2023-ല്‍ വിപണി പിടിച്ചുകുലുക്കാന്‍ പോകുന്ന 24 കാറുകള്‍; എല്ലാം ഒന്നിനൊന്ന് മെച്ചം

2022 വര്‍ഷത്തിന്റെ അവസാനത്തില്‍ എത്തി നില്‍ക്കുകയാണ് നാം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 2023 വര്‍ഷം പിറക്കും. കോവിഡ് മഹാമാരി കാരണം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം വാഹന വ്യവസായം വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറിയിരിക്കുകയാണ്. പുതിയ കാറുകളുടെ കടന്നു വരവാണ് ഇതിന് പ്രധാന കാരണം.

ഓട്ടോമൊബൈല്‍ കമ്പനികള്‍ ഇപ്പോള്‍ കോവിഡിന് മുമ്പുണ്ടായിരുന്ന വില്‍പ്പന നിലവാരം വീണ്ടെടുത്തു. ഈ സാഹചര്യത്തില്‍ ഓട്ടോമൊബൈല്‍ മേഖലയെ തുടര്‍ വളര്‍ച്ചയുടെ പാതയില്‍ നിലനിര്‍ത്താന്‍ പുതിയ കാറുകളുടെ വരവ് അനിവാര്യമാണ്. അതിന്റെ കൂടി ഭാഗമായി 2 വര്‍ഷത്തിന് ശേഷം ജനുവരിയില്‍ ഇന്ത്യയില്‍ ഓട്ടോ എക്സ്പോ നടക്കാന്‍ പോകുകയാണ്. 2023 ജനുവരി 13 മുതൽ 18 വരെ ഡൽഹിയിലും നോയിഡയിലുമായാണ് ഓട്ടോ എക്സ്പോ നടക്കുന്നത്. ഇന്ത്യയിലെ പല കാര്‍ നിര്‍മ്മാതാക്കളും ഈ ഓട്ടോ എക്സ്പോയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

2023-ല്‍ വിപണി പിടിച്ചുകുലുക്കാന്‍ പോകുന്ന 24 കാറുകള്‍; എല്ലാം ഒന്നിനൊന്ന് മെച്ചം

അതനുസരിച്ച്, മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോര്‍സ് തുടങ്ങിയ കമ്പനികള്‍ അവരുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കും. അതേ സമയം ഈ ഓട്ടോ എക്സ്പോയില്‍ പങ്കെടുക്കില്ലെന്ന് മഹീന്ദ്ര ആൻഡ് മഹിന്ദ്ര , ഹോണ്ട, സിട്രണ്‍ എന്നീ കമ്പനികള്‍ അറിയിച്ചു. 2023 ഓട്ടോമൊബൈല്‍ വ്യവസായത്തിന് വളരെ പ്രധാനപ്പെട്ട വര്‍ഷമായതിനാല്‍ തന്നെ അടുത്ത വര്‍ഷം വിപണിയില്‍ എത്താന്‍ പോകുന്ന കാറുകളുടെ പട്ടികയാണ് ഞങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.

മാരുതി കാറുകള്‍

മാരുതി ബലേനോ ക്രോസ്
മാരുതി ജിംനി 5 ഡോര്‍
പുതിയ മാരുതി എംപിവി

2 എസ്‌യുവികളും 3-വരി എംപിവിയും പുറത്തിറക്കാനാണ് മാരുതി തീരുമാനിച്ചിരിക്കുന്നത്. മാരുതി ബലേനോ ക്രോസ് ശൈലിയിലുള്ള ഒരു എസ്‌യുവി കൂപ്പെക്ക് കമ്പനി YTP എന്ന കോഡ് നാമം നല്‍കിയിരിക്കുന്നു. അടുത്തതായി പട്ടികയിലുള്ള 5-ഡോര്‍ ജിംനി ലൈഫ്സ്റ്റൈല്‍ ഓഫ്റോഡ് എസ്‌യുവി 2023 ഓട്ടോ എക്സ്പോയില്‍ അരങ്ങേറും. അതേസമയം 2023 ദീപാവലിക്ക് പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയുള്ള 3-വരി എംപിവിയും മാരുതി ആസൂത്രണം ചെയ്യുന്നുണ്ട്.

