ഫാമിലി കാറാണോ നോക്കുന്നത്? ഇത്തിരി കാത്തിരുന്നാല്‍ 5 കിടു ഐറ്റംസ് വരുന്നുണ്ട്
കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ എന്നും ആളുകള്‍ താല്‍പര്യപ്പെടുന്നത് കാറുകളിലാണ്. അത്യാവശ്യം വലിയ അംഗസംഖ്യയുള്ള കുടുംബങ്ങളാണെങ്കില്‍ യാത്ര സൗകര്യം മുന്‍നിര്‍ത്തി 7 സീറ്റര്‍ കാറുകളായിരിക്കും തെരഞ്ഞെടുക്കുക. 2022-ല്‍ ഇന്ത്യന്‍ കാര്‍ വിപണിക്ക് നല്ല കാലമായിരുന്നു. 2023-ലും അതിന്റെ തുടര്‍ച്ച ലക്ഷ്യമിട്ട് കാര്‍ കമ്പനികള്‍ പുത്തന്‍ ലോഞ്ചുകളുമായി മത്സരത്തിനുണ്ട്.

ടാറ്റ, മഹീന്ദ്ര, എംജി എന്നിവയുള്‍പ്പെടെ നിരവധി ബ്രാന്‍ഡുകള്‍ ഉടന്‍ തന്നെ ഒന്നിലധികം 7 സീറ്റര്‍ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകളും മള്‍ട്ടി പര്‍പ്പസ് വെഹിക്കിളുകളും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. മുടക്കുന്ന കാശിനൊത്ത പെര്‍ഫോമന്‍സും ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്ന ചില മോഡലുകളാകും വരുന്നത്. രാജ്യത്ത് ഉടന്‍ അതരിപ്പിക്കാന്‍ പോകുന്ന അത്തരത്തിലുള്ള 5 കാറുകളെ കുറിച്ചാണ് ഈ ലേഖനത്തില്‍ നമ്മള്‍ പറയാന്‍ പോകുന്നത്. നിങ്ങള്‍ ഉടന്‍ തന്നെ ഒരു ഫാമിലി കാര്‍ വാങ്ങാന്‍ പോകുന്ന ആളാണെങ്കില്‍ ഒരല്‍പ്പം കൂടി കാത്തിരിക്കാന്‍ ഞങ്ങള്‍ പറയും.

1. എംജി ഹെക്ടര്‍ പ്ലസ് ഫെയ്സ്ലിഫ്റ്റ്
നിലവില്‍ ഈ വിഭാഗത്തിലെ ഏറ്റവും ഫീച്ചര്‍ സമ്പന്നമായ ഓഫറുകളിലൊന്നായി കണക്കാക്കപ്പെടുന്ന വാഹനമാണ് എംജി ഹെക്ടര്‍ പ്ലസ്. സുഖപ്രദമായ പ്രീമിയം ക്യാബിന്‍ ഇത് വാഗ്ദാനം ചെയ്യുന്നു. പുതിയ ഫ്രണ്ട് ഫാസിയ, സൂക്ഷ്മമായ സ്‌റ്റൈലിംഗ് അപ്ഡേറ്റുകള്‍, പുതിയ സവിശേഷതകള്‍, മെച്ചപ്പെട്ട സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി എന്നിവ ലഭിക്കുന്ന എസ്‌യുവിയുടെ മുഖംമിനുക്കിയ പതിപ്പ് ബ്രാന്‍ഡ് ഉടന്‍ അവതരിപ്പിക്കും. ADAS സേഫ്റ്റി സ്യൂട്ടിനൊപ്പം എസ്‌യുവി വാഗ്ദാനം ചെയ്യുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

2. ടൊയോട്ട ഇന്നോവ ഹൈക്രോസ്
ടൊയോട്ട ഇന്നോവയുടെ പുതിയ തലമുറ പതിപ്പായ ഇന്നോവ ഹൈക്രോസിനെ കമ്പനി അടുത്തിടെ രാജ്യത്ത് ഔദ്യോഗികമായി അവതരിപ്പിച്ചിരുന്നു. രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാറിന്റെ വില പ്രഖ്യാപനം അടുത്ത മാസം ഉണ്ടാകും. കൂടാതെ 2.0 ലിറ്റര്‍ NA പെട്രോള്‍, 2.0 ലീറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യും.

