'സേഫ്റ്റി ഗ്യാരണ്ടി'; 10 ലക്ഷം രൂപ ബജറ്റില്‍ ഏറ്റവും സുരക്ഷിതമായ 5 കാറുകള്‍ ഇതാ
ഇന്ത്യയില്‍ ഇന്ന് ഓരോ ദിവസവും നിരവധി വാഹനങ്ങളാണ് നിരത്തിലിറങ്ങുന്നത്. പണ്ട് ഉപഭോക്താക്കള്‍ക്കൊപ്പം വാഹന നിര്‍മ്മാതാക്കളും അവരുടെ മുന്‍ഗണനാ പട്ടികയില്‍ സുരക്ഷക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. എന്നാല്‍ ഇന്ന് അതിനെല്ലാം മാറ്റങ്ങള്‍ വന്നു. നിരത്തിലുള്ള വാഹനങ്ങളുടെ എണ്ണം കൂടി, റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടു എന്ന കാര്യങ്ങള്‍ പരിഗണിക്കുന്ന ജനങ്ങള്‍ മറ്റുള്ളവ ഘടകങ്ങള്‍ക്കൊപ്പം സേഫ്റ്റിക്കും വലിയ പ്രാധാന്യം കൊടുക്കുന്നു.
ആധുനിക കാലത്തെ ഉപഭോക്താക്കള്‍ക്ക് വാഹനത്തിന്റെ സുരക്ഷ സവിശേഷതകളുടെ പ്രാധാന്യത്തെ കുറിച്ച് വളരെ നന്നായി അറിയാം. ഒരുപക്ഷേ 10 ലക്ഷം രൂപ ബജറ്റില്‍ ഒരു കാര്‍ വാങ്ങാന്‍ ഒരുങ്ങുമ്പോള്‍ വളരെ സുരക്ഷിതമായ ഒരു കാര്‍ ലഭിക്കില്ലെന്ന് ഒരുപക്ഷേ നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നാണ് ഞങ്ങള്‍ പറയാന്‍ പോകുന്നത്. 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏറ്റവും സുരക്ഷിതമായ അഞ്ച് കാറുകളെ ഞങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് പരിചയപ്പെടുത്താം.

ടാറ്റ നെക്‌സോണ്‍
ഏറ്റവും സുരക്ഷിതമായ കാറുകള്‍ പുറത്തിറക്കുന്ന കമ്പനിയെന്ന തരത്തില്‍ ആഭ്യന്തര കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് ജനങ്ങളുടെ മനസ്സില്‍ ഇടംനേടിക്കൊടുക്കാന്‍ കാരണക്കാരനായ ഒരു മോഡലാണ് നെക്‌സോണ്‍. സേഫ്റ്റിയുടെ കാര്യം പരിശോധിക്കുമ്പോള്‍ ടാറ്റയുടെ മോഡല്‍ നിര ഒന്നിനൊന്ന് മെച്ചമാണ്. നമ്മള്‍ ഇവിടെ പറയുന്ന ടാറ്റ നെക്‌സോണ്‍ GNCAP സുരക്ഷ റേറ്റിംഗ് നേടുന്ന ആദ്യത്തെ ഇന്ത്യന്‍ കാറാണിത്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലും AMT ഗിയര്‍ബോക്സ് ഓപ്ഷനിലും ഇത് ലഭ്യമാണ്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണിത്. ഇതിന്റെ ഇലക്ട്രിക് പതിപ്പും വമ്പന്‍ ഹിറ്റാണ്. 2022 നവംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാറും കൂടിയാണ് ടാറ്റ നെക്‌സോണ്‍. 9.07 ലക്ഷം രൂപ (ഓണ്‍ റോഡ്, മുംബൈ) മുതലാണ് കാറിന്റെ വില.
ടാറ്റ ടിയാഗോ/ ടിഗോര്‍
സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിള്‍ (എസ്‌യുവി) നിങ്ങള്‍ക്ക് ചേരുന്നില്ല എന്ന് തോന്നുവെങ്കില്‍ അല്ലെങ്കില്‍ അവ വാങ്ങാന്‍ താല്‍പര്യപ്പെടുന്നില്ല എങ്കില്‍ ഹാച്ച്ബാക്കുകളും സെഡാനുകളും നോക്കാവുന്നതാണ്. ഈ സെഗ്മെന്റുകള്‍ പല ഉപഭോക്താക്കളുടെയും ഇഷ്ട ചോയ്‌സായി ഇന്നും തുടരുന്നു. പ്രത്യേകിച്ചും എളുപ്പത്തില്‍ ഓടിക്കാന്‍ കഴിയുന്ന കോംപാക്ട് കാറുകള്‍ പരിപോഷിപ്പിക്കുന്നവര്‍. ഒരു ഹാച്ച്ബാക്കോ കോംപാക്റ്റ് സെഡാനോ ഉണ്ടെങ്കില്‍ രൂക്ഷമായി ട്രാഫിക്കില്‍ വളരെ എളുപ്പം കാര്‍ ഓടിക്കാമെന്നതാണ് അവര്‍ കാണുന്ന മെച്ചം.
