വില 5 മുതല്‍ 10 ലക്ഷം രൂപ വരെ മാത്രം; 2023-ല്‍ വരാനിരിക്കുന്ന മികച്ച കാറുകള്‍

ഇന്ത്യന്‍ വാഹന വ്യവസായം കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന് കരകയറിയ വിജയകരമായ ഒരു വര്‍ഷമാണ് കടന്ന് പോകുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി രാജ്യം ഉത്സവ സീസണ്‍ കെങ്കേമമായി കൊണ്ടാടിയപ്പോള്‍ 2022-ല്‍ മികച്ച വാഹന വില്‍പ്പന രേഖപ്പെടുത്തി. പല വാഹന നിര്‍മ്മാതാക്കളും രാജ്യത്തെ അവരുടെ എക്കാലത്തെയും മികച്ച വില്‍പ്പന റെക്കോര്‍ഡുകള്‍ തകര്‍ത്തു.

ചെറുകാറുകള്‍ക്കും എസ്‌യുവികള്‍ക്കും മാത്രമായിരുന്നില്ല ഡിമാന്‍ഡ്, ആഡംബര കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെ പോലുള്ള കമ്പനികളും ഇന്ത്യയിലെ തങ്ങളുടെ മുന്‍കാല വില്‍പ്പന റെക്കോര്‍ഡ് മെച്ചപ്പെടുത്തിയിട്ടുണ്ട്. അടുത്ത ജനുവരിയില്‍ ഓട്ടോ എക്സ്പോ കൂടി നടക്കുന്നതിനാല്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തുന്ന പുതിയ കാറുകളുടെ എണ്ണം 2022-നേക്കാള്‍ കൂടും. അടുത്ത വര്‍ഷം ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന അഞ്ച് ലക്ഷം രൂപക്കും 10 ലക്ഷം രൂപക്കും ഇടയില്‍ വില വരുന്ന ചില കാറുകള്‍ പരിചയപ്പെടുത്തുകയാണ് ഞങ്ങള്‍ ഈ ലേഖനത്തിലൂടെ.

വില 5 മുതല്‍ 10 ലക്ഷം രൂപ വരെ മാത്രം; 2023-ല്‍ വരാനിരിക്കുന്ന മികച്ച കാറുകള്‍

2023 ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്

ഹ്യുണ്ടായി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇറക്കുന്ന ഒരു ചെറു ഹാച്ച്ബാക്കാണ് ഹ്യൂണ്ടായി ഗ്രാന്‍ഡ് i10 നിയോസ്. ഇത് ഹ്യുണ്ടായിയുടെ ലൈനപ്പിലെ ഏറ്റവും ജനപ്രിയമായ ഹാച്ച്ബാക്കുകളില്‍ ഒന്നാണ്. അടുത്ത വര്‍ഷം ഹ്യുണ്ടായി ഈ കാറിനെ ഒന്ന് മുഖംമിനുക്കി പുറത്തിറക്കാന്‍ സാധ്യതയുണ്ട്. ഇത് 2023-ന്റെ തുടക്കത്തില്‍ തന്നെ ആവാനാണ് സാധ്യത. ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് ഫെയ്സ്ലിഫ്റ്റിന്റെ പ്രാരംഭ വില 6 ലക്ഷം രൂപയായിരിക്കാനാണ് സാധ്യത.

2023 മാരുതി സുസുക്കി സ്വിഫ്റ്റ്

ഇന്ത്യയിലെ വാഹന പ്രേമികള്‍ക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത കാറാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. ഇന്ത്യയില്‍ മാരുതി സുസുക്കിയില്‍ നിന്നുള്ള ഒരു ഹിറ്റ് ഉല്‍പ്പന്നമായ സ്വിഫ്റ്റ് ഇപ്പോള്‍ മൂന്നാം തലമുറയിലാണ് എത്തി നില്‍ക്കുന്നത്. 2018-ലെ ഇന്ത്യന്‍ ഓട്ടോ എക്സ്പോയിലാണ് നിലവിലെ തലമുറ സ്വിഫ്റ്റ് അരങ്ങേറിയത്. വരാനിരിക്കുന്ന ഇന്ത്യന്‍ ഓട്ടോ എക്സ്പോ 2023-ല്‍ സ്വിഫ്റ്റിന്റെ പുതിയ തലമുറയോ ഫെയ്സ്ലിഫ്റ്റ് പതിപ്പോ മാരുതി സുസുക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിന് 6 ലക്ഷം രൂപയായിരിക്കും പ്രാരംഭ വില.

