RX എസ്‌യുവിയുടെ ടീസര്‍ ചിത്രവുമായി Lexus; ലോഞ്ച് 2023 ഓട്ടോ എക്‌സ്‌പോയില്‍

2023 ജനുവരിയിലെ ഓട്ടോ എക്സ്പോയില്‍ ഭാഗമാകുമെന്ന് ലെക്‌സസ് ഇതിനോടകം തന്നെ വെളിപ്പെടുത്തി കഴിഞ്ഞു. പുതുതലമുറ RX എസ് യുവിയും അപ്‌ഡേറ്റ് ചെയ്ത LC500h കൂപ്പെയും ഇവിടെ പ്രദര്‍ശിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അരങ്ങേറ്റം കുറിക്കുന്നതിന് മുന്നോടിയായി ലെക്സസ് ഇന്ത്യ അതിന്റെ വരാനിരിക്കുന്ന RX എസ്‌യുവിയുടെ ടീസര്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ്.

ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയിലെ രണ്ട് ആഢംബര ബ്രാന്‍ഡുകളില്‍ ഒന്നാണ് ലെക്‌സസ്. ബ്രാന്‍ഡിനെ സംബന്ധിച്ചിടത്തോളം ഇത് ആദ്യമായിട്ടാണ് ഈ ഇവന്റിന്റെ ഭാഗമാകുന്നത്. RX മോഡലിനെ ഇവന്റില്‍ പ്രദര്‍ശിപ്പിക്കുന്നതെങ്കിലും, അഞ്ചാം തലമുറ RX, ജൂണില്‍ തന്നെ ആഗോളതലത്തില്‍ അനാവരണം ചെയ്തിരുന്നു. വരാനിരിക്കുന്ന എസ്‌യുവി രണ്ട് വേരിയന്റുകളില്‍ ലഭ്യമാകുമെന്നും കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ ലഭിക്കുന്ന ആദ്യത്തെ മോഡലായിരിക്കുമെന്നും ജാപ്പനീസ് കാര്‍ നിര്‍മാതാവ് സ്ഥിരീകരിച്ചു.

RX എസ്‌യുവിയുടെ ടീസര്‍ ചിത്രവുമായി Lexus; ലോഞ്ച് 2023 ഓട്ടോ എക്‌സ്‌പോയില്‍

ഔട്ട്ഗോയിംഗ് മോഡലിനേക്കാള്‍ RX-ന്റെ എഞ്ചിന് കൂടുതല്‍ കരുത്തും മികച്ച കാര്യക്ഷമതയും ഉണ്ടാകുമെന്നും ലെക്സസ് സൂചിപ്പിച്ചു. അതേസമയം കാറുമായി ബന്ധപ്പെട്ട സ്‌പെസിഫിക്കേഷനുകളൊന്നും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ ഇത് കൂടുതല്‍ ശക്തവും സാങ്കേതികമായി പുരോഗമിച്ചതുമാണെന്ന് പറയപ്പെടുന്നു. ഒരു കൂട്ടം സുരക്ഷാ ഫീച്ചറുകളും ഇതിലുണ്ട്. മൊത്തത്തിലുള്ള ഡ്രൈവിംഗ് അനുഭവം വര്‍ദ്ധിപ്പിക്കുന്ന മള്‍ട്ടിമീഡിയ അനുഭവം ലെക്‌സസ് RX പ്രാപ്തമാക്കും. പുതിയ RX, ഇപ്പോള്‍ അതിന്റെ അഞ്ചാം തലമുറയില്‍, ലക്ഷ്വറി ക്രോസ്ഓവര്‍ വിപണിയിലെ ഒരു പയനിയര്‍ ആണ്, ഇത് ലെക്സസിന്റെ ഒരു പ്രധാന മോഡലായതിനാല്‍ പൂര്‍ണ്ണമായ നവീകരണത്തിന് വിധേയമായി.

RX ലെക്‌സസിന്റെ പുതിയ ചാപ്റ്റര്‍ ഡിസൈന്‍ ഭാഷ സ്വീകരിക്കുകയും പുതിയ RZ ഇലക്ട്രിക് എസ്‌യുവിയുടെ 'സ്പിന്‍ഡില്‍ ബോഡി' രൂപഭാവം അനുകരിക്കുകയും ചെയ്യും. അതിന്റെ അളവുകളും കമ്പനി വര്‍ദ്ധിച്ചിട്ടുണ്ട്. വീല്‍ബേസ് 6 mm വര്‍ദ്ധിപ്പിച്ചു, മേല്‍ക്കൂര 10 മില്ലീമീറ്റര്‍ താഴ്ത്തി. ഇതിന് മുന്നിലും പിന്നിലും യഥാക്രമം 15 mm, 40 mm വീതിയുള്ള ട്രാക്ക് ലഭിക്കുന്നു. RX-ന്റെ പുതിയ അളവുകള്‍ ഇതിന് ''കൂപ്പ് പോലെയുള്ള ഫീല്‍'' നല്‍കുന്നുവെന്ന് ലെക്സസ് പറഞ്ഞു, കൂടാതെ എല്‍ഇഡി ഹെഡ്‌ലാമ്പുകളും ആകര്‍ഷകമായ രൂപകല്‍പ്പനയോടെ ലഭിക്കുന്നു.