ഇവക്കൊപ്പം സുരക്ഷ കൂടി നോക്കുന്ന സമയത്ത് നമുക്ക് പരിഗണിക്കാവുന്ന മോഡലുകള്‍ ടാറ്റയുടെ പക്കല്‍ തന്നെയുണ്ട്. 4-സ്റ്റാര്‍ GNCAP സുരക്ഷാ റേറ്റിംഗിനൊപ്പം അത്യാവശ്യം നല്ല ഫീച്ചറുകളുടെ ഒരു ലിസ്റ്റും വാഗ്ദാനം ചെയ്യുന്ന ടാറ്റ ടിയാഗോ, ടിഗോര്‍ എന്നിവ നിങ്ങള്‍ക്ക് പരിഗണിക്കാം. ഇന്ധന വില വര്‍ധനവിന്റെ കാലത്ത് മൈലേജ് കണക്കുകള്‍ നിങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കില്‍ അതിനും പരിഹാരമുണ്ട്. നിങ്ങള്‍ക്ക് ഈ രണ്ട് കാറുകളും CNG ബൈ-ഫ്യൂവല്‍ ഓപ്ഷനില്‍ ലഭിക്കും. 6.45 ലക്ഷം രൂപ മുതലാണ് (ഓണ്‍ റോഡ് മുംബൈ) ടാറ്റ ടിയാഗോയുടെ വില ആരംഭിക്കുന്നത്. 7.20 ലക്ഷം മുതലാണ് (ഓണ്‍ റോഡ്-മുംബൈ) ടാറ്റ ടിഗോറിന്റെ വില.
ടാറ്റ പഞ്ച്
ടാറ്റയുടെ 5-സ്റ്റാര്‍ സുരക്ഷാ ത്രയമായ നെക്‌സോണ്‍, അള്‍ട്രോസ്, പഞ്ച് എന്നിവയാണ് ബ്രാന്‍ഡിന്റെ മുഖച്ഛായ തന്നെ മാറ്റി എഴുതിയത്. ഈ കാറുകളാണ് ടാറ്റ എന്ന ബ്രാന്‍ഡിനെ പൂര്‍ണ്ണമായും സുരക്ഷിതത്വത്തിന്റെ പര്യായമാക്കി മാറ്റിയതെന്ന് പലര്‍ക്കും അറിയാം. ഇനി പഞ്ചിനെക്കുറിച്ച് പറയുമ്പോള്‍ ആ മോഡലാണ് നിശ്ചലമായിക്കിടന്ന മൈക്രോ-എസ്‌യുവി സെഗ്മെന്റിനെ പുനരുജ്ജീവിപ്പിച്ചത്. ടാറ്റ ഒരുക്കിയ ഓള്‍റൗണ്ടര്‍ പാക്കേജ് കാരണം ഈ കാര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ബജറ്റ് വിലയില്‍ നിരവധി ഫീച്ചറുകള്‍ ന്യൂജെന്‍ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന പഞ്ച് ഹിറ്റായി മാറി. എസ്‌യുവി സ്വഭാവസവിശേഷതകളുള്ള പഞ്ച് ഇന്ത്യയില്‍ ഇന്ന് വില്‍ക്കുന്ന ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്ന് കൂടിയാണ്. 7.12 ലക്ഷം രൂപ മുതലാണ് ടാറ്റ പഞ്ചിന്റെ വില ആരംഭിക്കുന്നത് (ഓണ്‍-റോഡ്, മുംബൈ).
മാരുതി ബ്രെസ
മാരുതി സുസുക്കി ബ്രെസ ഒഴികെയുള്ള വാഹന നിരയുടെ സുരക്ഷ നിലവാരം ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. പുതിയ ബ്രെസ ഇതുവരെ ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിട്ടില്ലെങ്കിലും അതിന് 4 സ്റ്റാര്‍ എങ്കിലും ലഭിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. GNCAP സേഫ്റ്റി പരിശോധനയില്‍ 4 സ്റ്റാര്‍ നേടിയ അതേ ഗ്ലോബല്‍ C പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പഴയ ബ്രെസ എന്നതുകൊണ്ടാണ് ഞങ്ങള്‍ ഇത് പറയുന്നത്. നിലവിലെ തലമുറ ബ്രെസയും ഇതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഇത് കൂടുതല്‍ മികവ് പുലര്‍ത്താനുള്ള സാധ്യതയാണ് കാണുന്നത്. കൂടാതെ, പുതിയ മോഡലിന് 6 എയര്‍ബാഗുകള്‍, റോള്‍ഓവര്‍ മിറ്റിഗേഷന്‍, ഇഎസ്സി, മറ്റ് സുരക്ഷാ സവിശേഷതകള്‍ എന്നിവയും ലഭിക്കുന്നു. 9.32 ലക്ഷം രൂപയിലാണ് (ഓണ്‍-റോഡ്, മുംബൈ) ബ്രെസയുടെ വില ആരംഭിക്കുന്നത്.
ഹോണ്ട അമേസ്
മാരുതി ഡിസയര്‍, ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോര്‍ തുടങ്ങിയ കാറുകളോട് മത്സരിക്കുന്ന ഒരു കോംപാക്റ്റ് സെഡാനാണ് ഹോണ്ട അമേസ്. GNCAP-ല്‍ നിന്ന് ഇതിന് 4 സ്റ്റാര്‍ സുരക്ഷാ സ്‌കോര്‍ ലഭിക്കുന്നു. ഇതിന്റെ സുരക്ഷാ ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കില്‍ ഹോണ്ട അമേസിന് ഡ്യുവല്‍ എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ എന്നിവയും മറ്റും ലഭിക്കുന്നു. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലും (1.2-ലിറ്റര്‍ പെട്രോള്‍, 1.5-ലിറ്റര്‍ ഡീസല്‍), രണ്ട് ഗിയര്‍ബോക്സ് (5-സ്പീഡ് മാനുവല്‍, CVT ഓട്ടോമാറ്റിക്) ഓപ്ഷനുകളിലും അമേസ് ലഭ്യമാണ്. ഈ കോംപാക്ട് സെഡാന്റെ വില 8.83 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു (ഓണ്‍-റോഡ്, മുംബൈ).


Click it and Unblock the Notifications








