എന്താണ് പുത്തൻ Baleno? ഹാച്ചിനെക്കുറിച്ച് ജനങ്ങൾ ഗൂഗിളിൽ തെരഞ്ഞത് ഇവയെല്ലാം!
അടുത്തിടെയാണ് മാരുതി സുസുക്കി 2022 ബലേനോ ഇന്ത്യയിൽ അവതരിപ്പിച്ചത്. ധാരാളം പുതിയ ഓഫറുകളുള്ള വിപുലമായ ഫീച്ചറുകളുമായിട്ടാണ് വാഹനം വരുന്നത്. ജനങ്ങൾക്കിടയിൽ ബലെനോയ്ക്ക് കാര്യമായ പ്രചാരമുണ്ട്, അപ്‌ഡേറ്റ് വരുന്നതോടെ വാഹനത്തിന് തീർച്ചയായും ഒരു കാത്തിരിപ്പ് കാലയളവ് ഉണ്ടാകും.

ഉൽപ്പാദനം ആരംഭിച്ചതുമുതൽ ഇത് ട്രെൻഡിംഗിലാണെങ്കിലും, പ്രീമിയം ഹാച്ചിനെക്കുറിച്ച് ഏറ്റവുമധികം ഗൂഗിൾ ചെയ്യപ്പെട്ട ചോദ്യങ്ങൾ നമുക്ക് ഒന്ന് നോക്കാം:

ബലെനോയുടെ വില എന്താണ്?
നിലവിലെ ബലേനോയുടെ എക്സ്-ഷോറൂം വില 6.03 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ്. എന്നാൽ മാരുതി പുതിയ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്ന 2022 ബലേനോയുടെ അടിസ്ഥാന മോഡൽ സിഗ്മ വേരിയന്റിന് 6.75 ലക്ഷം രൂപ വിലയുണ്ട്, ആൽഫ AMT മോഡലിന് 9.49 ലക്ഷം വരെ ഇത് ഉയരുന്നു.

ബലേനോ സൺറൂഫുമായി വരുമോ?
ഹാച്ച്ബാക്കിൽ സൺറൂഫ് ചേർക്കുന്നതിനെക്കുറിച്ച് മാരുതി സുസുക്കിയിൽ നിന്ന് ഇതുവരെ ഒരു അപ്‌ഡേറ്റും ഉണ്ടായിട്ടില്ല. നിലവിൽ, ജാസ്, i20 എന്നിവ മാത്രമാണ് സെഗ്‌മെന്റിൽ സൺറൂഫ് ഫീച്ചർ ചെയ്യുന്നത്. ഈ ചെറിയ അപ്‌ഡേറ്റിലൂടെ മാരുതിക്ക് തീർച്ചയായും കാര്യങ്ങൾ പുതുക്കാനും കൂടുതൽ ഉഫഭോക്താക്കളെ ആകർഷിക്കാനും കഴിയും.

ഏറ്റവും വാല്യു ഫോർ മണി വേരിയന്റ് ഏതാണ്?
വൻ തോതിൽ ഉപഭോക്താക്കളുള്ള താങ്ങാനാവുന്ന പ്രീമിയം ഹാച്ച്ബാക്കുകളിൽ ഒന്നാണ് ബലേനോ. വിപുലമായ പുതിയ ഫീച്ചറുകളോടെയാണ് അപ്‌ഡേറ്റ് വരുന്നതിനാൽ ഡെൽറ്റ വേരിയന്റ് ശരിയായ ചോയിസാണെന്ന് തോന്നുന്നു.

AMT ട്രാൻസ്മിഷനിൽ ESP & ഹിൽ സ്റ്റാർട്ട് അസിസ്റ്റുകൾ പോലുള്ള പുതിയ സവിശേഷതകൾ ഇത് വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും സിഗ്നേച്ചർ ക്രോം ഗ്രില്ലും ഇതിലുണ്ട്.

എന്തുകൊണ്ടാണ് ബലേനോ ഇത്രയും ജനപ്രിയമായത്?
ഓരോ ഇന്ത്യൻ ഉപഭോക്താവും ആഗ്രഹിക്കുന്ന രണ്ട് സവിശേഷതകൾ ബലേനോ വാഗ്ദാനം ചെയ്യുന്നു, അതായത് കുറഞ്ഞ വിലയും ഉയർന്ന ഇന്ധനക്ഷമതയും. പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റ് താരതമ്യേന കൂടുതൽ താങ്ങാനാവുന്നതും മികച്ച ഇന്ധനക്ഷമതയുമാണ്. ഈ രണ്ട് ഘടകങ്ങൾക്കുമാണ് ആളുകൾക്കിടയിൽ ബലേനോയെ ജനപ്രിയമാക്കിയതിന്റെ ക്രെഡിറ്റ്.

