236 ശതമാനം വളർച്ചയോടെ മെയ് മാസ വിൽപ്പനിയിൽ തിളങ്ങി Mahindra; കണക്കുകൾ ഇങ്ങനെ
2022 മെയ് മാസം മഹീന്ദ്ര വളരെ പോസിറ്റീവ് നോട്ടിൽ അവസാനിച്ചു. പാസഞ്ചർ, കൊമേർഷ്യൽ വാഹന വിൽപനയുടെ കാര്യത്തിൽ ആഭ്യന്തര വിപണിയിലും, കയറ്റുമതിയിലും ബ്രാൻഡ് വളർച്ച കൈവരിച്ചു.

2021 മെയ് മാസത്തിൽ വിറ്റ 8,004 യൂണിറ്റിൽ നിന്ന് മഹീന്ദ്ര കാർ വിൽപ്പന 236.13 ശതമാനം വർധിച്ച് 26,904 യൂണിറ്റായി ഉയർന്നും. 2022 ഏപ്രിലിൽ വിറ്റ 22,526 യൂണിറ്റുകളിൽ നിന്ന് 4,378 യൂണിറ്റ് വോളിയം വളർച്ചയുമായി പ്രതിമാസ (MoM) വിൽപ്പന 19.44 ശതമാനം മെച്ചപ്പെട്ടു.

പാസഞ്ചർ വാഹന വിഭാഗത്തിൽ, കമ്പനിയുടെ യുവി ശ്രേണിയാണ് കൂടുതൽ ശ്രദ്ധ നേടിയത്, യുവി വിൽപ്പന 2021 മെയ് മാസത്തിൽ വിറ്റ 7,748 യൂണിറ്റുകളിൽ നിന്ന് 244 ശതമാനം വർധയോടെ 26,632 യൂണിറ്റ് വിൽപ്പന കൈവരിച്ചു.
| Mahindra | Sales | May 2022 Sales Vs | Difference | Growth % |
| May-22 | 26,904 | May 2021 (YoY) | 18,900 | 236.13 |
| May-21 | 8,004 | Apr 2022 (MoM) | 4,378 | 19.44 |
| Apr-22 | 22,526 | - | - | - |

ഈ വിഭാഗത്തിലെ YTD (Year to Date) വിൽപ്പന F22 -ന്റെ ഇതേ കാലയളവിൽ വിറ്റ 25,934 യൂണിറ്റുകളിൽ നിന്ന് F23 -ൽ 88 ശതമാനം മെച്ചപ്പെട്ട് 48,800 യൂണിറ്റുകളായി ഉയർന്നു.

കമ്പനിയുടെ കാറുകളുടെയും വാനുകളുടെയും വിൽപ്പന കഴിഞ്ഞ മാസം 272 യൂണിറ്റായി ഉയർന്നു, 2021 മെയ് മാസത്തിൽ വിറ്റ 256 യൂണിറ്റുകളിൽ നിന്ന് ഇത് 6 ശതമാനം വളർച്ച കൈവരിച്ചു. F22-ന്റെ ഇതേ കാലയളവിൽ വിറ്റ 355 യൂണിറ്റുകളിൽ നിന്ന് ഏപ്രിൽ, മെയ് മാസങ്ങളിൽ ബ്രാൻഡിന്റെ YTD വിൽപ്പന 630 യൂണിറ്റായി വർധിച്ചു.

XUV700, പുതിയ ഥാർ, ബൊലേറോ എന്നിവയാണ് മഹീന്ദ്രയുടെ മോഡൽ നിരയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് രേഖപ്പെടുത്തിയത്. XUV700 -ന് മഹീന്ദ്രയ്ക്ക് വൻതോതിലുള്ള ഓർഡറുകൾ തീർപ്പാക്കാനുണ്ട്.

നാളിതുവരെയുള്ള എസ്‌യുവിയുടെ വിൽപ്പന ഏകദേശം 35,000 യൂണിറ്റുകളാണ്, തീർപ്പാക്കാത്ത ഓർഡറുകൾ ഏകദേശം 80,000 യൂണിറ്റുകളോളമുണ്ട്. സ്കോർപ്പിയോയ്ക്കും ഇപ്പോൾ മികച്ച ഡിമാൻഡാണുള്ളത്.

