2022 മാർച്ചിൽ ഇന്ത്യയിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച 10 ബെസ്റ്റ് ഹാച്ച്ബാക്കുകൾ

ഇന്ത്യൻ വാഹന വിപണി തിരികെ വളർച്ചയുടെ പാതയിലേക്കാണ് നീങ്ങുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ പ്രതീക്ഷ നൽക്കുന്ന ഒരു തുടക്കമാണ് ഈ വർത്തിൽ കാണാൻ കഴിഞ്ഞത്. ഇന്ത്യൻ വിപണിയിൽ ഇപ്പോഴും എസ്‌യുവികളും ഹാച്ച്ബാക്കുകളുമാണ് വിൽപ്പനയിൽ മുൻ പന്തിയിൽ.

2022 മാർച്ചിൽ ഇന്ത്യയിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച 10 ബെസ്റ്റ് ഹാച്ച്ബാക്കുകൾ

അത്തരത്തിൽ 2022 മാർച്ചിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട് ടോപ്പ് 10 ഹാച്ച്ബാക്കുകളുടെ ലിസ്റ്റാണ് ഇവിടെ ഞങ്ങൾ പങ്കുവെക്കുന്നത്. വിൽപ്പന ചാർട്ടിൽ മാരുതി സുസുക്കി വീണ്ടും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ആധിപത്യം പുലർത്തുന്നു.

2022 മാർച്ചിൽ ഇന്ത്യയിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച 10 ബെസ്റ്റ് ഹാച്ച്ബാക്കുകൾ

മാരുതി സുസുക്കി വാഗൺആർ (24,634 യൂണിറ്റുകൾ)

2022 മാർച്ചിൽ 24,634 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിക്കൊണ്ട് പുതിയ മാരുതി സുസുക്കി വാഗൺആർ വീണ്ടും രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്ക് ആയി മാറി. മാരുതി സുസുക്കി വാഗൺആർ 2021 മാർച്ചിലെ 18,757 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം 31 ശതമാനത്തിലധികം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2022 മാർച്ചിൽ ഇന്ത്യയിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച 10 ബെസ്റ്റ് ഹാച്ച്ബാക്കുകൾ

മാരുതി സുസുക്കി ബലേനോ (14,520 യൂണിറ്റുകൾ)

2022 മാർച്ചിൽ 14,529 യൂണിറ്റ് ബലേനോ ഹാച്ച്ബാക്കുകൾ വിറ്റഴിക്കാൻ ഇന്തോ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിക്ക് സാധിച്ചു. ഇത് വിൽപ്പന ചാർട്ടുകളിൽ പ്രീമിയം ഹാച്ചിന് രണ്ടാം സ്ഥാനം നേടിക്കൊടുത്തു. എന്നിരുന്നാലും 2021 മാർച്ചിൽ 21,217 യൂണിറ്റുകൾ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഹാച്ച്ബാക്ക് വിൽപ്പനയിൽ 32 ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നത്.

2022 മാർച്ചിൽ ഇന്ത്യയിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച 10 ബെസ്റ്റ് ഹാച്ച്ബാക്കുകൾ

മാരുതി സുസുക്കി സ്വിഫ്റ്റ് (13,623 യൂണിറ്റുകൾ)

പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ് ഇന്ത്യയിലെ യുവാക്കൾക്ക് പ്രിയപ്പെട്ടതാണെങ്കിലും, സ്‌പോർട്ടി ഹാച്ച്‌ബാക്ക് 2022 മാർച്ചിൽ 13,623 യൂണിറ്റ് വിൽപ്പനയാണ് നേടിയത്. 2021 മാർച്ചിലെ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ 21,714 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 37 ശതമാനം ഇടിവാണ് ജനപ്രിയ ഹാച്ച്ബാക്ക് നേരിടുന്നത്.

2022 മാർച്ചിൽ ഇന്ത്യയിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച 10 ബെസ്റ്റ് ഹാച്ച്ബാക്കുകൾ

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് (9,687 യൂണിറ്റുകൾ)

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളെ സംബന്ധിച്ചിടത്തോളം ഗ്രാൻഡ് i10 നിയോസ് സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നിരുന്നാലും, 2022 മാർച്ചിൽ കമ്പനിക്ക് 11,020 യൂണിറ്റുകൾ മാത്രമേ വിൽക്കാൻ കഴിഞ്ഞുള്ളൂ എന്നതിനാൽ ഹാച്ച്ബാക്കിന്റെ വാർഷിക വിൽപ്പന 12 ശതമാനം കുറഞ്ഞു.

2022 മാർച്ചിൽ ഇന്ത്യയിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച 10 ബെസ്റ്റ് ഹാച്ച്ബാക്കുകൾ

മാരുതി സുസുക്കി എസ്-പ്രസ്സോ (7,870 യൂണിറ്റുകൾ)

ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾക്ക് മാരുതി സുസുക്കി എസ്-പ്രെസ്സോ മികച്ച പ്രകടനം കാഴ്ചവച്ചു. മോഡലിന്റെ 2022 മാർച്ചിൽ 7,870 യൂണിറ്റുകൾ വിൽക്കാൻ ബ്രാൻഡിന് കഴിഞ്ഞു. മുൻ വർഷത്തെ വിൽപ്പന പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ വർഷം 618 യൂണിറ്റുകൾ കൂടുതൽ വിൽക്കാൻ കമ്പനിക്ക് കഴിഞ്ഞതിനാൽ വാർഷിക വിൽപ്പനയിൽ ഏകദേശം 9.0 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്.