ഹ്യുണ്ടായി മൈക്രോ എസ്‌യുവി

ടാറ്റ പഞ്ച് പോലുള്ളവയ്ക്ക് എതിരാളിയായേക്കാവുന്ന ഒരു മൈക്രോ എസ്‌യുവി ഹ്യുണ്ടായി ഇന്ത്യ അണിയറയില്‍ ഒരുക്കുന്നുണ്ട്. ഇത് ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയില്‍ ഇന്ന് സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ക്ക് പ്രചാരമേറുന്ന കാഴ്ചയാണ്. എല്ലാ വില നിലവാരത്തിലും എസ്‌യുവികള്‍ ലഭ്യമാകുന്നത് മാര്‍ക്കറ്റിന് നല്ലതാണ്. അങ്ങനെ നോക്കുമ്പോള്‍ ഒരു മൈക്രോ എസ്‌യുവി ഹാച്ച്ബാക്കിന് മികച്ച ബദലായി തോന്നിയേക്കാം. ഈ മൈക്രോ എസ്‌യുവി അന്താരാഷ്ട്രതലത്തില്‍ വിറ്റഴിക്കപ്പെടുന്ന ഹ്യുണ്ടായി കാസ്പറിന്റെ ഒരു പതിപ്പാണെന്ന് ടെസ്റ്റ് മ്യൂളിന്റെ രൂപഭാവത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. എന്നാല്‍ പുത്തന്‍ പേരിലാകും വണ്ടി ഇന്ത്യയില്‍ പ്രവേശിക്കുക. ഇന്ത്യയില്‍ കമ്പനിയുടെ മോഡല്‍ നിരയില്‍ വെന്യുവിന് താഴെയായി ഹ്യുണ്ടായിയുടെ മൈക്രോ എസ്‌യുവി സ്ഥാനം പിടിക്കും. 6.5 ലക്ഷം രൂപ മുതല്‍ പ്രാരംഭ വില വരുമെന്ന് പ്രതീക്ഷിക്കുന്നു.

സിട്രണ്‍ eC3

സിട്രണ്‍ തങ്ങളുടെ രണ്ടാമത്തെ കാറായ C3 ഈ വര്‍ഷം തുടക്കത്തില്‍ രാജ്യത്ത് അവതരിപ്പിച്ചു. കമ്പനി അതിന്റെ ഇലക്ട്രിക് പതിപ്പ് സെപ്റ്റംബറില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. അതിനായി അവര്‍ ഒരു പരിപാടി വരെ പ്ലാന്‍ ചെയ്‌തെങ്കിലും അത് മാറ്റിവെക്കേണ്ടി വന്നു. അതിനാല്‍ തന്നെ സിട്രണ്‍ C3 യുടെ ഇലക്ട്രിക് പതിപ്പ് 2023-ല്‍ അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയുണ്ട്. സിട്രോണ്‍ ഇന്ത്യ സമീപകാലത്തെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ വരാനിരിക്കുന്ന കാറിന്റെ പേര് വെളിപ്പെടുത്തിയിട്ടുണ്ട്.

പുതിയ ഇലക്ട്രിക് കാറിന് 'eC3' എന്നാണ് പേരിട്ടിരിക്കുന്നത്. സിട്രണ്‍ eC3 ഇന്ത്യന്‍ വിപണിയില്‍ ടാറ്റ ടിയാഗോ ഇവിയുമായിട്ടാകും നേരിട്ട് ഏറ്റുമുട്ടുക. ടാറ്റ മോട്ടോര്‍സില്‍ നിന്നുള്ള ഏറ്റവും താങ്ങാവുന്ന ഇവിയായ ടിയാഗോ ഇവിയുടെ പ്രാരംഭ വില 8.49 ലക്ഷം രൂപ ആയതിനാല്‍ സിട്രണ്‍ തങ്ങളുടെ കാറിന് എത്ര വില നല്‍കുമെന്നതിലാണ് കാര്യം. ടിയഗോ ഇവിയേക്കാള്‍ വില കുറയ്ക്കാന്‍ ഏതായാലും സിട്രണ്‍ താല്‍പര്യപ്പെടുന്നുണ്ടാവില്ല. എന്നിരുന്നാലും സിട്രണ്‍ eC3 യുടെ വില 10 ലക്ഷം രൂപയില്‍ താഴെയായിരിക്കും.

ഹോണ്ട സബ്-4m എസ്‌യുവി

ഇന്ത്യന്‍ കാര്‍ വിപണി നിലവില്‍ ഹാച്ച്ബാക്ക്, സെഡാന്‍ എന്നിവയില്‍ നിന്ന് മാറി പതിയെ എസ്‌യുവികളിലേക്ക് ചാഞ്ഞുകൊണ്ടിരിക്കുകയാണ്. മിക്ക നിര്‍മ്മാതാക്കളും അതിന്റെ പ്രയോജനം നേടിയിട്ടുണ്ട്. എന്നാല്‍ ഇതിനിടെ വില്‍പ്പന ചാര്‍ട്ടുകളില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ് ഹോണ്ട. 2022-ല്‍ രാജ്യത്തെ ഒട്ടു മിക്ക കാര്‍ ബ്രാന്‍ഡുകളും നല്ല വിജയങ്ങള്‍ ആസ്വദിച്ചപ്പോള്‍ അത് ആവര്‍ത്തിക്കാന്‍ സാധിക്കാത്ത ചുരുക്കം ചില നിര്‍മ്മാതാക്കളില്‍ ഒന്നാണ് ഹോണ്ട.

