ഇന്ത്യയിലെ ടോപ് 5 സെവന്‍ സീറ്റര്‍ എസ്‌യുവികള്‍ പരിചയപ്പെടാം

സമീപകാലത്ത് വിപണിയില്‍ ഹാച്ച്ബാക്കുകളെയും സെഡാനുകളെയും പിന്നിലാക്കി സ്‌പോർട് യൂട്ടിലിറ്റി വെഹിക്കിളുകൾ (എസ്‌യുവി) കളം പിടിക്കുകയാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി വ്യത്യസ്ത സമീപനങ്ങളാണ് എസ്‌യുവി നിര്‍മാതാക്കള്‍ സ്വീകരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങുന്ന ഏറ്റവും മികച്ച 5 സെവന്‍ സീറ്റര്‍ എസ്‌യുവികളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തില്‍ ഞങ്ങള്‍.

മഹീന്ദ്ര XUV700

മഹീന്ദ്ര XUV700 ആണ് നിങ്ങള്‍ക്ക് നിലവില്‍ രാജ്യത്ത് വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച 7 സീറ്റര്‍ എസ്‌യുവി. എന്നിരുന്നാലും, മഹിന്ദ XUV700 എസ്‌യുവിയുടെ ചില വകഭേദങ്ങള്‍ക്കായി കാത്തിരിപ്പ് കാലയളവ് ഏകദേശം 2 വര്‍ഷം നീണ്ടുനില്‍ക്കുന്നതിനാല്‍, നിങ്ങളുടെ കൈകളിലെത്താന്‍ കുറച്ച് സമയമെടുക്കുമെന്ന കാര്യം ആദ്യമേ പറയട്ടേ. നിരവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചാണ് മഹീന്ദ്ര XUV700 നിരത്തിലെത്തിച്ചിരിക്കുന്നത്. സുരക്ഷക്കായി അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങളും (ADAS) സജ്ജീകരിച്ചിരിക്കുന്നു.

മഹീന്ദ്ര XUV700 മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വരുന്നത്. ആദ്യത്തെ 2.0 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 197 bhp പവര്‍ ഉത്പാദിപ്പിക്കുന്നു. മറുവശത്ത്, 2.2-ലിറ്റര്‍ ഡീസല്‍ എഞ്ചിന്റെ കൂടുതല്‍ ശക്തമായ പതിപ്പ് 182 bhp പവര്‍ പുറപ്പെടുവിക്കുന്നു. അതേസമയം ബേസ് ഡീസല്‍ എഞ്ചിന്‍ മാന്യമായ 153 bhp പവര്‍ പുറപ്പെടുവിക്കുന്നു. ബേസ് ഡീസല്‍ എഞ്ചിന്‍ ഒഴികെയുള്ള മറ്റെല്ലാ വേരിയന്റുകളിലും 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് തിരഞ്ഞെടുക്കാം എന്നതും എടുത്തുപറയേണ്ടതാണ്.

മഹീന്ദ്ര സ്‌കോര്‍പിയോ N

മഹീന്ദ്ര XUV700 പോലെ, മഹീന്ദ്ര സ്‌കോര്‍പിയോ N ഉം ഉപഭോക്താവിന്റെ കൈകളില്‍ എത്താന്‍ ദീര്‍ഘ കാലം കാത്തിരിക്കണം. കൂടാതെ, ADAS പോലുള്ള ചില നൂതന ഫീച്ചറുകള്‍ ഒഴികെ സ്‌കോര്‍പിയോ N എസ്‌യുവി സമാനമായ ഫീച്ചര്‍ ലിസ്റ്റുമായാണ് വരുന്നത്. അളവുകള്‍ നോക്കുമ്പോള്‍ മഹീന്ദ്ര XUV700-നേക്കാള്‍ അല്‍പ്പം വലുതാണ് മഹീന്ദ്ര സ്‌കോര്‍പിയോ N.പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ XUV700-ല്‍ വാഗ്ദാനം ചെയ്യുന്നവയ്ക്ക് സമാനമാണ്. കൂടുതല്‍ ശക്തമായ ഡീസല്‍ എഞ്ചിന്‍ 172.5 bhp പവര്‍ ഉത്പാദിപ്പിക്കുന്നു.

