Thar-നും ഡിസ്‌കൗണ്ട്; ലക്ഷം രൂപ വരെ കിഴിവില്‍ Mahindra കാറുകള്‍ സ്വന്തമാക്കാം

വര്‍ഷാവസാനത്തില്‍ കിടിലന്‍ ഓഫറുകളുമായി വില്‍പ്പന ഉയര്‍ത്താനുള്ള ശ്രമത്തിലാണ് വാഹന നിര്‍മാതാക്കള്‍. ഇതിന്റെ ഭാഗമായി ഡിസംബറിലെ തങ്ങളുടെ ഓഫറുകളും കിഴിവുകളും പ്രഖ്യാപിച്ചിരിക്കുകയാണ് മഹീന്ദ്ര. XUV300, മരാസോ, ബൊലേറോ, ബൊലേറോ നിയോ എന്നിവയ്ക്ക് ഡിസംബറില്‍ ഒരു ലക്ഷം രൂപ വരെ കിഴിവ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു.

മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവികളില്‍ ഒന്നായ ഥാറിനും ചെറിയ വിലക്കുറവ് ലഭ്യമാണ്. ഈ ഡിസംബറില്‍ മഹീന്ദ്ര അതിന്റെ ജനപ്രിയ എസ്‌യുവികളായ സ്‌കോര്‍പിയോ N, സ്‌കോര്‍പിയോ ക്ലാസിക്, XUV700 എന്നിവയ്ക്ക് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാത്തിരിപ്പ് കാലയളവുള്ള വാഹനങ്ങളാണ് മഹീന്ദ്രയുടെ സമീപകാലത്തെ ഹിറ്റ് മോഡലുകളായ ഇവ. ടൊയോട്ട ഇന്നോവ ഹൈക്രോസ്സ് കൂടി എത്തി മത്സരം കടുക്കുന്നതിനാൽ നിർമാണം കൂട്ടി കാത്തിരിപ്പ് കാലയളവ് കുറയ്ക്കാനാണ് മഹീന്ദ്രയുടെ ശ്രമം. മഹീന്ദ്രയുടെ ഡിസംബറിലെ വിലക്കിഴിവ് നല്‍കുന്ന മോഡലുകളും അതിന്റെ വിവരങ്ങളും ചുവടെ വിശദീകരിക്കുന്നു.

Thar-നും ഡിസ്‌കൗണ്ട്; ലക്ഷം രൂപ വരെ കിഴിവില്‍ Mahindra കാറുകള്‍ സ്വന്തമാക്കാം

മഹീന്ദ്ര XUV300
കിഴിവ്: ലക്ഷം രൂപ വരെ

മഹീന്ദ്ര XUV300 കോംപാക്ട് എസ്‌യുവിയുടെ ടോപ്പ്-സ്‌പെക്ക് W8(O) വേരിയന്റിന് മഹീന്ദ്ര ഒരു ലക്ഷം രൂപയുടെ മൊത്തം കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. എന്‍ട്രി ലെവല്‍ W4 വേരിയന്റിന് 53,000 രൂപ വരെ മൊത്തം ആനുകൂല്യങ്ങള്‍ ലഭിക്കും. അതേസമയം മിഡ്-സ്‌പെക്ക് W6, W8 വേരിയന്റുകള്‍ യഥാക്രമം 80,000 രൂപയും 90,000 രൂപയും മൊത്തം കിഴിവുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്.

131 bhp കരുത്തുള്ള ടര്‍ബോസ്പോര്‍ട്ടിന്റെ എല്ലാ വകഭേദങ്ങള്‍ക്കും മൊത്തം 60,000 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. 131 bhp എഞ്ചിന് പുറമേ, 110 bhp, 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍, 117 bhp, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയും മഹീന്ദ്ര XUV300-ന് ലഭിക്കും. എഞ്ചിന്‍ അനുസരിച്ച്, മഹീന്ദ്ര XUV300 വാങ്ങുന്നവര്‍ക്ക് ഒന്നുകില്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് AMT ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം.

മഹീന്ദ്ര ബൊലേറോ നിയോ
കിഴിവ്: 95,000 രൂപ വരെ

മഹീന്ദ്ര ബൊലേറോ നിയോയുടെ ടോപ് എന്‍ഡ് വേരിയന്റുകളായ N10, N10 (O) വേരിയന്റുകളില്‍ 70000 രൂപയും 90000 രൂപ വരെയും മൊത്തം കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ലാഡര്‍ ഫ്രെയിം നിര്‍മ്മാണത്തെ അടിസ്ഥാനമാക്കിയുള്ള ബൊലേറോ നിയോ അടിസ്ഥാനപരമായി റീബ്രാന്‍ഡഡ് TUV300 ആണ്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 100 bhp 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ബൊലേറോ നിയോ മറ്റ് കോംപാക്ട് എസ്‌യുവികളെപ്പോലെ പരിഷ്‌ക്കരിച്ചിരിക്കില്ല. പക്ഷേ ഇതിന് മോശം റോഡുകളെ മറികടക്കാനുള്ള കഴിവ് നല്‍കിയിരിക്കുന്നു.

