അവതരണത്തിനൊരുങ്ങി പുതുതലമുറ Mahindra Scorpio; അവതരണ തീയതി പുറത്ത്

പുതുതലമുറ സ്‌കോര്‍പിയോയെ വിപണിയില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് നിര്‍മാതാക്കളായ മഹീന്ദ്ര. ഇതിന്റെ ഭാഗമായി നിരവധി ടീസര്‍ വീഡിയോകള്‍ കമ്പനി പങ്കുവെയ്ക്കുകയും ചെയ്തു.

അവതരണത്തിനൊരുങ്ങി പുതുതലമുറ Mahindra Scorpio; അവതരണ തീയതി പുറത്ത്

വാഹന വിപണിയും പുതുതലമുറ സ്‌കോര്‍പിയോയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്. ഏകദേശം ഒരു വര്‍ഷത്തിലേറെയായി സ്‌കോര്‍പിയോ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുകയും ചെയ്യുന്നുണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തിന്റെ അരങ്ങേറ്റത്തിനായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് സൂചന.

അവതരണത്തിനൊരുങ്ങി പുതുതലമുറ Mahindra Scorpio; അവതരണ തീയതി പുറത്ത്

2022 ജൂണ്‍ 27-ന് ആഗോളതലത്തില്‍ പുതുതലമുറ സ്‌കോര്‍പിയോ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ മോഡല്‍ വിപണിയില്‍ എത്തിയിട്ടിട്ട് ഇരുപത് വര്‍ഷം പിന്നിടുന്ന ഘട്ടത്തില്‍ മോഡലിനെ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഏതാനും കുറച്ച് നാളുകള്‍ക്ക് മുന്നെ വരെ മോഡല്‍ ബ്രാന്‍ഡിന്റെ രണ്ടാമത്തെ ബെസ്റ്റ് സെല്ലര്‍ മോഡല്‍ കൂടിയായിരുന്നു.

MOST READ: Porsche ഇലക്ട്രിക് കാർ ടെസ്റ്റ് ഡ്രൈവ് ചെയ്ത് മമ്മൂക്ക; 369 ഗരാജിലെ അടുത്ത അതിഥി Taycan 4S ഇവി ആയിരിക്കുമോ?

അവതരണത്തിനൊരുങ്ങി പുതുതലമുറ Mahindra Scorpio; അവതരണ തീയതി പുറത്ത്

ഇന്റീരിയറിലും എക്‌സ്റ്റീരിയറിലും എണ്ണമറ്റ പരിഷ്‌ക്കരണങ്ങളോടെയാണ് പുതുതലമുറ സ്‌കോര്‍പിയോ വിപണിയിലേക്ക് എത്തുന്നത്. 2022 മഹീന്ദ്ര സ്‌കോര്‍പിയോയുടെ വിപണി ലോഞ്ച് അതിന്റെ അരങ്ങേറ്റത്തിന് ശേഷമുള്ള മാസങ്ങളില്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അവതരണത്തിനൊരുങ്ങി പുതുതലമുറ Mahindra Scorpio; അവതരണ തീയതി പുറത്ത്

അടുത്തിടെ എസ്‌യുവിയുടെ പ്രൊഡക്ഷന്‍ പതിപ്പിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. വരാനിരിക്കുന്ന സ്‌കോര്‍പിയോ നിലവിലുള്ള മോഡലിനൊപ്പം വില്‍ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കാരണം ഇത് വിപുലമായ ശ്രേണി വാഗ്ദാനം ചെയ്യുന്നതിന് സഹായിക്കും. മാത്രമല്ല, ഫെയ്‌സിംഗ് മൂന്നാം നിര സീറ്റുകള്‍ പുതിയ മോഡലില്‍ ലഭ്യമാകില്ല.

MOST READ: Rorr ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പരീക്ഷണയോട്ടം തകൃതിയാക്കി Oben; ഡെലിവറി ജൂലൈ മാസത്തോടെ

അവതരണത്തിനൊരുങ്ങി പുതുതലമുറ Mahindra Scorpio; അവതരണ തീയതി പുറത്ത്

ഗ്ലോബല്‍ NCAP സുരക്ഷാ റേറ്റിംഗില്‍ എസ്‌യുവി ഫൈവ് സ്റ്റാര്‍ സുരക്ഷ നേടുന്നതിന് പുതിയ ഫോര്‍വേഡ് ഫേസിംഗ് അവസാന നിര സഹായിക്കും.

അവതരണത്തിനൊരുങ്ങി പുതുതലമുറ Mahindra Scorpio; അവതരണ തീയതി പുറത്ത്

ആദ്യം മുതല്‍ നിര്‍മ്മിച്ച ഒരു പുതിയ ലാഡര്‍-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കി, 2022 മഹീന്ദ്ര സ്‌കോര്‍പിയോ നിലവിലുള്ള മോഡലിനേക്കാള്‍ വലുതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇതിന് മുന്‍വശത്തും വശങ്ങളിലും പിന്‍ഭാഗത്തും വിഷ്വല്‍ അപ്ഡേറ്റുകള്‍ ഉണ്ടായിരിക്കും.

