സ്പോർട്ടി & പവർഫുൾ! ഇന്ത്യയിൽ ഇപ്പോൾ വിൽപ്പനയ്ക്ക് എത്തുന്ന കരുത്തുറ്റ സബ് കോംപാക്ട് എസ്‌യുവികൾ
ഇന്ത്യയിൽ എസ്‌യുവികളുടെ വർധിച്ചുവരുന്ന വിപണി വിഹിതം, ഈ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് വാഹനങ്ങൾ കൊണ്ടുവരുന്ന പ്രായോഗികതയെ വ്യക്തമായി സൂചിപ്പിക്കുന്നു.

കമാൻഡിംഗ് സീറ്റിംഗ് പൊസിഷൻ, വിശാലമായ ക്യാബിൻ, റോഡ് സാന്നിധ്യം തുടങ്ങിയ എസ്‌യുവികളുടെ ഈ ചില നേട്ടങ്ങൾക്ക് പുറമെ രാജ്യത്തെ മോശമായ റോഡ് അവസ്ഥയുമായി ഇതിന് വളരെയധികം ബന്ധമുണ്ട് എന്ന് നിസംശയം പറയാം. എസ്‌യുവികളിൽ, സബ് ഫോർ മീറ്റർ സെഗ്‌മെന്റ് വളരെ കോംപറ്റീറ്റീവാണ്.

എല്ലാ പ്രമുഖ കാർ നിർമ്മാതാക്കളിൽ നിന്നും ഒമ്പതോളം മോഡലുകളാണ് ഈ വിഭാഗത്തിൽ മത്സരിക്കുന്നത്. കോംപാക്ട് അളവുകളും കരുത്തുറ്റ പവർട്രെയിനും ഈ എസ്‌യുവികളെ ഡ്രൈവ് ചെയ്യാൻ ആവേശഭരിതമാക്കുന്നു.

കൂടാതെ പെർഫോമെൻസ് അടിസ്ഥാനമാക്കിയുള്ള ഡ്രൈവർ-ഫോക്കസ്ഡ് സബ് ഫോർ മീറ്റർ എസ്‌യുവികളുടെ ഒരു ഉപവിഭാഗവും ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. അതിനാൽ ഇന്ത്യൻ വിപണിയിൽ നിലവിൽ വിൽപ്പനയ്ക്ക് എത്തുന്ന മികച്ച അഞ്ച് ഹൈ പെർഫോമെൻസ് സബ് ഫോർ മീറ്റർ എസ്‌യുവികളെ ഞങ്ങൾ ഇന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഹ്യുണ്ടായി വെന്യു N-ലൈൻ
വെന്യു ഫെയ്‌സ്‌ലിഫ്റ്റിന്റെ സ്‌പോർട്ടിയർ പതിപ്പായ ഹ്യുണ്ടായി വെന്യു N-ലൈൻ സെപ്റ്റംബറിൽ പുറത്തിറക്കി, വാഹനത്തിന്റെ എക്സ്-ഷോറൂം വില 12.16 ലക്ഷം രൂപയിൽ ആരംഭിച്ച് 13.15 ലക്ഷം രൂപ വരെ ഉയരുന്നു.

ഏഴ് സ്പീഡ് DCT ഗിയർബോക്‌സുമായി ജോടിയാക്കിയ 120 bhp കരുത്തും 172 Nm പീക്ക് torque ഉം നൽകുന്ന 1.0 ലിറ്റർ TGDi പെട്രോൾ എഞ്ചിനാണ് N-ലൈനിന് കരുത്തേകുന്നത്. പവർ കണക്കുകൾ വാഹനത്തിന്റെ ഒരു വശം മാത്രമാണ്, അതേസമയം സസ്പെൻഷൻ സജ്ജീകരണവും സ്റ്റിയറിംഗ് ജ്യോമെട്രിയും അതിനെ വേറിട്ടു നിർത്തുന്നു.

കരുത്തുറ്റ എഞ്ചിനും സ്‌പോർട്ടി ഡൈനാമിക്‌സിനും പുറമെ, എസ്‌യുവിയുടെ ആകെ മൊത്തത്തിലുള്ള കോസ്‌മെറ്റിക് ടച്ചുകളാണ് N-ലൈനിനെ വേറിട്ട് നിർത്തുന്നത്. പെർഫോമൻസ് എസ്‌യുവിക്ക് ഏകദേശം 12 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

കിയ സോനെറ്റ് ഡീസൽ AT
സബ് ഫോർ മീറ്റർ എസ്‌യുവി സെഗ്‌മെന്റിനുള്ള കിയയുടെ പ്ലെയറാണ് സോനെറ്റ്. ഇത് വൈവിധ്യമാർന്ന എഞ്ചിൻ, ഗിയർബോക്സ് കോമ്പോകളിൽ വരുന്നു, എന്നാൽ ഏറ്റവും ശക്തവും വേഗതയേറിയതും ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ 1.5 ലിറ്റർ CRDi ഡീസൽ യൂണിറ്റാണ്.

