ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളേ! സ്കോർപിയോ വേറെ ലെവൽ
ഏകദേശം രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യൻ വിപണിയിലെ സാന്നിധ്യമാണ് സ്കോർപിയോ. കാലഘട്ടം മാറിയെങ്കിലും ഇപ്പോഴും ജനപ്രീതി നഷ്ടപ്പെട്ടിട്ടില്ലാത്തതുമായ എസ്‌യുവികളിലൊന്നാണ് മഹീന്ദ്ര സ്കോർപിയോ. ശരിക്കും പറഞ്ഞാൽ സഫാരിക്കെല്ലാം ശേഷം യഥാർഥ എസ്‌യുവി എന്തായിരിക്കണമെന്ന് കാട്ടിത്തരാനും ഈ ഇതിഹാസത്തിന് ഒരുപരിധി വരെ സാധിച്ചിട്ടുണ്ട്.

2022 ഓഗസ്റ്റിൽ അടുത്തിടെ പുറത്തിറക്കിയ സ്‌കോർപിയോ ക്ലാസിക് എസ്‌യുവിയുടെ മൊത്തം വിൽപ്പന 7,056 യൂണിറ്റുകളാണ് മഹീന്ദ്ര രേഖപ്പെടുത്തിയത്. ജൂലൈ മാസത്തിലെ വിൽപ്പന തുകയുടെ ഇരട്ടിയാണ് ഇത്, അത് വെറും 3803 യൂണിറ്റായിരുന്നു.

നേരത്തെ 2022 മാർച്ചിൽ, 6061 യൂണിറ്റുകളുമായി മഹീന്ദ്ര ഈ വർഷത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്, ഏപ്രിലിൽ ബ്രാൻഡ് അതിന്റെ ഏറ്റവും കുറഞ്ഞ വിൽപ്പന 2712 യൂണിറ്റായിരുന്നു രേഖപ്പെടുത്തിയത്.

പുതുക്കിയ ഫ്രണ്ട് ഗ്രില്ലാണ് സ്കോർപിയോ ക്ലാസിക്കിന് ലഭിക്കുന്നത് എന്നതിനാൽ ഒരു പുതിയ ഫീൽ ഇത് നൽകുന്നുണ്ടെന്നു വേണം പറയാൻ. കൃത്യമായി പറഞ്ഞാൽ ഗ്രില്ലിന് മധ്യഭാഗത്ത് പുതിയ മഹീന്ദ്ര ലോഗോയുള്ള പുതിയ ക്രോം സ്ലാറ്റുകളടങ്ങിയ ഗ്രിൽ വളരെ മനോഹരമാണ്.

ഹെഡ്‌ലാമ്പ് ക്ലസ്റ്ററിനുള്ളിലെ എൽഇഡി ഡിആർഎല്ലുകൾ നിലനിർത്തി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ നൽകുന്നത് സ്കോർപിയോ തുടരുന്നു. എന്നാൽ ബമ്പറിന് ചെറിയ മാറ്റങ്ങൾ ഉണ്ടെന്ന് കണ്ടാൽ മനസിലാവും. ഫോഗ് ലാമ്പിന് തൊട്ടുമുകളിൽ ഒരു പുതിയ എൽഇഡി ഡിആർഎൽ ഇടംപിടിച്ചിട്ടുമുണ്ട്. മുൻവശത്ത് ഒരു ഫോക്സ് സ്കിഡ് പ്ലേറ്റും കാണാം. ഡോർ ഹാൻഡിലുകൾക്ക് ബോഡി കളർ ഉണ്ടെന്ന്തിനു പുറമെ റൂഫ് റെയിലുകളും ഒരു പരുക്കൻ ഭാവം വശങ്ങളിൽ നിന്നും നോക്കുമ്പോൾ നൽകുന്നുണ്ട്. പിൻഭാഗത്ത് എസ്‌യുവിക്ക് സ്കോർപിയോ ക്ലാസിക് ബ്രാൻഡിംഗും മഹീന്ദ്രയുടെ പുതിയ ലോഗോയും ലഭിക്കുന്നു. ടെയിൽ ലാമ്പിലും ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. സ്കോർപിയോയിൽ നിന്ന് കുറച്ചുകാലമായി കാണാതായ പില്ലർലാമ്പ് ക്ലാസിക് പതിപ്പിൽ തിരിച്ചെത്തിയിട്ടുണ്ട്.

