ഇനി വിദേശികൾ ഇന്ത്യൻ കാറുകൾ വാങ്ങട്ടെ; ദക്ഷിണാഫ്രിക്ക കീഴടക്കാൻ Mahindra-യുടെ ജനപ്രിയൻ

മഹീന്ദ്ര അടുത്ത കാലത്ത് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച എസ്‌യുവികള്‍ വന്‍ ഹിറ്റായിരുന്നു.മഹീന്ദ്ര XUV700 കാര്‍ ദക്ഷിണാഫ്രിക്കയില്‍ വില്‍പ്പനക്കെത്തി. മഹീന്ദ്രയുടെ ഹിറ്റ് എസ്‌യുവി ദക്ഷിണാഫ്രിക്കയില്‍ എത്തുമ്പോഴുള്ള വിലയും മറ്റ് വിവരങ്ങളും ഈ ലേഖനത്തില്‍ വായിക്കാം.

മഹീന്ദ്ര അടുത്തിടെ അവതരിപ്പിച്ച കാറുകള്‍ക്ക് വന്‍ പ്രതികരണമാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്.മഹീന്ദ്ര സ്‌കോര്‍പിയോ N, മഹീന്ദ്ര ഥാര്‍, മഹീന്ദ്ര XUV700 എന്നിവ ഉദാഹരണങ്ങളാണ്. ഇതില്‍ XUV700-നുള്ള കാത്തിരിപ്പ് കാലാവധി നിലവില്‍ വേരിയന്റുകളെ ആശ്രയിച്ച് ഏകദേശം 17 മാസമാണ്.

ഇനി വിദേശികൾ ഇന്ത്യൻ കാറുകൾ വാങ്ങട്ടെ; ദക്ഷിണാഫ്രിക്ക കീഴടക്കാൻ Mahindra-യുടെ ജനപ്രിയൻ

അതായത് നിങ്ങളുടെ ഇപ്പോള്‍ റിസര്‍വ് ചെയ്താല്‍ ഏകദേശം 17 മാസങ്ങള്‍ക്ക് ശേഷം മാത്രമേ നിങ്ങള്‍ക്ക് വണ്ടി ഡെലിവറി ചെയ്ത് ലഭിക്കൂ. നിരവധി പേരാണ് മഹീന്ദ്ര XUV700 ബുക്കിംഗ് നടത്തിയത്. ഇന്ത്യന്‍ വിപണിയിലെ ആവേശകരമായ സ്വീകരണത്തെ തുടര്‍ന്ന് മഹീന്ദ്ര ഇപ്പോള്‍ XUV700 ഇപ്പോള്‍ കടല്‍ കടന്ന് ദക്ഷിണാഫ്രിക്കയില്‍ അവതാരം എടുത്തിരിക്കുകയാണ്.

മഹീന്ദ്ര XUV700 പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. എന്നാല്‍ മഹീന്ദ്ര XUV700 ഒരേയൊരു പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലാണ് ദക്ഷിണാഫ്രിക്കന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പരമാവധി 197 bhp കരുത്തും 380 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ എഞ്ചിന്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നില്ല.

എന്നാല്‍ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 18 ഇഞ്ച് അലോയ് വീലുകള്‍, 360 ഡിഗ്രി ക്യാമറ, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) എന്നിവയെല്ലാം ദക്ഷിണാഫ്രിക്കന്‍ വിപണിയിലെത്തിക്കുന്ന XUV700 കാറില്‍ മഹീന്ദ്ര നല്‍കിയിട്ടുണ്ട്.

4,74,999 ദക്ഷിണാഫ്രിക്കന്‍ റാന്‍ഡ് പ്രാരംഭ വിലയിലാണ് മഹീന്ദ്ര XUV700 ലോഞ്ച് ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ കറന്‍സിയാണ് റാന്‍ഡ്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ ഇത് ഏകദേശം 22.50 ലക്ഷം രൂപ വരും. ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര XUV700-ന്റെ നിലവിലെ പ്രാരംഭ വില 13.45 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

വലിയ പ്രതീക്ഷകള്‍ക്കൊടുവില്‍ മഹീന്ദ്ര ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച കാര്‍ വന്‍ ഹിറ്റായതോടെ ദക്ഷിണാഫ്രിക്കയിലും നിരവധി ആളുകള്‍ ഇതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ വാഹനത്തിന്റെ വില എങ്ങനെ വിപണിയില്‍ പ്രതിഫലിക്കുമെന്നത് കാത്തിരുന്ന് കാണണം.

