Taigun-നെ മെക്‌സിക്കോയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Voklswagen; മാറ്റം പേരില്‍ മാത്രം

ഇന്ത്യന്‍ വിപണിയില്‍ മികച്ച മുന്നേറ്റം നടത്തുകയാണ് ജര്‍മ്മന്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണില്‍ നിന്നുള്ള ടൈഗൂണ്‍. നാളിതുവരെ വാഹനത്തിന് 25,000-ല്‍ അധികം ബുക്കിംഗുകള്‍ ലഭിച്ചതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Taigun-നെ മെക്‌സിക്കോയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Voklswagen; മാറ്റം പേരില്‍ മാത്രം

എന്നിരുന്നാലും, ലോഞ്ച് ചെയ്യുന്ന സമയത്ത്, ടൈഗൂണ്‍ ഒരു ആഗോള മോഡലായിരിക്കുമെന്നും ലാറ്റിനമേരിക്ക ഉള്‍പ്പെടെയുള്ള മറ്റ് വിപണികളിലേക്കും നമ്മുടെ രാജ്യത്തുനിന്നും കയറ്റുമതി ചെയ്യുമെന്നും ഫോക്‌സ്‌വാഗണ്‍ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്പനി ഇപ്പോള്‍ മെക്സിക്കോയില്‍ ടൈഗൂണ്‍ അവതരിപ്പിച്ചിരിക്കുകയാണ്.

Taigun-നെ മെക്‌സിക്കോയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Voklswagen; മാറ്റം പേരില്‍ മാത്രം

എന്നാല്‍ ഇന്ത്യയില്‍ നിന്നും വ്യത്യസ്തമായി മറ്റൊരു പേരിലാണ് അവിടെ മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്ന. ഇവിടെ ഈ വാഹനം ടൈഗൂണ്‍ എന്ന പേരില്‍ അറിയപ്പെടുമ്പോള്‍ മെക്സിക്കന്‍ വിപണിയില്‍ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ് എന്ന പേരിലാകും വാഹനം അറിയപ്പെടുക.

Taigun-നെ മെക്‌സിക്കോയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Voklswagen; മാറ്റം പേരില്‍ മാത്രം

കൂടാതെ 1.0 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ TSI ടര്‍ബോ പെട്രോള്‍ എഞ്ചിനിലാണ് വാഹനം മെക്സിക്കോ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത്.

Taigun-നെ മെക്‌സിക്കോയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Voklswagen; മാറ്റം പേരില്‍ മാത്രം

ഇന്ത്യയില്‍, 1.0-ലിറ്റര്‍ TSI യൂണിറ്റ് 113 bhp കരുത്തും 175 Nm torque ഉം ഉത്പാദിപ്പിക്കുന്നു, അതേസമയം ആറ് സ്പീഡ് മാനുവല്‍ സ്റ്റാന്‍ഡേര്‍ഡും ഹൈലൈന്‍, ടോപ്ലൈന്‍ വേരിയന്റുകളില്‍ ഓപ്ഷണല്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കുന്നു.

Taigun-നെ മെക്‌സിക്കോയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Voklswagen; മാറ്റം പേരില്‍ മാത്രം

മെക്‌സിക്കോയില്‍ പോലും ഒരേ എഞ്ചിന്‍, ഗിയര്‍ബോക്‌സ് കോമ്പിനേഷനുകള്‍ക്കൊപ്പം ഇത് വില്‍ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, കമ്പനി ഇത് കുറച്ച് വ്യത്യസ്തമായി ട്യൂണ്‍ ചെയ്യാന്‍ സാധ്യതയുണ്ട്.

Taigun-നെ മെക്‌സിക്കോയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Voklswagen; മാറ്റം പേരില്‍ മാത്രം

ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ് നാച്ചുറലി ആസ്പിരേറ്റഡ് ഫോര്‍ സിലിണ്ടര്‍ എഞ്ചിനോടുകൂടിയതും പിന്നീടുള്ള തീയതിയില്‍ വാഗ്ദാനം ചെയ്യും. സ്‌കോഡ കുഷാക്കിന് ശേഷം, പ്രാദേശികവല്‍ക്കരിച്ച MQB-A0-IN പ്ലാറ്റ്ഫോമില്‍ നിന്ന് വരുന്ന രണ്ടാമത്തെ മോഡലാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍.

Taigun-നെ മെക്‌സിക്കോയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Voklswagen; മാറ്റം പേരില്‍ മാത്രം

പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചതുവഴി ഇന്ത്യയിലെ പുതിയ മോഡലുകള്‍ക്കായി 93 ശതമാനം പ്രാദേശികവല്‍ക്കരണ നിലവാരം കൈവരിക്കാന്‍ സാധിച്ചതായും ബ്രാന്‍ഡ് വ്യക്തമാക്കി.

