Mahindra കാറുകൾക്ക് ഇനി ചെലവേറും; മോഡൽ നിരയിൽ ഉടനീളം 63,000 രൂപയോളം വില വർധനവ് പ്രഖാപിച്ച് നിർമ്മാതാക്കൾ

ഇന്ത്യൻ വാഹന ഭീമനായ മഹീന്ദ്ര തങ്ങളുടെ മോഡൽ നിരയിൽന്ന വില പരിഷ്‌കരണം പ്രഖ്യാപിച്ചു. ഇന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ഈ വില പരിഷ്‌കരണത്തെ തുടർന്ന് മഹീന്ദ്രയുടെ പാസഞ്ചർ കാറുകളുടെ വില 2.5 ശതമാനം വരെ ഉയർന്നു.

Mahindra കാറുകൾക്ക് ഇനി ചെലവേറും; മോഡൽ നിരയിൽ ഉടനീളം 63,000 രൂപയോളം വില വർധനവ് പ്രഖാപിച്ച് നിർമ്മാതാക്കൾ

ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിൽ താരതമ്യേന പുതിയ മോഡലുകളാണെങ്കിലും മഹീന്ദ്ര ഥാർ, മഹീന്ദ്ര XUV700 എന്നിവയുൾപ്പെടെ എല്ലാ മോഡലുകളുടെയും എക്സ്-ഷോറൂം വിലകളെ ഏറ്റവും പുതിയ വില വർധനവ് ബാധിച്ചു. മാത്രമല്ല, ചില മോഡലുകളുടെ വില 63,000 രൂപ വരെ ഉയർന്നു.

Mahindra കാറുകൾക്ക് ഇനി ചെലവേറും; മോഡൽ നിരയിൽ ഉടനീളം 63,000 രൂപയോളം വില വർധനവ് പ്രഖാപിച്ച് നിർമ്മാതാക്കൾ

ഓരോ സാമ്പത്തിക വർഷത്തിന്റെയും തുടക്കത്തിൽ വില വർധിപ്പിക്കുന്നത് ഓട്ടോമൊബൈൽ വ്യവസായത്തിൽ ഒരു സാധാരണ സമ്പ്രദായമാണെങ്കിലും, സമീപകാല ഇൻപുട്ട് ചെലവുകൾ, ഇൻഫ്ലേഷൻ, ഇന്ധന വിലക്കയറ്റം എന്നിവയും വിലവർധനവിൽ ഒരു പങ്കുവഹിച്ചേക്കാം.

Mahindra കാറുകൾക്ക് ഇനി ചെലവേറും; മോഡൽ നിരയിൽ ഉടനീളം 63,000 രൂപയോളം വില വർധനവ് പ്രഖാപിച്ച് നിർമ്മാതാക്കൾ

വില വർധനയെത്തുടർന്ന്, മഹീന്ദ്ര തങ്ങളുടെ ഡീലർമാരുമായി ചേർന്ന് വില വർധനവ് ഉപഭോക്താക്കളെ ഉചിതമായ രീതിയിൽ അറിയിക്കാൻ പ്രവർത്തിക്കുന്നു.

Mahindra കാറുകൾക്ക് ഇനി ചെലവേറും; മോഡൽ നിരയിൽ ഉടനീളം 63,000 രൂപയോളം വില വർധനവ് പ്രഖാപിച്ച് നിർമ്മാതാക്കൾ

മഹീന്ദ്രയെക്കുറിച്ച് പറയുമ്പോൾ, ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിലെ ഏറ്റവും പ്രശസ്തമായ നെയിംപ്ലേറ്റുകളിലൊന്നാണ് കമ്പനി. ഇന്ത്യയിലെ മറ്റ് വാഹന നിർമ്മാതാക്കളിൽ നിന്ന് വ്യത്യസ്തമായി, മഹീന്ദ്രയുടെ പ്രൊഡക്ട് പോർട്ട്‌ഫോളിയോ പ്രധാനമായും എസ്‌യുവികളാണ്.

Mahindra കാറുകൾക്ക് ഇനി ചെലവേറും; മോഡൽ നിരയിൽ ഉടനീളം 63,000 രൂപയോളം വില വർധനവ് പ്രഖാപിച്ച് നിർമ്മാതാക്കൾ

2022 മാർച്ചിൽ മാത്രം മഹീന്ദ്ര പാസഞ്ചറും കൊമേർഷ്യൽ വാഹനങ്ങളുമുൾപ്പടെ 54,643 യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റു. കഴിഞ്ഞ വർഷം ഇതേ സമയത്ത് 40,403 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിക്കാൻ കമ്പനിക്ക് കഴിഞ്ഞത് എന്നതിനാൽ മഹീന്ദ്ര ഓട്ടോസിന് 35 ശതമാനത്തിലധികം വിൽപ്പന വളർച്ച കൈവരിക്കാൻ ഇത് കാരണമായി.

