എക്കാലത്തേയും ബെസ്റ്റ് എസ്‌യുവി സെയിൽ! 2022 പെബ്രുവരിയിൽ മികച്ച വിൽപ്പന കൈവരിച്ച് Mahindra
സെമി കണ്ടക്ടറുകളുടെ കടുത്ത ക്ഷാമവുമായി മഹീന്ദ്ര പോരാടുന്നത് തുടരുമ്പോഴും, ബ്രാൻഡിന്റെ എല്ലാ സെഗ്‌മെന്റുകളിലുടനീളമുള്ള വിൽപ്പന കഴിഞ്ഞ മാസത്തിൽ മികച്ചതാണ്.

കൂടുതൽ വ്യക്തമായി പറഞ്ഞാൽ, 2022 ഫെബ്രുവരിയിൽ മഹീന്ദ്ര അതിന്റെ ഏറ്റവും ഉയർന്ന എസ്‌യുവി വിൽപ്പന വോള്യം നേടിയിരിക്കുകയാണ്. പുതിയ XUV700, ഥാർ എന്നിവയ്ക്ക് ആവശ്യക്കാർ ഏറെയാണ്.

2021 ഫെബ്രുവരിയിലെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 89 ശതമാനം വർധിച്ച് 54,455 യൂണിറ്റുകളാണ് മഹീന്ദ്രയുടെ 2022 ഫെബ്രുവരിയിലെ മൊത്ത വിൽപ്പന. പ്രത്യേകിച്ചും 79 ശതമാനം വളർച്ച നേടിയ കമ്പനിയുടെ എസ്‌യുവികൾക്ക് ഡിമാൻഡ് വർധിച്ചു, എക്കാലത്തെയും ഉയർന്ന പ്രതിമാസ വോളിയം ഇവ രേഖപ്പെടുത്തി.

പുതിയ ഥാർ, XUV700 പോലുള്ള എസ്‌യുവികൾ 2022 ഫെബ്രുവരിയിലെ വിൽപ്പനയ്ക്ക് ശക്തമായ സംഭാവന നൽകി, അതേ സമയം ഈ രണ്ട് വാഹനങ്ങൾക്കായുള്ള കാത്തിരിപ്പ് കാലയളവ് നിരവധി മാസങ്ങൾ നീണ്ടുനിൽക്കും എന്നത് ശ്രദ്ധിക്കേണ്ടതാണ്. പാസഞ്ചർ വാഹന വിഭാഗത്തിൽ, 2021 ഫെബ്രുവരിയിൽ വിറ്റ 15,391 യൂണിറ്റുകളേക്കാൾ 80 ശതമാനം വർധിച്ച് 27,663 യൂണിറ്റുകളാണ് 2022 ബ്രാൻഡ് വിറ്റഴിച്ചത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 1,40,516 യൂണിറ്റുകളെ അപേക്ഷിച്ച് 41 ശതമാനം വർധനയോടെ 1,98,292 യൂണിറ്റുകളായി ഡിമാൻഡ് വർധിച്ചു. 2021 ഫെബ്രുവരിയിൽ വിറ്റ 15,390 യൂണിറ്റുകളിൽ നിന്ന് 2022 ഫെബ്രുവരിയിൽ യൂട്ടിലിറ്റി വാഹന വിൽപ്പന 79 ശതമാനം വർധിച്ച് 27,551 യൂണിറ്റുകളായി ഉയർന്നപ്പോൾ YTD വിൽപ്പന 2021 ഏപ്രിൽ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ വിറ്റ 1,96,302 യൂണിറ്റുകളേക്കാൾ 2022 കാലഘട്ടത്തിൽ 41 ശതമാനം വർധിച്ചു.

കാർ, വാൻ വിൽപ്പനയിൽ 2022 ഫെബ്രുവരിയിൽ വിറ്റ 112 യൂണിറ്റുകളിലേക്കും കാര്യമായ വളർച്ചയുണ്ടായി, 2021 ഫെബ്രുവരിയിൽ വിറ്റ 11 യൂണിറ്റുകളേക്കാൾ 918 ശതമാനം വളർച്ചയാണ് വിഭാഗത്തിലുണ്ടായത്.

