2022-ല്‍ വിപണിയിലെത്തിയ കുറഞ്ഞ വിലയുള്ള ചില കാറുകൾ നോക്കാം
ഇന്ത്യന്‍ കാര്‍ വിപണിക്ക് അത്യാവശ്യം തരക്കേടില്ലാത്ത വര്‍ഷമായിരുന്നു 2022. ഈ വര്‍ഷം വിവിധ സെഗ്മെന്റുകളിലും പ്രൈസ് റേഞ്ചിലുമായി നിരവധി പുതിയ കാറുകള്‍ വിപണിയില്‍ എത്തിയിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ട്രെന്‍ഡ് പരിശോധിച്ചാല്‍ പ്രീമിയം കാറുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്നതായി കാണാം.
എന്നിരുന്നാലും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മാസ്-മാര്‍ക്കറ്റ് കാറുകളാണ് ഇപ്പോഴും വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നത്. ഇക്കാരണം കൊണ്ട് തന്നെ നിരവധി കാര്‍ നിര്‍മാതാക്കള്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന മിഡില്‍ക്ലാസ് കുടുംബങ്ങളെ ലക്ഷ്യം വെച്ച് താങ്ങാവുന്ന വിലയില്‍ നിരവധി കാറുകള്‍ ഈ വര്‍ഷവും കൊണ്ടുവന്നു. 10 ലക്ഷം രൂപയില്‍ താഴെ എക്‌സ്-ഷോറൂം വിലയില്‍ ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ എത്തിയ കാറുകളെ കുറിച്ചാണ് നമ്മള്‍ ഇക്കുറി പറയാന്‍ പോകുന്നത്.

മാരുതി സുസുക്കി ബലേനോ ഫെയ്സ്ലിഫ്റ്റ്
മാരുതി സുസുക്കി ബലേനോയ്ക്ക് ഈ വര്‍ഷം രണ്ടാമത്തെ ഫെയ്സ്ലിഫ്റ്റ് ലഭിച്ചു. ഏറ്റവും പുതിയ അപ്ഡേറ്റ് മുമ്പത്തേതിനേക്കാള്‍ മെച്ചപ്പെട്ടതാണ്. പുറംഭാഗത്തെ ലുക്ക് മെച്ചപ്പെടുത്തയതിനൊപ്പം തന്നെ പുതിയ ബലേനോയുടെ ക്യാബിന്‍ പുനര്‍രൂപകല്‍പ്പന ചെയ്യുകയും ചെയ്തു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക്, ആര്‍ക്കാമിസ് സൗണ്ട് സിസ്റ്റം, റിവേഴ്സിംഗ് ക്യാമറ, ഹെഡ്സ്- അപ് ഡിസ്പ്ലേ, 360-ഡിഗ്രി ക്യാമറ, ക്രൂയിസ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകളും മുഖംമിനുക്കിയെത്തിയ മാരുതി സുസുക്കി ബലേനോക്ക് ലഭിച്ചു. 6.49 ലക്ഷം മുതല്‍ 9.71 ലക്ഷം വരെയാണ് (എക്‌സ് ഷോറൂം) വില.
ടൊയോട്ട ഗ്ലാന്‍സ ഫെയ്സ്ലിഫ്റ്റ്
ബലേനോ അടിസ്ഥാനമാക്കിയുള്ള ടൊയോട്ട ഗ്ലാന്‍സക്കും അടുത്തിടെ ഒരു അപ്‌ഡേറ്റ് ലഭിച്ചു. ബലേനോയുടെ അതേ 1.2-ലിറ്റര്‍ മൈല്‍ഡ്-ഹൈബ്രിഡ് എഞ്ചിന്‍ ഇതിന് ലഭിക്കുന്നു. ഇത് 90 bhp പവറും 113 Nm ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്നു. പ്രീമിയം ഹാച്ച് 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ ഒരു ഓപ്ഷണല്‍ ഓട്ടോമറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ സ്വന്തമാക്കാം. 6.59 ലക്ഷം മുതല്‍ 9.99 ലക്ഷം രൂപ വരെയാണ് (എക്‌സ് ഷോറൂം) ടൊയോട്ട ഗ്ലാന്‍സയുടെ ഇപ്പോഴത്തെ വില.
ഹ്യുണ്ടായി വെന്യു ഫെയ്സ്ലിഫ്റ്റ്
ഹ്യുണ്ടായി വെന്യുവിന് 2022-ല്‍ ഒരു മിഡ്-ലൈഫ് മേക്ക് ഓവര്‍ ലഭിച്ചു. ഇത് ഒരു വലിയ പാരാമെട്രിക് ജുവല്‍ ഗ്രില്ലുള്ള ഒരു പുതിയ ഫ്രണ്ട് ഫാസിയയും ഒപ്പം ഒരുമിച്ച് ബന്ധിപ്പിച്ചിരിക്കുന്ന പുതിയ റാപ്പറൗണ്ട് ടെയില്‍ ലൈറ്റുകളുള്ള പുനര്‍രൂപകല്‍പ്പന ചെയ്ത ബാക്ക് ഭാഗവും കൊണ്ടുവന്നു. കൂടാതെ 1.2 ലിറ്റര്‍ NA പെട്രോള്‍, 1.0-ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5-ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ കാര്‍ സ്വന്തമാക്കാം. 7.53 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതലാണ് വെന്യു ഫെയ്സ്ലിഫ്റ്റിന്റെ വില.
