലിറ്റ് യൂണിറ്റുകള്‍ക്ക് പകരമായി).

കമ്പനിയുടെ 'സ്പിന്‍ഡില്‍' ഗ്രില്ലിന്റെ വലിയ പതിപ്പ്, പുതിയ ബമ്പറുകള്‍, നീളമുള്ള ഹുഡ്, ഇപ്പോള്‍ കണക്റ്റുചെയ്തിരിക്കുന്ന എല്ലാ പുതിയ എല്‍ഇഡി ടെയില്‍-ലാമ്പുകളും ഉള്‍പ്പെടുന്നു.

2022 ലെക്സസ് NX-ന് ഒരു ഓവര്‍ഹോള്‍ഡ് ഇന്റീരിയറും ലഭിക്കുന്നു. മുന്‍ എസ്‌യുവിയില്‍ നിന്നുള്ള 10.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ 9.0 ഇഞ്ച് ടച്ച്സ്‌ക്രീനിന് വഴിയൊരുക്കുകയും (അല്ലെങ്കില്‍ വേരിയന്റിനെ ആശ്രയിച്ച് 14 ഇഞ്ച് യൂണിറ്റ്) ചെയ്തിട്ടുണ്ട്.

മുമ്പത്തെ ടച്ച്പാഡ് ഉള്‍പ്പെടെ സെന്‍ട്രല്‍ കണ്‍സോളിലെ സ്വിച്ച് ഗിയറുകളില്‍ ഭൂരിഭാഗവും ലെക്‌സസ് ഒഴിവാക്കി. ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും പുതിയ സ്റ്റിയറിംഗ് വീലും പാക്കേജിന്റെ ഭാഗമായാണെന്നാണ് കമ്പനി പറയുന്നത്.

2022 ലെക്സസ് NX 350h: സവിശേഷതകള്‍
ഫീച്ചറുകളുടെ കാര്യത്തില്‍, ടോപ്പ്-സ്‌പെക്ക് NX F-സ്‌പോര്‍ട്ടിന് 360-ഡിഗ്രി പാര്‍ക്കിംഗ് ക്യാമറ, ഓട്ടോ ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, കളര്‍ HUD, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് മൊബൈല്‍ ചാര്‍ജിംഗ്, 64 കളര്‍ ആംബിയന്റ് ലൈറ്റിംഗ് എന്നിവയുമായാണ് വരുന്നത്.

പനോരമിക് സണ്‍റൂഫ്, ഇലക്ട്രിക് ഫ്രണ്ട് സീറ്റുകള്‍, ഇലക്ട്രിക്കലി ഫോള്‍ഡിംഗ് റിയര്‍ സീറ്റുകള്‍. സുരക്ഷയ്ക്കായി ഇതിന് ABS, EBD, ESC, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും വാഹനത്തിന് ലഭിക്കുന്നു.

2022 ലെക്സസ് NX 350h: എഞ്ചിന്‍ വിശദാംശങ്ങള്‍
350h പവര്‍ട്രെയിനിനൊപ്പം പുതിയ ലെക്‌സസ് NX ലഭ്യമാണ്. ഈ പതിപ്പ് 192 bhp കരുത്ത് പുറപ്പെടുവിക്കുന്ന 2.5 ലിറ്റര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ എഞ്ചിനിലാണ് വരുന്നത്. പെട്രോള്‍ യൂണിറ്റ് ഫ്രണ്ട്, റിയര്‍ ആക്സിലുകളില്‍ ഒരു കൂട്ടം ഇ-മോട്ടോറുകളുമായി ജോടിയാക്കുകയും ചെയ്യുന്നു.

ഇത് എസ്‌യുവിക്ക് ഓള്‍-വീല്‍-ഡ്രൈവ് രൂപത്തില്‍ 244 bhp സംയോജിത ഔട്ട്പുട്ട് നല്‍കുന്നു. 6-സ്റ്റെപ്പ് e-CVT ഗിയര്‍ബോക്സ് വഴിയാണ് പവര്‍ ചക്രങ്ങളിലേക്ക് കൈമാറുന്നത്. 350h-ന്റെ ഫ്രണ്ട് വീല്‍ ഡ്രൈവ് ആവര്‍ത്തനവും വിദേശത്ത് ലഭ്യമാണ്.

താരതമ്യപ്പെടുത്തുമ്പോള്‍, ഇന്ത്യയില്‍ ഔട്ട്ഗോയിംഗ് NX300h രൂപത്തിലാണ് വാഗ്ദാനം ചെയ്തത്, അതില്‍ 155 bhp കരുത്ത് നല്‍കുന്ന 2.5-ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 143 bhp ഇലക്ട്രിക് മോട്ടോറുമായി യോജിപ്പിച്ച് 197 bhp സംയോജിത കരുത്ത് ഉത്പാദിപ്പിക്കുന്നു. ഗിയര്‍ബോക്സ് 6-സ്റ്റെപ്പ് e-CVT -യാണ്.

2022 ലെക്സസ് NX 350h: എതിരാളികള്‍
ഇന്ത്യയിലെ ലെക്സസ് NX 350h മറ്റ് ആഡംബര എസ്‌യുവികളായ ഓഡി Q5, അടുത്തിടെ നവീകരണങ്ങളോടെ എത്തിയ ബിഎംഡബ്ല്യു X3, മെര്‍സിഡീസ് ബെന്‍സ് GLC, വോള്‍വോ XC60 എന്നിവയുമായി മത്സരിക്കുന്നു.


Click it and Unblock the Notifications