അതേസമയം തങ്ങളുടെ എസ്‌യുവി നിരയുടെ കാത്തിരിപ്പ് കാലയളവ് കുറക്കാന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര. ചില മോഡലുകളുടെ കാത്തിരിപ്പ് കാലയളവ് 20 മാസത്തോളമാണ്. 80000 ബുക്കിംഗുകള്‍ ഇനിയും തീര്‍പ്പാക്കാനുണ്ട്. ഉല്‍പാദനം കൂട്ടുന്നുവെന്ന വാര്‍ത്ത ഡെലിവറിക്കായി കാത്തിരിക്കുന്ന മഹീന്ദ്ര ഉപഭോക്താക്കള്‍ക്ക് ആഹ്ലാദം പകരുന്നു.

മഹീന്ദ്രയുടെ മൊത്തത്തിലുള്ള നിര്‍മ്മാണ ശേഷി ക്രമേണ ഉയര്‍ത്താനാണ് പ്ലാന്‍. കമ്പനിയുടെ പ്രതിമാസ ഉല്‍പ്പാദന ശേഷി 2022 സാമ്പത്തിക വര്‍ഷത്തി 29,000 യൂണിറ്റായിരുന്നു. അത് 2024 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തോടെ 49,000 യൂണിറ്റായി ഉയരുമെന്ന് കമ്പനി കഴിഞ്ഞ ആഴ്ച അറിയിച്ചു. നിലവിലുള്ള എസ്‌യുവികള്‍ക്കായുള്ള ശക്തമായ ഡിമാന്‍ഡും വരാന്‍ പോകുന്ന 5 ഡോര്‍ ഥാര്‍, XUV 400 ഇവി ലോഞ്ചുകളും കാരണമാണ് ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നത്.

ഉല്‍പാദന ശേഷി വര്‍ധിപ്പിക്കുന്നത് എസ്‌യുവികള്‍ക്കായി നിലവിലുള്ള ബുക്കിംഗുകള്‍ തീര്‍പ്പാക്കാനും കമ്പനിയെ സഹായിക്കുമെന്നതിനാല്‍ ഈ നീക്കം നിര്‍ണായകമാണ്. പുതിയ ലോഞ്ചുകള്‍ക്കായുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കാനും കയറ്റുമതി കൂട്ടാനും യൂട്ടിലിറ്റി വാഹനങ്ങളുടെ നിര്‍മാണം കൂട്ടുന്നത് മഹീന്ദ്രയെ സഹായിക്കുമെന്നാണ് നിരീക്ഷണം. എസ്‌യുവി ബ്രാന്‍ഡ് മൂന്ന് വര്‍ഷത്തിനിടെ 7,900 കോടി രൂപയുടെ നിക്ഷേപവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഥാറിന്റെ ഉല്‍പ്പാദനം പ്രതിമാസം 4,000 യൂണിറ്റില്‍ നിന്ന് 6,000 യൂണിറ്റാക്കും. XUV300 ഉല്‍പാദനം പ്രതിമാസം 5,000 യൂണിറ്റില്‍ നിന്ന് 9,500 യൂണിറ്റും സ്‌കോര്‍പിയോ N-ന്റെ ഉല്‍പാദനം 6,000 യൂണിറ്റില്‍ നിന്ന് 10,000 യൂണിറ്റുമാക്കി ഉയര്‍ത്തും. XUV700 ഉല്‍പ്പാദനം പ്രതിമാസം 6,000 യൂണിറ്റുകളില്‍ നിന്ന് 10,000 യൂണിറ്റായി ഉയരും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra launched and revealed the prices of xuv700 in south africa
Story first published: Saturday, November 19, 2022, 16:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X