ലോംഗ് റേഞ്ച് Nexon ഇവിയുടെ ലോഞ്ച് തീയതി പുറത്ത്; സ്ഥിരീകരിച്ച് Tata

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചര്‍ ഇലക്ട്രിക് വാഹനമായ നെക്സോണ്‍ ഇവിയുടെ ലോംഗ്-റേഞ്ച് വേരിയന്റ് 2022 മെയ് 11-ന് പുറത്തിറക്കാനൊരുങ്ങി നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്. കമ്പനി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.

ലോംഗ് റേഞ്ച് Nexon ഇവിയുടെ ലോഞ്ച് തീയതി പുറത്ത്; സ്ഥിരീകരിക്കാതെ Tata

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ മോഡലിനെ ഏപ്രില്‍ 20-ന് വിപണിയില്‍ എത്തിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കര്‍വ്, അവന്യ എന്നീ രണ്ട് കണ്‍സെപ്റ്റ് പതിപ്പുകളാണ് ആ ഘട്ടത്തില്‍ ടാറ്റ പരിചയപ്പെടുത്തിയത്. ഇവ രണ്ടും 2025-ഓടെ പ്രൊഡക്ഷന്‍ പതിപ്പുകളാണ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതും.

ലോംഗ് റേഞ്ച് Nexon ഇവിയുടെ ലോഞ്ച് തീയതി പുറത്ത്; സ്ഥിരീകരിക്കാതെ Tata

2020-ന്റെ തുടക്കത്തിലാണ് നെക്സോണ്‍ ഇവി ആദ്യമായി ലോഞ്ച് ചെയ്തത്. പിന്നാലെ വാഹനം രാജ്യത്തെ ബെസ്റ്റ് സെല്ലറായി കളം നിറയുകയും ചെയ്തു.

ലോംഗ് റേഞ്ച് Nexon ഇവിയുടെ ലോഞ്ച് തീയതി പുറത്ത്; സ്ഥിരീകരിക്കാതെ Tata

ഈ വില്‍പ്പനയ്ക്ക് ആക്കം കൂട്ടുകയെന്ന ലക്ഷ്യത്തോടെ, ടാറ്റ TPEML (ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്) കുടക്കീഴില്‍ വലിയ നിക്ഷേപങ്ങള്‍ പ്രഖ്യാപിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്ത് പുതിയ സീറോ എമിഷന്‍ വാഹനങ്ങള്‍ പുറത്തിറക്കുന്നതിനായി മൂന്ന് വൈദ്യുതീകരിച്ച പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ലോംഗ് റേഞ്ച് Nexon ഇവിയുടെ ലോഞ്ച് തീയതി പുറത്ത്; സ്ഥിരീകരിക്കാതെ Tata

ലോംഗ് റേഞ്ച് നെക്‌സോണ്‍ ഇവിയുടെ വരവ് തീര്‍ച്ചയായും ഇലക്ട്രിക് എസ്‌യുവിയുടെ ശ്രേണി വിപുലീകരിക്കുന്നതിനും എംജി ZS ഇവി ലക്ഷ്യമിടുന്ന ഉപഭോക്താക്കളെ കൂടുതല്‍ നിര്‍ണായകമായി ആകര്‍ഷിക്കുന്നതിനും സഹായിക്കുമെന്നാണ് ടാറ്റയുടെ കണക്കുകൂട്ടല്‍. നെക്സോണ്‍ ഇവിക്ക് നിലവില്‍ 14.54 ലക്ഷം രൂപ മുതല്‍ ഉയര്‍ന്ന പതിപ്പിന് 17.15 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

ലോംഗ് റേഞ്ച് Nexon ഇവിയുടെ ലോഞ്ച് തീയതി പുറത്ത്; സ്ഥിരീകരിക്കാതെ Tata

എന്നാല്‍ ലോംഗ് റേഞ്ച് പതിപ്പിന് 3-4 ലക്ഷം രൂപ പ്രീമിയം ലഭിക്കുമെങ്കിലും, 25.88 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള എംജി ZS ഇവിയെക്കാള്‍ കുറവായിരിക്കുമെന്ന് വേണം പറയാന്‍. ഒറ്റ ചാര്‍ജില്‍ ഏകദേശം 400 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് സാധ്യമാക്കുന്ന ഒരു പുതിയ 40 kWh ബാറ്ററി പായ്ക്ക് ഇതില്‍ സജ്ജീകരിക്കും.

