Mahindra Alturas G4 വിട പറഞ്ഞു; എസ്‌യുവി നിരയിലെ മുന്‍നിര മോഡല്‍ ഇനി XUV700

ഫോര്‍ഡ് എന്‍ഡവറിന് ശേഷം മറ്റൊരു ഫുള്‍ സൈസ് എസ്‌യുവി കൂടി വിട പറഞ്ഞു. മഹീന്ദ്ര അള്‍ടുറാസ് G4 ആണ് ഏറ്റവും അവസാനം ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്ന ഫുള്‍ സൈസ് എസ്‌യുവിയായി മാറിയത്. മഹീന്ദ്ര അള്‍ടുറാസ് G4 നിര്‍ത്തിയതായി ഡീലര്‍ വൃത്തങ്ങളില്‍ നിന്നാണ് വിവരം ലഭിച്ചത്.

ഇന്ത്യയിലെ മുന്‍നിര എസ്‌യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര ഫുള്‍ സൈസ് എസ്‌യുവിയെ അതിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനൊപ്പം മഹീന്ദ്ര അള്‍ടുറാസ് G4-ന്റെ ബുക്കിംഗുകളും നിര്‍ത്തിവച്ചിരിക്കുന്നതും വാര്‍ത്തക്ക് ബലമേകുന്നു. മഹീന്ദ്ര ഉടന്‍ തന്നെ അള്‍ടുറാസ് G4-ന് പകരക്കാരനെ ഇറക്കാന്‍ ഉദ്ദേശിക്കുന്നില്ല. അതിനാല്‍ XUV700 ആയിരിക്കും മഹീന്ദ്രയുടെ എസ്‌യുവി നിരയിലെ ഫ്‌ലാഗ്ഷിപ്പ് മോഡല്‍. 2018 അവസാനത്തോടെയാണ് മഹീന്ദ്ര അള്‍ടുറാസ് G4 ഫുള്‍-സൈസ് എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ചത്.

Mahindra Alturas G4 വിട പറഞ്ഞു; എസ്‌യുവി നിരയിലെ മുന്‍നിര മോഡല്‍ ഇനി XUV700

ഈ സെഗ്‌മെന്റ് നോക്കിയെത്തുന്ന ഉപഭോക്താക്കള്‍ക്ക് ഫീച്ചര്‍ സമ്പന്നമായ ഒരു മോഡലായിരുന്നു മഹീന്ദ്ര അള്‍ടുറാസ് G4. രണ്ട് വേരിയന്റുകളിലായിരുന്നു വാഹനം മഹീന്ദ്ര ആദ്യം വിപണിയില്‍ എത്തിച്ചിരുന്നത്. എന്നാല്‍ വില്‍പ്പന ഇടിഞ്ഞതോടെ അടിസ്ഥാന ഫീച്ചറുകളും സവിശേഷതകളുമായി എത്തിയ ബേസ് വേരിയന്റിന്റെ വില്‍പ്പന നേരത്തെ തന്നെ അവസാനിപ്പിച്ചു. പിന്നാലെ ടോപ്പ്-എന്‍ഡ് വേരിയന്റിന് കമ്പനി വില ഉയര്‍ത്തിയത് വില്‍പ്പനയില്‍ വീണ്ടും പ്രതിഫലിച്ചു. വില്‍പ്പന ഇടിഞ്ഞതോടെ ഈ വേരിയന്റും കമ്പനി നിര്‍ത്തലാക്കി.

എന്നാല്‍ അടുത്തിടെ മഹീന്ദ്ര അള്‍ടുറാസ് G4 ലൈനപ്പ് പുതുക്കി. 30.68 ലക്ഷം രൂപ പ്രാരംഭ വിലയില്‍ (എക്സ്ഷോറൂം, ഡല്‍ഹി) ഒരു പുതിയ മഹീന്ദ്ര അള്‍ടുറാസ് 2WD ഹൈ വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ദീപാവലി സമയത്ത് ഉപഭോക്താക്കള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കി ആകര്‍ഷിക്കാന്‍ ശ്രമിച്ചെങ്കിലും അതും ഫലം കണ്ടിരുന്നില്ല. ഉത്സവ കാലത്ത് മഹീന്ദ്ര ഏറ്റവും കൂടുതല്‍ ഡിസ്‌കൗണ്ട് നല്‍കിയത് അള്‍ടുറാസ് G4 നായിരുന്നു.

ഉപഭോക്താക്കള്‍ക്ക് 11,500 രൂപ വരെ കോര്‍പ്പറേറ്റ് കിഴിവുകളും കൂടാതെ 2,20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടുകളും, 20,000 രൂപ ആക്സസറി ഡിസ്‌കൗണ്ടുകളും, 5,000 രൂപ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ആയിരുന്നു വാഗ്ദാനം. ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍ തുടങ്ങിയ വമ്പന്‍ എതിരാളികളുമായായിരുന്നു മഹീന്ദ്ര അള്‍ടുറാസ് G4 ഫുള്‍സൈസ് എസ്‌യുവി കൊമ്പുകോര്‍ത്തിരുന്നത്. അതിന്റെ സെഗ്മെന്റിലെ ഏറ്റവും താങ്ങാനാവുന്ന മോഡലുകളില്‍ ഒന്നായിരുന്നു ഇത്. പക്ഷേ സങ്കടകരമെന്നു പറയട്ടെ, അതിന്റെ എതിരാളികളെപ്പോലെ മഹീന്ദ്ര അള്‍ടുറാസ് G4 ജനപ്രിയമായി മാറിയില്ല.

എസ്‌യുവി നിര്‍ത്തുന്നതിന് കുറച്ച് മുമ്പ് മാത്രമാണ് മഹീന്ദ്ര പൂര്‍ണ്ണമായും ലോഡുചെയ്ത റിയര്‍-വീല്‍-ഡ്രൈവ് ട്രിം പുറത്തിറക്കിയത്. എട്ട് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, എച്ച്‌ഐഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, സിംഗിള്‍-പേന്‍ സണ്‍റൂഫ്, 360-ഡിഗ്രി ക്യാമറ, പവര്‍ഡ് ടെയില്‍ഗേറ്റ്. എന്നിങ്ങനെ നിരവധി മികച്ച ഫീച്ചറുകളുള്ള എസ്‌യുവിയായിരുന്നു ഇത്. ശക്തമായ ബില്‍ഡ് ക്വാളിറ്റിക്ക് പുറമേ, സുരക്ഷാ ഫീച്ചറുകളുടെയും സാങ്കേതികതയുടെയും ഒരു നീണ്ട പട്ടികയും മഹീന്ദ്ര അള്‍ടുറാസ് G4 വാഗ്ദാനം ചെയ്തിരുന്നു.

വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയില്‍ മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ 2WD ഹൈ വേരിയന്റിലെ നിരവധി ഫീച്ചറുകള്‍ നല്‍കിയിരുന്നു. ഒമ്പത് എയര്‍ബാഗുകള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ (HDC), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് (HSA), ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ISOFIX മൗണ്ടുകള്‍, ABS, EBD, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 178 bhp കരുത്തും 420 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് ഫുള്‍ സൈസ് എസ്‌യുവിക്ക് കരുത്തേകിയിരുന്നത്.

ഈ എഞ്ചിന്‍ മെര്‍സിഡീസ് ബെന്‍സ് സോഴ്സ് ചെയ്ത 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കി. റിയര്‍ വീല്‍-ഡ്രൈവ്, ഫോര്‍-വീല്‍-ഡ്രൈവ് ഓപ്ഷനുകളോടെയാണ് ഇത് ഓഫര്‍ ചെയ്തിരുന്നത്. എന്നാല്‍ നിര്‍ത്തുന്നതിന് മുമ്പ് ആദ്യത്തെ ഓപ്ഷന്‍ മാത്രമേ നല്‍കിയിരുന്നുള്ളൂ. മഹീന്ദ്ര അള്‍ടുറാസ് G4-ന് നിലവില്‍ ഒരു പകരക്കാരനെ മഹീന്ദ്ര ആസൂത്രണം ചെയ്തിട്ടില്ല. നിങ്ങള്‍ക്ക് ഈ വാഹനം എടുക്കാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ ഡീലറുമായി വിലപേശി മികച്ച ഡീലില്‍ ഇത് സ്വന്തമാക്കാന്‍ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra discontinued its full size suv alturas g4 xuv700 will be flagship suv for now
Story first published: Wednesday, November 30, 2022, 19:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X