ഇന്നും കരുത്ത് മങ്ങാതെ Scorpio Classic; ഓഗസ്റ്റിൽ നേടിയത് 7,000 യൂണിറ്റ് വിൽപ്പന
2022 ഓഗസ്റ്റിൽ 29,516 യുവി വാഹനങ്ങൾ (യൂട്ടിലിറ്റി വെഹിക്കിൾസ്) ഉൾപ്പെടെ 59,049 യൂണിറ്റുകളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര രേഖപ്പെടുത്തിയത്.

കമ്പനിയുടെ പോർട്ട്‌ഫോളിയോയിൽ ഉടനീളം ശക്തമായ ഡിമാൻഡാണ് ഉണ്ടായിരിക്കുന്നതെന്നും പുതിയ മോഡലുകളായ സ്‌കോർപിയോ-N, സ്‌കോർപിയോ ക്ലാസിസ്, പുതിയ ബൊലേറോ MaXX പിക്ക്-അപ്പ് എന്നിവ വിൽപ്പനയിൽ പ്രധാന സംഭാവന നൽകുന്ന മോഡലുകളാണെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷൻ പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു.

വിതരണ ശൃംഖലയിൽ വന്നിട്ടുള്ള പ്രശ്നങ്ങളുടെ ആഘാതം കുറയ്ക്കുന്നതിന് വാഹന നിർമ്മാതാക്കൾ ഉചിതമായ നടപടികൾ കൈക്കൊള്ളുന്നു എന്നും അധികൃതർ വ്യക്തമാക്കി.

8,246 യൂണിറ്റുകളുടെ വിൽപ്പനയുമായി ബൊലേറോ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മഹീന്ദ്ര എസ്‌യുവിയായി തുടരുമ്പോൾ, സ്കോർപിയോ ക്ലാസിക്, XUV700 എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി.

സ്കോർപിയോ ക്ലാസിക്കിന്റെ 7,056 യൂണിറ്റുകളും XUV700 -ന്റെ 6,010 യൂണിറ്റുകളും വിൽക്കാൻ കാർ നിർമ്മാതാക്കൾക്ക് കഴിഞ്ഞു. ഈ ദസറ മുതൽ പുതിയ മഹീന്ദ്ര സ്കോർപിയോ N -ന്റെ ഡെലിവറികൾ ആരംഭിക്കുമെന്നും ആദ്യ 25,000 യൂണിറ്റുകൾ (മിക്കവാറും ശ്രേണിയിലെ ടോപ്പിംഗ് Z8 L വേരിയന്റ്) നവംബറോടെ ഉപഭോക്താക്കൾക്ക് കൈമാറുമെന്നും ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.

മഹീന്ദ്ര XUV700 -ന് നിലവിൽ രണ്ട് വർഷത്തെ കാത്തിരിപ്പ് കാലയളവാണുള്ളത് (പ്രധാനമായും Z6, Z8 വേരിയന്റുകൾ). Z2 പെട്രോൾ, ഡീസൽ വേരിയന്റുകൾക്കായി 22 മാസം വരെ കാത്തിരിക്കണം.

N Z8L പെട്രോൾ, ഡീസൽ മോഡലുകളാണ് 20 മാസം വരെയുള്ള ഏറ്റവും കുറഞ്ഞ കാത്തിരിപ്പ് കാലയളവുമായി വരുന്നത്. ടോപ്പ് എൻഡ് AX7 L വേരിയന്റിന്റെ കാത്തിരിപ്പ് കാലയളവ് 19 മാസത്തിൽ നിന്ന് ഏകദേശം 16 മാസമായി കുറഞ്ഞു.

2022 ഓഗസ്റ്റ് മധ്യത്തിൽ, പ്രാദേശീയ വാഹന നിർമ്മാതാക്കൾ പുതിയ മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിനെ S, S11 എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ അവതരിപ്പിച്ചു.

ആദ്യത്തേതിന് 11.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില, രണ്ടാമത്തേതിന് 15.49 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് എത്തുന്നത്. പ്രധാന സൗന്ദര്യവർധക, ഫീച്ചർ നവീകരണങ്ങൾ എസ്‌യുവിയിൽ വരുത്തിയിട്ടുണ്ട്.

മൂന്ന് സീറ്റിംഗ് കോൺഫിഗറേഷനുകളിലാണ് മോഡൽ ലൈനപ്പ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റും മൂന്നാമത്തെ ബെഞ്ച് സീറ്റുമായി 7-സീറ്റർ സെറ്റപ്പ്, മധ്യനിരയിൽ ബെഞ്ച് സീറ്റ് അവസാന നിരയിൽ രണ്ട് ജമ്പ് സീറ്റുകളുമായി 7-സീറ്റർ മോഡൽ, ഒപ്പം മധ്യനിരയിൽ ഒരു ബെഞ്ചും പിന്നിൽ ജമ്പ് സീറ്റുകളുമായി 9-സീറ്റർ സെറ്റപ്പും ലഭ്യമാണ്.

സെവൻ സീറ്റർ എസ്‌യുവിക്ക് കരുത്തേകുന്നത് ഒരു പുതിയ 2,184 സിസി, ഫോർ സിലിണ്ടർ, ഡീസൽ എഞ്ചിനാണ്, അത് രണ്ടാം തലമുറ ഥാറിൽ അരങ്ങേറുകയും ബേസ്-സ്പെക്ക് സ്‌കോർപിയോ-N -ൽ ഉൾപ്പടെ ഓഫർ ചെയ്യുകയും ചെയ്യുന്നു.

ഈ യൂണിറ്റ് പുതിയ ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു. ഈ എഞ്ചിൻ യൂണിറ്റ് 132 PS പവറും 300 Nm torque ഉം പുറപ്പെടുവിക്കുന്നു.


Click it and Unblock the Notifications








