Old is Gold! അപ്പ്ഡേറ്റുകളോടെ Scorpio Classic; പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്
മഹീന്ദ്ര അടുത്തിടെ പുതിയ സ്കോർപിയോ-N ഇന്ത്യയിൽ അവതരിപ്പിച്ചു, വാഹനത്തിന്റെ 2WD, 4WD, ഓട്ടോമാറ്റിക് എന്നിങ്ങനെ ശ്രേണിയിലുടനീളമുള്ള മുഴുവൻ വേരിയന്റുകളുടേയും വിലകളും കമ്പനി വെളിപ്പെടുത്തി.

ബ്രാൻഡിന്റെ ലെഗസി (പാരമ്പര്യം) പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ സ്കോർപിയോ-N ഒരുങ്ങുകയാണ്. എന്നാൽ പഴയ സ്കോർപിയോയേയും മഹീന്ദ്ര കൈവിടുന്നില്ല. വാസ്തവത്തിൽ, സ്കോർപിയോ ക്ലാസിക് എന്ന പുതിയ പേരിൽ ചെറിയ അപ്പ്ഡേറ്റുകളുമായി പുതിയ മോഡലിനൊപ്പം ഇത് വിൽക്കുന്നത് തുടരും.

മഹീന്ദ്രയുടെ ഈ ഒരു നീക്കം ആദ്യം വിചിത്രമായി തോന്നിയേക്കാം, ലോജിക്കലായി നോക്കിയാൽ ഉപഭോക്താക്കൾ വ്യക്തമായും പുതിയത് പരിഗണിക്കും. പക്ഷെ സ്കോർപിയോയുടെ കാര്യത്തിൽ ചെറിയ ട്വിസ്റ്റ് ഉണ്ട്.

സ്കോർപിയോ N -നെ മഹീന്ദ്ര ടീസ് ചെയ്തിരുന്നുവെങ്കിലും, 2022 ജൂണിൽ പഴയ മോഡൽ 4,131 യൂണിറ്റുകളുടെ വിൽപ്പന കൈവരിച്ചു. അതോടൊപ്പം കുഷാഖ്, ആസ്റ്റർ, ടൈഗൂൺ തുടങ്ങിയ ആധുനിക എസ്‌യുവികളേക്കാൾ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ എസ്‌യുവി മോഡലാണ് ഓൾഡ് സ്കോർപിയോ.

സ്കോർപിയോ ബ്രാൻഡിന്റെ പവർ അതാണ്. മഹീന്ദ്രയുടെ സമാനമായ തന്ത്രം നമ്മൾ ഇതിന് മുമ്പും കണ്ടിട്ടുണ്ട്. ബൊലേറോ നിയോ കുറഞ്ഞ പ്രാരംഭ വിലയ്ക്കാണ് പുറത്തിറക്കിയതെങ്കിലും ഓൾഡ് ജെൻ (OG) ബൊലേറോ ഇപ്പോഴും വിൽപ്പനയിലുണ്ട്. മഹീന്ദ്ര ഒരു കോർപ്പറേറ്റ് കമ്പനിയാണ്, അതിനാൽ തന്നെ അവരുടെ ഈ തന്ത്രങ്ങൾക്ക് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട്.

സ്കോർപിയോ ക്ലാസിക്കിന്റെ ഒന്നിലധികം ടെസ്റ്റ് മ്യൂളുകൾ നാം ഇതിനോടകം റോഡിൽ കണ്ടിട്ടുണ്ട്, ഏറ്റവും പുതിയവ വളരെ സമഗ്രമായവയാണ്. അടുത്തിയെ രണ്ട് സ്കോർപിയോ ക്ലാസിക് ടെസ്റ്റ് മോഡലുകൾ പരീക്ഷണയോട്ടത്തിനിടെ ക്യാമറയിൽ പതിഞ്ഞിരുന്നു.

ഒന്ന് റെഡ് നിറത്തിലും മറ്റൊന്ന് വൈറ്റ് ഷേഡിലും. പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും 17 ഇഞ്ച് അലോയി വീലുകളും ഉള്ളപ്പെട്ടിരുന്നതിനാൽ ഇവ രണ്ടും വാഹനത്തിന്റെ ടോപ്പ് മോഡലാണെന്ന് തോന്നുന്നു. നാസിക്കിൽ മഹീന്ദ്ര പ്ലാന്റിന് സമീപമാണ് ഇവ കണ്ടെത്തിയത്.

