Mahindra-ക്ക് വന്‍ പദ്ധതികള്‍; XUV700, സ്‌കോര്‍പിയോ N,ഥാര്‍ ഡെലിവറിക്ക് അധികം കാത്തിരിക്കേണ്ടി വരില്ല

മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവികള്‍ വാങ്ങാന്‍ കാത്തിരിക്കുന്ന ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. അടുത്ത 12-15 മാസത്തിനുള്ളില്‍ തങ്ങളുടെ ജനപ്രിയ എസ്‌യുവികളുടെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുമെന്ന് മഹീന്ദ്ര. ഉല്‍പ്പാദനം പ്രതിവര്‍ഷം 6 ലക്ഷം യൂണിറ്റാക്കിയാണ് ഉയര്‍ത്തുന്നത്.

Mahindra-ക്ക് വന്‍ പദ്ധതികള്‍; XUV700, സ്‌കോര്‍പിയോ N,ഥാര്‍ ഡെലിവറിക്ക് അധികം കാത്തിരിക്കേണ്ടി വരില്ല

നിലവില്‍ തങ്ങളുടെ ജനപ്രിയ എസ്‌യുവികളായ XUV700, സ്‌കോര്‍പിയോ N, ഥാര്‍ എന്നിവക്ക് വന്‍ കാത്തിരിപ്പ് കാലയളവുള്ളത് ഉപഭോക്താക്കളെ വലക്കുന്നുണ്ട്. അതിനാല്‍ തങ്ങളുടെ എസ്‌യുവികള്‍ക്കായുള്ള വന്‍ കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനാണ് മഹീന്ദ്ര ഉല്‍പാദനം കൂട്ടുന്നത്.

Mahindra-ക്ക് വന്‍ പദ്ധതികള്‍; XUV700, സ്‌കോര്‍പിയോ N,ഥാര്‍ ഡെലിവറിക്ക് അധികം കാത്തിരിക്കേണ്ടി വരില്ല

മഹീന്ദ്രയുടെ മൊത്തത്തിലുള്ള നിര്‍മ്മാണ ശേഷി ക്രമേണ ഉയര്‍ത്തും. മഹീന്ദ്രയുടെ പ്രതിമാസ ഉല്‍പ്പാദന ശേഷി 2022 സാമ്പത്തിക വര്‍ഷത്തി 29,000 യൂണിറ്റായിരുന്നു. അത് 2024 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തോടെ 49,000 യൂണിറ്റായി ഉയരുമെന്ന് കമ്പനി വെള്ളിയാഴ്ച അറിയിച്ചു.

Mahindra-ക്ക് വന്‍ പദ്ധതികള്‍; XUV700, സ്‌കോര്‍പിയോ N,ഥാര്‍ ഡെലിവറിക്ക് അധികം കാത്തിരിക്കേണ്ടി വരില്ല

നിലവിലുള്ള എസ്‌യുവികള്‍ക്കായുള്ള ശക്തമായ ഡിമാന്‍ഡും വരാന്‍ പോകുന്ന 5 ഡോര്‍ ഥാര്‍, XUV 400 ഇവി ലോഞ്ചുകളും കാരണമാണ് ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നത്. ഉല്‍പാദന ശേഷി വര്‍ധിപ്പിക്കുന്നത് എസ്‌യുവികള്‍ക്കായി നിലവിലുള്ള ബുക്കിംഗുകള്‍ തീര്‍പ്പാക്കാനും കമ്പനിയെ സഹായിക്കുമെന്നതിനാല്‍ ഈ നീക്കം നിര്‍ണായകമാണ്.

Mahindra-ക്ക് വന്‍ പദ്ധതികള്‍; XUV700, സ്‌കോര്‍പിയോ N,ഥാര്‍ ഡെലിവറിക്ക് അധികം കാത്തിരിക്കേണ്ടി വരില്ല

പുതിയ ലോഞ്ചുകള്‍ക്കായുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കാനും കയറ്റുമതി കൂട്ടാനും യൂട്ടിലിറ്റി വാഹനങ്ങളുടെ ആവശ്യം വര്‍ദ്ധിപ്പിക്കാനും നിര്‍മാണം കൂട്ടുന്നത് മഹീന്ദ്രയെ സഹായിക്കുമെന്നാണ് നിരീക്ഷണം. എസ്‌യുവി ബ്രാന്‍ഡ് മൂന്ന് വര്‍ഷത്തിനിടെ 7,900 കോടി രൂപയുടെ നിക്ഷേപവും പ്രഖ്യാപിച്ചു.