പുതിയ മാരുതി സുസുക്കി ബ്രെസ
2022-ല്‍ മാരുതി സുസുക്കി ബ്രെസക്ക് ഒരു ജനറേഷന്‍ അപ്ഡേറ്റ് ലഭിച്ചു. ഇക്കുറി കാര്‍ 'വിറ്റാര' ഒഴിവാക്കിയാണ് അവതരിച്ചത്. ഇലക്ട്രിക് സണ്‍റൂഫ്, വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവക്കൊപ്പം നിരവധി പുതിയ സവിശേഷതകളുമായാണ് വരവ്. സ്റ്റൈലിംഗിന്റെ കാര്യം നോക്കുമ്പോള്‍ പുതിയ ബ്രെസ അതിന്റെ മുന്‍ഗാമിയേക്കാള്‍ ആധുനികവും ഷാര്‍പ്പായും കാണപ്പെടുന്നു. മാരുതി സുസുക്കി ബ്രെസക്ക് 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ഉള്ള 1.5-ലിറ്റര്‍ മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ഇപ്പോഴും ലഭിക്കുന്നു. എന്നാല്‍ പാഡില്‍ ഷിഫ്റ്ററുകളോടൊപ്പം ഇപ്പോള്‍ ഒരു പുതിയ 6-സ്പീഡ് AT-യും ഓഫറില്‍ ലഭ്യമാണ്. 7.99 ലക്ഷം മുതല്‍ 13.96 ലക്ഷം രൂപ വരെയാണ് പുതിയ ബ്രെസയുടെ എക്‌സ് ഷോറൂം വില.
സിട്രണ്‍ C3
ഇന്ത്യന്‍ വിപണിയില്‍ സിട്രണിന്റെ രണ്ടാമത്തെ ഉല്‍പ്പന്നമായി ഈ വര്‍ഷം ആദ്യമാണ് C3 പുറത്തിറക്കിയത്. എസ്യുവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സ്‌റ്റൈലിംഗിന്റെ മികവില്‍ ഈ കാര്‍ ഹാച്ച്ബാക്ക് വിത്ത് എ ട്വിസ്റ്റ് ആണെന്നാണ് സിട്രണ്‍ അവകാശപ്പെടുന്നത്. 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 4-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലൂ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് തുടങ്ങിയ സൗകര്യങ്ങളും സിട്രണ്‍ ഈ കാറില്‍ ഒരുക്കിയിട്ടുണ്ട്. മാരുതി സുസുക്കി ഇഗ്നിസ്, മഹീന്ദ്ര KUV100NXT എന്നിവയാണ് ഇതിന്റെ എതിരാളികള്‍. 5.88 ലക്ഷം മുതല്‍ 8.15 ലക്ഷം രൂപ വരെയാണ് (എക്‌സ്-ഷോറൂം) വില.
പുതിയ മാരുതി സുസുക്കി ആള്‍ട്ടോ K10
മാരുതി സുസുക്കി ഈ വര്‍ഷം ഓഗസ്റ്റിലാണ് ആള്‍ട്ടോ K10 ന്റെ ഒരു പുതുതലമുറ പതിപ്പ് അവതരിപ്പിച്ചത്. പുത്തിന്‍ കാറിന് പുതിയ സ്‌റ്റൈലിംഗും പുതിയ സവിശേഷതകളും മാരുതി നല്‍കി. പുതിയ ആള്‍ട്ടോ K10 ന് 67 bhp പവറും 89 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0-ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ലഭിക്കുന്നത്. 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, മാനുവലി ക്രമീകരിക്കാവുന്ന വിംഗ് മിററുകള്‍ എന്നീ ഫീച്ചറുകളും ലഭിക്കുന്നു. 3.99 ലക്ഷം മുതല്‍ 5.95 ലക്ഷം രൂപ (എക്സ്-ഷോറൂം) വരെയാണ് വില.
ടാറ്റ ടിയാഗോ ഇവി
ടാറ്റ ടിയാഗോയുടെ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ലഭിക്കുന്ന ഇലക്ട്രിക് കാറാണ് ടാറ്റ ടിയാഗോ ഇവി. ടാറ്റ ടിയാഗോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഇവിക്ക് 10 ലക്ഷം രൂപയില്‍ താഴെ മാത്രമാണ് വില. 8.49 ലക്ഷം രൂപ മുതല്‍ (എക്‌സ്-ഷോറൂം) ഇവി ഹാച്ച്ബാക്കിന്റെ വില ആരംഭിക്കുന്നു. ഇതോടെ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ലഭിക്കുന്ന സമ്പൂര്‍ണ ഇലക്ട്രിക് കാറായി ഇത് മാറും. MIDC സൈക്കിള്‍ അനുസരിച്ച് യഥാക്രമം 250 കിലോമീറ്ററും 315 കിലോമീറ്ററും വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 19.2 kWh അല്ലെങ്കില്‍ 24 kWh ബാറ്ററി പായ്ക്ക് ആണ് ഈ കാറിന് ലഭിക്കുന്നത്. മികച്ച ബുക്കിംഗ് സ്വന്തമാക്കിയ ടാറ്റ ടിയാഗോ ഇവി അടുത്ത വര്‍ഷം തുടക്കത്തില്‍ മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങും.


Click it and Unblock the Notifications








