Maruti Alto 800 ഫെയ്‌സ്‌ലിഫ്റ്റിൽ പ്രതീക്ഷിക്കാവുന്ന പുത്തൻ അപ്പ്ഡേറ്റുകളും പ്രധാന ഹൈലൈറ്റുകളും
മാരുതി സുസുക്കി ആൾട്ടോ 800 ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കുകളിൽ ഒന്ന് മാത്രമല്ല, കുറച്ചുകാലമായി ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ്. 800 സിസി കാറിന്റെ ജനപ്രീതി നാൾ ഇതുവരെയായിട്ടും കുറയുന്നില്ല.

എന്നിരുന്നാലും, വർധിച്ചുവരുന്ന മത്സരത്തിനൊപ്പം, രാജ്യത്ത് അതിന്റെ ആധിപത്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി എൻട്രി ലെവൽ ഹാച്ചിനായി മാരുതി സുസുക്കി ഒരു പുതിയ തലമുറ മോഡൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്തോ ജാപ്പനീസ് കാർ നിർമ്മാതാക്കൾ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, വെളിപ്പെടുത്തലിന് മുന്നോടിയായി വരാനിരിക്കുന്ന അടുത്ത തലമുറ ആൾട്ടോയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന ഹൈലൈറ്റുകൾ ഇതാ-

പ്ലാറ്റ്ഫോം & ഡിസൈൻ
എസ്-പ്രസ്സോയ്ക്ക് അടിവരയിടുന്ന അതേ ലൈറ്റ് വെയ്റ്റ് HEARTECT K പ്ലാറ്റ്‌ഫോമിലാണ് പുതിയ തലമുറ ആൾട്ടോ നിർമ്മിക്കപ്പെടുക. എന്നിരുന്നാലും, നിലവിലെ ലോ സ്ലംഗ് ആൾട്ടോ 800 -ൽ നിന്ന് വ്യത്യസ്തമായി, പുതിയ-ജെൻ അല്പം ഉയർന്ന റൈഡ് ഹൈറ്റുള്ള ഒരു ക്രോസ്ഓവർ പോലെയാകുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ തലമുറ ആൾട്ടോ പല തവണ രാജ്യത്ത് പരീക്ഷണയോട്ടം നടത്തുന്നത് കണ്ടെത്തിയിട്ടുണ്ട്, ഹാച്ച്ബാക്ക് വലുപ്പത്തിൽ വളരുമെന്ന് ഇത് വെളിപ്പെടുത്തുന്നു, അതേസമയം മൊത്തത്തിലുള്ള സിലൗറ്റ് ഔട്ട്‌ഗോയിംഗ് മോഡലിന് സമാനമായി തുടരും.

പവർട്രെയിൻ
ഹാച്ചിന്റെ നിലവിലെ തലമുറ പതിപ്പിനൊപ്പം ലഭ്യമായ അതേ 796 സിസി, മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാണ് പുതിയ തലമുറ ആൾട്ടോയിലും പ്രതീക്ഷിക്കുന്നത്. ഈ എഞ്ചിൻ പരമാവധി 48 bhp പവറും 69 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.

ആൾട്ടോ 800 സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടെയാണ് വരുന്നതെങ്കിലും, മാരുതി സുസുക്കി അടുത്ത തലമുറ ഹാച്ച് ഓപ്ഷണൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഇത് കാറിനെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കും.

സവിശേഷതകൾ
ആൾട്ടോ ഒരു എൻട്രി ലെവൽ കാറാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, നിലവിലെ തലമുറ പതിപ്പ് സവിശേഷതകളെ സംബന്ധിച്ചിടത്തോളം വളരെ നേക്കഡാണ്. എന്നിരുന്നാലും, എതിരാളികൾ ഇപ്പോൾ തങ്ങളുടെ എൻട്രി ലെവൽ കാറുകൾക്കൊപ്പം നിരവധി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ, മാരുതി സുസുക്കി തീർച്ചയായും ഇക്കാര്യത്തിൽ പിന്നോട്ട് പോകാൻ ആഗ്രഹിക്കുകയില്ല.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള മാരുതി സുസുക്കിയുടെ സ്മാർട്ട്‌പ്ലേ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ്, പവർ വിൻഡോകൾ, എൽഇഡി ഡിആർഎൽ, വീൽ ക്യാപ്പുകൾ, ഡ്യുവൽ എയർബാഗുകൾ, ABS വിത്ത് EBD, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ ഫീച്ചറുകളോടെയാവാം നെക്സ്റ്റ്-ജെൻ ആൾട്ടോയുടെ ടോപ്പ് എൻഡ് വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്.

പ്രതീക്ഷിക്കുന്ന ലോഞ്ച് സമയം
2022 അവസാനത്തോടെ ആൾട്ടോ 800 -ന്റെ പിൻഗാമിയെ മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, നേരത്തെ സൂചിപ്പിച്ചതുപോലെ, കാറിന്റെ കൃത്യമായ ലോഞ്ച് ടൈംലൈൻ ഇതുവരെ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല.

വിലയും എതിരാളികളും
പുതിയ തലമുറ മാരുതി സുസുക്കി ആൾട്ടോയുടെ എക്സ്-ഷോറൂം വില 3.8 മുതൽ 4.2 ലക്ഷം രൂപ വരെ ആയിരിക്കും, കൂടാതെ റെനോ ക്വിഡ്, ഡാറ്റ്സൻ റെഡി-ഗോ തുടങ്ങിയ മോഡലുകൾ തന്നെയിരിക്കുന്നു രാജ്യത്ത് മാരുതി എൻട്രി ലെവൽ ഹാച്ചിന്റെ പ്രധാന എതിരാളികൾ.

മറ്റ് അനുബന്ധ വാർത്തകളിൽ മാരുതി സുസുക്കി തങ്ങളുടെ ആഭ്യന്ത പോർട്ടഫോളിയോയിലെ ഒട്ടുമിക്ക എല്ലാ മോഡലുകൾക്കും പുതിയ അപ്പ്ഡേറ്റ് നൽകാനുള്ള ഒരുക്കത്തിലാണ്. പ്രെബ്യുവരി 23 -ന് തങ്ങളുടെ പ്രീമിയം ഹാച്ചിന്റെ 2022 മോഡൽ ബ്രാൻഡ് വിപണിയിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിന് പിന്നാലെ വാഗൺആർ ടോൾ ബോയി ഹാച്ചിന്റെ പരിഷ്കരിച്ച പതിപ്പും ബ്രെസ, എർട്ടിഗ, XL6 എന്നീ മോഡലുകളുടെ ഫെയ്സ്‌ലിഫ്റ്റുകളും കമ്പനി അവതരിപ്പിക്കും. നിലവിലെ നാല് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റിന് പകരം പുത്തൻ ആറ് സ്പീഡ് torque കൺവേർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ 2022 മോഡലുകളിൽ മാരുതി സുസുക്കി വാഗ്ദാനം ചെയ്യും.


Click it and Unblock the Notifications








