പുത്തൻ എസ്‌യുവി കൂപ്പെയുടെ ഒരു സൂചന നൽകി അടുത്ത Mahindra BEV ടീസർ പുറത്ത്
ബ്രാൻഡിന്റെ പുതിയ 'ബോൺ ഇവി' പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2022 ജൂലൈയിൽ മൂന്ന് ഇവികൾ അവതരിപ്പിക്കും. വരാനിരിക്കുന്ന ഈ ഇവികൾ കൺസെപ്റ്റ് കാറുകളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇവയുടെ പ്രൊഡക്ഷൻ പതിപ്പുകൾ പിന്നീട് വിപണിയിൽ എത്തും.

ഈ വരാനിരിക്കുന്ന രണ്ട് കൺസെപ്റ്റ് ഇവികൾക്ക് പരമ്പരാഗത എസ്‌യുവി ഡിസൈൻ ഉണ്ടായിരിക്കുമെങ്കിലും, ഒന്ന് കൂപ്പെ-സ്റ്റൈൽ എസ്‌യുവിയായിരിക്കും എന്ന് ടീസർ വീഡിയോകളിൽ കാണാൻ കഴിയും.

മഹീന്ദ്രയുടെ ബോൺ ഇവികളുടെ രണ്ടാമത്തെ ടീസറിൽ, വരാനിരിക്കുന്ന മൂന്ന് കൺസെപ്റ്റ് കാറുകളുടെയും സിലൗട്ടുകൾ നമുക്ക് കാണാം. ആദ്യത്തെ സിലൗട്ട് കൂപ്പെ-സ്റ്റൈൽ എസ്‌യുവിയുടേതാണ്, ടെയിൽ എൻഡ് വരെ നീളുന്ന സ്ലോപ്പിംഗ് റൂഫ്ലൈൻ വാഹനത്തിനുണ്ട്.

എസ്‌യുവി കൂപ്പെയുടെ മുകളിൽ നിന്ന് താഴേക്കുള്ള ഒരു ബ്രീഫ് വ്യൂവും നമുക്ക് ലഭിക്കും, കൂടാതെ എക്സ്റ്റീരിയർ വളരെ മസ്കുലാറും എന്നാൽ ലളിതവുമാണ്. മറ്റ് രണ്ട് സിൽഹൗട്ടുകൾ മിഡ് സൈസ് & കോംപാക്ട് എസ്‌യുവിയും ആണെന്ന് തോന്നുന്നു, രണ്ടും സ്പോർട്ടി രൂപത്തിലുള്ള റൂഫിൽ ഘടിപ്പിച്ച സ്‌പോയിലറുകൾ വ്യക്തമാക്കുന്നു.

എൽഇഡി ടെയിൽലൈറ്റുകളുടെ ഒരു ബ്രീഫ് ക്ലോസ്-അപ്പും, പുറത്തുള്ള റിയർ-വ്യൂ ക്യാമറകളും നമുക്ക് കാണാൻ സാധിക്കും. മൂന്ന് എസ്‌യുവികൾക്കും മുൻവശത്ത് അഗ്രസ്സീവ് ലുക്ക് എൽഇഡി ഡിആർഎൽ ഉണ്ടായിരിക്കും.

ഡിആർഎല്ലുകൾക്ക് മൂന്ന് മോഡലുകളിലും മാച്ചിംഗായ എന്നാൽ അതുല്യമായ ഡിസൈനുകളാവും ലഭിക്കുന്നത്. യുകെയിലെ നിർമ്മാതാക്കളുടെ ആഗോള ഡിസൈൻ കേന്ദ്രമായ മഹീന്ദ്ര അഡ്വാൻസ്ഡ് ഡിസൈൻ യൂറോപ്പ് (MADE) ആണ് ഈ ഇവി കൺസെപ്റ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഊഹാപോഹങ്ങൾ പ്രകാരം, എസ്‌യുവി കൂപ്പെ വരാനിരിക്കുന്ന XUV900 (അല്ലെങ്കിൽ അതിന്റെ ഇലക്ട്രിക് പതിപ്പ്) ആയിരിക്കാം, മറ്റ് രണ്ടെണ്ണം XUV700, XUV300 എന്നിവയുടെ ഇവി ഇക്വലന്റുകൾ ആയിരിക്കാം. ബോൺ പ്ലാറ്റ്‌ഫോം ഒരു സമർപ്പിത ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോമായതിനാൽ ഈ ഇവികൾ നിലവിലുള്ള ഏതെങ്കിലും ICE കാറുകളുമായി അവയുടെ ആർക്കിടെക്ച്ചർ പങ്കിടില്ല.

മഹീന്ദ്രയുടെ ബോൺ ഇലക്ട്രിക് എസ്‌യുവികൾ 2025 -നും 2026 -നും ഇടയിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും, ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിലെ വൈദ്യുതീകരണത്തിനായുള്ള അഗ്രസ്സീവ് മുന്നേറ്റം കണക്കിലെടുക്കുമ്പോൾ, പ്രാദേശീയ യുവി നിർമ്മാതാക്കൾ അതിന്റെ ഇവി പ്ലാനുകൾ ത്വരിതപ്പെടുത്തുമെന്ന് ഞങ്ങൾ സംശയിക്കുന്നു.

ഈ ബോൺ ഇവികൾ കൂടാതെ, മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് മറ്റ് ചില ഇലക്ട്രിക് വാഹനങ്ങൾ കൂടെ അണിയറയിലുണ്ട്. ബ്രാൻഡ് ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ KUV100 NXT അടിസ്ഥാനമാക്കിയുള്ള eKUV100 ഇവി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തുടർന്ന് XUV300 അടിസ്ഥാനമാക്കിയുള്ള ഇവി (eXUV300 അല്ലെങ്കിൽ XUV400). XUV700 -ന്റെ ഒരു ഹൈബ്രിഡ് അല്ലെങ്കിൽ ഇലക്ട്രിക് പതിപ്പും അവതരിപ്പിക്കാൻ വാഹന നിർമ്മാതാക്കൾക്ക് പദ്ധതിയുണ്ട്.

അടുത്തിടെ മഹീന്ദ്ര XUV300 -ന്റെ ഇലക്ട്രിക് പതിപ്പുകൾ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടങ്ങൾ നടത്തുന്നത് ക്യാമറ കണ്ണിൽ പെട്ടിട്ടുണ്ട്. 2020 ഓട്ടോ എക്‌സ്‌പോയിൽ XUV300 എന്ന ഇലക്ട്രിക് കൺസെപ്റ്റ് മഹീന്ദ്ര പ്രദർശിപ്പിച്ചിരുന്നു.

റേവ, E2O എന്നിവ വിപണിയിൽ അവതരിപ്പിച്ച് ഇലക്ട്രിക് മോഡലുകൾ പുറത്തിറക്കിയ രാജ്യത്തെ ആദ്യത്തെ നിർമ്മാതാക്കളാണ് മഹീന്ദ്രയെങ്കിലും, നിലവിൽ ബ്രാൻഡിന് പ്രൈവറ്റ് വാഹന വിഭാഗത്തിൽ ഇലക്ട്രിക് മോഡലുകൾ ഒന്നു തന്നെയില്ല. XUV300 ഇവി വിപണിയിൽ എത്തുന്നതോടെ കാര്യങ്ങൾക്ക് ഒരു മാറ്റം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications