XUV700, Thar മോഡലുകള്‍ക്കായി കൂടുതല്‍ കാത്തിരിക്കേണ്ട!; സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി Mahindra

2021 സെപ്റ്റംബറില്‍ പുതിയ വാഹന സബ്‌സ്‌ക്രിപ്ഷന്‍ ബിസിനസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് പോയ വര്‍ഷമാണ് രംഗത്തെത്തുന്നത്. ക്വിക്ലിസ് എന്ന ബ്രാന്‍ഡിന് കീഴിലാണ് മഹീന്ദ്ര, വെഹിക്കിള്‍ ലീസിംഗും സബ്‌സ്‌ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നത്.

XUV700, Thar മോഡലുകള്‍ക്കായി കൂടുതല്‍ കാത്തിരിക്കേണ്ട! സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി Mahindra

ഒരു കാര്‍ സ്വന്തമാക്കുന്നതിനുള്ള ദീര്‍ഘകാല കാത്തിരിപ്പ് കാലയളവ് ഒഴിവാക്കുക, ഉപഭോക്താക്കള്‍ക്ക് വേഗത്തിലുള്ള വാങ്ങലും എളുപ്പത്തിലുള്ള അപ്‌ഗ്രേഡുകളും നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കമ്പനി പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇത് കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പദ്ധതിക്ക് കീഴില്‍ കൂടുതല്‍ മോഡലുകളെയും എത്തിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

XUV700, Thar മോഡലുകള്‍ക്കായി കൂടുതല്‍ കാത്തിരിക്കേണ്ട! സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി Mahindra

ബ്രാന്‍ഡ് നിരയിലെ ഏറ്റവും പുതിയ മോഡലായ XUV700, ഥാര്‍ എന്നീ മോഡലുകള്‍ കൂടിയാണ് ഇപ്പോള്‍ ക്വിക്ലിസ് പദ്ധതിക്ക് കീഴില്‍ കൊണ്ടുവന്നിരിക്കുന്നത്. നിങ്ങള്‍ക്ക് മഹീന്ദ്ര XUV700 അല്ലെങ്കില്‍ പുതിയ ഥാര്‍ എസ്‌യുവി സ്വന്തമാക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, മഹീന്ദ്രയുടെ പുതിയ വാഹന സബ്സ്‌ക്രിപ്ഷന്‍ പ്രോഗ്രാമിലൂടെ ഒരെണ്ണം സ്വന്തമാക്കാന്‍ സാധിക്കും.

XUV700, Thar മോഡലുകള്‍ക്കായി കൂടുതല്‍ കാത്തിരിക്കേണ്ട! സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി Mahindra

ഇതുവഴി നിങ്ങള്‍ക്ക് ദീര്‍ഘനാളത്തെ കാത്തിരിപ്പ് കാലയളവ് ഒഴിവാക്കാമെന്നും കമ്പനി പറയുന്നു. നിലവില്‍ ഇരുമോഡലുകള്‍ക്കും നീണ്ട കാലത്തെ കാത്തിരിപ്പ് കാലയളവാണുള്ളത്. XUV700-യുടെ ചില വേരിയന്റുകള്‍ ബുക്ക് ചെയ്താല്‍ ഒരു വര്‍ഷത്തോളമാണ് നിലവില്‍ പല ഇടങ്ങളിലും കാത്തിരിപ്പ് കാലയളവ്.

XUV700, Thar മോഡലുകള്‍ക്കായി കൂടുതല്‍ കാത്തിരിക്കേണ്ട! സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി Mahindra

സബ്സ്‌ക്രിപ്ഷന്‍ പ്രോഗ്രാം മഹീന്ദ്ര ഓട്ടോയുടെ പോര്‍ട്ടലിലും അതിന്റെ ഡീലര്‍ഷിപ്പ് ശൃംഖലയിലും ക്വിക്ലിസിലും ലഭ്യമാകും. മുംബൈ, പുനെ, ഡല്‍ഹി, നോയിഡ, ഗുരുഗ്രാം, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ എട്ട് നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് സബ്സ്‌ക്രിപ്ഷന്‍ മോഡല്‍ ലഭ്യമാണ്.

XUV700, Thar മോഡലുകള്‍ക്കായി കൂടുതല്‍ കാത്തിരിക്കേണ്ട! സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി Mahindra

സബ്സ്‌ക്രിപ്ഷന്‍ മോഡല്‍ മഹീന്ദ്ര കാറുകള്‍ പ്രതിമാസം 21,000 വാടകയ്ക്ക് സ്വന്തമാക്കാന്‍ സാധിക്കും. വാടകയില്‍ ഇന്‍ഷുറന്‍സ് ചെലവ്, അറ്റകുറ്റപ്പണികള്‍, അധിക ഡൗണ്‍ പേയ്മെന്റ് ഇല്ലാതെ റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവയും ഉള്‍പ്പെടുന്നു.

XUV700, Thar മോഡലുകള്‍ക്കായി കൂടുതല്‍ കാത്തിരിക്കേണ്ട! സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി Mahindra

പ്ലാറ്റ്ഫോം 24 മാസത്തിനും 60 മാസത്തിനും ഇടയിലുള്ള കാലാവധി തെരഞ്ഞെടുക്കാന്‍ അനുവധിക്കുകയും ചെയ്യുന്നു. പ്രതിവര്‍ഷം 10,000 കിലോമീറ്റര്‍ മുതല്‍ വാര്‍ഷിക കിലോമീറ്റര്‍ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഉപഭോക്താക്കള്‍ക്ക് ഉണ്ടായിരിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു.

