ബ്ലൂ കളറില്‍ തിളങ്ങി XUV400 ഇലക്ട്രിക്; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Mahindra

നേരത്തെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നെങ്കിലും, കാര്യമായ വിജയം കൈവരിക്കാനാകാതെ പോയ ബ്രാന്‍ഡുകളില്‍ ഒന്നാണ് മഹീന്ദ്ര. എന്നാല്‍ ശക്തമായ ഒരു രണ്ടാം വരവിനൊരുങ്ങുകയാണ് കമ്പനി ഇപ്പോള്‍.

ബ്ലൂ കളറില്‍ തിളങ്ങി XUV400 ഇലക്ട്രിക്; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Mahindra

ഇക്കഴിഞ്ഞ ഓഗ്‌സ്റ്റ് 15-ന് ഏതാനും പുതിയ കുറച്ച് മോഡലുകളെ മഹീന്ദ്ര അണിനിരത്തിയിരുന്നു. മഹീന്ദ്രയുടെ ഈ ബോണ്‍-ഇലക്ട്രിക് എസ്‌യുവികളില്‍ ആദ്യത്തേത് രണ്ട് വര്‍ഷത്തിനുള്ളില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആഗോള വിപണി കൂടി ലക്ഷ്യമിട്ടാണ് ഈ മോഡലുകള്‍ ഡിസൈന്‍ ചെയ്യുന്നത്.

ബ്ലൂ കളറില്‍ തിളങ്ങി XUV400 ഇലക്ട്രിക്; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Mahindra

അതുകൊണ്ടാണ് ഇത്രയും കാലതാമസം പിടിക്കുന്നതെന്നും കമ്പനി പറയുന്നു. എന്നാല്‍, ഇന്ത്യയുടെ നവീന ഇവി സെഗ്മെന്റില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന മഹീന്ദ്ര, XUV400 എന്നൊരു ഇലക്ട്രിക് മോഡല്‍ വൈകാതെ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവില്‍ വിപണിയില്‍ ഉള്ള XUV300-യെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന മോഡലുകളില്‍ ഒന്നാണ് XUV400.

ബ്ലൂ കളറില്‍ തിളങ്ങി XUV400 ഇലക്ട്രിക്; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Mahindra

2020 ജനുവരിയില്‍ ലോഞ്ച് ചെയ്ത നെക്സോണ്‍ ഇവി ബെസ്റ്റ് സെല്ലറായി മാറിയതിനാല്‍ ടാറ്റ മോട്ടോര്‍സ് വിപണിയില്‍ മികച്ച മുന്നേറ്റം നടത്തുകയാണ്. വില്‍പ്പന അളവിന്റെ കാര്യത്തില്‍ നിലവില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറാണിത്.

ബ്ലൂ കളറില്‍ തിളങ്ങി XUV400 ഇലക്ട്രിക്; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Mahindra

ഇവി സെഗ്മെന്റിലേക്ക് മഹീന്ദ്ര വൈകിയാണ് എത്തുന്നതെങ്കിലും, പ്രായോഗികവും ഉപയോഗപ്രദവും അത്ര വിലയില്ലാത്തതുമായ യഥാര്‍ത്ഥത്തില്‍ സവിശേഷമായ എന്തെങ്കിലും വാഗ്ദാനം ചെയ്യുന്നതിലൂടെ അതിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താനാണ് ശ്രമിക്കുന്നത്.

ഥാര്‍, XUV700, സ്‌കോര്‍പിയോ N തുടങ്ങിയ മോഡലുകള്‍ക്ക് ലഭിച്ച ബാക്ക്-ടു-ബാക്ക് വിജയങ്ങള്‍ ടീം മഹീന്ദ്രയില്‍ ആത്മവിശ്വാസം വളരെ ഉയര്‍ത്തിരിക്കുന്നുവെന്ന് വേണം പറയാന്‍. ഓള്‍-ഇലക്ട്രിക് XUV400-ല്‍ സമാനമായ എന്തെങ്കിലും നേടാനാണ് കമ്പനി ശ്രമിക്കുന്നത്.