മഹീന്ദ്ര തങ്ങളുടെ കൊമേർഷ്യൽ വാഹന ശ്രേണിക്ക് മികച്ച ഡിമാൻഡ് രേഖപ്പെടുത്തിയിട്ടുണ്ട്. സബ് 2T വിഭാഗത്തിലെ LCV -കൾ 2021 മെയ് മാസത്തിൽ വിറ്റ 1,828 യൂണിറ്റുകളിൽ നിന്ന് 77 ശതമാനം വളർച്ചയോടെ 3,228 യൂണിറ്റുകളുടെ വിൽപ്പന കരസ്ഥമാക്കി.

കമ്പനിയുടെ LCV 2T-3.5T സെഗ്‌മെന്റിലെ മോഡലുകളുടെ വിൽപ്പന 17,289 യൂണിറ്റുകൾ നേടി, 2021 മെയ് മാസത്തിൽ വിറ്റ 5,220 യൂണിറ്റുകളെ അപേക്ഷിച്ച് 231 ശതമാനം ഇത് വർധിച്ചു. F23 -ൽ YTD വിൽപ്പന 78 ശതമാനം വർധിച്ച് 17,432 യൂണിറ്റുകളിൽ നിന്ന് 31,057 യൂണിറ്റുകളായി മെച്ചപ്പെട്ടു.

3.5T, MHCV വിഭാഗങ്ങളിൽ LCV വിൽപന 236 ശതമാനം മെച്ചപ്പെട്ട് 2021 മെയ് മാസത്തിൽ വിറ്റ 188 യൂണിറ്റിൽ നിന്ന് 632 യൂണിറ്റായി ഉയർന്നപ്പോൾ YTD വിൽപ്പന F22 -ൽ വിറ്റ 521 യൂണിറ്റുകളിൽ നിന്ന് F23 -ൽ 157 യൂണിറ്റിൽ നിന്ന് ഉയർന്ന് 1,337 യൂണിറ്റ് ആയി. 2021 മെയ് മാസത്തിൽ വിറ്റ 272 യൂണിറ്റുകളേക്കാൾ 1240 ശതമാനം വർധിച്ച് 3,645 യൂണിറ്റ് ത്രീ വീലറുകൾ മഹീന്ദ്രയ്ക്കുണ്ടായിരുന്നു (ഇതിൽ ഇലക്ട്രിക് ത്രീ വീലർ വിൽപ്പനയും ഉൾപ്പെടുന്നു).

മറുവശത്ത്, കയറ്റുമതി 2021 മെയ് മാസത്തിൽ വിറ്റ 1,935 യൂണിറ്റുകളിൽ നിന്ന് 5 ശതമാനം മാത്രം മെച്ചപ്പെട്ട് 2,028 യൂണിറ്റായി. YTD കയറ്റുമതി F22 -ൽ കയറ്റുമതി ചെയ്ത 3,940 യൂണിറ്റുകളിൽ നിന്ന് F23 -ൽ 20 ശതമാനം വർധനയോടെ 4,731 യൂണിറ്റായിരുന്നു.

വരാനിരിക്കുന്ന മഹീന്ദ്ര കാറുകളെക്കുറിച്ച് പറയുമ്പോൾ - പുതിയ 2022 മഹീന്ദ്ര സ്കോർപിയോ N ഈ മാസം അവസാനം ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്, നിലവിലെ സ്കോർപിയോയ്ക്കൊപ്പം പുത്തൻ മോഡലും വിൽക്കും.

ഇലക്ട്രിക് എസ്‌യുവി സെഗ്‌മെന്റിൽ, മഹീന്ദ്രയുടെ പുതിയ മഹീന്ദ്ര XUV300 ഇലക്ട്രിക് പ്രൊഡക്ഷനിൽ ഉണ്ട്, ഇത് ലോഞ്ച് സമയത്ത് XUV400 എന്ന് വിളിക്കപ്പെടാം. 2027 ഓടെ കമ്പനി അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന എട്ട് പാസഞ്ചർ ഇവികളുടെ ആദ്യ ഉൽപ്പന്നമായിരിക്കും ഇത്.


Click it and Unblock the Notifications