മഹീന്ദ്ര ബൊലേറോ
കിഴിവ്: 95,000 രൂപ വരെ

ഡിസംബറില്‍ മഹീന്ദ്ര ബൊലേറോയ്ക്ക് മൊത്തം 95,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ടോപ്പ്-സ്‌പെക്ക് B6 (O) പരമാവധി കിഴിവോടെ സ്വന്തമാക്കാം. അതേസമയം ബേസ് വേരിയന്റായ B2 ന് മൊത്തം 33,000 രൂപ കിഴിവുണ്ട്. മിഡ്-സ്‌പെക്ക് B4, B6 വേരിയന്റുകള്‍ക്ക് 75,000 രൂപ വരെ കിഴിവുകള്‍ ലഭിക്കും. പരുഷവും വിശ്വസനീയവുമായ ഒരു വാഹനം തിരയുന്നവര്‍ ഇന്നും ബൊലേറോയെ ചേര്‍ത്ത് പിടിക്കുന്നു. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ച 75 bhp 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

മഹീന്ദ്ര മരാസോ
കിഴിവ്: 60,200 രൂപ വരെ

മഹീന്ദ്രയുടെ വില്‍പ്പന കുറഞ്ഞ മോഡലുകളില്‍ ഒന്നാണ് മള്‍ട്ടി പര്‍പ്പസ് വെഹിക്കിളായ മരാസോ. 67,200 രൂപ വരെ കിഴിവോടെയാണ് ഈ മാസം മോഡല്‍ സ്വന്തമാക്കാന്‍ സാധിക്കുക. M2, M4+ വേരിയന്റുകള്‍ക്ക് 67,200 രൂപ കിഴിവ് ലഭിക്കും. അതേസമയം M6+ വേരിയന്റ് 60,200 രൂപ ഡിസ്‌കൗണ്ടില്‍ വാങ്ങാം. ഡീസല്‍ എഞ്ചിനില്‍ മാത്രം, മൂന്ന് വകഭേദങ്ങളിലാണ് മരാസോ ഓഫര്‍ ചെയ്യുന്നത്. കിയ കാര്‍ണിവല്‍, മാരുതി സുസുക്കി എര്‍ട്ടിഗ, XL6 എന്നീ എംപിവികളെയാണ് മരാസോ വിപണിയില്‍ എതിരിടുന്നത്.

Thar-നും ഡിസ്‌കൗണ്ട്; ലക്ഷം രൂപ വരെ കിഴിവില്‍ Mahindra കാറുകള്‍ സ്വന്തമാക്കാം

മഹീന്ദ്ര ഥാര്‍
കിഴിവ്: 20,000 രൂപ വരെ

2020 ഓഗസ്റ്റില്‍ ലോഞ്ച് ചെയ്ത അന്ന് മുതല്‍ ഇന്ത്യന്‍ വാഹന പ്രേമികള്‍ക്കിടയില്‍ ഒരു ഹരമായി മാറിയ വാഹനമാണ് ത്രീ-ഡോര്‍, രണ്ടാം തലമുറ ഥാര്‍. ഥാറിന്റെ 5 ഡോര്‍ പതിപ്പ് അടുത്ത് തന്നെ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം, ഓഫ്-റോഡറിന്റെ പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ക്ക് മഹീന്ദ്ര 20,000 രൂപയുടെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്നു. 152 bhp പവര്‍ നല്‍കുന്ന 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും 132 bhp 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് ഥാറിന് കരുത്തേകുന്നത്.

രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ഇണചേരുന്നു. കഴിഞ്ഞ മാസവും സ്‌കോര്‍പിയോ N, XUV700, സ്‌കോര്‍പിയോ ക്ലാസിക് എസ്‌യുവി എന്നിവക്ക് മഹീന്ദ്ര കിഴിവുകള്‍ നല്‍കുയിരുന്നില്ല. ഇ്ൗ ലേഖനത്തില്‍ പറഞ്ഞ കിഴിവുകള്‍ ഓരോ നഗരത്തിന് അനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കുമെന്ന കാര്യം മാന്യ വായനക്കാര്‍ ശ്രദ്ധിക്കണം. കൂടാതെ തന്നെ സ്റ്റോക്കിന്റെ ലഭ്യതയ്ക്ക് വിധേയവുമായിരിക്കും. നിങ്ങളുടെ നാട്ടിലെ മഹീന്ദ്രയുടെ ഡിസംബര്‍ മാസത്തെ വിലക്കിഴിവുകളെ കുറിച്ചും ഓഫറുകളെയും കൃത്യമായി അറിയാന്‍ അടുത്തുള്ള ഡീലറുമായി ബന്ധപ്പെടുക.

Article Published On: Monday, December 5, 2022, 14:15 [IST]
English summary
Mahindra is offering discounts up to rs 1 lakh in december on xuv300 marazzo bolero bolero neo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X