600 കിലോമീറ്റർ റേഞ്ചുമായി Eletre ഹൈപ്പർ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് Lotus

ബ്രിട്ടീഷ് സ്‌പോർട്‌സ് കാർ നിർമ്മാതാക്കളായ ലോട്ടസ് പുതിയ ലോട്ടസ് എലെട്രെ പുറത്തിറക്കി ഇലക്ട്രിക് വാഹന വിഭാഗത്തിലേക്ക് പ്രവേശിച്ചു. ബ്രാൻഡിന്റെ എവിജ ഹൈപ്പർകാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പുതിയ ഡിസൈൻ ശൈലിയാണ് ഈ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കുന്നത്.

600 കിലോമീറ്റർ റേഞ്ചുമായി Eletre ഹൈപ്പർ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് Lotus

അടുത്ത മൂന്ന് മുതൽ നാല് വർഷത്തിനുള്ളിൽ ലോട്ടസ് അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന മൂന്ന് പുതിയ ഇവികളിൽ ആദ്യത്തേതാണ് എലെട്രെ. സ്‌പോർട്‌സ് കാർ, കൂപ്പെ-സെഡാൻ, പുതിയ എസ്‌യുവി എന്നിവ കമ്പനി വികസിപ്പിക്കുന്നു.

600 കിലോമീറ്റർ റേഞ്ചുമായി Eletre ഹൈപ്പർ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് Lotus

വ്യത്യസ്‌ത ബാറ്ററി വലുപ്പങ്ങൾ, മോട്ടോറുകൾ, സ്‌മാർട്ട് ഡ്രൈവിംഗ് സാങ്കേതികവിദ്യകൾ എന്നിവ ഉൾക്കൊള്ളാൻ വഴക്കമുള്ള ബ്രാൻഡിന്റെ പുതിയ ഇലക്ട്രിക് പ്രീമിയം ആർക്കിടെക്‌ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. ഗീലിയുടെ ഉടമസ്ഥതയിലുള്ള ബ്രാൻഡിന്റെ രണ്ടാമത്തെ ഇവിയാണ് ലോട്ടസ് എലെട്രെ.

600 കിലോമീറ്റർ റേഞ്ചുമായി Eletre ഹൈപ്പർ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് Lotus

ക്യാമറ-ഒൺലി സൈഡ് വ്യൂ മിററുകളും റൂഫിന്റെ മുന്നിലും പിന്നിലും ഉറപ്പിച്ചിരിക്കുന്ന ഒരു ലിഡാർ സെൻസറും (ലേസർ സ്കാനിംഗ് അല്ലെങ്കിൽ 3D സ്കാനിംഗ്) പോലുള്ള നിരവധി നൂതന സാങ്കേതികവിദ്യകൾ വാഹനം അവതരിപ്പിക്കുന്നു.

600 കിലോമീറ്റർ റേഞ്ചുമായി Eletre ഹൈപ്പർ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് Lotus

ഒരു പെർഫോമൻസ് ഓറിയന്റഡ് ഹൈപ്പർ ഇലക്ട്രിക് എസ്‌യുവിയാണ് ലോട്ടസ് എലെട്രെ. 3.0 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത വാഹനം കൈവരിക്കുമെന്ന് അവകാശപ്പെടുന്നു.

600 കിലോമീറ്റർ റേഞ്ചുമായി Eletre ഹൈപ്പർ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് Lotus

ഓൾ വീൽ ഡ്രൈവ്, 5 ഡോർ ഇലക്ട്രിക് എസ്‌യുവി 100 kWh ബാറ്ററി പായ്ക്കോടുകൂടിയാണ് വരുന്നത്, 600 bhp പരമാവധി പവർ വാഹനം വാഗ്ദാനം ചെയ്യുന്നു. ഇത് 350kW ചാർജറിനെ പിന്തുണയ്ക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു, ഇത് വെറും 20 മിനിറ്റിനുള്ളിൽ 400 കിലോമീറ്റർ റേഞ്ചിനുള്ള ചാർജ് കൈവരിക്കും.

600 കിലോമീറ്റർ റേഞ്ചുമായി Eletre ഹൈപ്പർ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് Lotus

ഒറ്റ ചാർജിൽ പരമാവധി 600 കിലോമീറ്റർ റേഞ്ച് ഇലക്ട്രിക് എസ്‌യുവി വാഗ്ദാനം ചെയ്യുമെന്നാണ് ബ്രാൻഡിന്റെ അവകാശവാദം. 22kW AC ചാർജിംഗും ഇവി പിന്തുണയ്ക്കുന്നു.

600 കിലോമീറ്റർ റേഞ്ചുമായി Eletre ഹൈപ്പർ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് Lotus

ലോട്ടസ് എലെട്രെയുടെ മുൻവശവും കൂപ്പെ പോലെയുള്ള റൂഫ്‌ലൈനിനൊപ്പം വളരെ അഗ്രസീവ് ഡിസൈനാണ് കാഴ്ച്ച വെക്കുന്നത്. ബ്രാൻഡിന്റെ ആദ്യത്തെ ഫൈവ് ഡോർ പ്രൊഡക്ഷൻ കാറാണിത്, ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും "കണക്‌റ്റഡ്" ലോട്ടസ് എസ്‌യുവി കൂടിയാണിത്. പുതിയ മോഡൽ ചൈനയിൽ നിർമ്മിക്കും എന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി.

600 കിലോമീറ്റർ റേഞ്ചുമായി Eletre ഹൈപ്പർ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് Lotus

പുതിയ ഹൈപ്പർ എസ്‌യുവിയിൽ "എൻഡ്-ടു-എൻഡ് ഓട്ടോണമസ് ഡ്രൈവിംഗ് ടെക്‌നോളജി", OTA സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ഫീച്ചറുകൾ എന്നിവ ഉണ്ടായിരിക്കും. ഇതിന് സ്വയം പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും.

600 കിലോമീറ്റർ റേഞ്ചുമായി Eletre ഹൈപ്പർ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് Lotus

ഒരു ഉപഭോക്താവിന് അവരുടെ സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ ഉപയോഗിച്ച് അടുത്തുള്ള പാർക്കിംഗ് സ്ഥലത്ത് നിന്ന് അവരെ ഓട്ടോണമസ് ആയി ഡ്രൈവ് ചെയ്യാൻ എലെട്രെയോട് അഭ്യർത്ഥിക്കാം എന്നും, തുടർന്ന് യാത്ര അവസാനിച്ചുകഴിഞ്ഞാൽ സ്വയം റിപാർക്ക് ചെയ്യാം എന്നും അടുത്തിടെ പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിൽ ലോട്ടസ് പ്രസ്താവിച്ചു.

600 കിലോമീറ്റർ റേഞ്ചുമായി Eletre ഹൈപ്പർ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് Lotus

ഇന്റലിജന്റ് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, കൊളീഷൻ മിറ്റിഗേഷൻ സപ്പോർട്ട് ഫ്രണ്ട്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, ഫ്രണ്ട് ക്രോസ് ട്രാഫിക് അലേർട്ട്, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, പാർക്കിംഗ് എമർജൻസി ബ്രേക്ക്, ലെയിൻ ചേഞ്ച് അസിസ്റ്റ് തുടങ്ങി ഒന്നിലധികം ADAS ഫീച്ചറുകൾ എസ്‌യുവിയിലുണ്ടാകും.

More from DriveSpark

Article Published On: Thursday, March 31, 2022, 8:30 [IST]
English summary
Lotus unveiled eletre hyper electric suv offering 600km driving range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X