Mahindra Bolero Neo-യ്ക്കും ഇനി പുതിയ ലോഗോ; ചിത്രങ്ങള്‍ പുറത്ത്

ഏതാനും മാസങ്ങള്‍ക്ക് മുന്നെയാണ് നിര്‍മാതാക്കളായ മഹീന്ദ്ര, തങ്ങളുടെ നിരയില്‍ നേരത്തെ ഉണ്ടായിരുന്ന TUV300-യുടെ പേര് ബൊലേറോ നിയോ എന്നാക്കി വിപണിയില്‍ അവതരിപ്പിക്കുന്നത്. 8.48 ലക്ഷം രൂപയാണ് ഈ മോഡലിന്റെ പ്രാരംഭ പതിപ്പിന്റെ എക്സ്‌ഷോറൂം വില.

Mahindra Bolero Neo-യ്ക്കും ഇനി പുതിയ ലോഗോ; ചിത്രങ്ങള്‍ പുറത്ത്

സാധാരണ ബൊലേറോയേക്കാള്‍ ആധുനിക സ്‌റ്റൈലിംഗും ഉപകരണങ്ങളും ഇതിന് ലഭിക്കുന്നു. കഴിഞ്ഞ വര്‍ഷം ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ ആരംഭിച്ചപ്പോള്‍ നിര്‍ത്തലാക്കിയ TUV300-ന് പകരമായാണ് ബൊലേറോ നിയോ എത്തുന്നത്. ബൊലേറോ നെയിംപ്ലേറ്റുമായി വിപണിക്കുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കാന്‍ ശ്രമിക്കുന്നുവെന്നതിന്റെ ഭാഗമാണിതെന്ന് കൂടി വേണം പറയാന്‍.

Recommended Video

New Maruti Alto K10 MALAYALAM Review | ജനപ്രിയ ഹാച്ച്ബാക്കിൽ പുതിയ മാറ്റമെന്ത്?
Mahindra Bolero Neo-യ്ക്കും ഇനി പുതിയ ലോഗോ; ചിത്രങ്ങള്‍ പുറത്ത്

XUV700, സ്‌കോര്‍പിയോ N തുടങ്ങിയ സഹോദരങ്ങളെ പതിപ്പുകളെ അപേക്ഷിച്ച്, മഹീന്ദ്ര ബൊലേറോ നിയോ മികച്ച ഇന്‍-ക്ലാസ് അല്ലെങ്കില്‍ സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. സമീപകാലത്ത് ചില അപ്ഡേറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും വില്‍പ്പനയില്‍ കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കമ്പനിക്ക് സാധിച്ചില്ലെന്ന് പറയുന്നതാകും ശരി.

Mahindra Bolero Neo-യ്ക്കും ഇനി പുതിയ ലോഗോ; ചിത്രങ്ങള്‍ പുറത്ത്

മള്‍ട്ടി-ടെറൈന്‍ ടെക്‌നോളജി (MTT), എഞ്ചിന്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റം, ഇക്കോ ഡ്രൈവ് മോഡ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കള്‍, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

Mahindra Bolero Neo-യ്ക്കും ഇനി പുതിയ ലോഗോ; ചിത്രങ്ങള്‍ പുറത്ത്

എന്നാല്‍ ഇപ്പോള്‍, 2022 അപ്ഡേറ്റിന്റെ ഭാഗമായി, ബൊലേറോ നിയോയ്ക്ക് പുതിയ മഹീന്ദ്ര 'ട്വിന്‍ പീക്ക്സ്' ലോഗോ ലഭിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ മാറ്റം. പഴയ ഓവല്‍ ആകൃതിയിലുള്ള മഹീന്ദ്ര ലോഗുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫ്രണ്ട് ഗ്രില്ലിന് അല്‍പ്പം മുകളിലായി, പുതിയ ലോഗോ വെര്‍ട്ടിക്കല്‍ സ്ലാറ്റുകള്‍ക്കിടയില്‍ സ്ഥാപിച്ചിരിക്കുന്നു.