സജ്ജീകരണത്തിൽ നിന്നുള്ള പവർ ഔട്ട്പുട്ട് 115 bhp പവർ 250 Nm പീക്ക് torque എന്നിവയാണ്. നിശ്ചലാവസ്ഥയിൽ നിന്ന് 11.48 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ എസ്‌യുവിക്ക് കഴിയും. ഡീസൽ AT -യുടെ റേഞ്ചിന്റെ വില 12.15 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത് അത് 13.99 ലക്ഷം രൂപ വരെ ഉയരുന്നു.

മഹീന്ദ്ര XUV300 ഡീസൽ
1.5 ലിറ്റർ ഫോർ സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ ഉപയോഗിച്ച്, XUV300 11.85 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുന്നു. സെഗ്‌മെന്റിലെ ഏറ്റവും മികച്ച ഡീസൽ പവർ കണക്കുകൾ 115 bhp കരുത്തും 300 Nm torque ഉം ആണ് വാഹനം പുറപ്പെടുവിക്കുന്നത്.

ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പമാണ് എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നത്. XUV300 ഡീസൽ മാനുവലിന്റെ പ്രൈസ് റേഞ്ച് ആരംഭിക്കുന്നത് 9.60 ലക്ഷം രൂപയിലാണ് ഇത് 13.38 ലക്ഷം രൂപ വരെ ഉയരുന്നു.

മഹീന്ദ്ര XUV300 ടർബോസ്‌പോർട്ട്
XUV300 ലൈനപ്പിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കൽ, ടർബോസ്‌പോർട്ടിന് കരുത്തേകുന്നത് ഒരു പുതിയ 1.2 ലിറ്റർ എംസ്റ്റാലിയൺ TGDi പെട്രോൾ എഞ്ചിനാണ്.

പവർഹൗസ് 5000 rpm -ൽ 130 bhp കരുത്തും 1500 മുതൽ 3750 rpm -ൽ 230 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. ഒരു പ്രത്യേക ഓവർ-ബൂസ്റ്റ് ഫംഗ്‌ഷന് torque ഡെലിവറി ഒരു ചുരുങ്ങിയ കാലയളവിലേക്ക് 250 Nm ആയി വർധിപ്പിക്കാൻ കഴിയും.

എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു, വെറും 5.0 സെക്കൻഡിനുള്ളിൽ എസ്‌യുവിക്ക് 0 മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുമെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. XUV300-ന്റെ ടർബോസ്പോർട്ട് പതിപ്പിന് 10.35 ലക്ഷം രൂപ മുതൽ 12.90 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

ടാറ്റ നെക്സോൺ ഇവി മാക്സ്
ICE എസ്‌യുവികൾക്കിടയിൽ ഉയർന്നു നിൽക്കുന്നത് ഈ ലിസ്റ്റിലെ ഏറ്റവും വേഗതയേറിയതും ഏക ഇവിയുമാണ്, ടാറ്റ നെക്സോൺ ഇവി മാക്‌സ്. വളരെ റോ ആയ കരുത്തിന്റെ കാര്യത്തിൽ, ഇവികൾ തികച്ചും വ്യത്യസ്തമായ ഒരു അനുഭവം പ്രദാനം ചെയ്യുന്നു.

വളരെ ക്വിക്ക് പവറും torque ഡെലിവറിയുമാണ് ഇലക്ട്രിക് മോഡലുകൾക്ക് ഉള്ളത്. 40.5 kWh ബാറ്ററി പാക്ക് ഉപയോഗിച്ച്, ഇലക്ട്രിക് മോട്ടോർ 143 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു. നെക്സോൺ ഇവി മാക്സിന് 0-100 കിലോമീറ്റർ സ്പീഡ് ടൈമിംഗ് 9.0 സെക്കൻഡിൽ താഴെയാണ് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്.

അതേസമയം പരമാവധി വേഗത മണിക്കൂറിൽ 140 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഓൾ-ഇലക്‌ട്രിക് ഇവിയുടെ വില 18.34 ലക്ഷം രൂപ മുതൽ 19.84 ലക്ഷം രൂപ വരെയാണ്.


Click it and Unblock the Notifications