ഹ്യുണ്ടായി കാറുകള്‍

ഹ്യുണ്ടായി ക്രെറ്റ ഫെയ്സ്ലിഫ്റ്റ്
പുതിയ ഹ്യുണ്ടായി വെര്‍ണ
ഹ്യുണ്ടായി Ai3 എസ്‌യുവി
ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് ഫെയ്സ്ലിഫ്റ്റ്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള രണ്ടാമത്തെ കാര്‍ കമ്പനിയാണ് ഹ്യുണ്ടായി. പുതിയ ഹ്യുണ്ടായി ക്രെറ്റ ഫെയ്സ്ലിഫ്റ്റും പുതിയ ഹ്യുണ്ടായി വെര്‍ണയും വരാനിരിക്കുന്ന ഓട്ടോ എക്സ്പോയില്‍ അവതരിപ്പിക്കാന്‍ കൊറിയന്‍ കാര്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചു. ഈ രണ്ട് കാറുകളിലും നിരവധി പുതിയ ഫീച്ചറുകള്‍ ലഭ്യമാകും. ഇതിനൊപ്പം ഒരു മൈക്രോ എസ്‌യുവിയും പുറത്തിറക്കാന്‍ ഹ്യുണ്ടായി പദ്ധതിയിടുന്നുണ്ട്. Ai3 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇത് ടാറ്റ പഞ്ച് കാറുമായി നേരിട്ട് ഏറ്റുമുട്ടും. ഒപ്പം ഗ്രാന്‍ഡ് i10 നിയോസ് ഫെയ്സ്ലിഫ്റ്റും ഹ്യൂണ്ടായി പരീക്ഷിക്കുന്നുണ്ട്.

ടാറ്റ കാറുകള്‍

ടാറ്റ ഹാരിയര്‍ ഫെയ്സ്ലിഫ്റ്റ്
ടാറ്റ സഫാരി ഫെയ്സ്ലിഫ്റ്റ്
ടാറ്റ അള്‍ട്രാസ് ഇലക്ട്രിക്
ടാറ്റ പഞ്ച് ഇവി

അടുത്ത വര്‍ഷം മൊത്തം 4 കാറുകള്‍ പുറത്തിറക്കാനാണ് ടാറ്റ പദ്ധതിയിടുന്നത്. ഇതില്‍ 2 കാറുകള്‍ ഇലക്ട്രിക് കാറുകളാണ്. 2023-ന്റെ രണ്ടാം പകുതിയില്‍ ഹാരിയറിന്റെയും സഫാരിയുടെയും മുഖംമിനുക്കിയ പതിപ്പുകള്‍ അവതരിപ്പിക്കാന്‍ ടാറ്റ പദ്ധതിയിടുന്നു. 2023 ഓട്ടോ എക്സ്പോയില്‍ ഈ മോഡലുകള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഹിറ്റ് മോഡലുകളായ അള്‍ട്രാസിന്റെയും പഞ്ചിന്റെയും ഇലക്ട്രിക് പതിപ്പും 2023-ല്‍ കമ്പനി അവതരിപ്പിക്കും. നെക്സോണ്‍ ഇവി മോട്ടോറായിരിക്കും ഈ കാറുകള്‍ക്ക് കരുത്ത് പകരുക. ഫുള്‍ ചാര്‍ജില്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഈ കാറുകള്‍ക്ക് സാധിക്കുമെന്ന് പറയപ്പെടുന്നു.

മഹീന്ദ്ര കാറുകള്‍

മഹീന്ദ്ര ഥാര്‍ 5-ഡോര്‍
മഹീന്ദ്ര ബൊലേറോ നിയോ പ്ലസ് ഫെയ്സ്ലിഫ്റ്റ്
മഹീന്ദ്ര XUV400 ഇവി

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹീന്ദ്ര XUV400 ഇവി 2023 ജനുവരിയില്‍ കമ്പനി അവതരിപ്പിക്കും. ഒപ്പം തന്നെ മഹീന്ദ്ര ഥാര്‍ 5 ഡോര്‍ ലോംഗ് വീല്‍ബേസ് പതിപ്പും 2023ല്‍ അരങ്ങേറും. ഇത് സ്‌കോര്‍പിയോ N എസ്‌യുവിയെ അടിസ്ഥാനമാക്കിയായിരിക്കും ഒരുക്കുക. ഇത് കൂടാതെ 2023ല്‍ ബൊലേറോ നിയോ പ്ലസ് ഫെയ്സ്ലിഫ്റ്റും മഹീന്ദ്ര അവതരിപ്പിക്കും.