Mahindra-ക്ക് വന്‍ പദ്ധതികള്‍; XUV700, സ്‌കോര്‍പിയോ N,ഥാര്‍ ഡെലിവറിക്ക് അധികം കാത്തിരിക്കേണ്ടി വരില്ല

ഥാറിന്റെ ഉല്‍പ്പാദനം പ്രതിമാസം 4,000 യൂണിറ്റില്‍ നിന്ന് 6,000 യൂണിറ്റും XUV300 പ്രതിമാസം 5,000 യൂണിറ്റില്‍ നിന്ന് 9,500 യൂണിറ്റും സ്‌കോര്‍പിയോ N-ന്റെ ഉല്‍പാദനം 6,000 യൂണിറ്റില്‍ നിന്ന് 10,000 യൂണിറ്റുമാക്കി ഉയര്‍ത്തും. സമീപകാല സൂപ്പര്‍ ഹിറ്റ് മോഡല്‍ XUV700 എസ്‌യുവി ഉല്‍പ്പാദനം പ്രതിമാസം 6,000 യൂണിറ്റുകളില്‍ നിന്ന് 10,000 യൂണിറ്റായി ഉയരും.

Mahindra-ക്ക് വന്‍ പദ്ധതികള്‍; XUV700, സ്‌കോര്‍പിയോ N,ഥാര്‍ ഡെലിവറിക്ക് അധികം കാത്തിരിക്കേണ്ടി വരില്ല

അടുത്ത വര്‍ഷം തുടക്കത്തില്‍ മഹീന്ദ്ര XUV400 ഇവി ലോഞ്ച് ചെയ്യാന്‍ പോകുകയാണ്. ഇത് മുന്നില്‍ കണ്ട് ഇവി വാഹനനിരക്കായി മഹീന്ദ്ര പ്രതിമാസം 15,000 മുതല്‍ 17,000 യൂണിറ്റ് വരെ ഉല്‍പ്പാദന ശേഷി മഹീന്ദ്ര സൃഷ്ടിക്കുന്നുണ്ട്. ഇത് കമ്പനിയുടെ മൊത്തം ലൈനപ്പിന്റെ 20-30 ശതമാനം വരും.

Mahindra-ക്ക് വന്‍ പദ്ധതികള്‍; XUV700, സ്‌കോര്‍പിയോ N,ഥാര്‍ ഡെലിവറിക്ക് അധികം കാത്തിരിക്കേണ്ടി വരില്ല

മഹീന്ദ്ര എസ്‌യുവികളുടെ കാത്തിരിപ്പ് കാലയളവ്

നിലവില്‍ സ്‌കോര്‍പിയോ N-ന്റെ കാത്തിരിപ്പ് കാലയളവ് 15 ആഴ്ച മുതല്‍ 105 ആഴ്ച വരെയാണ്. വേരിയന്റിനെ ആശ്രയിച്ച് സ്‌കോര്‍പിയോ മോഡലുകള്‍ക്ക് 12 മുതല്‍ 15 ആഴ്ചകള്‍ വരെ കാത്തിരിക്കണം. XUV700ന്റെ കാത്തിരിപ്പ് കാലയളവ് 4 മുതല്‍ 6 ആഴ്ച വരെയാണ്. മികച്ച വേരിയന്റുകള്‍ക്ക് 72 ആഴ്ച വരെ കാത്തിരിപ്പ് കാലയളവ് നീളും. എന്നാല്‍ മഹീന്ദ്ര ഥാര്‍ ഡെലിവറി ചെയ്യാന്‍ മൂന്ന് മുതല്‍ 12 ആഴ്ചകള്‍ വരെ മതി.

Mahindra-ക്ക് വന്‍ പദ്ധതികള്‍; XUV700, സ്‌കോര്‍പിയോ N,ഥാര്‍ ഡെലിവറിക്ക് അധികം കാത്തിരിക്കേണ്ടി വരില്ല

മൊത്തം പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ കാര്യത്തില്‍ നാലാമതാണെങ്കിലും വരുമാനത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച എസ്‌യുവി നിര്‍മാതാക്കള്‍ തങ്ങളാണെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. സെപ്റ്റംബറില്‍ വില്‍പ്പനയുടെ കാര്യത്തിലും തങ്ങള്‍ മുന്നേറിയെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. കഴിഞ്ഞ ജൂലൈ-സെപ്റ്റംബര്‍ 2022 പാദത്തില്‍ കമ്പനി എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ വില്‍പ്പന രേഖപ്പെടുത്തി. 1.74 ലക്ഷം യൂണിറ്റുകളാണ് വില്‍പ്പന. 84 ശതമാനമാണ് വളര്‍ച്ച.

Article Published On: Saturday, November 12, 2022, 11:00 [IST]
English summary
Mahindra increasing production capacity to reduce massive waiting periods of its popular suvs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X