മനം കവരും നിറങ്ങളിൽ പുത്തൻ Mahindra Scorpio-N; വീഡിയോ

ഈ വർഷം ഇന്ത്യൻ യൂട്ടിലിറ്റി വാഹന ഭീമനായ മഹീന്ദ്രയിൽ നിന്ന് ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ലോഞ്ചുകളിൽ ഒന്നായിരുന്നു സ്കോർപ്പിയോ N.

മനം കവരും നിറങ്ങളിൽ പുത്തൻ Mahindra Scorpio-N; വീഡിയോ

പതിവുപോലെ, മഹീന്ദ്ര ഇക്കാര്യത്തിൽ ഇന്ത്യൻ ഉപഭോക്താക്കളെ നിരാശപ്പെടുത്തിയില്ല. മഹീന്ദ്ര കഴിഞ്ഞ ദിവസം സ്കോർപ്പിയോ N എസ്‌യുവി അവതരിപ്പിച്ചു, അതും വളരെ ആകർഷകമായ വിലയിൽ തന്നെ.

മനം കവരും നിറങ്ങളിൽ പുത്തൻ Mahindra Scorpio-N; വീഡിയോ

അപ്പ്ഡേറ്റ് ചെയ്ത മഹീന്ദ്ര സ്കോർപിയോയുടെ എക്‌സ്‌ഷോറൂം വില 11.99 ലക്ഷം രൂപയിലാണ് ഇപ്പോൾ ആരംഭിക്കുന്നത്. മഹീന്ദ്ര സ്കോർപിയോയുടെ മീഡിയ ഡ്രൈവുകൾ നിലവിൽ പൂനെയിൽ നടക്കുന്നു, ടാർമാക്കിലും ഓഫ് റോഡിലും എസ്‌യുവിയുടെ നിരവധി വീഡിയോകൾ ഓൺലൈനിൽ ലഭ്യമാണ്.

മനം കവരും നിറങ്ങളിൽ പുത്തൻ Mahindra Scorpio-N; വീഡിയോ

അതോടൊപ്പം പുതിയ സ്കോർപ്പിയോ N വിവിധ കളർ ഓപ്ഷനുകളിലും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. വഹാനത്തിന്റെ ഈ നിറങ്ങളെല്ലാം പരിചയപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നത്.

മനം കവരും നിറങ്ങളിൽ പുത്തൻ Mahindra Scorpio-N; വീഡിയോ

ദി ഫാറ്റ് ബൈക്കർ എന്ന വ്യക്തി തന്റെ യൂട്യൂബ് ചാനലിൽ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. പുതിയ സ്‌കോർപ്പിയോ N -ന് ഒപ്പം മഹീന്ദ്ര നൽകുന്ന എല്ലാ വ്യത്യസ്ത ഷേഡുകൾ/ കളർ ഓപ്ഷനുകൾ വീഡിയോ വ്യക്തമായി കാണിക്കുന്നു. മഹീന്ദ്രയുടെ മീഡിയ ഡ്രൈവിൽ നിന്ന് ഷൂട്ട് ചെയ്‌തതാണിത്.

മനം കവരും നിറങ്ങളിൽ പുത്തൻ Mahindra Scorpio-N; വീഡിയോ

ഫ്ലാഗ് ഓഫിനായി ധാരാളം സ്‌കോർപ്പിയോ N വാഹനങ്ങൾ ഇതിൽ അണിനിരന്നിരിക്കുന്നത് നമുക്ക് കാണാൻ കഴിയും. സ്കോർപ്പിയോ N റെഡ് ഷേഡിൽ കാണിച്ചാണ് വ്ലോഗർ ആരംഭിക്കുന്നത്. റേജ് റെഡ് എന്നാണ് ഈ ഷേഡിന് ബ്രാൻഡ് പേരിട്ടിരിക്കുന്നത്, വീഡിയോയിൽ ഇത് അല്പം ബ്രൈറ്റായി തോന്നുന്നു.

മനം കവരും നിറങ്ങളിൽ പുത്തൻ Mahindra Scorpio-N; വീഡിയോ

മറ്റ് കാറുകൾക്കൊപ്പം റോഡിൽ ഇത് ഏത് തരത്തിൽ കാണപ്പെടുമെന്ന് ഞങ്ങൾക്ക് ഉറപ്പില്ല. എന്നാൽ ഇത് തീർച്ചയായും പുതിയ സ്കോർപിയോ N -നെ ജനക്കൂട്ടത്തിൽ നിന്ന് വേറിട്ട് നിൽക്കാൻ സഹായിക്കുന്ന നിറമാണ് എന്ന് ഒറ്റ നോട്ടത്തിൽ നിസംശയം പറയാനാവും.

മനം കവരും നിറങ്ങളിൽ പുത്തൻ Mahindra Scorpio-N; വീഡിയോ

അടുത്തത് നാപോളി ബ്ലാക്ക് എന്ന് വിളിക്കപ്പെടുന്ന ബ്ലാക്ക് ഷേഡാണ്. ഈ ഷേഡിൽ കാർ അങ്ങേയറ്റം ബോൾഡായി കാണപ്പെടുന്നു, കൂടാതെ ഇത് എസ്‌യുവിക്ക് ഒരു മസ്കുലീൻ രൂപവും നൽകുന്നു. സ്കോർപിയോയിൽ ബ്ലാക്ക് എപ്പോഴും ഒരു ജനപ്രിയ ഷേഡാണ്, സ്കോർപിയോ N -ന്റെ കാര്യത്തിലും ഇത് അതേപടി തുടരാൻ സാധ്യതയുണ്ട്.