അതേസമയം ബേസ് ഡീസല്‍ എഞ്ചിന്‍ 130 bhp പവര്‍ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. കൂടാതെ, 2.0 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 200 bhp പവര്‍ പുറപ്പെടുവിക്കുന്നു. മഹീന്ദ്ര XUV700 പോലെ, മഹീന്ദ്ര സ്‌കോര്‍പിയോ N എസ്‌യുവിയും മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ക്കൊപ്പം ലഭിക്കും. അതിലുപരിയായി, മഹീന്ദ്ര സ്‌കോര്‍പിയോ N എസ്‌യുവി കൂടുതല്‍ കരുത്തുറ്റ 4WD സജ്ജീകരണവുമായി വരുന്നു. ബേസ് ഡീസല്‍ എഞ്ചിന്‍ വേരിയന്റിന് ഓട്ടോമറ്റിക് ട്രാന്‍സ്മിഷന്‍ ലഭ്യമല്ല.

ടാറ്റ സഫാരി

ടാറ്റ സഫാരി എസ്‌യുവി 5 സീറ്റുള്ള ടാറ്റ ഹാരിയര്‍ എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ളതാണ്. എങ്കിലും 7 സീറ്റര്‍ എസ്‌യുവി പിറകില്‍ നിന്ന് നോക്കുമ്പോള്‍ ഹാരിയര്‍ എസ്‌യുവിയേക്കാള്‍ വ്യത്യസ്തമാണ്. ടാറ്റ നിങ്ങള്‍ക്ക് നിലവില്‍ ഇന്ത്യയില്‍ വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച 7 സീറ്റര്‍ എസ്‌യുവികളില്‍ ഒന്നാണ് ടാറ്റ സഫാരി. എതിരാളികളില്‍ നിന്ന് വ്യത്യസ്തമായി, ടാറ്റ സഫാരി ആകെ ഒരു എഞ്ചിന്‍ ഓപ്ഷനുമായാണ് വരുന്നത്. 2.0 ലീറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ 167.8 bhp പവര്‍ പുറപ്പെടുവിക്കുന്നു.

6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ ലഭിക്കും. ടാറ്റ സഫാരി ഒരു ഫ്രണ്ട് വീല്‍ ഡ്രൈവ് എസ്‌യുവിയാണെങ്കിലും AWD ഓപ്ഷനില്ല എന്നതും എടുത്തുപറയേണ്ടതാണ്. ലുക്കിനെ കൂടാതെ ടാറ്റ സഫാരിയുടെ ഏറ്റവും മികച്ച പ്രത്യേകളില്‍ ഒന്ന് അതിന്റെ റൈഡിംഗ് കംഫര്‍ട്ട് ആണ്. എസ്‌യുവി അതിന്റെ സസ്‌പെന്‍ഷന്‍ കംപ്ലയിന്‍സിന് വളരെ പ്രശസ്തമാണ്. കൂടാതെ, ടാറ്റ സഫാരി എസ്‌യുവിയുടെ രണ്ടാം നിര സീറ്റിംഗും വളരെ മികച്ചതാണ്. ചില വകഭേദങ്ങള്‍ക്ക് സീറ്റ് വെന്റിലേഷന്‍ ഫംഗ്ഷനോടുകൂടിയ ക്യാപ്റ്റന്‍ സീറ്റുകള്‍ രണ്ടാം നിരയില്‍ ലഭിക്കും.

ഹ്യുണ്ടായി അല്‍കാസര്‍

ഹ്യുണ്ടായ് ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും ഹ്യുണ്ടായി അല്‍കാസര്‍ എസ്‌യുവിയുടെ രണ്ടാം നിരയിലെ യാത്രക്കാര്‍ക്ക് അധിക സ്ഥലം നല്‍കുന്നതിന് വീല്‍ബേസ് വര്‍ദ്ധിപ്പിക്കാന്‍ കമ്പനിയുടെ എഞ്ചിനീയര്‍മാര്‍ പരിശ്രമം നടത്തിയിട്ടുണ്ട്. ഒപ്പം തന്നെ ഹ്യുണ്ടായി ക്രെറ്റയെ അപേക്ഷിച്ച് ഹ്യുണ്ടായി അല്‍കാസറിന്റെ ഹെഡ്റൂമും വര്‍ദ്ധിപ്പിച്ചു. ഒരു പെട്രോള്‍ എഞ്ചിനും ഒരു ഡീസല്‍ എഞ്ചിനുമടക്കം രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി അല്‍കാസര്‍ എസ്‌യുവി വരുന്നത്. ഹ്യുണ്ടായി അല്‍കാസര്‍ എസ്‌യുവിയിലെ 2.0 ലിറ്റര്‍ നാചചുറലി ആസ്പിരേറ്റഡ് 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 158 bhp പീക്ക് പവര്‍ ഉത്പാദിപ്പിക്കുന്നു.

മറുവശത്ത്, ഹ്യൂണ്ടായി ക്രെറ്റയില്‍ നിന്നാണ് ഡീസല്‍ പവര്‍ട്രെയിന്‍ കടംകൊണ്ടിരിക്കുന്നത്. ഈ 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ 114 bhp പീക്ക് പവര്‍ നല്‍കുന്നു. കൂടാതെ, ഹ്യുണ്ടായി ക്രെറ്റയെപ്പോലെ, ഹ്യുണ്ടായി അല്‍കാസര്‍ എസ്‌യുവിയും ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ കിട്ടും. ക്യാപ്റ്റന്‍ സീറ്റ് ഓപ്ഷന്‍ സജ്ജീകരിച്ചിരിക്കുന്നതിനാല്‍ ഹ്യുണ്ടായി അല്‍കാസര്‍ എസ്‌യുവി മികച്ച രണ്ടാം നിര സീറ്റിംഗ് അനുഭവവും വാഗ്ദാനം ചെയ്യുന്നു എന്നതും എടുത്തുപറയേണ്ടതാണ്.

എംജി ഹെക്ടര്‍ പ്ലസ്

എംജി ഹെക്ടര്‍ എസ്‌യുവിയുടെ 7 സീറ്റര്‍ വേരിയന്റാണ് എംജി ഹെക്ടര്‍ പ്ലസ്. എംജി ഹെക്ടറിനെ അടിസ്ഥാനമാക്കിയുള്ളതിനാല്‍, ട്രിം ലെവലുകളിലുടനീളം നിരവധി സ്റ്റാന്‍ഡേര്‍ഡ് സവിശേഷതകളുള്ള എംജി ഹെക്ടര്‍ പ്ലസ് അതിന്റെ സെഗ്മെന്റിലെ ഏറ്റവും നന്നായി ഒരുക്കിയിരിക്കുന്ന എസ്‌യുവികളിലൊന്നാണ്. എംജി ഹെക്ടര്‍ പ്ലസ് എസ്‌യുവി കുറച്ച് പ്രീമിയം ലുക്കില്‍ കാണപ്പെടുന്നു, പ്രത്യേകിച്ച് മുന്‍വശത്ത്. ടാറ്റ സഫാരി, ടാറ്റ ഹാരിയര്‍ എന്നിവയ്ക്ക് സമാനമായ 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് എംജി ഹെക്ടര്‍ പ്ലസ് ഡീസല്‍ വേരിയന്റിന് കരുത്തേകുന്നത്.

ഈ എഞ്ചിൻ 167.72 bhp പവർ ഉത്പാദിപ്പിക്കുന്നു. എന്നിരുന്നാലും, ടാറ്റ സഫാരി അല്ലെങ്കില്‍ ടാറ്റ ഹാരിയര്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി, ഇത് 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായാണ് വരുന്നത്. ഈ ലിസ്റ്റിലെ 7-സീറ്റര്‍ എസ്‌യുവികള്‍ നോക്കുമ്പോള്‍ സമാന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഓരോ നിര്‍മ്മാതാവും വ്യത്യസ്ത സമീപനങ്ങള്‍ സ്വീകരിക്കുന്നതായി നമുക്ക് കാണാന്‍ കഴിയും. ഒപ്പം തന്നെ സമീപ വര്‍ഷങ്ങളില്‍ സാങ്കേതികവിദ്യ എത്രമാത്രം വളര്‍ന്നുവെന്ന് ഇത് എടുത്തുകാണിക്കുന്നു.

Most Read Articles

Malayalam
English summary
List of top 5 7 seater suvs you can buy in india in malayalam
Story first published: Thursday, December 1, 2022, 14:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X