Mahindra Bolero Neo-യ്ക്കും ഇനി പുതിയ ലോഗോ; ചിത്രങ്ങള്‍ പുറത്ത്

ഇത് വ്യക്തമാക്കുന്ന ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നു. ഇനി നിരത്തിലെത്തുന്ന മോഡലുകളില്‍ മഹീന്ദ്രയുടെ ഏറ്റവും പുതിയ ലോഗോ ആയിരിക്കും ഇടംപിടിക്കുക. ഇപ്പോള്‍ ഹെഡ്‌ലാമ്പുകളും ഗ്രില്ലും ലോഗോയും തടസ്സങ്ങളില്ലാതെ ഒരൊറ്റ ബ്ലോക്കിലേക്ക് സംയോജിപ്പിച്ചിരിക്കുന്നതിനാല്‍ ഇത് അലങ്കോലങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

Mahindra Bolero Neo-യ്ക്കും ഇനി പുതിയ ലോഗോ; ചിത്രങ്ങള്‍ പുറത്ത്

മഹീന്ദ്രയുടെ പുതിയ ട്വിന്‍ പീക്സ് ലോഗോ ബൊലേറോ നിയോയുടെ ബോക്സി പ്രൊഫൈലുമായി സമന്വയിക്കുന്നതായി കാണാവുന്നതാണ്.

Mahindra Bolero Neo-യ്ക്കും ഇനി പുതിയ ലോഗോ; ചിത്രങ്ങള്‍ പുറത്ത്

എസ്‌യുവിയുടെ ബോഡിയില്‍ ഭൂരിഭാഗവും നേരായ കട്ട് പാനലുകള്‍ ഉള്‍ക്കൊള്ളുന്നു, റിയര്‍ വ്യൂ മിററുകള്‍ക്ക് പോലും ചതുരാകൃതിയിലുള്ള ആകൃതിയുണ്ട്. മഹീന്ദ്രയുടെ പുതിയ ലോഗോ സ്‌പെയര്‍ വീല്‍ കവറില്‍ പിന്‍ഭാഗത്തും കാണാം. അകത്ത്, സ്റ്റിയറിംഗ് വീലില്‍ പുതിയ ലോഗോ ഉണ്ട്.

Mahindra Bolero Neo-യ്ക്കും ഇനി പുതിയ ലോഗോ; ചിത്രങ്ങള്‍ പുറത്ത്

പുതിയ ലോഗോ ഒഴികെ, ബൊലേറോ നിയോ പഴയതിന് സമാനമാണ്. ക്രോം ഗാര്‍ണിഷോടുകൂടിയ സ്ലാട്ടഡ് ഗ്രില്‍, സ്പോര്‍ട്ടി ഹെഡ്‌ലാമ്പുകളും DRL-കളും, സ്ലിക്ക് ഫോഗ് ലാമ്പ് ഹൗസിംഗ്, സ്പെയര്‍ വീല്‍ കവറിലെ സിഗ്‌നേച്ചര്‍ ബൊലേറോ ബ്രാന്‍ഡിംഗ് എന്നിവ ചില പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

Mahindra Bolero Neo-യ്ക്കും ഇനി പുതിയ ലോഗോ; ചിത്രങ്ങള്‍ പുറത്ത്

സൈഡ് പ്രൊഫൈലില്‍ വ്യതിരിക്തമായ ബോഡി ക്ലാഡിംഗ്, ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകള്‍, റണ്ണിംഗ് ബോര്‍ഡുകള്‍, നേരെ കട്ട് ചെയ്ത വിന്‍ഡോകള്‍, ബ്ലാക്ക്ഡ് ഔട്ട് പില്ലറുകള്‍ എന്നിവയുണ്ട്. പിന്‍ഭാഗത്ത്, ബൊലേറോ നിയോയ്ക്ക് മൗണ്ട് ചെയ്ത സ്‌പെയര്‍ വീല്‍, ബൊലേറോ നിയോ ലോഗോ, ലംബമായി സ്ഥാപിച്ച ടെയില്‍ ലാമ്പുകള്‍ എന്നിവയുള്ള ഫ്‌ലാറ്റ് ടെയില്‍ഗേറ്റ് കാണാന്‍ സാധിക്കും.

Mahindra Bolero Neo-യ്ക്കും ഇനി പുതിയ ലോഗോ; ചിത്രങ്ങള്‍ പുറത്ത്

ബൊലേറോ നിയോയില്‍ 2+3+2 കോണ്‍ഫിഗറേഷനില്‍ 7 പേര്‍ക്ക് ഇരിക്കാനാകും. കൂടുതല്‍ ബൂട്ട് സ്പേസ് സൃഷ്ടിക്കാന്‍ ക്രമീകരിക്കാവുന്ന സൈഡ് ഫെയ്സിംഗ് സീറ്റുകളാണ് പിന്‍ സീറ്റുകള്‍.