Taigun-നെ മെക്‌സിക്കോയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Voklswagen; മാറ്റം പേരില്‍ മാത്രം

ടൈഗൂണ്‍ കാര്‍ നിര്‍മാതാവിന്റെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷയ്ക്ക് അനുസൃതമായി, ഷാര്‍പ്പായിട്ടുള്ള അരികുകളും ബോള്‍ഡ് ക്യാരക്ടര്‍ ലൈനുകളും ക്രോമിന്റെ ഉദാരമായ ഉപയോഗവും കൂടുതലായി ഊന്നിപ്പറയുന്നു.

Taigun-നെ മെക്‌സിക്കോയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Voklswagen; മാറ്റം പേരില്‍ മാത്രം

10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, ടോപ്ലൈന്‍, ജിടി വേരിയന്റുകളില്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഡ്യുവല്‍-ടോണ്‍ ബ്ലാക്ക് ആന്‍ഡ് ഗ്രേ നിറങ്ങളിലാണ് ക്യാബിന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

Taigun-നെ മെക്‌സിക്കോയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Voklswagen; മാറ്റം പേരില്‍ മാത്രം

വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ/ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് ചാര്‍ജര്‍, ഇലക്ട്രിക് സണ്‍റൂഫ്, റിയര്‍ എസി വെന്റുകള്‍ തുടങ്ങിയ മറ്റ് ഫീച്ചറുകള്‍ക്കൊപ്പം ഓപ്ഷണല്‍ ബോഡി-കളര്‍ ഡാഷ് പാനലിംഗും ഫോക്‌സ്‌വാഗണ്‍ വാഗ്ദാനം ചെയ്യുന്നു.

Taigun-നെ മെക്‌സിക്കോയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Voklswagen; മാറ്റം പേരില്‍ മാത്രം

സുരക്ഷാ ഫീച്ചറുകളില്‍ എല്ലാ യാത്രക്കാര്‍ക്കും ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ISOFIX മൗണ്ടുകള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ABS, ആറ് എയര്‍ബാഗുകള്‍ എന്നിവയും വാഹനത്തില്‍ കമ്പനി അവതരിപ്പിക്കുന്നു.

Taigun-നെ മെക്‌സിക്കോയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Voklswagen; മാറ്റം പേരില്‍ മാത്രം

തുടക്കത്തില്‍ പറഞ്ഞതുപോലെ ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. എസ്‌യുവിയില്‍ രണ്ട് എഞ്ചിനുകള്‍ ലഭ്യമാണ്. ആദ്യത്തേത് 115 bhp കരുത്തും 178 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ്. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയില്‍ ഇത് ലഭ്യമാണ്.

Taigun-നെ മെക്‌സിക്കോയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Voklswagen; മാറ്റം പേരില്‍ മാത്രം

രണ്ടാമത്തേത് 150 bhp കരുത്തും 250 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍, 7-സ്പീഡ് DSG ട്രാന്‍സ്മിഷന്‍ എന്നിവയില്‍ ലഭ്യമാണ്.

Taigun-നെ മെക്‌സിക്കോയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Voklswagen; മാറ്റം പേരില്‍ മാത്രം

1.0 ലിറ്റര്‍ എഞ്ചിന്‍ ഡൈനാമിക് വേരിയന്റുകള്‍ക്ക് കീഴില്‍ കംഫര്‍ട്ട്ലൈന്‍, ഹൈലൈന്‍, ടോപ്ലൈന്‍ ട്രിമ്മുകളില്‍ വാഗ്ദാനം ചെയ്യുന്നു. 1.5 ലിറ്റര്‍ എഞ്ചിന്‍ പതിപ്പുകള്‍ പെര്‍ഫോമന്‍സ് ലൈനിന് കീഴിലാണ് വരുന്നത്, ഗ്രില്ലില്‍ GT ബാഡ്ജ് കൊണ്ട് വ്യത്യസ്തമാണ്.

Taigun-നെ മെക്‌സിക്കോയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Voklswagen; മാറ്റം പേരില്‍ മാത്രം

രാജ്യത്ത് വില്‍പ്പന മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങുകയാണ് കമ്പനി. ഇതിന്റെ ഭാഗമായി നിരവധി മോഡലുകള്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അത്തരത്തില്‍ വരാനിരിക്കുന്നൊരു മോഡലാണ് വിര്‍ട്ടിസ്.

Taigun-നെ മെക്‌സിക്കോയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Voklswagen; മാറ്റം പേരില്‍ മാത്രം

സെഡാന്‍ ശ്രേണിയിലേക്കാണ് വിര്‍ട്ടിസ് എത്തുന്നത്. ഇതിനോടകം തന്നെ വാഹനത്തിന്റെ പ്രൊഡക്ഷനും ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. വൈകാതെ തന്നെ വാഹനം വില്‍പ്പനയ്ക്ക് സജ്ജമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന വെന്റോയ്ക്ക് പകരക്കാരനായിട്ടാണ് വിര്‍ട്ടിസ് എത്തുന്നത്.

More from DriveSpark

Article Published On: Saturday, April 2, 2022, 12:18 [IST]
English summary
Made in india volkswagen taigun launched in mexico read to find more details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X