കിയ കാറുകള്‍

പുതിയ തലമുറ കിയ കാര്‍ണിവല്‍
കിയ സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റ്

2023-ല്‍ 2 കാറുകള്‍ പുറത്തിറക്കാനാണ് കിയയുടെ തീരുമാനം. പുതിയ തലമുറ കിയ കാര്‍ണിവലും കിയ സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റും അവര്‍ പുറത്തിറക്കും. ഈ രണ്ട് കാറുകളും ഓട്ടോ എക്സ്പോയില്‍ തന്നെ അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയുണ്ട്. രണ്ട് കാറുകളും നിരവധി പുതിയ അപ്ഡേറ്റുകളും സവിശേഷതകളും അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്.

ടൊയോട്ട കാറുകള്‍

ടൊയോട്ട ഇന്നോവ ഹൈക്രോസ്
ടൊയോട്ട എസ്‌യുവി കൂപ്പെ

ടൊയോട്ട ഇതിനകം തന്നെ ഏറെക്കാലമായി കാത്തിരിക്കുന്ന ഇന്നോവ ഹൈക്രോസ് എംപിവി അവതരിപ്പിച്ചിരുന്നു. നിലവില്‍, കമ്പനി ഈ കാര്‍ 2023-ല്‍ മാത്രമേ വാഹനം വില്‍പ്പനയ്ക്ക് എത്തുകയുള്ളൂ. ഈ കാറിന്റെ വില 2023-ല്‍ മാത്രമേ അറിയാന്‍ സാധിക്കൂ. മാരുതി ബലേനോ ക്രോസിനെ അടിസ്ഥാനമാക്കിയുള്ള ടൊയോട്ട കാറും അടുത്ത വര്‍ഷം പുറത്തിറങ്ങും. നിലവിലെ വിവരം അനുസരിച്ച് അടുത്ത വര്‍ഷം 2 കാറുകള്‍ മാത്രമാണ് ടൊയോട്ട പ്ലാന്‍ ചെയ്യുന്നത്.

ഹോണ്ട കാറുകള്‍

പുതിയ ഹോണ്ട കോംപാക്ട് എസ്‌യുവി
ഹോണ്ട സിറ്റി ഫെയ്സ്ലിഫ്റ്റ്

ജനപ്രിയ കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റില്‍ പുതിയ കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹോണ്ട. സിറ്റി സെഡാനെ അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന പുതിയ കോംപാക്ട് എസ്‌യുവി സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിനുമായിട്ടാകും എത്തുക. ഇതുകൂടാതെ, 2023-ല്‍ ഹോണ്ട സിറ്റിയുടെ മിഡ്-ലൈഫ് ഫെയ്‌സ്ലിഫ്റ്റ് പതിപ്പും നമുക്ക് പ്രതീക്ഷിക്കാം.

സിട്രണ്‍ കാറുകള്‍

സിട്രണ്‍ eC3
സിട്രണ്‍ 7 സീറ്റര്‍ യുവി

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കാളായ സിട്രണ്‍ അടുത്തിടെയാണ് ഇന്ത്യയില്‍ കാറുകളുടെ നിര്‍മ്മാണം ആരംഭിച്ചത്. 2023 ജനുവരിയില്‍ കമ്പനി C3 കാറിന്റെ ഇലക്ട്രിക് പതിപ്പായി eC3 കാര്‍ പുറത്തിറക്കും. ഇന്ത്യയിലും കാര്‍ വില്‍പ്പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ, 2023 അവസാനത്തോടെ C3 അടിസ്ഥാനമാക്കി 7 സീറ്റര്‍ യൂടിലിറ്റി വെഹിക്കിള്‍ അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. കിയ കാരന്‍സ്, മാരുതി XL6 എന്നിവയുമായി ഇത് മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിസാന്‍, എംജി കാറുകള്‍

നിസാന്‍ X-ട്രെയില്‍
എംജി എയര്‍ ഇവി

നിസാന്‍ തങ്ങളുടെ X-ട്രെയില്‍ എസ്‌യുവി 2023-ല്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു. 2023 ഓട്ടോ എക്സ്പോയില്‍ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇവിയായി എംജി എയര്‍ ഇവി അവതരിപ്പിക്കാന്‍ എംജിയും പ്ലാന്‍ ചെയ്യുന്നുണ്ട്. ഇതില്‍ എംജി കമ്പനിയുടെ ഈ ചെറുകാറിനായി വിപണി ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

More from DriveSpark

Article Published On: Sunday, December 18, 2022, 14:00 [IST]
English summary
List of 24 new cars and suv s launching in india in 2023 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X