മുമ്പത്തെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, പഴയ ഓവൽ ലോഗോയ്ക്ക് പകരം പുതിയ 'ട്വിൻ പീക്ക്' ലോഗോ, പുതിയ അലോയി വീൽ ഡിസൈൻ, പുതിയ ഫ്രണ്ട് ഗ്രില്ല്, അല്പം പരിഷ്കരിച്ച ലോവർ ബമ്പറും സൈഡ് ക്ലാഡിംഗും ലഭിക്കുന്നു. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ക്രൂസ് കൺട്രോൾ, ക്ലൈമറ്റ് കൺട്രോൾ, MID, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, 5-സ്‌പോക്ക് 17 ഇഞ്ച് ഡ്യുവൽ-ടോൺ അലോയികൾ, പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, എൽഇഡി DRL-കൾ എന്നിവയും അതിലേറെയും ഉള്ളതിനാൽ വൈറ്റ് നിറത്തിലുള്ള സ്പൈഡ് സ്‌കോർപിയോ ക്ലാസിക് ടോപ്പ് സ്പെക് മോഡലാണ് എന്ന് മനസിലാക്കാം.

ORVM- കളിലെ എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾക്കുള്ള ലൈറ്റ് സെൻസർ, സൈഡ് ഫെൻഡറിലെ mHawk 140 ബാഡ്ജ് എന്നിവയാണ് മുൻ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ക്ലാസിക്കിൽ ഒഴിവാക്കപ്പെടുന്നത്.

സ്കോർപിയോ-N ബേസ് ഡീസൽ 130 bhp പവറും 300 Nm torque ഉം ഉത്പാദിപ്പിക്കുന്നതിനാൽ ക്ലാസിക് പതിപ്പ് 120 bhp പവറും 280 Nm torque ഉം സൃഷ്ടിക്കാൻ മാത്രമേ ട്യൂൺ ചെയ്യപ്പെടുകയുള്ളൂ എന്ന് സൂചിപ്പിക്കുന്ന ഒരു mHawk ബാഡ്ജ് മാത്രമേ ഇതിനേ ലഭിക്കുന്നുള്ളൂ. സ്കോർപിയോ ക്ലാസിക്കിനെ പുതിയ N -മോഡലിന് താഴെ തന്ത്രപരമായി സ്ഥാപിക്കാനാണ് ഈ നീക്കം.

വൈറ്റ് ടെസ്‌റ്റ് മ്യൂളിന് സൈഡ് ഫേസിംഗ് ജമ്പ് സീറ്റുകളും റെഡ് നിറത്തിൽ ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകളുള്ള ഫ്രണ്ട് ഫേസിംഗ് ബെഞ്ച് സീറ്റും ലഭിക്കും. ഇതിനർത്ഥം മഹീന്ദ്ര തങ്ങളുടെ ഉപഭോക്താക്കൾക്ക് സീറ്റിംഗ് ലേഔട്ട് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകും എന്നാണ്. ഔട്ട്‌ഗോയിംഗ് മോഡലിനെപ്പോലെ ടോപ്പ്-സ്പെക്ക് വേരിയന്റിന് 235/65-R17 ലഭിക്കുമെന്ന് സ്കോർപിയോ ക്ലാസിക് സ്പൈ ഷോട്ടുകൾ വെളിപ്പെടുത്തുന്നു.

നിലവിൽ, S3 പ്ലസ്, S5, S7, S9, S11 എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിലാണ് സ്കോർപിയോയുടെ പഴയ മോഡൽ വിൽക്കുന്നത്. S3 പ്ലസിന് 13.53 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില.

ടോപ്പ് സ്പെക് S11 വേരിയന്റിന് 18.61 ലക്ഷം രൂപയോളം വാഹനത്തിന്റെ വിലകൾ ഉയരുന്നു. താരതമ്യപ്പെടുത്തുമ്പോൾ, പുതിയ സ്കോർപിയോ N ബേസ് Z4 പെട്രോൾ 200 bhp പവറുമായി 11.99 ലക്ഷം രൂപ മുതൽ വിൽപ്പനയ്ക്ക് എത്തുന്നു.

ക്ലാസിക്കുമായി സ്കോർപിയോ-N താരതമ്യപ്പെടുത്തുമ്പോൾ, N കൂടുതൽ സുപ്രീമാണ്. പതിവായി റോഡിൽ കാണപ്പെടുന്ന ടെസ്റ്റ് മ്യൂളുകളുടെ എണ്ണം നോക്കുമ്പോൾ, മഹീന്ദ്ര ഉടൻ തന്നെ സ്കോർപിയോ ക്ലാസിക് പുറത്തിറക്കാൻ സാധ്യതയുണ്ട്.

ലോഞ്ച് ചെയ്യുമ്പോൾ സ്കോർപിയോ ക്ലാസിക് ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ്, എംജി ആസ്റ്റർ, ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ എന്നിവയുമായി മത്സരിക്കും.


Click it and Unblock the Notifications








