പവർഫുൾ പീപ്പിൾ കംസ് ഫ്രം പവർഫുൾ പ്ലേസസ്! 130 bhp കരുത്തുമായി Mahindra XUV300 Sport നാളെ എത്തും

ഏറെ നാളായി ഇന്ത്യൻ വിപണി കാത്തിരിക്കുന്ന XUV300 1.2 T-GDi നാളെ അവതരിപ്പിക്കാൻ മഹീന്ദ്ര ഒരുങ്ങുകയാണ്. XUV300 -ന്റെ ഈ സ്‌പോർട്ടിയർ പതിപ്പ് 2020 ഏപ്രിലിൽ ഓട്ടോ എക്‌സ്‌പോ പ്രദർശിപ്പിച്ചതിന് തൊട്ടുപിന്നാലെ വിൽപ്പനയ്‌ക്കെത്തേണ്ടതായിരുന്നു.

പവർഫുൾ പീപ്പിൾ കംസ് ഫ്രം പവർഫുൾ പ്ലേസസ്! 130 bhp കരുത്തുമായി Mahindra XUV300 Sport നാളെ എത്തും

എന്നാൽ കൊവിഡ്-19 മഹാമാരി, സെമി കണ്ടക്ടർ പ്രതിസന്ധി എന്നിവ മഹീന്ദ്രയുടെ പദ്ധതികളെ മാറ്റിമറിച്ചു. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, പുതിയ XUV300 1.2 T-GDi -യെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ.

പവർഫുൾ പീപ്പിൾ കംസ് ഫ്രം പവർഫുൾ പ്ലേസസ്! 130 bhp കരുത്തുമായി Mahindra XUV300 Sport നാളെ എത്തും

ക്ലാസിലെ ഏറ്റവും ശക്തൻ:

അപ്‌ഡേറ്റ് ചെയ്‌ത XUV300 -ന്റെ ഏറ്റവും വലിയ സംസാരവിഷയം എന്നത് അതിന്റെ ഹുഡിന് അടിയിലാവും. 1.2 T-GDI എംസ്റ്റാലിയൻ മോട്ടോർ, 130 bhp പവറും 230 Nm torque ഉം പുറപ്പെടുവിക്കുന്ന 1.2-ലിറ്റർ, മൂന്ന് സിലിണ്ടർ, ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ-പെട്രോൾ യൂണിറ്റാണ്.

പവർഫുൾ പീപ്പിൾ കംസ് ഫ്രം പവർഫുൾ പ്ലേസസ്! 130 bhp കരുത്തുമായി Mahindra XUV300 Sport നാളെ എത്തും

എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഇണചേരും കൂടാതെ ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയും ലഭിക്കും. ഈ പുതിയ ടർബോ-പെട്രോൾ എഞ്ചിൻ നിലവിലുള്ള 115 bhp, 1.5 ലിറ്റർ ഡീസൽ, 110 bhp, 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുകൾക്കൊപ്പം വാഗ്ദാനം ചെയ്യും, രണ്ടാമത്തേത് AMT ഗിയർബോക്സിലും ലഭ്യമാണ്.

പവർഫുൾ പീപ്പിൾ കംസ് ഫ്രം പവർഫുൾ പ്ലേസസ്! 130 bhp കരുത്തുമായി Mahindra XUV300 Sport നാളെ എത്തും

130 bhp പവറുമായി വരുന്ന പുതിയ 1.2 -ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് XUV300 -ന്റെ നിലവിലുള്ള 1.2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനേക്കാൾ 20 bhp പവറും 30 Nm torque ഉം കൂടുതൽ നൽകുന്നു. അത് മഹീന്ദ്രയുടെ കോംപാക്ട് എസ്‌യുവിയെ അതിന്റെ ക്ലാസിലെ ഏറ്റവും ശക്തമായ പെട്രോൾ മോഡലാക്കി മാറ്റുന്നു.

പവർഫുൾ പീപ്പിൾ കംസ് ഫ്രം പവർഫുൾ പ്ലേസസ്! 130 bhp കരുത്തുമായി Mahindra XUV300 Sport നാളെ എത്തും

എക്സ്റ്റീരിയർ & ഇന്റീരിയർ:

കൂടുതൽ കരുത്തുറ്റ എഞ്ചിനുമായി ചേരുന്നതിന്, സാധാരണ ടർബോ-പെട്രോളിൽ നിന്ന് വേറിട്ടുനിൽക്കാൻ XUV300 -ന് കുറച്ച് കോസ്മെറ്റിക് അപ്‌ഡേറ്റുകളും ലഭിക്കും. പുറത്ത്, പുതുക്കിയ XUV300 റെഡ് ആക്‌സന്റുകളോട് കൂടിയ പുതിയ ഗ്ലോസ് ബ്ലാക്ക് ഗ്രില്ലും ഫ്രണ്ട് ബമ്പറിൽ ബ്ലാക്ക്ഔട്ട് സെൻട്രൽ എയർ ഇൻടേക്കും മഹീന്ദ്രയുടെ പുതിയ ട്വിൻ പീക്ക്‌സ് ലോഗോയും വാഹനത്തിന് ലഭിക്കും. സാധാരണ വേരിയന്റുകളിൽ, ഗ്രില്ലിനും ഫ്രണ്ട് ബമ്പറിനും ക്രോം ഗാർണിഷുകൾ ലഭിക്കും.

പവർഫുൾ പീപ്പിൾ കംസ് ഫ്രം പവർഫുൾ പ്ലേസസ്! 130 bhp കരുത്തുമായി Mahindra XUV300 Sport നാളെ എത്തും

സ്‌പോർട്ടിയർ XUV300 പുതിയ കളർ ഓപ്ഷനുകളാൽ അടയാളപ്പെടുത്തപ്പെടും - വ്യത്യസ്‌തമായ ബ്ലാക്ക് റൂഫുള്ള ഒരു പുതിയ മസ്റ്റാർഡ് കളർ ഓപ്ഷൻ ഇന്റർനെറ്റിൽ ഇതിനോടകം ലീക്കായിട്ടുണ്ട്.

പവർഫുൾ പീപ്പിൾ കംസ് ഫ്രം പവർഫുൾ പ്ലേസസ്! 130 bhp കരുത്തുമായി Mahindra XUV300 Sport നാളെ എത്തും

അകത്ത്, XUV300 1.2 T-GDi റെഡ്, സിൽവർ ഹൈലൈറ്റുകളിൽ നിന്ന് വ്യത്യസ്തമായ ഒരു ബ്ലാക്ക് തീമിലാണ് വരുന്നത്. ഡാഷ്‌ബോർഡ്, സാധാരണ വേരിയന്റുകളിൽ കാണുന്ന ഡ്യുവൽ-ടോൺ ബ്ലാക്ക്, ബീജ് കോമ്പിനേഷനിൽ നിന്ന് വ്യത്യസ്തമായി ബ്ലാക്ക് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

പവർഫുൾ പീപ്പിൾ കംസ് ഫ്രം പവർഫുൾ പ്ലേസസ്! 130 bhp കരുത്തുമായി Mahindra XUV300 Sport നാളെ എത്തും

സ്റ്റിയറിംഗ് വീലിന് പുതിയ മഹീന്ദ്ര ലോഗോയും സിൽവർ ആക്‌സന്റുകളുമുണ്ട്, അതേസമയം അപ്‌ഹോൾസ്റ്ററിക്ക് കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗും ടച്ച്‌സ്‌ക്രീനിന് ചുറ്റും പുതിയ സിൽവർ ട്രിമ്മും ലഭിക്കും.

പവർഫുൾ പീപ്പിൾ കംസ് ഫ്രം പവർഫുൾ പ്ലേസസ്! 130 bhp കരുത്തുമായി Mahindra XUV300 Sport നാളെ എത്തും

XUV300 - W4, W6, W8, W8(O) എന്നിങ്ങനെ നിലവിലുള്ള എല്ലാ ട്രിമ്മുകളിലും മഹീന്ദ്ര പുതിയ ടർബോ-പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്, കൂടാതെ എക്യുപ്മെന്റ് ലിസ്റ്റ് മാറ്റമില്ലാതെ കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു.

പവർഫുൾ പീപ്പിൾ കംസ് ഫ്രം പവർഫുൾ പ്ലേസസ്! 130 bhp കരുത്തുമായി Mahindra XUV300 Sport നാളെ എത്തും

മഹീന്ദ്ര XUV300 1.2 T-GDi എതിരാളികൾ:

പുതുക്കിയ XUV300 ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, റെനോ കൈഗർ, നിസാൻ മാഗ്‌നൈറ്റ്, ടാറ്റ നെക്‌സോൺ എന്നിവയുടെ ടർബോ-പെട്രോൾ വേരിയന്റുകളോട് മത്സരിക്കും, എന്നാൽ അതിന്റെ ക്ലാസിലെ ഏറ്റവും ശക്തമായ എസ്‌യുവിയായി XUV300 -ന് ഒരു മുൻതൂക്കമുണ്ട് എന്നത് ശ്രദ്ധേയമാണ്.

More from DriveSpark

Article Published On: Thursday, October 6, 2022, 18:27 [IST]
English summary
Mahindra all set to launch more powerfull xuv300 sport tomorrow
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X