ഏറ്റവും ഉയര്‍ന്ന ഇയര്‍ എന്‍ഡ് ഓഫറുകളില്‍ വാങ്ങാവുന്ന ടോപ് 7 കാറുകള്‍
ഇന്ത്യയിലെ ഒന്നിലധികം കാര്‍ നിര്‍മ്മാതാക്കള്‍ ഈ ഡിസംബറില്‍ വര്‍ഷാവസാന ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. പല കാര്‍ നിര്‍മാതാക്കളും പുതുവര്‍ഷം വില കൂട്ടുമെന്ന പ്രഖ്യാപനം കൂടി നടത്തിയതിനാല്‍ പുതിയ വണ്ടി സ്വന്തമാക്കാനുള്ള ബെസ്റ്റ് സമയം ഇതാണ്. മോഡൽ ഇയർ മാറുമെന്ന ആശങ്ക നിങ്ങൾക്കില്ലെങ്കിൽ വമ്പൻ വിലക്കിഴിവിൽ നിരവധി കാറുകൾ ഇന്ന് ലഭ്യമാണ്.
ഇന്ത്യയിലെ മറ്റ് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, മെര്‍സിഡീസ് ബെന്‍സ്, റെനോ, ഔഡി എന്നിവരുടെ പാത പിന്തുടർന്ന് കിയ മോട്ടോര്‍സ് വെള്ളിയാഴ്ച്ച വില വർധിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്സ്ചേഞ്ച് ബോണസുകള്‍, കോര്‍പ്പറേറ്റ്/ലോയല്‍റ്റി ഡിസ്‌കൗണ്ടുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ അവരുടെ ലൈനപ്പിലെ വിവിധ മോഡലുകള്‍ക്ക് അവര്‍ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ കാര്‍ ബ്രാന്‍ഡുകളില്‍ നിന്ന് ഈ മാസം ഏറ്റവും ഉയര്‍ന്ന ആനുകൂല്യങ്ങളോടെ ലഭിക്കാവുന്ന മികച്ച ഏഴ് കാറുകള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം.

ഹ്യുണ്ടായി കോന ഇലക്ട്രിക്
പരമാവധി വര്‍ഷാന്ത്യ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് ഹ്യുണ്ടായി കോന ഇലക്ട്രിക് എസ്‌യുവി യിലാണ്. കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളോ എക്‌സ്‌ചേഞ്ച് ബോണസോ ഇല്ലെങ്കിലും ഉപഭോക്താക്കള്‍ക്ക് 1.50 ലക്ഷം രൂപയുടെ ഫ്ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇവി ആയ കോന ഇവിക്ക് 39kWh ലിഥിയം-അയണ്‍ ബാറ്ററി പാക്കാണ് ഹ്യുണ്ടായി നല്‍കിയിരിക്കുന്നത്. കൂടാതെ 452 കിലോമീറ്റര്‍ ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ചും വാഗ്ദാനം ചെയ്യുന്നു. ഇവിടെ പറഞ്ഞിരിക്കുന്ന എല്ലാ മോഡലുകളിലും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന കിഴിവോടെയാണ് ഹ്യുണ്ടായി കോന ഇലക്ട്രിക് ഓഫര്‍ ചെയ്യുന്നത്. 23.84 ലക്ഷത്തിനും 24.03 ലക്ഷത്തിനും ഇടയിലാണ് ഹ്യുണ്ടായി ഇവിക്കായി ആവശ്യപ്പെടുന്നത്.
ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍
ടോപ്പ്-സ്‌പെക്ക് GT മാനുവല്‍ ട്രിമ്മില്‍ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. MY22 വേരിയന്റുകള്‍ക്ക് 50,000 രൂപ വരെയും MY23 മോഡലുകള്‍ക്ക് 45,000 രൂപ വരെയും കിഴിവ് ലഭിക്കും. ബേസ്-സ്‌പെക്ക് കംഫര്‍ട്ട്ലൈനിലും റേഞ്ച്-ടോപ്പിംഗ് GT DCT വേരിയന്റുകളിലും ക്യാഷ് ഡിസ്‌കൗണ്ട് ലഭ്യമല്ല. എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് കിഴിവ്, കോര്‍പ്പറേറ്റ് എക്സ്ചേഞ്ച് ആനുകൂല്യങ്ങള്‍ എന്നിവ രണ്ട് വര്‍ഷത്തെ മോഡലുകള്‍ക്കും തുല്യമാണ്. MY22, MY23 കാറുകള്‍ക്ക് 10,000 രൂപയുടെ ലോയല്‍റ്റി ബോണസും വാഗ്ദാനം ചെയ്യുന്നു.
ഉപഭോക്താക്കള്‍ക്ക് ഒന്നുകില്‍ ലോയല്‍റ്റി ബോണസ് അല്ലെങ്കില്‍ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും കോര്‍പ്പറേറ്റ് എക്‌സ്‌ചേഞ്ചും തിരഞ്ഞെടുക്കാം. രണ്ടും കൂടി പറ്റില്ല. ടോപ് സ്പെക്ക് ടോപ്ലൈന്‍ ട്രിം 20,000 രൂപയുടെ കോര്‍പ്പറേറ്റ് കിഴിവോടെയാണ് വരുന്നത്. ഉപഭോക്താക്കള്‍ക്ക് നാല് വര്‍ഷത്തെ സര്‍വീസ് പാക്കേജും ലഭിക്കും. അതേസമയം മാനുവല്‍ AC-ക്ക് 15,000 രൂപയുടെ പിന്തുണ മിഡ്-സ്‌പെക്ക് ഹൈലൈന്‍ ട്രിമ്മില്‍ മാത്രമേ ലഭ്യമാകൂ. ഹൈലൈന്‍ ട്രിമ്മിന്റെ MY22 യൂണിറ്റുകള്‍ക്ക് 90,000 രൂപ വരെയും MY23 യൂണിറ്റുകള്‍ക്ക് 85,000 രൂപ വരെയും കിഴിവില്‍ സ്വന്തമാക്കാം. 11.56 ലക്ഷം മുതല്‍ 18.96 ലക്ഷം വരെയാണ് ഫോക്സ്വാഗണ്‍ ടൈഗൂണിന്റെ വില.
മഹീന്ദ്ര XUV300
മഹീന്ദ്ര XUV300 കോംപാക്ട് എസ്‌യുവിയുടെ ടോപ്പ്-സ്പെക്ക് W8(O) വേരിയന്റിന് മഹീന്ദ്ര ഒരു ലക്ഷം രൂപയുടെ മൊത്തം കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. എന്‍ട്രി ലെവല്‍ W4 വേരിയന്റിന് 53,000 രൂപ വരെ മൊത്തം ആനുകൂല്യങ്ങള്‍ ലഭിക്കും. ടര്‍ബോസ്പോര്‍ട്ട് വേരിയന്റുകള്‍ക്ക് പരമാവധി 60,000 രൂപ വരെ കിഴിവ് ലഭിക്കും. എല്ലാ വേരിയന്റുകള്‍ക്കും 25,000 രൂപ വരെ ഒരേ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും. ടര്‍ബോസ്പോര്‍ട്ട് വേരിയന്റുകള്‍ ഒഴികെയുള്ള എല്ലാ ട്രിമ്മുകളിലും 4,000 രൂപ വരെ കോര്‍പ്പറേറ്റ് കിഴിവ് ലഭ്യമാണ്. 8.41 ലക്ഷം മുതല്‍ 14.07 ലക്ഷം വരെയാണ് മഹീന്ദ്ര XUV300-ന്റെ വില.