ബ്ലൂ കളറില്‍ തിളങ്ങി XUV400 ഇലക്ട്രിക്; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Mahindra

XUV300 പ്ലാറ്റ്ഫോമിന്റെ ട്വീക്ക് ചെയ്ത പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഓള്‍-ഇലക്ട്രിക് XUV400. കോര്‍ ഡിസൈന്‍ ഫിലോസഫി ഒരു മള്‍ട്ടിമോഡല്‍ സമീപനത്തെ അടിസ്ഥാനമാക്കിയുള്ളതാകാം ഈ വാഹനം. അതില്‍ ചില ഘടകങ്ങള്‍ XUV300-ല്‍ നിന്ന് എടുത്തതാണ്, മറ്റുള്ളവ വരാനിരിക്കുന്ന ബോണ്‍-ഇലക്ട്രിക് മഹീന്ദ്ര എസ്‌യുവികളായ XUV.e8, XUV.e9, BE.05, BE.07, BE.09 എന്നിവയില്‍ നിന്ന് കടമെടുക്കാം.

ബ്ലൂ കളറില്‍ തിളങ്ങി XUV400 ഇലക്ട്രിക്; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Mahindra

ഉദാഹരണത്തിന്, ഹെഡ്‌ലാമ്പുകളും, എല്‍ഇഡി ഡിആര്‍എല്ലുകളും XUV300 ഉപയോഗിച്ചതിന് സമാനമായി കാണപ്പെടുന്നു. മറുവശത്ത്, ബോഡി പാനലുകളുടെ രൂപകല്‍പ്പന മഹീന്ദ്രയുടെ ബോണ്‍-ഇലക്ട്രിക് എസ്‌യുവികളില്‍ ഉപയോഗിക്കുന്ന തീമിന് അനുസൃതമായി തോന്നുന്നു.

ബ്ലൂ കളറില്‍ തിളങ്ങി XUV400 ഇലക്ട്രിക്; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Mahindra

ഫ്രണ്ട് ഗ്രില്ലിന്റെ മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന ബ്രോണ്‍സ് ഫിനിഷിലുള്ള മഹീന്ദ്രയുടെ പുതിയ ട്വിന്‍ പീക്ക് ലോഗോ ചില പ്രധാന ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു. ഇത് X അക്ഷരങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു, കൂടാതെ ബ്രോണ്‍സ് ഫിനിഷും ഉണ്ട്.

ബ്ലൂ കളറില്‍ തിളങ്ങി XUV400 ഇലക്ട്രിക്; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Mahindra

ഫ്രണ്ട് ഗ്രില്ലില്‍ 3-പോയിന്റ് ഘടകങ്ങളുള്ള നെക്സോണ്‍ ഇവിക്ക് സമാനമായ ഒന്നാണിത്. XUV400-ന് ഒരു സൈഡ് മൗണ്ടഡ് ചാര്‍ജിംഗ് പോര്‍ട്ട് ഉണ്ട്, അത് വീണ്ടും നെക്‌സോണ്‍ ഇവിക്ക് സമാനമാണ്. താരതമ്യപ്പെടുത്തുമ്പോള്‍, എംജി ZS ഇവി, ഹ്യുണ്ടായി കോന തുടങ്ങിയ മറ്റ് ഇലക്ട്രിക് കാറുകള്‍ക്ക് മുന്നില്‍ ചാര്‍ജിംഗ് പോര്‍ട്ട് കമ്പനികള്‍ നല്‍കിയിട്ടുണ്ട്.

