ഒരേ എഞ്ചിനും വ്യത്യസ്ത പവർ ഔട്ട്പുട്ടുകളും; Scorpio N vs XUV700 vs Thar
2022 ജൂൺ 27 -ന് പുതിയ തലമുറ സ്‌കോർപിയോ N അവതരിപ്പിക്കാൻ മഹീന്ദ്ര തയ്യാറെടുക്കുകയാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം. കമ്പനി ഇതിനകം തന്നെ അപ്പ്ഡേറ്റഡ് മോഡലിന്റെ എക്സ്റ്റീരിയർ, ഇന്റീരിയർ ചിത്രങ്ങളും വീഡിയോകളും പുറത്തിറക്കിയിട്ടുണ്ട്.

എന്നിരുന്നാലും, ഔദ്യോഗിക സവിശേഷതകളും ഫീച്ചറുകളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സ്കോർപിയോ ക്ലാസിക് എന്ന് വിളിക്കപ്പെടുന്ന നിലവിലുള്ള എസ്‌യുവിയ്‌ക്കൊപ്പം പുതിയ മോഡലും വിൽപ്പനയ്ക്ക് എത്തും.

പുതിയ മഹീന്ദ്ര സ്കോർപിയോ N -ന്റെ എഞ്ചിൻ സ്പെസിഫിക്കേഷൻ ഇന്റർനെറ്റിൽ ലീക്ക് ആയിരുന്നു. പുതിയ മോഡൽ XUV700, ഥാർ എന്നിവയുമായി എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ പങ്കിടുന്നു. എന്നിരുന്നാലും, മൂന്ന് മോഡലുകളും വ്യത്യസ്ത പവറും ടോർക്ക് ഔട്ട്പുട്ടും വാഗ്ദാനം ചെയ്യുന്നു.

മഹീന്ദ്ര സ്കോർപിയോ N VS ഥാർ VS XUV700 - പെട്രോൾ
| Mahindra Scorpio-N Vs Thar Vs XUV700 - Petrol | |||
| Specs | Scorpio-N | Thar | XUV700 |
| Engine | 2.0L mStallion | 2.0L mStallion | 2.0L mStallion |
| Power | 197 bhp | 150 bhp | 197 bhp |
| Torque | 370 Nm / 380 Nm | 320 Nm | 380 Nm |
| Gearbox | 6MT, 6AT | 6MT, 6AT | 6MT, 6AT |
| Drivetrain | RWD / 4WD | 4WD | FWD |
2.0 ലിറ്റർ നാല് സിലിണ്ടർ, എംസ്റ്റാലിയൻ ടർബോ പെട്രോൾ എഞ്ചിനാണ് പുതിയ സ്കോർപിയോ N -ന് കരുത്തേകുന്നത്, അത് ഥാർ, XUV700 എന്നിവയ്ക്കും കരുത്ത് പകരും. സ്കോർപിയോ N -ന് കരുത്ത് പകരുമ്പോൾ, 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ 370 Nm പീക്ക് torque -ന് ഒപ്പം 197 bhp മാക്സ് പവർ ഉത്പാദിപ്പിക്കുന്നു (ഓട്ടോമാറ്റിക് യൂണിറ്റിന് 380 Nm). ഈ വേരിയന്റിൽ RWD, 4WD ഡ്രൈവ്ട്രെയിനുകൾ ഉണ്ടാകും.

മഹീന്ദ്ര ഥാറിനും കരുത്ത് പകരുന്നത് ഇതേ 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ എഞ്ചിനാണ്, ഇത് കുറഞ്ഞ പവറും torque ഉം വാഗ്ദാനം ചെയ്യുന്നതിനായി ട്യൂൺ ചെയ്തിരിക്കുന്നു. ഈ എഞ്ചിൻ ഥാറിൽ 5,000 rpm -ൽ 150 bhp പവറും 1500 rpm -ൽ 320 Nm torque ഉം ഉത്പാദിപ്പിക്കും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ ലഭ്യമാണ്.