റേഞ്ച്-ടോപ്പിംഗ് മോഡലുകള്‍ക്ക് ചുറ്റുപാടും ബെസ്‌പോക്ക് സ്‌റ്റൈലിംഗ് ഘടകങ്ങളുമായി ചില വിഷ്വല്‍ വ്യത്യാസം ലഭിക്കും. മാത്രമല്ല, ആന്‍ഡ്രോയിഡ് ഓട്ടോ വയര്‍ഡ് ആണെങ്കിലും വയര്‍ലെസ് ചാര്‍ജിംഗ്, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം 14.0 ഇഞ്ച് ടച്ച്സ്‌ക്രീനും പുതിയ RX ഫീച്ചര്‍ ചെയ്യും. ഉള്ളിലെ അപ്‌ഹോള്‍സ്റ്ററിക്കായി ലെക്‌സസ് വെഗന്‍ സിന്തറ്റിക് ലെതര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിന് കൂടുതല്‍ ചുരുങ്ങിയതും ഡ്രൈവര്‍-കേന്ദ്രീകൃതവുമായ ഫോര്‍മാറ്റും ലഭിക്കുന്നു. ഇതിന് സജീവമായ ഡ്രൈവര്‍ സഹായ സംവിധാനങ്ങളും ടച്ച് നിയന്ത്രണങ്ങളും ഉണ്ട്, അത് കുറഞ്ഞ നേത്ര സമ്പര്‍ക്കത്തിലൂടെയും തലയുടെ ചലനത്തിലൂടെയും കാണാനും ക്രമീകരിക്കാനും കഴിയും.

ആഗോളതലത്തില്‍, പുതിയ RX മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത് - 350h, 450h+, 500h. ഇവയെല്ലാം ഹൈബ്രിഡ് പവര്‍ട്രെയിനുകളാണെങ്കിലും, 450h+ മാത്രമാണ് സ്‌ട്രോംഗ് ഹൈബ്രിഡ് ഓപ്ഷനില്‍ വരുന്നത്. 245 bhp കരുത്തും 324 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന സ്‌ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 2.5 ലിറ്റര്‍ എഞ്ചിന്‍ ഇന്ത്യക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020-ല്‍, പ്രാദേശികമായി നിര്‍മ്മിച്ച ആദ്യത്തെ മോഡലായ ES 300h അവതരിപ്പിച്ചതോടെ ഇന്ത്യന്‍ വിപണിയില്‍ ലെക്‌സസിന്റെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുമെന്ന് വേണം പറയാന്‍.

നിലവില്‍ ഇന്ത്യയിലുടനീളമുള്ള 13 നഗരങ്ങളിലും 15 ഗസ്റ്റ് ടച്ച് പോയിന്റുകളിലും ലെക്‌സസിന് രാജ്യത്ത് സാന്നിധ്യമുണ്ട്. ഇതിനൊപ്പം തന്നെ കമ്പനി അപ്‌ഡേറ്റ് ചെയ്ത LC500h കൂപ്പെയും അവതരിപ്പിക്കും. ഈ മോഡലിനും ചെറിയ ചെറിയ നവീകരണങ്ങളാണ് ലഭിക്കുന്നത്. പുതുക്കിയ ഫ്രണ്ട് ഗ്രില്ലും ഇന്റീരിയര്‍ ട്രിം, അപ്‌ഹോള്‍സ്റ്ററി എന്നിവയിലേക്കുള്ള അപ്‌ഡേറ്റുകളും പോലുള്ള നേരിയ കോസ്‌മെറ്റിക് അപ്‌ഡേറ്റുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. എഞ്ചിന്‍ നവീകരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. നേരത്തെ ലഭ്യമായിരുന്ന 359 bhp കരുത്ത് നല്‍കുന്ന 3.5-ലിറ്റര്‍ V6 ഹൈബ്രിഡ് പവര്‍ട്രെയിന്‍ തന്നെ വാഗ്ദാനം ചെയ്യുന്നത് തുടരുമെന്നാണ് റിപ്പോര്‍ട്ട്.

More from DriveSpark

Article Published On: Thursday, December 22, 2022, 20:00 [IST]
English summary
Lexus rx suv teased ahead debut india launch at auto expo 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X