മഹീന്ദ്ര ബൊലേറോ നിയോ
ടോപ്പ്-സ്‌പെക്ക് N10, N10 (0) ട്രിമ്മുകള്‍ക്ക് 95,000 രൂപ വരെ ഏറ്റവും ഉയര്‍ന്ന കിഴിവ് ലഭിക്കും. 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 4,000 രൂപ വരെ കോര്‍പ്പറേറ്റ് കിഴിവും എല്ലാ ട്രിമ്മുകള്‍ക്കും തുല്യമാണ്. ലാഡര്‍ ഫ്രെയിം നിര്‍മ്മാണത്തെ അടിസ്ഥാനമാക്കിയുള്ള ബൊലേറോ നിയോ അടിസ്ഥാനപരമായി റീബ്രാന്‍ഡഡ് TUV300 ആണ്. 9.48 ലക്ഷം മുതല്‍ 11.99 ലക്ഷം വരെയാണ് ബൊലേറോ നിയോയുടെ വില.
മഹീന്ദ്ര ബൊലേറോ
ഡിസംബറില്‍ മഹീന്ദ്ര ബൊലേറോയ്ക്ക് മൊത്തം 95,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ടോപ്പ്-സ്‌പെക്ക് B6 (0) ട്രിമ്മിന് ഏറ്റവും ഉയര്‍ന്ന ക്യാഷ് ഡിസ്‌കൗണ്ട് 62,000 രൂപ ലഭിക്കുന്നു. അതേസമയം ബേസ് വേരിയന്റായ B2 ന് മൊത്തം 33,000 രൂപ കിഴിവുണ്ട്. മിഡ്-സ്പെക്ക് B4, B6 വേരിയന്റുകള്‍ക്ക് 75,000 രൂപ വരെ കിഴിവുകള്‍ ലഭിക്കും. 9.53 ലക്ഷം മുതല്‍ 10.48 ലക്ഷം വരെയാണ് മഹീന്ദ്ര ബൊലേറോയുടെ വില.
മാരുതി എസ്-പ്രെസോ
മാരുതി എസ്‌പ്രെസോ കാറിന്റെ CNG വേരിയന്റുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. ഈ മഗാസം വാങ്ങുകയാണെങ്കില്‍ 60,000 രൂപ ലാഭിക്കാം. പെട്രോള്‍-മാനുവല്‍ വേരിയന്റുകള്‍ക്ക് 45,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. അതേസമയം AMT വേരിയന്റുകള്‍ക്ക് കിഴിവ് ഒന്നും ലഭിക്കുന്നില്ല. എല്ലാ വേരിയന്റുകളിലും 15,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭ്യമാണ്. CNG ട്രിമ്മുകള്‍ക്കായി ഒഴിച്ചുള്ള എല്ലാ പെട്രോള്‍ വേരിയന്റുകളിലും 5,000 രൂപ വരെ കോര്‍പ്പറേറ്റ് കിഴിവ് വാഗ്ദാനം ചെയ്യുന്നു. 4.25 ലക്ഷം മുതല്‍ 6.10 ലക്ഷം വരെയാണ് മാരുതി എസ്-പ്രെസോയുടെ വില.
മാരുതി സെലേറിയോ
സെലേറിയോയുടെ CNG വേരിയന്റുകള്‍ക്ക് പരമാവധി 75,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. പെട്രോള്‍ AMT വേരിയന്റുകള്‍ക്ക് ക്യാഷ് ഡിസ്‌കൗണ്ടുകളൊന്നും ലഭിക്കുന്നില്ല. എല്ലാ വേരിയന്റുകളിലും 15,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ബാധകമാണ്. CNG ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും ഉപഭോക്താക്കള്‍ക്ക് 4,000 രൂപ വരെ കോര്‍പ്പറേറ്റ് കിഴിവ് ലഭിക്കും. 5.25 ലക്ഷം മുതല്‍ 7 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില. ഈ ഓഫറുകള്‍ സ്ഥലത്തിനനുസരിച്ചും മോഡലുകള്‍ക്കനുസരിച്ചും മാറാം. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി അടുത്തുള്ള വാഹന ഡീലര്‍മാരെ സന്ദര്‍ശിക്കുക.


Click it and Unblock the Notifications