2022 മാർച്ചിൽ ഇന്ത്യയിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച 10 ബെസ്റ്റ് ഹാച്ച്ബാക്കുകൾ

മാരുതി സുസുക്കി ആൾട്ടോ (7,621 യൂണിറ്റുകൾ)

ഇന്ത്യയിൽ ആദ്യമായി കാർ വാങ്ങുന്ന പലർക്കും മാരുതി സുസുക്കി ആൾട്ടോ ഒരു ഡിഫോൾട്ട് ചോയിസാണ്. എന്നിരുന്നാലും, 2022 മാർച്ചിൽ 7,621 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിക്കൊണ്ട് ഹാച്ച്ബാക്കിന് ഈ പട്ടികയിൽ ഏഴാം സ്ഥാനത്തെത്താൻ മാത്രമേ കഴിയൂ. ഈ സംഖ്യ മാന്യമായി തോന്നാമെങ്കിലും, എൻട്രി ലെവൽ മോഡലിന് അതിന്റെ 2021 മാർച്ചിലെ 17,401 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ വാർഷിക വിൽപ്പനയിൽ 56 ശതമാനം ഇടിവ് രേഖപ്പെടുത്തി.

2022 മാർച്ചിൽ ഇന്ത്യയിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച 10 ബെസ്റ്റ് ഹാച്ച്ബാക്കുകൾ

മാരുതി സുസുക്കി സെലേറിയോ (6,442 യൂണിറ്റുകൾ)

രണ്ടാം തലമുറ മാരുതി സുസുക്കി സെലേറിയോ അടുത്തിടെ ഇന്ത്യൻ ഫോർ വീലർ വിപണിയിൽ ബ്രാൻഡ് അവതരിപ്പിച്ചു. 2022 മാർച്ചിൽ 6,442 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി 36 ശതമാനം വാർഷിക വിൽപ്പന വളർച്ചയോടെ ഹാച്ച്ബാക്ക് വിപണിയിൽ അതിവേഗം ജനപ്രീതി നേടി.

Rank Hatchback Mar-22 Mar-21 Growth (%)
1 Maruti WagonR 24,634 18,757 31.33
2 Maruti Baleno 14,520 21,217 -31.56
3 Maruti Swift 13,623 21,714 -37.26
4 Hyundai Grand i10 NIOS 9,687 11,020 -12.10
5 Maruti S-Presso 7,870 7,252 8.52
6 Maruti Alto 7,621 17,401 -56.20
7 Maruti Celerio 6,442 4,720 36.48
8 Tata Altroz 4,727 7,550 -37.39
9 Hyundai i20 4,693 9,045 -48.11
10 Maruti Ignis 4,472 4,359 2.59
2022 മാർച്ചിൽ ഇന്ത്യയിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച 10 ബെസ്റ്റ് ഹാച്ച്ബാക്കുകൾ

ടാറ്റ ആൾട്രോസ് (4,727 യൂണിറ്റുകൾ)

ഗ്ലോബൽ NCAP -ന്റെ മുതിർന്നവരുടെ സംരക്ഷണത്തിനായി ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗുള്ള ടാറ്റ ആൾട്രോസ് നിലവിൽ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കാണ്. എന്നിരുന്നാലും, ടാറ്റ മോട്ടോർസിൽ നിന്നുള്ള പ്രീമിയം ഹാച്ച്ബാക്ക് 2022 മാർച്ചിൽ 4,727 യൂണിറ്റുകൾ മാത്രമേ വിൽക്കാൻ കമ്പനിക്ക് കഴിഞ്ഞുള്ളൂ എന്നതിനാൽ വാർഷിക വിൽപ്പനയിൽ 37 ശതമാനം ഇടിവ് മോഡൽ രേഖപ്പെടുത്തി.

2022 മാർച്ചിൽ ഇന്ത്യയിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച 10 ബെസ്റ്റ് ഹാച്ച്ബാക്കുകൾ

ഹ്യുണ്ടായി i20 (4,693 യൂണിറ്റുകൾ)

ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾക്ക് 2022 മാർച്ചിൽ തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കിന്റെ 4,693 യൂണിറ്റുകൾ വിൽക്കാൻ കഴിഞ്ഞു. ഹ്യുണ്ടായി i20 അതിന്റെ മുൻ വർഷത്തെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ വിൽപ്പനയിൽ കാര്യമായ ഇടിവാണ് രേഖപ്പെടുത്തുന്നത്. അതിന്റെ ഫലമായി, വാർഷിക വിൽപ്പന 48 ശതമാനം കുറഞ്ഞു.

2022 മാർച്ചിൽ ഇന്ത്യയിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച 10 ബെസ്റ്റ് ഹാച്ച്ബാക്കുകൾ

മാരുതി സുസുക്കി ഇഗ്നിസ് (4,472 യൂണിറ്റുകൾ)

മാരുതി സുസുക്കി ഇഗ്നിസ് ഒരു സ്റ്റൈലിഷ് ലുക്ക് ഹാച്ച്ബാക്ക് ആണ്, ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാക്കൾ 2022 മാർച്ചിൽ 4,472 യൂണിറ്റുകൾ വിറ്റു, അതിന്റെ ഫലമായി YoY വിൽപ്പനയിൽ ഏകദേശം 3.0 ശതമാനം വർധനവ് ഉണ്ടായി.

Article Published On: Friday, April 15, 2022, 10:51 [IST]
English summary
List of 10 top selling hatchbacks in indian market in 2022 march
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X