ഇന്ത്യയിലെ ആദ്യത്തെ 5G നെറ്റ്‌വര്‍ക്ക് പ്രപ്തമാക്കിയ പ്ലാന്റ്; അഭിമാന നേട്ടവുമായി Mahindra

മഹീന്ദ്രയുടെ ചക്കന്‍ പ്ലാന്റില്‍ ഒരു ക്യാപ്റ്റീവ് പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് വിന്യസിക്കുന്നതിന്റെ ഭാഗമായി ടെക് മഹീന്ദ്രയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് എയര്‍ടെല്‍. ഇത് ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യത്തേ സംരംഭമാണെന്ന് വേണം പറയാന്‍. ഇത് അടിസ്ഥാനപരമായി എയര്‍ടെല്ലിന്റെ എന്റര്‍പ്രൈസ് സൊല്യൂഷനുള്ള 5G വിന്യാസമാണ്.

ഇതോടെ ചക്കനിലെ ഫാക്ടറി ഇന്ത്യയിലെ ആദ്യത്തെ 5G- പ്രാപ്തമായ ഓട്ടോ നിര്‍മ്മാണ കേന്ദ്രമായി മാറുകയും ചെയ്യും. ''എന്റര്‍പ്രൈസിനായുള്ള തങ്ങളുടെ 5G സൊല്യൂഷന്‍ രാജ്യത്തെ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളെ പരിവര്‍ത്തനം ചെയ്യും. ടെക് മഹീന്ദ്രയുടെയും മഹീന്ദ്ര ഓട്ടോയുടെയും പങ്കാളിത്തത്തോടെ ഈ പരിവര്‍ത്തനം പ്രകടമാക്കുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്നും, കൂടാതെ ചക്കന്‍ നിര്‍മ്മാണ പ്ലാന്റിനെ ഇന്ത്യയിലെ ആദ്യത്തെ 5G- പ്രാപ്തമാക്കിയ ഓട്ടോ മാനുഫാക്ചറിംഗ് യൂണിറ്റാക്കി മാറ്റുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ ആദ്യത്തെ 5G നെറ്റ്‌വര്‍ക്ക് പ്രപ്തമാക്കിയ പ്ലാന്റ്; അഭിമാന നേട്ടവുമായി Mahindra

ഇന്‍ഡസ്ട്രി 4.0 മാതൃക ആക്കം കൂട്ടുമ്പോള്‍, വിശ്വസനീയമായ ഡാറ്റ നെറ്റ്‌വര്‍ക്കുകള്‍ ഫാക്ടറി, നിര്‍മ്മാണ പ്രകടനങ്ങളില്‍ ഒരു പ്രധാന വ്യത്യാസം തെളിയിക്കും. ഇത് ഒരു തുടക്കം മാത്രമാണ്, ഇന്ത്യയിലെ ഉല്‍പ്പാദനത്തെ പുനര്‍നിര്‍വചിക്കാന്‍ സഹായിക്കുന്ന നിരവധി നൂതന ഉപയോഗ കേസുകള്‍ തങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്ന് എയര്‍ടെല്‍ ബിസിനസ്സ് ഡയറക്ടറും സിഇഒയുമായ അജയ് ചിത്കര പറഞ്ഞു. XUV700, പുതിയ സ്‌കോര്‍പിയോ N തുടങ്ങിയ കാറുകളാണ് ചക്കന്‍ പ്ലാന്റില്‍ നിര്‍മ്മിക്കുന്നത്.

ഏറ്റവും പുതിയ തലമുറ മോഡലുകളാണ് കമ്പനിയുടെ ആയുധപ്പുരയിലെ ഏറ്റവും ടെക്-ഹെവി കാറുകള്‍. മറ്റ് എസ്‌യുവികള്‍ - ബൊലേറോ നിയോ, മറാസോ, ഥാര്‍ എന്നിവ മഹീന്ദ്രയുടെ നാസിക്കില്‍ ഇതുവരെ പുതിയ 5G നെറ്റ്‌വര്‍ക്ക് ഇല്ലാത്ത പ്ലാന്റിലാണ് നിര്‍മ്മിക്കുന്നത്. 5G സൊല്യൂഷന്‍ ചക്കനിലെ നെറ്റ്‌വര്‍ക്ക് കണക്റ്റിവിറ്റി വര്‍ദ്ധിപ്പിച്ചു, ഇത് സോഫ്റ്റ്‌വെയര്‍ ഫ്‌ലാഷിംഗിനുള്ള വേഗത വര്‍ദ്ധിപ്പിക്കുന്നു, ഇത് വാഹനങ്ങള്‍ അയയ്ക്കുന്നതിനുള്ള നിര്‍ണായക പ്രവര്‍ത്തനമാണ്. 5G നെറ്റ്‌വര്‍ക്കിന്റെ അള്‍ട്രാ-ലോ ലാറ്റന്‍സിയും ഹൈ-സ്പീഡും കാരണം, മാനേജര്‍മാര്‍ക്ക് സമാന്തരമായി ഒന്നിലധികം സോഫ്റ്റ്‌വെയര്‍ ഫ്‌ലാഷിംഗ് സെഷനുകള്‍ ഏറ്റെടുക്കാന്‍ കഴിയുമെന്ന് എയര്‍ടെല്ലും മഹീന്ദ്രയും വെളിപ്പെടുത്തുന്നു.

