നഗരയാത്രകള്‍ ഇനി മടുപ്പിക്കില്ല; ബജറ്റ് വിലയിലുള്ള 5 ചെറുകാറുകൾ നോക്കിയാലോ?

നഗരത്തിരക്കിലേക്ക് കാറുമായി ഇറങ്ങാന്‍ പലരും മടി കാണിക്കുന്നതിന്റെ പ്രധാന കാരണം പാക്കിംഗ് പ്രശ്‌നമാണ്. നഗരയാത്രകള്‍ക്ക് അനുയോജ്യമായ കുറച്ച് ചെറു കാറുകളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ.

നഗരയാത്രകള്‍ ഇനി മടുപ്പിക്കില്ല; ബജറ്റ് വിലയിലുള്ള 5 ചെറുകാറുകൾ നോക്കിയാലോ?

കേരളത്തിലെയടക്കം വന്‍ നഗരങ്ങളില്‍ വാഹനങ്ങളുടെ എണ്ണം കൂടുന്നതും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും കാരണം പലപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ വലിയ കാറുകളേക്കാള്‍ കുഞ്ഞന്‍ കാറുകള്‍ കൊണ്ടുപോകുന്നതായിരിക്കും നമുക്ക് സൗകര്യം. ചെറിയ കാറുകളാണ് നഗര യാത്രയ്ക്ക് ഏറ്റവും അനുയോജ്യം.

നഗരയാത്രകള്‍ ഇനി മടുപ്പിക്കില്ല; ബജറ്റ് വിലയിലുള്ള 5 ചെറുകാറുകൾ നോക്കിയാലോ?

ചെറു കാറുകള്‍ക്ക് പാര്‍ക്കിംഗ് വലിയ പ്രശ്‌നമായി അനുഭവപ്പെടില്ലെന്നതാണ് ഏറ്റവും വലിയ പോസിറ്റീവ്. ഗതാഗതത്തിന് തടസ്സമില്ലാതെ ഇത് പലയിടത്തും പാര്‍ക്ക് ചെയ്യാം. ബമ്പര്‍ ടു ബമ്പര്‍ ട്രാഫിക്കില്‍ ബുദ്ധിമുട്ടില്ലാതെ ഓടിക്കാനും ഇതിന് കഴിയും. നഗരയാത്രകള്‍ക്ക് അനുയാജ്യമായ ചില ചെറുകാറുകളാണ് ഞങ്ങള്‍ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്. ഇവ പോക്കറ്റ് ഫ്രണ്ട്‌ലിയാണെന്ന കാര്യം കൂടി കൂട്ടി വായിക്കണം.

നഗരയാത്രകള്‍ ഇനി മടുപ്പിക്കില്ല; ബജറ്റ് വിലയിലുള്ള 5 ചെറുകാറുകൾ നോക്കിയാലോ?

മാരുതി ആള്‍ട്ടോ 800

മാരുതി വില്‍ക്കുന്ന ഈ കാര്‍ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കാറാണ് ആള്‍ട്ടോ 800. 3.39 ലക്ഷം രൂപ മുതലാണ് ഈ കാര്‍ വില്‍ക്കുന്നത്. ഇടുങ്ങിയ റോഡുകളിലും ട്രാഫിക്കിലും ഈ കാര്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ ഇതിന്റെ അളവുകള്‍ സഹായിക്കുന്നു.

നഗരയാത്രകള്‍ ഇനി മടുപ്പിക്കില്ല; ബജറ്റ് വിലയിലുള്ള 5 ചെറുകാറുകൾ നോക്കിയാലോ?

ഈ കാറിന്റെ നീളം 34455 എംഎം ആണ്, വീതി 1515 എംഎം ആണ്, ടേണിംഗ് റേഡിയസ് 4.6 മീറ്ററാണ്. 800 സിസി എഞ്ചിനാണ് കാറിന് ശക്തി പകരുന്നത്. ഇത് ലിറ്ററിന് 22.05 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. 2 എയര്‍ബാഗുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം എന്നിവ ഈ കാറിലുണ്ട്. പെട്രോള്‍, സിഎന്‍ജി വേരിയന്റ് ഓപ്ഷനുകളില്‍ കാര്‍ ലഭ്യമാണ്.

നഗരയാത്രകള്‍ ഇനി മടുപ്പിക്കില്ല; ബജറ്റ് വിലയിലുള്ള 5 ചെറുകാറുകൾ നോക്കിയാലോ?

മാരുതി എസ്-പ്രസോ

നഗരത്തിലുടെ എളുപ്പത്തില്‍ ഓടിക്കാന്‍ കഴിയുന്ന മറ്റൊരു കാര്‍ ആണ് മാരുതി എസ്-പ്രസോ. ഉയരം കുറഞ്ഞ ചെറിയ കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കാര്‍ മികച്ച ചോയ്സാണ്. നീളം 3565 എംഎം, വീതി 1520 എംഎം, ഉയരം 1567 എംഎം എന്നിങ്ങനെയാണ് കാറിന്റെ അളവുകള്‍. ഈ കാറിന്റെ ടേണിംഗ് റേഡിയസ് 405 മീറ്ററാണ്.