7 സീറ്റർ എസ്‌യുവി പുതിയ 2.0 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനിൽ മാത്രമേ ലഭ്യമാകൂ. ഇതേ എഞ്ചിൻ ബേസ്-സ്പെക്ക് സ്കോർപിയോ-എൻ, രണ്ടാം തലമുറ ഥാർ എന്നിവയിലും ഡ്യൂട്ടി ചെയ്യുന്നു. ഇത് 130 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കുന്നു, കൂടാതെ ഇത് സ്കോർപിയോ ക്ലാസിക്കിനൊപ്പം മാത്രം ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഇണചേരുന്നു.

ജനപ്രീതി കാരണം, മൂന്നാം തലമുറ സ്കോർപിയോ-എൻ-നൊപ്പം രണ്ടാം തലമുറ സ്കോർപിയോയുടെ വിൽപ്പന തുടരാൻ മഹീന്ദ്ര തീരുമാനിച്ചു. രണ്ട് പതിറ്റാണ്ടുകളായി, സ്കോർപിയോ ബാഡ്ജ് ഇന്ത്യയിലെ ഏറ്റവും പ്രമുഖ എസ്‌യുവികളിലൊന്നായി മാറി. അതിന്റെ ദൃഢമായ ബിൽഡ് അതിന്റെ വിശ്വസനീയമായ പ്രകടനവും സിഗ്നേച്ചർ ബോൾഡ് ലുക്കും എസ്‌യുവിയെ രാജ്യമെമ്പാടും ആകർഷകമാക്കി.

മഹീന്ദ്രയുടെ വിപണി ഗവേഷണമനുസരിച്ച്, സ്കോർപിയോ-എൻ-ന്റെ ഡിമാൻഡിന്റെ 77% നഗര വാങ്ങലുകാരിൽ നിന്നാണ് വരുന്നത്, സ്കോർപിയോ ക്ലാസിക് അതിന്റെ വിൽപ്പന ഡിമാൻഡിന്റെ 55% ടയർ III, ടയർ IV നഗരങ്ങളിൽ നിന്നാണ്.

2022 ഓഗസ്റ്റ് മധ്യത്തിൽ, പ്രാദേശീയ വാഹന നിർമ്മാതാക്കൾ പുതിയ മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിനെ S, S11 എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ അവതരിപ്പിച്ചു. ആദ്യത്തേതിന് 11.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില, രണ്ടാമത്തേതിന് 15.49 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് എത്തുന്നത്. പ്രധാന സൗന്ദര്യവർധക, ഫീച്ചർ നവീകരണങ്ങൾ എസ്‌യുവിയിൽ വരുത്തിയിട്ടുണ്ട്.

മൂന്ന് സീറ്റിംഗ് കോൺഫിഗറേഷനുകളിലാണ് മോഡൽ ലൈനപ്പ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റും മൂന്നാമത്തെ ബെഞ്ച് സീറ്റുമായി 7-സീറ്റർ സെറ്റപ്പ്, മധ്യനിരയിൽ ബെഞ്ച് സീറ്റ് അവസാന നിരയിൽ രണ്ട് ജമ്പ് സീറ്റുകളുമായി 7-സീറ്റർ മോഡൽ, ഒപ്പം മധ്യനിരയിൽ ഒരു ബെഞ്ചും പിന്നിൽ ജമ്പ് സീറ്റുകളുമായി 9-സീറ്റർ സെറ്റപ്പും ലഭ്യമാണ്.

സെവൻ സീറ്റർ എസ്‌യുവിക്ക് കരുത്തേകുന്നത് ഒരു പുതിയ 2,184 സിസി, ഫോർ സിലിണ്ടർ, ഡീസൽ എഞ്ചിനാണ്, അത് രണ്ടാം തലമുറ ഥാറിൽ അരങ്ങേറുകയും ബേസ്-സ്പെക്ക് സ്‌കോർപിയോ-N -ൽ ഉൾപ്പടെ ഓഫർ ചെയ്യുകയും ചെയ്യുന്നു. ഈ യൂണിറ്റ് പുതിയ ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു. ഈ എഞ്ചിൻ യൂണിറ്റ് 132 PS പവറും 300 Nm torque ഉം പുറപ്പെടുവിക്കുന്നു.


Click it and Unblock the Notifications