ഇത് നിര്‍മ്മാണ പ്രക്രിയ വേഗത്തിലാക്കുന്ന പ്രക്രിയയില്‍ പ്രവര്‍ത്തനത്തിനുള്ള സമയം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (AI) അധിഷ്ഠിത പരിശോധനാ പ്രക്രിയ ഇപ്പോള്‍ പൂര്‍ണ്ണമായും യാന്ത്രികമാണ്, ഇത് മെച്ചപ്പെട്ട പെയിന്റ് ഗുണനിലവാരത്തിന് കാരണമാകുന്നു. ''എയര്‍ടെല്ലിന്റെ വ്യവസായ-പ്രമുഖ സംയോജിത കണക്റ്റിവിറ്റി പോര്‍ട്ട്ഫോളിയോ #5GforBusiness സഹിതം ടെക് മഹീന്ദ്രയുടെ വ്യവസായ പരിജ്ഞാനം ഉപഭോക്താക്കള്‍ക്ക് പ്രത്യേക സേവനങ്ങള്‍ നല്‍കുന്നതിന്, തെളിയിക്കപ്പെട്ട സിസ്റ്റം ഇന്റഗ്രേഷന്‍ കഴിവുകള്‍, 5G എന്റര്‍പ്രൈസ് സൊല്യൂഷന്‍സ് കഴിവുകളായ Factory.NXT, കൂടാതെ ആസൂത്രണം, ഡിസൈനിംഗ്, വിന്യാസം എന്നിവയില്‍ അതിന്റെ ഡൊമെയ്ന്‍ വൈദഗ്ദ്ധ്യം എന്നിവ തെളിയിക്കുന്നു.

എന്റര്‍പ്രൈസുകള്‍ക്കായുള്ള സ്വകാര്യ വയര്‍ലെസ് നെറ്റ്‌വര്‍ക്കുകളുടെ മാനേജ്മെന്റ് എന്റര്‍പ്രൈസ് ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യും, കൂടാതെ ഇന്ത്യയില്‍ 5G പോലുള്ള പരിവര്‍ത്തന നെറ്റ്‌വര്‍ക്ക് സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുകയും ചെയ്യും. ഈ പങ്കാളിത്തം ടെക് മഹീന്ദ്രയുടെ NXT.NOWTM ചട്ടക്കൂടിന് അനുസൃതമാണ്, ഇത് 'മനുഷ്യ കേന്ദ്രീകൃത അനുഭവം' വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു, കൂടാതെ വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലും പരിഹാരങ്ങളിലും നിക്ഷേപം കേന്ദ്രീകരിച്ച് ഡിജിറ്റല്‍ പരിവര്‍ത്തനം പ്രാപ്തമാക്കുകയും ഉപഭോക്താവിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നു. ജനുവരി മുതല്‍ ചക്കന്‍ പ്ലന്റ് എയര്‍ടെല്‍ പ്രൈവറ്റ് 5G നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചിരുന്നു, ഈ പ്രഖ്യാപനം ചക്കന്‍ പ്ലാന്റിലെ ക്യാപ്റ്റീവ് പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് കൂട്ടിച്ചേര്‍ക്കുന്നതിനെക്കുറിച്ചാണ്.

ഈ വര്‍ഷം ഒക്ടോബറില്‍ എയര്‍ടെല്‍ അതിന്റെ 5G സേവനങ്ങള്‍ ആരംഭിച്ചു, എന്നാല്‍ ബിസിനസുകള്‍ക്കായി, അടുത്ത തലമുറ നെറ്റ്‌വര്‍ക്കുകള്‍ പൊതു ലോഞ്ച് ചെയ്യുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് അത് സ്വകാര്യ 5G നെറ്റ്‌വര്‍ക്കുകള്‍ പരീക്ഷിക്കുകയായിരുന്നു. അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിന് 250 മില്യണ്‍ ഡോളറിനും (ഏകദേശം 2,000 കോടി രൂപ) 500 മില്യണ്‍ ഡോളറിനും (ഏകദേശം 4,000 കോടി രൂപ) ഇടയില്‍ സമാഹരിക്കാന്‍ ആഗോള നിക്ഷേപകരുമായി ചര്‍ച്ച നടത്തുകയാണ്.

ആഗോള ഗ്രീന്‍ ഫണ്ടുകളുമായും പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുമായും മഹീന്ദ്ര നേരത്തെയുള്ള ചര്‍ച്ചകളിലാണ്, ഇവി ബിസിനസ് കെട്ടിപ്പടുക്കാന്‍ സഹായിക്കാന്‍ കഴിയുന്ന ഒരു ദീര്‍ഘകാല നിക്ഷേപകനെയാണ് ആവശ്യമെന്നും കമ്പനി പറയുന്നു. എന്നിരുന്നാലും, സമീപ മാസങ്ങളില്‍ ചില നിക്ഷേപകര്‍ ഏകദേശം 800 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു, അത്തരം ഓഫറുകളെക്കുറിച്ച് കമ്പനിയുമായി ചര്‍ച്ച നടത്തിയതായി രണ്ട് ബാങ്കിംഗ് വ്യവസായ വൃത്തങ്ങള്‍ പറഞ്ഞു. 250-500 മില്യണ്‍ ഡോളറില്‍ കൂടുതല്‍ തുക സമാഹരിക്കുന്നതിന് മഹീന്ദ്ര സജീവമായി ശ്രമിക്കുന്നില്ലെങ്കിലും, നിബന്ധനകളും മൂല്യനിര്‍ണ്ണയവും അനുസരിച്ച് ഡീല്‍ വലുപ്പം ഉയര്‍ത്തുക എന്ന ആശയത്തോട് അത് അടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Article Published On: Friday, December 16, 2022, 15:00 [IST]
English summary
Mahindra chakan plant becomes india s first 5g enabled auto manufacturing facility in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X