ലോംഗ് റേഞ്ച് Nexon ഇവിയുടെ ലോഞ്ച് തീയതി പുറത്ത്; സ്ഥിരീകരിക്കാതെ Tata

30.2 kWh റെഗുലര്‍ നെക്‌സോണ്‍ ഇവിയില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ ഇതിന് ചെറിയ എക്‌സ്റ്റീരിയര്‍, ഇന്റീരിയര്‍ അപ്ഡേറ്റുകളും കമ്പനി അവതരിപ്പിച്ചേക്കും. വലിയ ലിഥിയം-അയണ്‍ ബാറ്ററി ഉള്‍ക്കൊള്ളാന്‍, ഫ്‌ലോര്‍ പാന്‍ പരിഷ്‌ക്കരിച്ചതിനാല്‍ ബൂട്ട്സ്പേസ് ചെറുതായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോംഗ് റേഞ്ച് Nexon ഇവിയുടെ ലോഞ്ച് തീയതി പുറത്ത്; സ്ഥിരീകരിക്കാതെ Tata

കൂടാതെ, ഇതിന് മറ്റൊരു പേരും ചിലപ്പോള്‍ കമ്പനി നല്‍കിയേക്കുമെന്നും സൂചനയുണ്ട്. യഥാര്‍ത്ഥ ലോക ശ്രേണി ഏകദേശം 300-320 കിലോമീറ്റര്‍ ആയിരിക്കാം, ഇത് വിശാലമായ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കുന്നുവെന്നും കമ്പനി പറയുന്നു. ഇതിന് ശക്തമായ 6.6 kW എസി ചാര്‍ജര്‍ ലഭിക്കാനാണ് സാധ്യത, കൂടാതെ മെച്ചപ്പെട്ട ചാര്‍ജിംഗ് സമയവും പ്രതീക്ഷിക്കാം.

ലോംഗ് റേഞ്ച് Nexon ഇവിയുടെ ലോഞ്ച് തീയതി പുറത്ത്; സ്ഥിരീകരിക്കാതെ Tata

റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റത്തിന്റെ തീവ്രത ക്രമീകരിക്കാന്‍ കഴിയുന്നതിനാല്‍ തിരഞ്ഞെടുക്കാവുന്ന റീജന്‍ മോഡുകളും പുതിയ പതിപ്പിന് ലഭിക്കും. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ESP, എയര്‍ പ്യൂരിഫയര്‍ തുടങ്ങിയവയാണ് പ്രതീക്ഷിക്കുന്ന പുതിയ ഫീച്ചറുകളില്‍ ചിലത്.

ലോംഗ് റേഞ്ച് Nexon ഇവിയുടെ ലോഞ്ച് തീയതി പുറത്ത്; സ്ഥിരീകരിക്കാതെ Tata

നിലവില്‍ ഇലക്ട്രിക് വാഹന വിഭാഗത്തില്‍ അതിവേഗം കുതിക്കുകയാണ് ടാറ്റ. ടിഗോര്‍, നെക്‌സോണ്‍ എന്നിങ്ങനെ രണ്ട് മോഡലുകളാണ് പ്രധാനമായും കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ലോംഗ് റേഞ്ച് Nexon ഇവിയുടെ ലോഞ്ച് തീയതി പുറത്ത്; സ്ഥിരീകരിക്കാതെ Tata

നെക്‌സോണ്‍ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ് കൊണ്ട് വന്ന് വില്‍പ്പന വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന കമ്പനി ടിഗോര്‍ ഇവിയുടെയും ലോംഗ് റേഞ്ച് പതിപ്പ് എത്തിച്ചേക്കുമെന്ന് സൂചനയുണ്ട്. ഇത് വ്യക്തമാക്കുന്ന ഏതാനും പരീക്ഷണ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

Source: Autocar India

Most Read Articles

Malayalam
English summary
Long range nexon ev will be launch may 11 tata not confirmed yet
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X