Just In
- 49 min ago
വാണിജ്യ വിമാനങ്ങളുടെ ടെയിൽ ഭാഗത്തെ ഹോൾ അർഥമാക്കുന്നത് എന്തെന്ന് അറിയാമോ?
- 1 hr ago
ഒറ്റ ദിവസം 60 മെറിഡിയൻ എസ്യുവികൾ ഡെലിവറി നൽകി ഡൽഹി ഡീലർഷിപ്പ്
- 1 hr ago
കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ
- 2 hrs ago
കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti
Don't Miss
- Sports
IPL: ബട്ലറെ റോയല്‍സില്‍ ഓപ്പണറാക്കുന്നത് രഹാനെ! അന്നു സംഭവിച്ചത് അറിയാം
- Lifestyle
കുഞ്ഞിനെ സ്വപ്നം കാണുന്നതിന്റെ അര്‍ത്ഥം ഇതെല്ലാമാണ്
- Movies
സൽമാൻ ഖാൻ വീട്ടിൽ വന്ന് പിതാവിനൊപ്പം മദ്യപിച്ചിട്ടുണ്ട്; നടനുമായി പ്രണയമില്ലായിരുന്നെന്ന് ശില്പ ഷെട്ടി
- News
വിയറ്റ്നാമിലെ നെയ്പാം പെണ്‍കുട്ടി യുഎസ്സില്‍; അമ്പരന്ന് സോഷ്യല്‍ മീഡിയ, സന്ദര്‍ശനം ഇക്കാര്യത്തില്‍
- Technology
ഓൺലൈൻ ഗെയിം കളിക്കാനും ജിഎസ്ടി നൽകണം, പുതിയ തീരുമാനവുമായി കേന്ദ്രസർക്കാർ
- Finance
യൂട്യൂബറിനും ക്രിപ്റ്റോയ്ക്കും പുതിയ നികുതി; നാളെ മുതല്‍ നടപ്പാക്കുന്ന 5 നിയമങ്ങള്‍
- Travel
മേഘങ്ങള്‍ക്കു മുകളിലെ ആണവോര്‍ജ്ജ ഹോട്ടല്‍, ലാന്‍ഡിങ് ഇല്ല!! അറ്റുകുറ്റപണി ആകാശത്ത്... സ്കൈ ക്രൂസ് അത്ഭുതമാണ്
പുത്തനും പഴയതും ഒറ്റ ഫ്രേമിൽ! ടെസ്റ്റ് റണ്ണിനിടയിൽ ഒരുമിച്ച് ക്യാമറയിൽ കുടുങ്ങി Mahindra Scorpio N & Classic
ഇന്ത്യൻ യൂട്ടിലിറ്റി വാഹന നിർമ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ മോഡലുകളിൽ ഒന്നാണ് സ്കോർപ്പിയോ. ദശകങ്ങളായി വിൽപ്പനയ്ക്ക് എത്തുന്ന ഈ മോഡലിന് ഒരു ജെനറേഷൻ അപ്പ്ഗ്രേഡ് നൽകാനുള്ള ഒരുക്കത്തിലാണ് കമ്പനി.

സ്കോർപ്പിയോ N എന്ന പേരിൽ പുതിയ മോഡലിനെ ഉടനടി മഹീന്ദ്ര വിപണിയിൽ എത്തിക്കും. എന്നാൽ ഇതോടൊപ്പം മുൻതലമുറ മോഡലിനേയും സ്കോർപ്പിയോ ക്ലാസിക് എന്ന പേരിൽ ബ്രാൻഡ് വിൽക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇത് ഊട്ടി ഉറപ്പിച്ചുകൊണ്ട് അടുത്തിടെ, വരാനിരിക്കുന്ന 2022 മഹീന്ദ്ര സ്കോർപ്പിയോ N, സ്കോർപിയോ ക്ലാസിക് എന്നിവ രാജ്യത്ത് ടെസ്റ്റ് റൗണ്ടുകൾ നടത്തുന്നതിനിടയിൽ ഒരുമിച്ച് ക്യാമറ കണ്ണിപ്പെട്ടു.
Source: Autodriven India

ഇവയിൽ ഒന്ന് ജൂൺ 27 -ന് പുറത്തിറക്കാനിരിക്കുന്ന എസ്‌യുവിയുടെ മൂന്നാം തലമുറ മോഡലും മറ്റൊന്ന് നിലവിലെ മോഡലിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പുമാണ്. പുതിയ സ്കോർപിയോ N നിലവിലെ തലമുറയേക്കാൾ കൂടുതൽ ആംഗുലാറും വിശാലവുമായ സ്റ്റാൻസുമായി വരുന്നു.

പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, വലിയ എയർ ഡാമിനൊപ്പം പുതുക്കിയ ഫ്രണ്ട് ബമ്പർ, മഹീന്ദ്രയുടെ പുതിയ ലോഗോയുമായി വരുന്ന പുതുതായി രൂപകൽപ്പന ചെയ്‌ത സ്ലാറ്റഡ് ഗ്രില്ലും ഇതിലുണ്ട്.

മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കാകട്ടെ, നിലവിലുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പ് സജ്ജീകരണവും അലോയി വീലുകളും നിലനിർത്തും എന്നാണ് കരുതുന്നത്. എന്നിരുന്നാലും, പുതിയ പാറ്റേൺ, പുതുക്കിയ ബമ്പർ, ബ്രാൻഡിന്റെ പുതിയ ലോഗോ എന്നിവയുള്ള ഫ്രണ്ട് ഗ്രില്ല് ഇതിന് ലഭിക്കുന്നു.

ബ്ലാക്ക് ഡോർ ഹാൻഡിലുകൾ, സ്റ്റീൽ വീലുകൾ, ബ്ലാക്ക് സൈഡ് ക്ലാഡിംഗ് എന്നിവയാണ് സ്പോട്ട് ചെയ്ത മോഡലിന്റെ സവിശേഷതകൾ, അതിനാൽ ഇതൊരു ബേസ് മോഡലാണ് എന്ന് കരുതാം.

ഫീച്ചറുകളുടെ കാര്യത്തിൽ, പുതിയ 2022 മഹീന്ദ്ര സ്കോർപിയോ N ഒരു സോണി 3D സൗണ്ട് സിസ്റ്റം, ഒരു സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, അഡ്രെനോ X ടെക് പാക്കോടുകൂടിയ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ഇലക്ട്രിക് സൺറൂഫ് എന്നിവ വാഗ്ദാനം ചെയ്യും.

ഹിൽ ഹോൾഡ് അസിസ്റ്റും ഇതിലുണ്ടാവും. എസ്‌യുവിയുടെ പുതിയ മോഡൽ ആറ്, ഏഴ് സീറ്റ് കോൺഫിഗറേഷനുകളിൽ ഫ്രണ്ട് ഫെയ്‌സിംഗ്, ബെഞ്ച് ടൈപ്പ് മിഡിൽ സീറ്റ് ഓപ്ഷനുകളിൽ ലഭ്യമാകും.

മഹീന്ദ്ര സ്‌കോർപിയോ ക്ലാസിക് നിലവിലുള്ള 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഉപയോഗിക്കുമ്പോൾ, പുതിയ സ്കോർപിയോ N പുതിയ 2.0 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനുകൾ എന്നിവയ്‌ക്കൊപ്പം വിൽപ്പനയ്ക്ക്.

പുതുതമുറ മോഡൽ മുൻതലമുറ മോഡലിനേക്കാൾ കൂടുതൽ ശക്തവും കാര്യക്ഷമവുമായിരിക്കും. പുതിയ സ്കോർപിയോയുടെ പെട്രോൾ യൂണിറ്റ് 200 PS മാക്സ് പവറും 380 Nm പീക്ക് torque ഉം നൽകും, ഡീസൽ താഴ്ന്ന വേരിയന്റുകളിൽ 132 PS പവറും 300 Nm torque ഉം ഉയർന്ന വേരിയന്റുകളിൽ 175 PS മാക്സ് പവറും 400 Nm വരെ പീക്ക് torque ഉം നൽകും.

ഫ്രണ്ട് ബ്രേക്ക് ലോക്കിംഗ് ഡിഫറൻഷ്യലുകൾ, മെക്കാനിക്കൽ റിയർ ലോക്കിംഗ്, ഓഫ് റോഡ് മോഡുകൾ, ലോ & ഹൈ റേഞ്ച് ഗിയർബോക്‌സ് എന്നിവയുള്ള ഷിഫ്റ്റ് ഓൺ ഫ്ലൈ 4WD സിസ്റ്റം കാരണം, വാഹനത്തിന് ചില സീരിയസ് ഓഫ്-റോഡ് കഴിവുകൾ ഉണ്ടായിരിക്കും.