ക്യാപ്റ്റന്‍ സീറ്റുള്ള കാറാണോ നോക്കുന്നത്? താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന മികച്ച 5 മോഡലുകള്‍ ഇതാ...

കുടുംബമായി ഒന്നിച്ച് യാത്ര ചെയ്യാന്‍ ഏറ്റവും മികച്ച ഓപ്ഷന്‍ കാറുകളാണ്. ഇന്ത്യയിലെ കാര്‍ നിര്‍മ്മാതാക്കള്‍ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ക്കും ആവശ്യകതകള്‍ക്കും അനുസൃതമായി പല വലിപ്പത്തിലുള്ള കാറുകള്‍ ഇന്ന് വിപണിയില്‍ അവതരിപ്പിക്കുന്നു. വലിയ കുടുംബങ്ങളെ ലക്ഷ്യമിട്ട് മാസ്-മാര്‍ക്കറ്റ് മൂന്ന്-വരി എംപിവി, എസ്‌യുവി സെഗ്മെന്റുകള്‍ സമീപ വര്‍ഷങ്ങളില്‍ വളരെയധികം ജനപ്രീതി നേടിയിട്ടുണ്ട്.

ഇന്ന് ഒരാള്‍ ഒരു മൂന്നുവരി കാര്‍ എടുക്കാന്‍ താല്‍പര്യപ്പെട്ടാല്‍ അയാള്‍ക്ക് മുന്നില്‍ നിരവധി ഓപ്ഷനുകള്‍ നിരത്തി വെക്കാം. അതില്‍ ബജറ്റിലൊതുങ്ങുന്നതും ലഭിക്കും. എങ്കിലും ഇന്നത്തെ എല്ലാ മൂന്ന്-വരി കാറുകളും മധ്യനിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളുള്ള 6-സീറ്റ് സജ്ജീകരണത്തില്‍ ലഭ്യമല്ലെന്ന കാര്യം ഓര്‍ക്കണം. പൊതുവേ ഡ്രൈവര്‍മാരെ വെച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് ആണ് ഇത്തരം കാറുകള്‍ അഭികാമ്യം. നിങ്ങള്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ ഉള്ള ഒരു കാര്‍ നോക്കുന്ന ആളാണോ?. എങ്കില്‍ മധ്യനിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളുള്ള ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന 5 കാറുകളെ കുറിച്ചാണ് ഞങ്ങള്‍ ഇന്ന് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

ക്യാപ്റ്റന്‍ സീറ്റുള്ള കാറാണോ നോക്കുന്നത്? താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന മികച്ച 5 മോഡലുകള്‍ ഇതാ...

1. മാരുതി സുസുക്കി XL6
സീറ്റ മുതല്‍

6 സീറ്റ് കോണ്‍ഫിഗറേഷനും മധ്യനിരയില്‍ ക്യാപ്റ്റന്‍ കസേരകളും സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകുന്ന കാറാണ് മാരുതി സുസുക്കി XL6. 7 സീറ്റ് എര്‍ട്ടിഗയെ അടിസ്ഥാനമാക്കി XL6 ആദ്യം ഒരു പ്രീമിയം 6-സീറ്റ് ബദലായാണ് മാരുതി അവതരിപ്പിച്ചത്. മാരുതി സുസുക്കിയുടെ നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴിയാണ് ഇത് വില്‍ക്കുന്നത്. നിലവില്‍ 11.29 ലക്ഷം രൂപ മുതലാണ് (എക്‌സ്-ഷോറൂം) XL6-ന്റെ വില ആരംഭിക്കുന്നത്. എര്‍ട്ടിഗയുടെ അതേ 1.5-ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ ഇതിന് ലഭിക്കുന്നു. 103 bhp പവറും 137 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്.

2. ഹ്യുണ്ടായി അല്‍കാസര്‍
പ്രസ്റ്റീജ് എക്‌സിക്യൂട്ടീവ് മുതല്‍

മൂന്ന്-വരി ഹ്യൂണ്ടായി അല്‍കാസര്‍ ഇന്ത്യയില്‍ 6,7 സീറ്റ് കോണ്‍ഫിഗറേഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും, നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ക്യാപ്റ്റന്‍ സീറ്റുകളുള്ള ഏറ്റവും താങ്ങാനാവുന്ന 6-സീറ്റ് പതിപ്പ് ഡീസല്‍ എഞ്ചിനോടുകൂടിയ പ്രസ്റ്റീജ് എക്സിക്യൂട്ടീവ് വേരിയന്റാണ്. 16.30 ലക്ഷം രൂപയാണ് ഹ്യുണ്ടായി അല്‍കാസര്‍ പ്രസ്റ്റീജ് എക്‌സിക്യൂട്ടീവ് വേരിയന്റിന്റെ എക്‌സ്-ഷോറൂം വില. ഇത് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ കിട്ടുന്ന 6 സീറ്റര്‍ എസ്‌യുവിയാക്കി മാറ്റുന്നു. 159 bhp/191 Nm റേറ്റുചെയ്ത 2.0-ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ അല്ലെങ്കില്‍ 115 bhp പരമാവധി പവറും 250 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.5-ലിറ്റര്‍ ഡീസല്‍ മോട്ടോറിനൊപ്പമോ അല്‍കാസര്‍ ലഭിക്കും. രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ ഓപ്ഷണല്‍ 6-സ്പീഡ് ഓട്ടോമറ്റിക് ട്രാന്‍സ്മിഷനില്‍ ലഭ്യമാണ്.