ബ്ലൂ കളറില്‍ തിളങ്ങി XUV400 ഇലക്ട്രിക്; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Mahindra

ഒന്നിലധികം സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകളുള്ള XUV300 പോലെ, XUV400 ഫീച്ചറുകളുടെയും സുഖസൗകര്യങ്ങളുടെ സമഗ്രമായ ശ്രേണി വാഗ്ദാനം ചെയ്യും. ഏകദേശം 4.2 മീറ്റര്‍ നീളത്തില്‍ XUV400 കൂടുതല്‍ വിശാലമാകുമെന്നതിനാല്‍, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ ഇതിന് കഴിയും.

ബ്ലൂ കളറില്‍ തിളങ്ങി XUV400 ഇലക്ട്രിക്; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Mahindra

7.0 ഇഞ്ച് സ്‌ക്രീനുള്ള നെക്സോണ്‍ ഇവി മാക്സുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന് 8.0 ഇഞ്ചോ അതില്‍ കൂടുതലോ സ്‌ക്രീന്‍ ലഭിക്കും. XUV400-ന് ടോപ്പ്-സ്‌പെക്ക് വേരിയന്റുകളോ ഓപ്ഷണല്‍ ഫീച്ചറോ ആയി ADAS ലഭിക്കും. നിലവില്‍, ഈ സെഗ്മെന്റിലെ ഇവികളൊന്നും ADAS വാഗ്ദാനം ചെയ്യുന്നില്ല.

ബ്ലൂ കളറില്‍ തിളങ്ങി XUV400 ഇലക്ട്രിക്; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Mahindra

XUV400 പ്രാഥമികമായി നെക്സോണ്‍ ഇവി മാക്സിനെ വെല്ലുവിളിക്കുമെന്നതിനാല്‍, അതിന്റെ റേഞ്ച് ഏകദേശം 350-400 കിലോമീറ്ററായിരിക്കാം. നെക്‌സോണ്‍ ഇവി മാക്‌സിന് ARAI സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് 437 കിലോമീറ്റര്‍ റേഞ്ച് ഉണ്ട്.

ബ്ലൂ കളറില്‍ തിളങ്ങി XUV400 ഇലക്ട്രിക്; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Mahindra

XUV400-ന് മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയുന്ന മറ്റൊരു കാര്യം ചാര്‍ജിംഗ് സമയം കുറയ്ക്കുക എന്നതാണ്. 56 മിനിറ്റിനുള്ളില്‍ 0 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് നേടാന്‍ കഴിയുന്ന നെക്‌സോണ്‍ ഇവി മാക്‌സിനൊപ്പം ടാറ്റ മോട്ടോര്‍സ് ഇതിനോടകം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബ്ലൂ കളറില്‍ തിളങ്ങി XUV400 ഇലക്ട്രിക്; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Mahindra

ഇതിനായി ഉപയോക്താക്കള്‍ 50 kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിക്കേണ്ടതുണ്ട്. മഹീന്ദ്ര XUV400 ഓള്‍-ഇലക്ട്രിക് എസ്‌യുവി 15-20 ലക്ഷം രൂപ വില പരിധിയില്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന്റെ സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകളുമായി ചേര്‍ന്ന്, XUV400-ന് നെക്സോണ്‍ ഇവി മാക്സുമായി കടുത്ത മത്സരമാകും വിപണിയില്‍ സൃഷ്ടിക്കുക.

ബ്ലൂ കളറില്‍ തിളങ്ങി XUV400 ഇലക്ട്രിക്; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Mahindra

നെക്‌സോണ്‍ ഇവി മാക്‌സിന് നിലവില്‍ 18.34 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വിപണിയില്‍ എത്തുന്നത്. XUV400-യെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ സെപ്തംബര്‍ 8-ന് അരങ്ങേറ്റത്തില്‍ മഹീന്ദ്ര വെളിപ്പെടുത്തും.

More from DriveSpark

Article Published On: Tuesday, September 6, 2022, 10:50 [IST]
English summary
Mahindra revealed more details and new blue colour for xuv400 electric
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X