നഗരയാത്രകള്‍ ഇനി മടുപ്പിക്കില്ല; ബജറ്റ് വിലയിലുള്ള 5 ചെറുകാറുകൾ നോക്കിയാലോ?

998 സിസി എഞ്ചിനാണ് ഈ കാറില്‍ ഘടിപ്പിച്ചിരിക്കുന്നത്. എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, സെന്‍ട്രല്‍ ലോക്ക്, എയര്‍ബാഗുകള്‍ എന്നിവ ഈ കാറിലുണ്ട്. 4.25 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില.

നഗരയാത്രകള്‍ ഇനി മടുപ്പിക്കില്ല; ബജറ്റ് വിലയിലുള്ള 5 ചെറുകാറുകൾ നോക്കിയാലോ?

ഡാറ്റ്‌സൻ റെഡി-ഗോ

ഡാറ്റ്‌സൻ റെഡി-ഗോ ട്രാഫിക്കില്‍ ഓടിക്കാന്‍ പറ്റിയ ഏറ്റവും മികച്ച കാറുകളില്‍ ഒന്നാണ്. 800 സിസി, 1 ലിറ്റര്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ഈ കാറിന് ലഭിക്കുന്നു. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ഡാറ്റ്‌സൻ നല്‍കുന്നു.

നഗരയാത്രകള്‍ ഇനി മടുപ്പിക്കില്ല; ബജറ്റ് വിലയിലുള്ള 5 ചെറുകാറുകൾ നോക്കിയാലോ?

എബിഎസ്, ഇബിഡി, ഡ്രൈവര്‍ എയര്‍ബാഗ്, റിയര്‍ ഡോര്‍ ചൈല്‍ഡ് സേഫ്റ്റി ലോക്ക്, ഓവര്‍ സ്പീഡ് വാണിംഗ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍ എന്നിവ ഈ കാറിലുണ്ട്. ഈ കാര്‍ ലിറ്ററിന് 20.71 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. 3435 എംഎം നീളവും 1574 എംഎം വീതിയും 4.7 മീറ്റര്‍ ടേണിങ് റേഡിയസുമുള്ള ഈ വാഹനം 3.83 ലക്ഷം രൂപ നല്‍കിയാല്‍ വീട്ടിലെത്തിക്കാം.

നഗരയാത്രകള്‍ ഇനി മടുപ്പിക്കില്ല; ബജറ്റ് വിലയിലുള്ള 5 ചെറുകാറുകൾ നോക്കിയാലോ?

റെനോ ക്വിഡ്

ട്രാഫിക്കില്‍ ഓടിക്കാന്‍ ഏറ്റവും മികച്ച ഓപ്ഷനുകളില്‍ ഒന്നാണ് റെനോ ക്വിഡ്.

ക്വിഡിന്റെ നീളം 3731 മില്ലീമീറ്ററും വീതി 1392 മില്ലീമീറ്ററുമാണ്. 800 സിസി, 1 ലിറ്റര്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ഈ കാറിനുണ്ട്. ഇതിന് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനുകള്‍ ഉണ്ട്.

നഗരയാത്രകള്‍ ഇനി മടുപ്പിക്കില്ല; ബജറ്റ് വിലയിലുള്ള 5 ചെറുകാറുകൾ നോക്കിയാലോ?

ഓട്ടോമാറ്റിക് വേരിയന്റ് ലിറ്ററിന് 22 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. മാനുവല്‍ ഗിയര്‍ വേരിയന്റ് ലിറ്ററിന് 22.02 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. 4.64 ലക്ഷം രൂപയ്ക്കാണ് ഈ കാര്‍ വിപണിയില്‍ വില്‍ക്കുന്നത്.

നഗരയാത്രകള്‍ ഇനി മടുപ്പിക്കില്ല; ബജറ്റ് വിലയിലുള്ള 5 ചെറുകാറുകൾ നോക്കിയാലോ?

ഹ്യുണ്ടായി സാന്‍ട്രോ

ഹ്യൂണ്ടായി സാന്‍ട്രോ നഗരത്തില്‍ ഓടിക്കാന്‍ പറ്റിയ നല്ല ഒരു കാര്‍ ആണ്. ഇതിന്റെ നീളം 3610 മില്ലീമീറ്ററും വീതി 1645 മില്ലീമീറ്ററുമാണ്. 1100 സിസി പെട്രോള്‍ എഞ്ചിനാണ് ഇതിന് ഹ്യുണ്ടായി നല്‍കിയിരിക്കുന്നത്.

നഗരയാത്രകള്‍ ഇനി മടുപ്പിക്കില്ല; ബജറ്റ് വിലയിലുള്ള 5 ചെറുകാറുകൾ നോക്കിയാലോ?

കൂടാതെ സിഎന്‍ജി ഓപ്ഷനും ലഭിക്കുന്ന. അടിസ്ഥാന വേരിയന്റിന്റെ എക്സ് ഷോറൂം വില 4.89 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. 6.41 ലക്ഷം രൂപയാണ് ഇതിന്റെ ടോപ് വേരിയന്റിന്റെ എക്സ് ഷോറൂം വില.

Article Published On: Tuesday, November 15, 2022, 16:00 [IST]
English summary
List of best city cars which can park easily in small space and drive comfortably through traffic
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X