മനം കവരും നിറങ്ങളിൽ പുത്തൻ Mahindra Scorpio-N; വീഡിയോ

നാപ്പോളി ബ്ലാക്ക് കഴിഞ്ഞാൽ, വീഡിയോയിൽ സ്കോർപിയോ N ഗോൾഡിന്റെ ഷേഡിൽ കാണിക്കുന്നു. ഈ അവസരത്തിൽ ഗോൾഡ് ഷേഡിലുള്ള XUV700 സ്പൈ ചിത്രങ്ങൾ ഞങ്ങൾ ഓർക്കുന്നു. എന്നാൽ XUV700 -ന് പകരം സ്കോർപിയോയിൽ ഇതേ ഷേഡ് ഉപയോഗിക്കാൻ മഹീന്ദ്ര തീരുമാനിച്ചതായി തോന്നുന്നു.

മനം കവരും നിറങ്ങളിൽ പുത്തൻ Mahindra Scorpio-N; വീഡിയോ

കാറിന് ഈ നിറം ഒട്ടും മോശമായി തോന്നുന്നില്ല. ഇത് സ്കോർപിയോയ്ക്ക് പ്രീമിയം ലുക്ക് നൽകുന്നു, കാറിന്റെ മൊത്തത്തിലുള്ള ലുക്കുമായി ഇത് നന്നായി പോകുന്നു.

മനം കവരും നിറങ്ങളിൽ പുത്തൻ Mahindra Scorpio-N; വീഡിയോ

സ്കോർപിയോ N -ൽ ലഭ്യമായ നാലാമത്തെ നിറം മഹീന്ദ്ര പുറത്തിറക്കിയ പ്രസ്സ് ഫോട്ടോകളിൽ നമ്മൾ ഇതിനകം കണ്ട ഡീപ് ഗ്രീൻ ആണ്. ബ്രാൻഡ് ഈ നിറത്തെ ഡീപ് ഫോറസ്റ്റ് ഗ്രീൻ എന്ന് വിളിക്കുന്നു, ഇത് കാറിൽ വളരെ മനോഹരമായി കാണപ്പെടുന്നു.

മനം കവരും നിറങ്ങളിൽ പുത്തൻ Mahindra Scorpio-N; വീഡിയോ

അടുത്തതായി വൈറ്റ് ഷേഡിലും വാഹനത്തെ നമുക്ക് ഈ വീഡിയോയിൽ കാണാനാവും. മഹീന്ദ്ര സ്കോർപിയോ N, മീഡിയ ഡ്രൈവിൽ ലഭ്യമല്ലാത്ത ഒരു കളർ ഓപ്ഷൻ സിൽവർ ആണ്.

മനം കവരും നിറങ്ങളിൽ പുത്തൻ Mahindra Scorpio-N; വീഡിയോ

സ്കോർപ്പിയോ N -ൽ ലഭ്യമായ എല്ലാ നിറങ്ങളും എസ്‌യുവിയിൽ മികച്ചതായി കാണപ്പെടുന്നു. Z2, Z4, Z6, Z8, Z8 L എന്നീ വേരിയന്റുകളിൽ മഹീന്ദ്ര സ്കോർപിയോ N ലഭ്യമാണ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുടെ വില മഹീന്ദ്ര ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

മനം കവരും നിറങ്ങളിൽ പുത്തൻ Mahindra Scorpio-N; വീഡിയോ

മഹീന്ദ്ര സ്കോർപ്പിയോ N പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യും. പെട്രോൾ പതിപ്പിന് കരുത്തേകുന്നത് 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് യൂണിറ്റാണ്, അത് മാനുവൽ ട്രാസ്മിഷൻ ഉപയോഗിച്ച് 203 PS പവറും 370 Nm torque ഉം ഉത്പാദിപ്പിക്കുകയും ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനിൽ 380 Nm torque ഉം സൃഷ്ടിക്കുകയും ചെയ്യുന്നു.

മനം കവരും നിറങ്ങളിൽ പുത്തൻ Mahindra Scorpio-N; വീഡിയോ

സ്കോർപിയോ N -ന്റെ ഡീസൽ പതിപ്പ് 2.2 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്, അത് മാനുവലിൽ 175 PS പവറും 370 Nm torque ഉം ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ 400 Nm torque ഉം സൃഷ്ടിക്കുന്നു.

താഴ്ന്ന ഡീസൽ വകഭേദങ്ങൾ മാനുവൽ ഗിയർബോക്‌സിനൊപ്പം 132 PS പവറും 300 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. 4WD സിസ്റ്റം ടോപ്പ് എൻഡ് ഡീസൽ വേരിയന്റുകളിൽ ലഭ്യമാണ്, കൂടാതെ MLD, ESP- അധിഷ്ഠിത ബ്രേക്ക് ലോക്കിംഗ് ഫ്രണ്ട് ഡിഫറൻഷ്യലുമായി ഇത് വരുന്നു. സ്കോർപിയോ N -ന് ഒപ്പം ടെറയിൻ മോഡുകളും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു.

Article Published On: Wednesday, June 29, 2022, 17:46 [IST]
English summary
Mahindra scorpio n colour options revealed in walkaround video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X