YTD കണക്കുകൾ 2022 കാലയളവിൽ 1,990 യൂണിറ്റുകളായി, മുൻ വർഷത്തെ 1,629 യൂണിറ്റുകളെ അപേക്ഷിച്ച് 22 ശതമാനം വർധനവാണ് ക്ലോക്ക് ചെയ്തത്. എസ്‌യുവി സെഗ്‌മെന്റിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ, മഹീന്ദ്ര ഇന്ത്യയിൽ നവീകരിച്ച XUV300 സബ് കോംപാക്ട് എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

2022 ഫെബ്രുവരി മഹീന്ദ്ര കൊമേർഷ്യൽ വെഹിക്കിൾ വിൽപ്പന
വാണിജ്യ വാഹന, ത്രീ വീലർ വിഭാഗത്തിൽ, 2021 ഫെബ്രുവരിയിൽ വിറ്റ 1,175 യൂണിറ്റുകളിൽ നിന്ന് 2022 ഫെബ്രുവരിയിൽ 245 ശതമാനം വർധിച്ച് 4,048 യൂണിറ്റുകളായി LCV -ൽ 245 ശതമാനം വളർച്ച ബ്രാൻഡ് രേഖപ്പെടുത്തി. YTD വിൽപ്പന മുൻ വർഷം ഇതേ കാലയളവിൽ വിറ്റ 22,148 യൂണിറ്റുകളിൽ നിന്ന് 29 ശതമാനം വർധിച്ച് 28,533 യൂണിറ്റുകളായി ഉയർന്നു.

2 ടൺ മുതൽ 3.5 ടൺ വരെയുള്ള വിഭാഗത്തിലെ LCV വിൽപ്പന 2021 ഫെബ്രുവരിയിൽ വിറ്റ 7,446 യൂണിറ്റുകളിൽ നിന്ന് 2022 ഫെബ്രുവരിയിൽ 107 ശതമാനം വളർച്ചയോടെ 15,431 യൂണിറ്റുകളായി. 2021 -ലെ ഇതേ കാലയളവിൽ 1,13,417 യൂണിറ്റുകളെ അപേക്ഷിച്ച് 9 ശതമാനം വളർച്ചയോടെ 1,23,141 യൂണിറ്റുകളുടെ വളർച്ചയാണ് YTD വിൽപ്പനയിൽ ഉണ്ടായത്.

ഉയർന്ന 3.5 ടൺ, MHCH വിൽപന കഴിഞ്ഞ മാസം 687 യൂണിറ്റായിരുന്നു, 2021 ഫെബ്രുവരിയിൽ വിറ്റ 581 യൂണിറ്റിനേക്കാൾ 18 ശതമാനം വാർഷിക വളർച്ചയുണ്ടായപ്പോൾ YTD വിൽപ്പന 2022 -ൽ 61 ശതമാനം വളർച്ചയോടെ 2021 -ലെ 3,478 യൂണിറ്റിൽ നിന്ന് 5,606 യൂണിറ്റായി ഉയർന്നു. ഇലക്ട്രിക് മോഡലുകൾ ഉൾപ്പെടുന്ന കമ്പനിയുടെ ത്രീ വീലർ വിൽപ്പന 2021 ഫെബ്രുവരിയിൽ വിറ്റ 2,357 യൂണിറ്റുകളിൽ നിന്ന് 3,812 യൂണിറ്റുകളായി 61 ശതമാനം വളർച്ച നേടി.

കഴിഞ്ഞ മാസത്തെ മൊത്തം കയറ്റുമതിയിൽ 54 ശതമാനം വളർച്ചയും മഹീന്ദ്ര കൈവരിച്ചു. 2021 ഫെബ്രുവരിയിൽ 1,827 യൂണിറ്റുകളുണ്ടായിരുന്ന കയറ്റുമതി 2022 ഫെബ്രുവരിയിൽ 2,814 യൂണിറ്റായി ഉയർന്നു. YTD കയറ്റുമതി കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കയറ്റുമതി ചെയ്ത 16,255 യൂണിറ്റുകളിൽ നിന്ന് 81 ശതമാനം ഉയർന്ന് 29,350 യൂണിറ്റുകളായി.


Click it and Unblock the Notifications