XUV700, Thar മോഡലുകള്‍ക്കായി കൂടുതല്‍ കാത്തിരിക്കേണ്ട! സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി Mahindra

മാറുന്ന ഉപഭോക്തൃ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് 'പേ പെര്‍ യൂസ്' മോഡല്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയിലെ ഓട്ടോമോട്ടീവ് ഡിവിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വീജയ് നക്ര പറഞ്ഞു.

XUV700, Thar മോഡലുകള്‍ക്കായി കൂടുതല്‍ കാത്തിരിക്കേണ്ട! സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി Mahindra

ലളിതവും സൗകര്യപ്രദവുമായ രീതിയില്‍ വഴക്കവും സുതാര്യതയും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

XUV700, Thar മോഡലുകള്‍ക്കായി കൂടുതല്‍ കാത്തിരിക്കേണ്ട! സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി Mahindra

തങ്ങളുടെ ഉപഭോക്തൃ പോര്‍ട്ട്ഫോളിയോ കൂടുതല്‍ വിശാലമാക്കിക്കൊണ്ട് ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന കാര്‍ ലീസിംഗ് വിപണിയുടെ സാധ്യതകള്‍ ലക്ഷ്യമിടാനും പ്രയോജനപ്പെടുത്താനും ക്വിക്ലിസ് തങ്ങളെ സഹായിക്കുമെന്നും വീജയ് നക്ര വ്യക്തമാക്കി.

XUV700, Thar മോഡലുകള്‍ക്കായി കൂടുതല്‍ കാത്തിരിക്കേണ്ട! സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി Mahindra

ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട വാഹനങ്ങള്‍ തെരഞ്ഞെടുക്കാനും കാലാവധി അവസാനിക്കുമ്പോള്‍ തിരികെ നല്‍കാനോ, തിരികെ വാങ്ങാനോ പുതിയ മോഡലിലേക്ക് അപ്ഗ്രേഡ് ചെയ്യാനോ കഴിയുമെന്ന് നക്ര പറഞ്ഞു.

XUV700, Thar മോഡലുകള്‍ക്കായി കൂടുതല്‍ കാത്തിരിക്കേണ്ട! സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി Mahindra

'വാഹന വാടകയ്ക്കെടുക്കലും സബ്സ്‌ക്രിപ്ഷനും ഒരു വാഹനം ആക്സസ് ചെയ്യുന്നതിനുള്ള ഒരു പുതിയ സാധാരണവും ചെലവ് കുറഞ്ഞതുമായ മാര്‍ഗമായി മാറുകയാണെന്ന് ക്വിക്ലിസിലെ സീനിയര്‍ വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ ടുറ മുഹമ്മദ് പറഞ്ഞു.

XUV700, Thar മോഡലുകള്‍ക്കായി കൂടുതല്‍ കാത്തിരിക്കേണ്ട! സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി Mahindra

ടുറയുടെ അഭിപ്രായത്തില്‍, വാഹന സബ്സ്‌ക്രിപ്ഷന്‍ വ്യവസായം അടുത്ത 5-10 വര്‍ഷത്തിനുള്ളില്‍ 15-20 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ വളരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഇന്ത്യയിലെ അതിവേഗം വളരുന്ന വിപണികളിലൊന്നായി മാറുകയും ചെയ്യും.

XUV700, Thar മോഡലുകള്‍ക്കായി കൂടുതല്‍ കാത്തിരിക്കേണ്ട! സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി Mahindra

'മഹീന്ദ്രയില്‍ നിന്നുള്ള മുഴുവന്‍ എസ്‌യുവികളും (സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങള്‍) ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ലീസിംഗിനെത്തിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഈ വിപണിയില്‍ ശക്തമായ ചുവടുറപ്പിക്കുക, ക്വിക്ലിസിന്റെ ബ്രാന്‍ഡ് സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുക എന്നിവയാണ് തങ്ങളുടെ ലക്ഷ്യമെന്നും ടുറ പറഞ്ഞു.

XUV700, Thar മോഡലുകള്‍ക്കായി കൂടുതല്‍ കാത്തിരിക്കേണ്ട! സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി Mahindra

ക്വിക്ലിസ് അതിന്റെ സബ്സ്‌ക്രിപ്ഷന്‍ പ്ലാറ്റ്ഫോമുകളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും വലിയ പോര്‍ട്ട്ഫോളിയോയും ഉണ്ട്. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി, ഇ-കൊമേഴ്സ് ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാര്‍ക്കായി ക്വിക്ലിസ് മഹീന്ദ്രയുടെ ട്രിയോ ലോഡ് വാഹനങ്ങള്‍ വാഗ്ദാനം ചെയ്യും.

XUV700, Thar മോഡലുകള്‍ക്കായി കൂടുതല്‍ കാത്തിരിക്കേണ്ട! സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി Mahindra

വാസ്തവത്തില്‍, ക്വിക്ലിസ് ഒരു മള്‍ട്ടി-ബ്രാന്‍ഡഡ് വെഹിക്കിള്‍ ലീസിംഗ് പ്ലാറ്റ്‌ഫോമാണെന്ന് വേണം പറയാന്‍. വ്യത്യസ്ത ബ്രാന്‍ഡുകളില്‍ നിന്നുള്ള നിരവധി വാഹനങ്ങളുടെ വിശാലമായ ശ്രേണി ക്വിക്ലിസ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

Article Published On: Thursday, February 17, 2022, 12:14 [IST]
English summary
Mahindra made partnership with quiklyz will offer xuv700 and thar for leasing
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X