Mahindra Bolero Neo-യ്ക്കും ഇനി പുതിയ ലോഗോ; ചിത്രങ്ങള്‍ പുറത്ത്

അകത്തളത്തില്‍, 3.5 ഇഞ്ച് LCD ക്ലസ്റ്റര്‍ ഡിസ്പ്ലേ, ബ്ലൂടൂത്ത്, USB, AUX എന്നിവയുള്ള 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോളുകള്‍, ടില്‍റ്റ് അഡ്ജസ്റ്റ്മെന്റോടുകൂടിയ പവര്‍ സ്റ്റിയറിംഗ്, എഞ്ചിന്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ്, എസി ഉള്ള ഇക്കോ മോഡ്, 12v ചാര്‍ജിംഗ് പോയിന്റ് എന്നിവ ഉള്‍പ്പെടുന്നു.

Mahindra Bolero Neo-യ്ക്കും ഇനി പുതിയ ലോഗോ; ചിത്രങ്ങള്‍ പുറത്ത്

ബൊലേറോ നിയോയ്ക്ക് വിശാലമായ അകത്തളങ്ങളുണ്ട്, ഇതുവഴി വിശാലമായ ലെഗ്‌റൂമും ഹെഡ്റൂമും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

Mahindra Bolero Neo-യ്ക്കും ഇനി പുതിയ ലോഗോ; ചിത്രങ്ങള്‍ പുറത്ത്

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍, 3,750 rpm-ല്‍ പരമാവധി 100 bhp പവറും 1,750-2,250 rpm-ല്‍ 260 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ mHawk100 ഡീസല്‍ മോട്ടോറാണ് മഹീന്ദ്ര ബൊലേറോ നിയോയ്ക്ക് കരുത്ത് പകരുന്നത്.

Mahindra Bolero Neo-യ്ക്കും ഇനി പുതിയ ലോഗോ; ചിത്രങ്ങള്‍ പുറത്ത്

ഇത് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ബൊലേറോ നിയോ ലാഡര്‍ ഫ്രെയിം ഷാസി ഉപയോഗിക്കുന്നു, ഒപ്പം കടുപ്പമേറിയതും പരുക്കന്‍ ബോഡി ഷെല്ലുമുണ്ട്.

Mahindra Bolero Neo-യ്ക്കും ഇനി പുതിയ ലോഗോ; ചിത്രങ്ങള്‍ പുറത്ത്

ഗ്ലോബല്‍ NCAP ഇതുവരെ എസ്‌യുവി പരീക്ഷിച്ചിട്ടില്ലെങ്കിലും വാഹനം മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്നുവെന്നാണ് പറയുന്നത്. ഡ്യുവല്‍ എയര്‍ബാഗുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, എബിഎസ്, റിവേഴ്‌സ് പാര്‍ക്കിംഗ് അസിസ്റ്റ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, കോര്‍ണര്‍ ബ്രേക്കിംഗ് കണ്‍ട്രോള്‍, എഞ്ചിന്‍ ഇമ്മൊബിലൈസര്‍ തുടങ്ങിയ ഫീച്ചറുകള്‍ സുരക്ഷാ കിറ്റില്‍ ഉള്‍പ്പെടുന്നു.

Mahindra Bolero Neo-യ്ക്കും ഇനി പുതിയ ലോഗോ; ചിത്രങ്ങള്‍ പുറത്ത്

N4, N8, N10, N10 (O) എന്നീ നാല് ട്രിമ്മുകളിലാണ് ബൊലേറോ നിയോ വാഗ്ദാനം ചെയ്യുന്നത്. കാര്യമായ അപ്ഡേറ്റുകള്‍ ഇല്ലാത്തതിനാല്‍, വലിയ വില വര്‍ദ്ധനവ് വാഹനത്തില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് വേണം പറയാന്‍.

Source: Rushlane

More from DriveSpark

Article Published On: Tuesday, August 30, 2022, 17:52 [IST]
English summary
Mahindra bolero neo will get new logo new images out
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X