മഹീന്ദ്ര XUV700 -ന് കരുത്ത് പകരുമ്പോൾ, 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ പെട്രോൾ എഞ്ചിൻ 5,000 rpm-ൽ 197 bhp പവറും 1,750-3000 rpm -ൽ 380 Nm പീക്ക് torque ഉം വാഗ്ദാനം ചെയ്യുന്നു. ട്രാൻസ്മിഷൻ ചോയിസുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു.

സ്കോർപിയോ N VS ഥാർ VS XUV700 - ഡീസൽ
| Mahindra Scorpio-N Vs Thar Vs XUV700 - Diesel | |||
| Specs | Scorpio-N | Thar | XUV700 |
| Engine | 2.2L mHawk | 2.2L mHawk | 2.2L mHawk |
| Power | 130 bhp / 172 bhp | 130 bhp | 153 bhp / 182 bhp |
| Torque | 300 Nm & 370 Nm / 400 Nm | 300 Nm | 360 Nm & 420 Nm / 450 Nm |
| Gearbox | 6MT, 6AT | 6MT, 6AT | 6MT, 6AT |
| Drivetrain | RWD / 4WD | 4WD | FWD, AWD |

മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സോടുകൂടിയ ഒരേ 2.0 ലിറ്റർ എംഹോക്ക് ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് മൂന്ന് എസ്‌യുവികൾക്കും കരുത്തേകുന്നത്. വ്യത്യസ്‌ത വാഹനങ്ങൾക്ക് വ്യത്യസ്‌ത പവറും torque ഔട്ട്‌പുട്ടുകളും നൽകുന്നതിനാണ് ഈ എഞ്ചിൻ ട്യൂൺ ചെയ്‌തിരിക്കുന്നത്. XUV700 -നൊപ്പം, 2.2 ലിറ്റർ ടർബോ ഡീസൽ രണ്ട് ട്യൂണുകൾ വാഗ്ദാനം ചെയ്യുന്നു.

കുറഞ്ഞ ട്യൂണിംഗ് 153 bhp പവർ, 360 Nm torque എന്നിവ വാഗ്ദാനം ചെയ്യുന്നു, ഉയർന്ന ട്യൂണിംഗ് 182 bhp പവർ, മാനുവൽ ട്രാൻസ്മിഷനിൽ 420 Nm -ഉം, ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ 450 Nm torque ഉം പുറപ്പെടുവിക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു.

പുതിയ സ്കോർപിയോ N -നും ഇതേ എഞ്ചിൻ ലഭിക്കുന്നു, ഇതും രണ്ട് ട്യൂണിംഗ് സ്റ്റേറ്റുകൾ വാഗ്ദാനം ചെയ്യുന്നു. താഴ്ന്ന വേരിയന്റുകളിൽ, 2.2 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ 130 bhp പവറും 300 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് മുഖേന പിൻ വീലുകളിലേക്ക് പവർ കൈമാറും.

ടോപ്പ് എൻഡ് RWD, 4WD വേരിയന്റുകൾക്കും ഇതേ പവർട്രെയിൻ ലഭിക്കും, ഇത് മാനുവൽ ഗിയർബോക്‌സിനൊപ്പം 172.6 bhp പവറും 370 Nm പീക്ക് torque ഉം വാഗ്ദാനം ചെയ്യുന്നു. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ച്, torque ഔട്ട്പുട്ട് 400 Nm ആയി വർധിക്കുന്നു.

മഹീന്ദ്ര ഥാറിന്റെ 2.2 ലിറ്റർ എംഹോക്ക് ടർബോ-ഡീസൽ എഞ്ചിൻ 3,750 rpm-ൽ 130 bhp കരുത്തും 1,600 rpm-ൽ 300 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ട്രാൻസ്മിഷൻ ചോയിസുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുകൾ ഉൾപ്പെടുന്നു.


Click it and Unblock the Notifications