തങ്ങളുടെ വില്‍പ്പന വീണ്ടും വര്‍ധിപ്പിക്കാന്‍ കഴിയുന്ന ഒരു സബ്-കോംപാക്റ്റ് എസ്‌യുവി അവതരിപ്പിക്കുന്നതോടെ അടുത്ത വര്‍ഷം തങ്ങളുടെ തലവര മാറ്റാമെന്നാണ് ഹോണ്ട പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഒരു സബ്-4m എസ്‌യുവി അവതരിപ്പിക്കാന്‍ ഹോണ്ട ശ്രമിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇന്ത്യന്‍ കാര്‍ വിപണി ഉണര്‍ന്ന സാഹചര്യത്തില്‍ തങ്ങളുടെ പദ്ധതികളില്‍ കാര്യമായ മാറ്റം വരുത്താന്‍ പറ്റിയ ബെസ്റ്റ് സമയം ഇതാണെന്ന് ഹോണ്ടക്ക് നന്നായി അറിയാം. ഏകദേശം 8 ലക്ഷം രൂപ വിലയില്‍ ഹോണ്ട സബ്-4m എസ്‌യുവി എത്തിയേക്കും.

ഹോണ്ട ബ്രിയോ

ഹോണ്ട ബ്രിയോ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുന്നതിനെക്കുറിച്ച് വാര്‍ത്തകള്‍ ഒന്നുമില്ലെങ്കിലും മോഡല്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് മടങ്ങി വരാനുള്ള സാധ്യത ജപ്പാനീസ് വാഹന നിര്‍മാതാക്കള്‍ ഇതുവരെ നിഷേധിച്ചിട്ടില്ല. ഇന്ത്യന്‍ കാര്‍ വിപണിയില്‍ നിലവില്‍ 40 ശതമാനം എസ്‌യുവികളും 40 ശതമാനം ഹാച്ച്ബാക്കുകളുമുണ്ട്. അതിനാല്‍ ചെറിയ ഹാച്ച്ബാക്കിന്റെ അവതരണത്തിലൂടെ ഇന്ത്യന്‍ വിപണിയില്‍ ഹോണ്ടയ്ക്ക് കാര്യങ്ങള്‍ വീണ്ടും മെച്ചപ്പെടുത്താനാകും. കമ്പനി ഇതിനകം ഒരു എസ്യുവി കൊണ്ടുവരാന്‍ പ്ലാന്‍ ഇടുന്നതിനാല്‍ ഇതിനൊപ്പം ഒരു ഹാച്ച്ബാക്കിനെയും ജോടിയാക്കിയാല്‍ ഒരുപക്ഷേ അത് പുതിയ ചരിത്രമായേക്കാം. ഹോണ്ട ബ്രിയോ ഇന്ത്യന്‍ വിപണിയില്‍ മടങ്ങി എത്തുകയാണെങ്കില്‍ അതിന്റെ പ്രാരംഭ വില ഏകദേശം 5 ലക്ഷം രൂപയായിരിക്കണം.

ടൊയോട്ട ബെല്‍റ്റ

ടൊയോട്ടയും മാരുതി സുസുക്കിയും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഭാഗമായി അവര്‍ തങ്ങളുടെ ഉല്‍പ്പന്ന സാങ്കേതികവിദ്യകളും പ്ലാറ്റ്ഫോമുകളും പവര്‍ട്രെയിനുകളും മറ്റും പങ്കിടുന്നു. പ്രശസ്തമായ മാരുതി സുസുക്കി സിയാസിനെ അടിസ്ഥാനമാക്കി ടൊയോട്ട അന്താരാഷ്ട്ര വിപണിയില്‍ ഒരു സെഡാന്‍ വികസിപ്പിച്ചെടുത്തു. അതിന് ടൊയോട്ട ബെല്‍റ്റ എന്നാണ് പേരിട്ടത്. ഇന്ത്യയില്‍ സിയാസ് വിജയം കണ്ടതിനാല്‍ ടൊയോട്ട അവരുടെ സ്വന്തം ബെല്‍റ്റയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് വളരെക്കാലമായി പ്രതീക്ഷിക്കുന്നുണ്ട്. മൈല്‍ഡ്, സ്‌ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ ടൊയോട്ട 2023-ല്‍ ബീറ്റ സെഡാനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. ഇതിന് 9 ലക്ഷം രൂപ പ്രാരംഭ വില പ്രതീക്ഷിക്കാം. ലേഖനത്തില്‍ സൂചിപ്പിച്ച വിലകളെല്ലാം ഏകദേശ കണക്കുകളാണെന്നും വാഹനം വിപണിയിലെത്തിയ ശേഷം മാര്‍ക്കറ്റിലെ വില ഉറപ്പിക്കണമെന്നും മാന്യ വായനക്കാരെ ഓര്‍മിപ്പിക്കുന്നു.

More from DriveSpark

Article Published On: Thursday, December 22, 2022, 16:30 [IST]
English summary
List of cars coming into the indian market next year in the price range of rs 5 10 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X