Nexon Ev Max -ന് വെല്ലുവിളിയായി Mahindra -യുടെ Xuv 400
പുതിയ സ്‌കോർപിയോ എൻ ൻ്റെ വില പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് ആഭ്യന്തര വിപണിയിൽ നിരവധി പുതിയ മോഡലുകൾ നിർമ്മിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര.

സീറോ-എമിഷൻ BEV-കൾ വികസിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, വരും ആഴ്‌ചകളിൽ ഇവിയുടെ മൂന്ന് കൺസെപ്‌റ്റുകൾ വെളിപ്പെടുത്താനാണ് എസ്‌യുവി സ്പെഷ്യലിസ്റ്റുകളുടെ പദ്ധതി. പാസഞ്ചർ ഇലക്ട്രിക് വാഹനത്തിൻ്റെ കുത്തക നിലവിൽ ടാറ്റ നെക്‌സോൺ ഇവിയാണ് കൈകാര്യം ചെയ്യുന്നത്.

എന്നാൽ നെക്സോണിൻ്റെ വിൽപ്പന കുറച്ചുനാളായി വളരെ മന്ദഗതിയിലായിരുന്നു, എന്നാൽ അടുത്തിടെ, നെക്‌സോൺ ഇവിയുടെ വോളിയം നമ്പറുകൾ പുതിയ ഉയരങ്ങളിലേക്ക് ഉയർന്നു, നെക്സോണിൻ്റെ സ്വീകാര്യത ടാറ്റാ നല്ല രീതിയിൽ തന്നെ പ്രയോജനപ്പടുത്തുകയും. ഒപ്പം ഡ്രൈവിംഗ് റേഞ്ച് കൂട്ടുകയും ചെയ്തിരുന്നു.

Nexon EV ഇരിക്കുന്ന സെഗ്‌മെന്റ് ഒരു സ്വീറ്റ് സ്പോട്ട് ആണെന്ന് തന്നെ പറയാം, സ്വാഭാവികമായും, സമീപഭാവിയിൽ കൂടുതൽ നിർമ്മാതാക്കൾ ഇവിയിലേക്ക് ചുവടുവെക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

മാരുതി സുസുക്കി, ഹ്യുണ്ടായ്, കിയ, ടൊയോട്ട, മഹീന്ദ്ര, എംജി തുടങ്ങിയ ബ്രാൻഡുകളെല്ലാം തങ്ങളുടെ ഇവി അവതരിപ്പിക്കാനുളള പണിപ്പുരയിലാണ്. അത്കൊണ്ട് തന്നെ 2024 നും 2026 നും ഇടയിൽ നിരവധി ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം

XUV300 കോംപാക്ട് എസ്‌യുവിയുടെ ഇലക്‌ട്രിഫൈഡ് പതിപ്പായ eXUV300 കൺസെപ്റ്റ് ഇന്ത്യയിൽ അടുത്തതായി മഹീന്ദ്ര അവതരിപ്പിക്കുമെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2020 ഓട്ടോ എക്‌സ്‌പോയിൽ, മഹീന്ദ്ര eXUV300-നെയും പ്രദർശിപ്പിച്ചിരുന്നു.

അഞ്ച് സീറ്റുകളുള്ള വാഹനത്തിന് XUV400 എന്ന് പേരിടുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇതിനോടകം തന്നെ പൊതു റോഡുകളിൽ പരീക്ഷണം നടത്തിയിട്ടുണ്ട്. ടിവോളിയുടെ അതേ X100 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയ വാഹനത്തിന് മൊത്തത്തിൽ ഏകദേശം 4.2 മീറ്റർ നീളമുണ്ടാകുമെന്നാണ് റിപ്പോർട്ട്

സാധാരണ ICE പതിപ്പിന് സമാനമായ ഇന്റീരിയറും എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗും ഇലക്ട്രിക് XUV300-ന് ഉണ്ടായിരിക്കും. നിലവിലെ XUV300-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര. സവിശേഷതകളും ഫീച്ചറുകളും അതിന്റെ ഫോസില്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന പതിപ്പിന് സമാനമായിരിക്കും.

മഹീന്ദ്ര XUV400 -ൻ്റെ പ്രധാന എതിരാളി ടാറ്റ നെക്‌സോൺ EV മാക്‌സോണുമായുളള പോരാട്ടത്തിന് രണ്ട് വ്യത്യസ്ത ബാറ്ററി പാക്കുകളിൽ ഒന്നിലധികം വേരിയന്റുകളിലായിരിക്കും വാഹനം വിപണിയിലെത്തിക്കുക. XUV700-ൽ നിന്ന് കടമെടുത്ത ADAS ഉൾപ്പെടെയുള്ള ഉയർന്ന സവിശേഷതകളും ഇതിന് ലഭിച്ചേക്കാം. സീറോ എമിഷൻ എസ്‌യുവി അടുത്ത വർഷത്തിന്റെ തുടക്കത്തിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

2025-ഓടെ ഇന്ത്യന്‍ നിരത്തുകളില്‍ 5 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കുകയെന്ന ലക്ഷ്യത്തോടെ, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 3,000 കോടി രൂപയുടെ ഇലക്ട്രിക് വാഹന ബിസിനസില്‍ നിക്ഷേപിക്കുമെന്ന് മഹീന്ദ്ര വെളിപ്പെടുത്തിയിരുന്നു.

ഡെട്രോയിറ്റും ഇറ്റലിയും ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള പ്രവര്‍ത്തനങ്ങളുടെ കഴിവുകള്‍ സംയോജിപ്പിച്ച് ഒരു ഇവി പ്ലാറ്റ്‌ഫോം വികസിപ്പിക്കാന്‍ മഹീന്ദ്ര പ്രവര്‍ത്തിക്കുകയാണെന്നും അധികൃതര്‍ വെളിപ്പെടുത്തി. ഇവ സംയോജിപ്പിച്ച് ഇന്ത്യക്ക് ഒരു ഇലക്ട്രിക് പ്ലാറ്റ്‌ഫോം ലഭിക്കുമെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു. മഹീന്ദ്ര തങ്ങളുടെ ഇവി ബിസിനസിനായുള്ള സഖ്യങ്ങള്‍ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇതിനകം 1,700 കോടി രൂപ ഇന്ത്യയിലെ ഇവി ബിസിനസില്‍ നിക്ഷേപിച്ചു, ഒരു പുതിയ ഗവേഷണ വികസന കേന്ദ്രത്തില്‍ 500 കോടി രൂപ കൂടി നിക്ഷേപിച്ചു. ബാറ്ററി പാക്കുകള്‍, പവര്‍ ഇലക്ട്രോണിക്‌സ്, മോട്ടോറുകള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന ഇലക്ട്രിക് ടെക്‌നോളജീസ് പ്ലാന്റ് കമ്പനി ഇതിനകം ബെംഗളൂരുവില്‍ തുറന്നിട്ടുണ്ടെങ്കിലും ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ചകന്‍ പ്ലാന്റില്‍ ഒരു പുതിയ നിര്‍മ്മാണ യൂണിറ്റിലും നിക്ഷേപം നടത്തിയിട്ടുണ്ട്.

അതേസമയം മഹീന്ദ്ര തങ്ങളുടെ XUV300 സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് വൈകാതെ തന്നെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് നവീകരണം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2019-ല്‍ ലോഞ്ച് ചെയ്തതുമുതല്‍ സെഗ്മെന്റിലെ മികച്ച മോഡലായി വാഹനം മുന്നേറുകയാണ്.


Click it and Unblock the Notifications