Mahindra കാറുകൾക്ക് ഇനി ചെലവേറും; മോഡൽ നിരയിൽ ഉടനീളം 63,000 രൂപയോളം വില വർധനവ് പ്രഖാപിച്ച് നിർമ്മാതാക്കൾ

വിൽപ്പന കണക്കുകളെക്കുറിച്ച് പറയുമ്പോൾ, 2022 മാർച്ചിൽ മഹീന്ദ്ര അതിന്റെ യൂട്ടിലിറ്റി വെഹിക്കിളുകളുടെ (UV) 27,380 യൂണിറ്റുകൾ വിറ്റു, അതേസമയം കമ്പനിക്ക് 2021 മാർച്ചിൽ 16,643 യൂണിറ്റുകൾ മാത്രമാണ് വിൽക്കാൻ കഴിഞ്ഞത്, ഇത് വാർഷിക വിൽപ്പനയിൽ 65 ശതമാനത്തിലധികം വർധനവിന് കാരണമായി.

Mahindra കാറുകൾക്ക് ഇനി ചെലവേറും; മോഡൽ നിരയിൽ ഉടനീളം 63,000 രൂപയോളം വില വർധനവ് പ്രഖാപിച്ച് നിർമ്മാതാക്കൾ

മറുവശത്ത്, 2022 മാർച്ചിൽ മഹീന്ദ്രയുടെ കാറുകളുടെയും വാനുകളുടെയും സംയോജിത വിൽപ്പന സംഖ്യ 223 യൂണിറ്റായിരുന്നു, ഇത് 2021 മാർച്ചിൽ 57 യൂണിറ്റുകൾ എന്നതിൽ നിന്ന് മികച്ച വളർച്ചയാണ് നേടിയത്.

Mahindra കാറുകൾക്ക് ഇനി ചെലവേറും; മോഡൽ നിരയിൽ ഉടനീളം 63,000 രൂപയോളം വില വർധനവ് പ്രഖാപിച്ച് നിർമ്മാതാക്കൾ

നിലവിൽ, മഹീന്ദ്രയുടെ പാസഞ്ചർ വാഹന വിഭാഗത്തിൽ മഹീന്ദ്ര KUV100, മഹീന്ദ്ര XUV300, മഹീന്ദ്ര ബൊലേറോ, മഹീന്ദ്ര മറാസോ, മഹീന്ദ്ര സ്കോർപിയോ, മഹീന്ദ്ര XUV700, മഹീന്ദ്ര അൾടുറാസ് G4 എന്നിങ്ങനെയുള്ള UV-കൾ (SUV-കളും MUV-കളും) ഉൾപ്പെടുന്നു.

Mahindra കാറുകൾക്ക് ഇനി ചെലവേറും; മോഡൽ നിരയിൽ ഉടനീളം 63,000 രൂപയോളം വില വർധനവ് പ്രഖാപിച്ച് നിർമ്മാതാക്കൾ

മഹീന്ദ്രയുടെ പാസഞ്ചർ വെഹിക്കിൾ ഡിവിഷൻ 2022 മാർച്ചിൽ മൊത്തം 27,603 യൂണിറ്റുകൾ വിറ്റഴിച്ചു. താരതമ്യപ്പെടുത്തുമ്പോൾ 2021 മാർച്ചിൽ 16,700 യൂണിറ്റുകൾ മാത്രമാണ് മഹീന്ദ്രയ്ക്ക് വിൽക്കാൻ കഴിഞ്ഞത്, അതിന്റെ ഫലമായി വാർഷിക വിൽപ്പനയിൽ 65 ശതമാനം വളർച്ചയുണ്ടായി.

Mahindra കാറുകൾക്ക് ഇനി ചെലവേറും; മോഡൽ നിരയിൽ ഉടനീളം 63,000 രൂപയോളം വില വർധനവ് പ്രഖാപിച്ച് നിർമ്മാതാക്കൾ

മറ്റ് അനുബന്ധ വാർത്തകളിൽ 2022 ജൂലൈയിൽ മഹീന്ദ്ര മൂന്ന് പുത്തൻ ബോൺ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. അതോടൊപ്പം KUV100, XUV300 എന്നിവയുടെ ഇലക്ട്രിക് പതിപ്പുകളും ഇന്ത്യൻ വിപണിയ്ക്കായി മാരുതിയുടെ അണിയറയിൽ ഒരുങ്ങുകയാണ്.

Article Published On: Thursday, April 14, 2022, 19:05 [IST]
English summary
Mahindra hikes prices of its entire model lineup in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X