വില 20 ലക്ഷ രൂപയിൽ താഴെ മാത്രം; 2023-ല്‍ ADAS ടെക്നോളോജിയുമായി വരുന്ന ടോപ് 5 കാറുകള്‍

2023 പിറക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം കാത്തിരുന്നാല്‍ മതി. പുതിയ വര്‍ഷം പല കാര്‍ നിര്‍മ്മാതാക്കളും തങ്ങളുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ഈ കാറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ അറിവില്ലെങ്കിലും ഈ മോഡലുകള്‍ അവയുടെ മുന്‍ഗാമികളേക്കാളും സ്പോര്‍ട്ടി ട്രെന്‍ഡിംഗ് ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് മികച്ച രീതിയില്‍ സജ്ജീകരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ADAS അല്ലെങ്കില്‍ അഡ്വാന്‍സ്ഡ് ഡ്രൈവിംഗ് അസിസ്റ്റന്‍സ് സിസ്റ്റം യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സുരക്ഷ മെച്ചപ്പെടുത്തുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒരു കാര്‍ വാങ്ങുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വശങ്ങളില്‍ ഒന്നാണ് സേഫ്റ്റി. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയിലെ കാറുകള്‍ തങ്ങളുടെ സിസ്റ്റങ്ങളില്‍ ADAS സാങ്കേതികവിദ്യ ഉള്‍പ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. ഈ ആധുനിക സുരക്ഷാ സാങ്കേതികവിദ്യ ഉയര്‍ന്ന നിലവാരമുള്ള ആഡംബര കാറുകളില്‍ മാത്രമായിരുന്നു കണ്ട് വന്നിരുന്നത്. എന്നിരുന്നാലും, അതേ സാങ്കേതികവിദ്യ ഇപ്പോള്‍ ചില മാസ്-മാര്‍ക്കറ്റ് സെഗ്മെന്റ് വാഹനങ്ങളിലും കണ്ടെത്താന്‍ കഴിയും. 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ADAS ഉമായി വരാന്‍ പോകുന്ന മികച്ച 5 കാറുകള്‍ ആണ് ഇന്ന് പരിചയപ്പെടുത്താന്‍ പോകുന്നത്.

വില 20 ലക്ഷ രൂപയിൽ താഴെ മാത്രം; 2023-ല്‍ ADAS ടെക്നോളോജിയുമായി വരുന്ന ടോപ് 5 കാറുകള്‍

എംജി ഹെക്ടര്‍

ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മ്മാതാവായ എംജിക്ക് ഇന്ത്യയില്‍ അടിത്തറ പാകിയത് എംജി ഹെക്ടറിന്റെ വിജയമാണ്. എസ്‌യുവി രാജ്യത്തെ ഏറ്റവും മികച്ച സജ്ജീകരണമുള്ള എസ്‌യുവികളിലൊന്നായി തുടരുന്നു. എംജി മോട്ടോര്‍ ഉടന്‍ തന്നെ ഹെക്ടര്‍ എസ്‌യുവിയുടെ അപ്ഡേറ്റ് ചെയ്ത പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പറഞ്ഞ് വരുന്നത്. എംജി ഹെക്ടറിന്റെ അപ്‌ഡേറ്റഡ് പതിപ്പില്‍ ഡിസൈന്‍ മാറ്റങ്ങള്‍ മാത്രമായിരിക്കില്ല ഒപ്പം ADAS ഫീച്ചര്‍ കൂടി സജ്ജീകരിക്കുകയും ചെയ്യും.

ടാറ്റ ഹാരിയര്‍

ടാറ്റ ഹാരിയര്‍ കുറച്ച് കാലമായി വിപണിയിലുണ്ട്. ടാറ്റ ഹാരിയറിന് ഇക്കാലത്തിനിടക്ക് ടാറ്റ നിരവധി നിറങ്ങളും പതിപ്പുകളും സമ്മാനിച്ചു. എങ്കിലും എസ്‌യുവിയെ എഴുതിത്തള്ളുന്നതിന് മുമ്പ് ഒന്ന് അപ്ഡേറ്റ് ചെയ്യാനുള്ള ശരിയായ സമയമാണിത്. കൂടാതെ, ടാറ്റ ഹാരിയര്‍ എസ്‌യുവിയുടെ വരാനിരിക്കുന്ന ഫെയ്സ്ലിഫ്റ്റഡ് പതിപ്പ് നിരവധി തവണ ഇന്ത്യന്‍ നിരത്തില്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട് .ഈ വസ്തുത കണക്കിലെടുക്കുമ്പോള്‍, ടാറ്റ മോട്ടോര്‍സ് ടാറ്റ ഹാരിയര്‍ എസ്‌യുവിയുടെ ഫെയ്സ്ലിഫ്റ്റഡ് ആവര്‍ത്തനം ഉടന്‍ അവതരിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