ഒരു CNG വേരിയന്റ് ലഭ്യമാണോ?
ഫാക്ടറി ഫിറ്റഡ് CNG കിറ്റ് ഇപ്പോൾ ലഭ്യമല്ല, പക്ഷേ അത് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്വിഫ്റ്റ്, ബലേനോ, ബ്രെസ തുടങ്ങിയ കാറുകളുടെ CNG വേരിയന്റുകളിൽ മാരുതി പ്രവർത്തിക്കുകയാണെന്ന് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവയുടെ ടൈംലൈനിനെക്കുറിച്ച് നിലവിൽ ഔദ്യോഗിക വെളിപ്പെടുത്തലുകളൊന്നുമില്ല.

ബലേനോ എഞ്ചിൻ എത്ര ശക്തമാണ്?
K -സീരീസ് എഞ്ചിനുകളിൽ നിന്നുള്ള 1.2 ലിറ്റർ VVT എഞ്ചിനാണ് 2022 ബലേനോയ്ക്ക് കരുത്തേകുന്നത്. ഇത് 6000 rpm -ൽ 81 bhp കരുത്തും 4200 rpm-ൽ 113 Nm torque ഉം നൽകുന്നു.

എന്താണ് ഡ്യുവൽ-ജെറ്റ് VVT സാങ്കേതികവിദ്യ?
ഡ്യുവൽ-ജെറ്റ് VVT എഞ്ചിൻ ഇൻടേക്ക് & എക്‌സ്‌ഹോസ്റ്റ് വാൽവുകൾക്ക് വേരിയബിൾ വാൽവ് ടൈമിംഗ് ഫീച്ചർ ചെയ്യുന്നു. ഇന്ധനക്ഷമത വർധിപ്പിക്കുന്ന കൂൾഡ് എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീസർക്കുലേഷനും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഒരു സിലിണ്ടറിന് രണ്ട് ഇൻജക്ടറുകളാണ് ഡ്യുവൽ ജെറ്റ് സാങ്കേതികവിദ്യയുടെ സവിശേഷത.

ബലേനോ വിശ്വസനീയമാണോ?
യൂസ്ഡ് കാറുകളുടെ 2015 റിലയബിലിറ്റി സർവേയിൽ മാരുതി സുസുക്കി രണ്ടാം സ്ഥാനത്തെത്തി. ഉയർന്ന ഇന്ധനക്ഷമതയും കുറഞ്ഞ പരിപാലനച്ചെലവുമുള്ള വിശ്വാസ്യതയ്ക്ക് പേരുകേട്ടതാണ് മാരുതി സുസുക്കി. അതിനാൽ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ല.

ബലേനോയിൽ SHVS സജ്ജീകരിച്ചിട്ടുണ്ടോ?
2022 ബലേനോയിൽ മൈൽഡ് ഹൈബ്രിഡ് SHVS സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്നു, ഇത് ഇന്ധനക്ഷമത കൂടുതൽ മെച്ചപ്പെടുത്തുന്നു. ആഡഡ് ബാറ്ററി പായ്ക്ക് ആൾട്ടർനേറ്ററിലെ ലോഡ് കുറയ്ക്കാനും ആക്സിലറേഷൻ ചെറുതായി വർധിപ്പിക്കാനും സഹായിക്കുന്നു.

സുരക്ഷാ സവിശേഷതകൾ എന്തൊക്കെയാണ്?
ടോപ്പ് വേരിയന്റിൽ സുപ്രധാന സുരക്ഷാ സവിശേഷതകൾ സജ്ജീകരിച്ചിരിക്കുന്നു. രണ്ട് കർട്ടൻ എയർബാഗുകൾക്കൊപ്പം ഡ്യുവൽ ഫ്രണ്ട് സ്റ്റാൻഡേർഡും രണ്ട് തോറാക്സ് എയർബാഗുകളും ഉള്ള ആറ് എയർബാഗ് സജ്ജീകരണം വാഹനം വാഗ്ദാനം ചെയ്യുന്നു.

ഇതിന് ESP, ABS & EBD, ഹിൽ ഹോൾഡ് അസിസ്റ്റുകൾ എന്നിവയും ഉണ്ട്. അവസാനമായി, ISOFIX മൗണ്ടുകൾക്കൊപ്പം രണ്ട് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡറും വാഹനത്തിലുണ്ട്.


Click it and Unblock the Notifications