G, GX, VX, ZX, and ZX(O) എന്നിങ്ങനെ അഞ്ച് വകഭേദങ്ങളില്‍ ഇന്നോവ ഹൈക്രോസ് രാജ്യത്ത് വില്‍പ്പനയ്ക്കെത്തും. പുതിയ ഇന്നോവ ഹൈക്രോസില്‍ ADAS, വലിയ പനോരമിക് സണ്‍റൂഫ്, 9-സ്പീക്കര്‍ JBL ഓഡിയോ സിസ്റ്റം എന്നീ ഫീച്ചറുകളും മറ്റും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

3. ടാറ്റ സഫാരി ഫെയ്സ്ലിഫ്റ്റ്
ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര XUV700, എംജി ഹെക്ടര്‍ പ്ലസ് തുടങ്ങിയ കാറുകളുടെ ഏറ്റവും ശക്തനായ എതിരാളിയാണ് ടാറ്റ സഫാരി. മഹീന്ദ്ര എസ്‌യുവികളുടെ വരവോടെ വില്‍പ്പനയില്‍ ചെറിയ തിരിച്ചടി നേരിടുന്ന ടാറ്റയുടെ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവി ഉടന്‍ മുഖംമിനുക്കിയെത്തും.

അടുത്ത മാസം പ്രദര്‍ശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ടാറ്റ സഫാരി ഫെയ്സ്ലിഫ്റ്റ് പതിപ്പില്‍ ADAS സുരക്ഷാ സ്യൂട്ടുകള്‍, സൂക്ഷ്മമായ സ്‌റ്റൈലിംഗ് അപ്ഡേറ്റുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഫീച്ചറുകള്‍ ടാറ്റ ഉള്‍ക്കൊള്ളിക്കും. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ച അതേ 2.0L ഡീസല്‍ എഞ്ചിന്‍ പുതിയ സഫാരിയില്‍ തുടരും.

4. മഹീന്ദ്ര ബൊലേറോ നിയോ പ്ലസ്
നിലവില്‍ വിപണിയിലുളള പൈസ വസൂലാകുന്ന ഏറ്റവും കരുത്തുറ്റ എസ്‌യുവികളില്‍ ഒന്നാണ് ബൊലേറോ നിയോ. മഹീന്ദ്ര ഉടന്‍ തന്നെ പുതിയ ബൊലേറോ നിയോ പ്ലസ് വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇനിയും അറിവായിട്ടില്ല. എങ്കിലും മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ 2.2L mHawk ഡീസല്‍ എഞ്ചിന്‍ ഈ വാഹനത്തില്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. P4, P10 എന്നിങ്ങനെ രണ്ട് ട്രിം ഓപ്ഷനുകളില്‍ ഇത് ലഭ്യമാകും.

5. 5-ഡോര്‍ ഫോഴ്‌സ് ഗൂര്‍ഖ
ഫോഴ്സ് ഗൂര്‍ഖ 5-ഡോര്‍ പതിപ്പ് ഉടന്‍ തന്നെ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്താന്‍ സാധ്യതയുണ്ട്, സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് സമാനമായ എക്‌സ്റ്റീരിയര്‍ സ്‌റ്റൈലിംഗും ഡാഷ്ബോര്‍ഡ് ലേഔട്ടുമായിരിക്കും വാഹനത്തിന് ലഭിക്കുക. സ്റ്റാന്‍ഡേര്‍ഡ് ഓപ്ഷനുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇതിന്റെ വലിപ്പം നന്നായി കൂടുതലായിരിക്കും. 6,7,9,13 എന്നിങ്ങനെ നാല് സീറ്റിംഗ് ഓപ്ഷനുകളില്‍ ഓഫര്‍ ചെയ്യും. 91 bhp പവറും 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന അതേ 2.6L ഡീസല്‍ എഞ്ചിനിനൊപ്പം ഇത് തുടര്‍ന്നും വാഗ്ദാനം ചെയ്യും.


Click it and Unblock the Notifications