3. കിയ കാരന്‍സ്
ലക്ഷ്വറി+ മുതല്‍

മൂന്ന്-വരി കാറുകളുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി മുതലെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കിയ കാരന്‍സ് ഒരു വര്‍ഷം മുമ്പ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തിച്ചത്. മാരുതി സുസുക്കി XL6, മഹീന്ദ്ര മറാസോ എന്നിവയുടെ എതിരാളിയായ എംപിവിക്ക് 7-സീറ്റ് ലേഔട്ട് അല്ലെങ്കില്‍ 6-സീറ്റ് സെറ്റപ്പില്‍ കിട്ടും. മധ്യ നിരയില്‍ ക്യാപ്റ്റന്‍ സീറ്റ് ഒരു ടച്ചില്‍ ഇലക്ട്രിക്കലായി മടക്കി മുന്നോട്ടാക്കാന്‍ സാധിക്കും. ക്യാപ്റ്റന്‍ സീറ്റുകള്‍ ലക്ഷ്വറി+ വേരിയന്റ് മുതല്‍ ലഭ്യമാണ്. ഒന്നുകില്‍ 1.4-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ (140 bhp/242 Nm), അല്ലെങ്കില്‍ 1.5-ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ (115 bhp/250 Nm) എന്നീ എഞ്ചിന്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കാം. രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളുള്ള കിയ കാരന്‍സിന്റെ ഏറ്റവും താങ്ങാനാവുന്ന വേരിയന്റിന് 16.75 ലക്ഷം രൂപ മുതലാണ് (എക്‌സ്-ഷോറൂം) വില ആരംഭിക്കുന്നത്.

4. എംജി ഹെക്ടര്‍ പ്ലസ്
സൂപ്പര്‍ മുതല്‍

എംജി ഹെക്ടര്‍ പ്ലസ് അടിസ്ഥാനപരമായി ഹെക്ടര്‍ എസ്‌യുവിയുടെ മൂന്ന്-വരി പതിപ്പാണ്. സെഗ്മെന്റ് ട്രെന്‍ഡ് കാരണം ഇത് 7-സീറ്റ് സജ്ജീകരണത്തിലും ക്യാപ്റ്റന്‍ സീറ്റുകളുള്ള 6-സീറ്റ് ലേഔട്ടിലും ലഭ്യമാക്കിയിരിക്കുന്നു. 'സൂപ്പര്‍' ആണ് ഏറ്റവും താങ്ങാനാവുന്ന 6-സീറ്റ് വേരിയന്റ്. നിലവില്‍ 17.73 ലക്ഷം രൂപയില്‍ നിന്നാണ് എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. 143 bhp പവറും 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും 170 bhp പവറും 350 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന FCA-സോഴ്‌സ്ഡ് 2-ലിറ്റര്‍ ഡീസല്‍ എഞ്ചിനും എംജി ഹെക്ടര്‍ പ്ലസ് വാഗ്ദാനം ചെയ്യുന്നു. രണ്ടും 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. അതേസമയം പെട്രോള്‍ എഞ്ചിന്‍ ഓപ്ഷണലായി CVT ഗിയര്‍ബോക്സിലും ലഭിക്കും.

5. ടൊയോട്ട ഇന്നോവ ക്രിസ്റ്റ
GX മുതല്‍

7 സീറ്റര്‍ പതിപ്പില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ ലഭിക്കുന്ന ഈ പട്ടികയിലെ ഏക കാറാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ. മധ്യ നിരയില്‍ ബെഞ്ച്-ടൈപ്പ് സീറ്റുള്ള എംപിവിയുടെ 8 സീറ്റ് പതിപ്പും ഓഫറില്‍ ഉള്ളതിനാലാണിത്. ഇന്നോവ ക്രിസ്റ്റയുടെ എന്‍ട്രി ലെവല്‍ GX വേരിയന്റിന് 18.09 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) വില. ക്യാപ്റ്റന്‍ സീറ്റുകളോട് കൂടിയ ടൊയോട്ട എംപിവിയുടെ ഏറ്റവും വിലകുറഞ്ഞ വേരിയന്റാണിത്.

ഇന്നോവ ക്രിസ്റ്റയുടെ 2.7 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 166 bhp പവറും 245 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. 150 bhp പവറും 360 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.4 ലിറ്റര്‍ ഡീസല്‍ മോട്ടോറിനൊപ്പം എംപിവിയും മുമ്പ് വാഗ്ദാനം ചെയ്തിരുന്നു. എന്നിരുന്നാലും, നിലവിലുള്ള ഓര്‍ഡറുകളുടെ എണ്ണം കൂടുതലായതിനാല്‍ ഇന്നോവ ക്രിസ്റ്റയുടെ ഡീസല്‍ വകഭേദങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കി. ഇന്നോവ ക്രിസ്റ്റ ഡീസല്‍ ഉടന്‍ ബുക്കിംഗിന് ലഭ്യമാകുമെന്ന് ടൊയോട്ട അടുത്തിടെ വ്യക്തമാക്കിയിരുന്നു. പട്ടികയില്‍ ഉള്‍പെടുത്തിയ താങ്ങാവുന്ന വിലയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ ലഭിക്കുന്ന എസ്‌യുവി, എംപിവി എന്നിവയില്‍ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ട മോഡല്‍ ഏതെന്ന് കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തൂ...

Article Published On: Wednesday, December 14, 2022, 13:42 [IST]
English summary
List of 5 most affordable cars in india currently offered with captain seats in middle row
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X