പുതുക്കിയ ടാറ്റ ഹാരിയര്‍ അടുത്തിടെ ഇന്ത്യന്‍ റോഡുകളില്‍ പരീക്ഷണം നടത്തിയപ്പോള്‍ കാര്‍ പൂര്‍ണ്ണമായും മറഞ്ഞിരുന്നു. പുതിയ ഗ്രില്ലും എയര്‍ ഡാമുകളും ഉപയോഗിച്ച് ടാറ്റ ഹാരിയറിന് ഫ്രണ്ട് ഫാസിയ വിപുലമായി പുനര്‍നിര്‍മ്മിച്ചതായി നമുക്ക് കാണാനാകും. സുപ്രധാനമായ ADAS ഫീച്ചറുകള്‍ ഉള്‍ക്കൊള്ളാന്‍ മുന്‍വശത്ത് ഒരു റഡാറും നമുക്ക് കാണാം. കൂടാതെ ഈ മോഡലിന്റെ ടോപ്പ്-സ്‌പെക്ക് വകഭേദങ്ങളില്‍ പുതുക്കിയ എക്‌സ്റ്റീരിയറിനൊപ്പം ADAS ഉം ടാറ്റ നല്‍കിയേക്കും.

ഹ്യുണ്ടായി ക്രെറ്റ

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നാണ് ഹ്യുണ്ടായി ക്രെറ്റ. എങ്കിലും, സമീപ മാസങ്ങളില്‍ ഈ മോഡലിന് എതിരാളികളില്‍ നിന്ന് കടുത്ത മത്സരം നേരിടുകയാണ്. അതിനാല്‍ തന്നെ വിപണിയിലെ ആധിപത്യം അരക്കെട്ടുറപ്പിക്കാന്‍ ഹ്യുണ്ടായി ക്രെറ്റയുടെ അപ്ഡേറ്റ് ചെയ്ത പതിപ്പ് ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കേണ്ടതുണ്ട്. ചുരുക്കം ചില രാജ്യങ്ങളില്‍ ക്രെറ്റ എസ്‌യുവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഹ്യുണ്ടായി ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ഈ മോഡല്‍ ലെവല്‍ 2 ADAS-മായി എത്തിയേക്കും.
വരാനിരിക്കുന്ന ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ എസ്‌യുവി അരങ്ങേറ്റം കുറിക്കും.

കിയ സെല്‍റ്റോസ്

ഹ്യുണ്ടായി ക്രെറ്റയെപ്പോലെ, കിയ സെല്‍റ്റോസിന്റെ പുതുക്കിയ ആവര്‍ത്തനം ഏതാനും രാജ്യങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ മോഡലും ലെവല്‍ 2 ADAS-ല്‍ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, കിയ മോട്ടോര്‍സ് 2023 കിയ സെല്‍റ്റോസ് എസ്‌യുവി ഉടന്‍ തന്നെ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഹ്യുണ്ടായി വെര്‍ണ

ഹ്യുണ്ടായി വെര്‍ണ ഇന്ത്യയില്‍ വില്‍പ്പന തുടരുന്നുണ്ടെങ്കിലും, പുതിയ കാര്‍ വാങ്ങുന്നവരുടെ റഡാറില്‍ നിന്ന് സെഡാന്‍ എങ്ങനെയോ വഴുതി വീഴാന്‍ തുടങ്ങിയിരിക്കുന്നു. ഹ്യുണ്ടായി വെര്‍ണ സെഡാനിനായുള്ള ഒരു പ്രധാന അപ്ഡേറ്റിനായി കൊറിയന്‍ കമ്പനി തയ്യാറെടുക്കുകയാണ്. പുതുക്കിയ ഹ്യൂണ്ടായി വെര്‍ണ അടുത്തിടെ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തിയിരുന്നു. ഫെയ്സ്ലിഫ്റ്റ് ചെയ്ത ക്രെറ്റയ്ക്ക് സമാനമായ ADAS ഫീച്ചറുകള്‍ ഹ്യുണ്ടായി വെര്‍ണയ്ക്കും ലഭിക്കും. വെര്‍ണ സെഡാന്റെ വരാനിരിക്കുന്ന പതിപ്പ് ലെവല്‍ 2 ADAS-ല്‍ സജ്ജീകരിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. വെന്റിലേറ്റഡ് സീറ്റുകള്‍, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, മറ്റ് ചില ഫീച്ചറുകള്‍ എന്നിവ 2022-ല്‍ പുറത്തിറക്കിയ കാറുകളിലെ ട്രെന്‍ഡിംഗ് ഫീച്ചറുകളാണെങ്കിലും, 2023-ല്‍ ADAS ഏറ്റവും ട്രെന്‍ഡിംഗ് കാര്‍ ഫീച്ചറാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. മുകളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ കാറുകളെ അത് കൂടുതല്‍ ജനപ്രിയമാക്കും.

Article Published On: Saturday, December 31, 2022, 11:11 [IST]
English summary
List of top 5 upcoming cars in india with adas technology under 20 lakh rupees
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X