MOST READ: പോക്കറ്റ് കീറാതെ ഇന്ത്യയിൽ സ്വന്തമാക്കാനാവുന്ന ഏറ്റവും മികച്ച 150-160 സിസി മോട്ടോർസൈക്കിളുകൾ

അവതരണത്തിനൊരുങ്ങി പുതുതലമുറ Mahindra Scorpio; അവതരണ തീയതി പുറത്ത്

മധ്യഭാഗത്ത് ഇടംപിടിക്കുന്ന പുതിയ ട്വിന്‍ പീക്ക് ലോഗോ, ലംബമായി സ്ലേറ്റ് ചെയ്ത ക്രോം ഫ്രണ്ട് ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, പുതിയ ഫോഗ് ലാമ്പ് ഹൗസിംഗുള്ള പുതുക്കിയ ഫ്രണ്ട് ബമ്പര്‍, C ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ഷഡ്ഭുജാകൃതിയിലുള്ള ലോവര്‍ ഗ്രില്‍ ഇന്‍സെര്‍ട്ടുകളുള്ള വിശാലമായ സെന്‍ട്രല്‍ എയര്‍ ഇന്‍ലെറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് പുറംഭാഗം. ഒപ്പം പുതുതായി രൂപകല്പന ചെയ്ത ഡ്യുവല്‍-ടോണ്‍ അലോയി വീലുകളും പുതിയതാണ്.

അവതരണത്തിനൊരുങ്ങി പുതുതലമുറ Mahindra Scorpio; അവതരണ തീയതി പുറത്ത്

ക്രോം ചെയ്ത ഡോര്‍ ഹാന്‍ഡിലുകള്‍, ക്രോം ചെയ്ത വിന്‍ഡോ ലൈന്‍, ദൃഢമായ റൂഫ് റെയിലുകള്‍, സൈഡ്-ഹിംഗ്ഡ് ഡോറോട് കൂടിയ ട്വീക്ക് ചെയ്ത ബോണറ്റ്, ബൂട്ട്‌ലിഡ്, പുതുക്കിയ പിന്‍ ബമ്പര്‍, പുതിയ ലംബമായ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് മറ്റ് പ്രധാന എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

MOST READ: യാത്രാ സുഖവും, കൂടുതൽ സീറ്റുകളും; ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കംഫർട്ടബിൾ ഫാമിലി കാറുകൾ

അവതരണത്തിനൊരുങ്ങി പുതുതലമുറ Mahindra Scorpio; അവതരണ തീയതി പുറത്ത്

പുതിയ ഫീച്ചറുകളുടെയും സാങ്കേതിക വിദ്യകളുടെയും സാന്നിധ്യത്തില്‍ കൂടുതല്‍ ഉയര്‍ന്ന നിലവാരമുള്ളതിനാല്‍ ഇന്റീരിയര്‍ വലിയ നവീകരണത്തിന് വിധേയമാകുമെന്ന് വേണം പറയാന്‍.

അവതരണത്തിനൊരുങ്ങി പുതുതലമുറ Mahindra Scorpio; അവതരണ തീയതി പുറത്ത്

ഇതിന് പുതിയ ഡാഷും സെന്റര്‍ കണ്‍സോളും, നവീകരിച്ച സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍, ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, റൂഫ് മൗണ്ടഡ് സ്പീക്കറുകള്‍, ലെതര്‍ സീറ്റുകള്‍, ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകള്‍, വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, സെന്‍ട്രല്‍ മൗണ്ടഡ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, ക്രൂയിസ് കണ്‍ട്രോള്‍, സണ്‍റൂഫ്, ആറ് എയര്‍ബാഗുകള്‍ എന്നിവയും ലഭിക്കുന്നു.

അവതരണത്തിനൊരുങ്ങി പുതുതലമുറ Mahindra Scorpio; അവതരണ തീയതി പുറത്ത്

2022 മഹീന്ദ്ര സ്‌കോര്‍പിയോയുടെ എഞ്ചിന്‍ ഓപ്ഷനുകള്‍ ഥാറിനും XUV700 നും സമാനമായിരിക്കുമെന്നാണ് സൂചന.

അവതരണത്തിനൊരുങ്ങി പുതുതലമുറ Mahindra Scorpio; അവതരണ തീയതി പുറത്ത്

2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ mStallion പെട്രോളും 2.2 ലിറ്റര്‍ ഫോര്‍ പോട്ട് mHawk ഡീസല്‍ എഞ്ചിനും. ഈ എഞ്ചിനുകള്‍ ആറ് സ്പീഡ് MT, ആറ് സ്പീഡ് AT ഓപ്ഷനുകളോടെ സജ്ജീകരിക്കും. ടോപ്പ് എന്‍ഡ് ട്രിമ്മുകളില്‍ 4WD സിസ്റ്റം വാഗ്ദാനം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

More from DriveSpark

Article Published On: Friday, May 20, 2022, 16:26 [IST]
English summary
Mahindra new gen scorpio india debut will be june 20 read to find more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X