പുത്തൻ Mahindra Scorpio N-ന്റെ സീറ്റിംഗ് അറേഞ്ച്മെന്റ് വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ
മഹീന്ദ്ര & മഹീന്ദ്ര 2022 ജൂൺ 27 -ന് വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഔദ്യോഗിക ചിത്രങ്ങളിലൂടെ പുതിയ തലമുറ സ്കോർപിയോയെ ഇതിനകം വെളിപ്പെടുത്തിയിരുന്നു.

വാഹന നിർമ്മാതാക്കൾ വാഹനത്തിന്റെ എക്സ്റ്റീരിയർ ഡിസൈൻ പ്രദർശിപ്പിച്ചെങ്കിലും, എസ്‌യുവിയുടെ ഇന്റീരിയർ ലേയൗട്ടും സവിശേഷതകളും ഇപ്പോഴും മറച്ചുവെച്ചിരിക്കുകയാണ്.

എന്നാൽ പുതിയ 2022 മഹീന്ദ്ര സ്‌കോർപിയോ-N -ന്റെ സീറ്റിംഗ് ക്രമീകരണവും ലെഗ്‌റൂം ഏരിയയും ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ കാണിക്കുന്നു. കട്ടിയുള്ള കുഷ്യനിംഗും സൈഡ് ബോൾസ്റ്ററിംഗും ഉള്ള ഫ്രണ്ട് ക്യാപ്റ്റൻ സീറ്റുകൾ ഉൾക്കൊള്ളുന്ന ഒരു മിഡ്-സ്പെക്ക് വേരിയന്റാണ് ഈ സ്പോട്ട് ചെയ്ത മോഡൽ എന്ന് തോന്നുന്നു.

സീറ്റുകൾക്ക് ഇളം തവിട്ട് നിറത്തിലുള്ള ലെതർ കവറുകൾ ഉണ്ട്, എന്നാൽ ടെക്സ്ചറും കളർഡ് സ്റ്റിച്ചിംഗും ഇതിൽ ഇല്ല. ഡ്രൈവർക്കും കോ പാസഞ്ചർക്കും ഇടയിൽ സ്‌റ്റോറേജുള്ള ഒരു സമർപ്പിത ആംറെസ്റ്റ് ഉണ്ട്.

ഫ്രണ്ട് സീറ്റുകളുടെ പിൻഭാഗത്ത് മാഗസിൻ ഹോൾഡറുകൾ നമുക്ക് കാണാൻ കഴിയും. പിൻ എസി വെന്റുകൾക്ക് സമീപം മൊബൈൽ ചാർജിംഗ് പോർട്ട് നൽകിയിട്ടുണ്ട്. മധ്യ നിര, മൂന്നാം നിര സീറ്റുകൾക്കുള്ള ലെഗ്‌റൂം (ശരാശരി ഉയരത്തിൽ) മാന്യമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ലോ പൊസിഷൻ സീറ്റുകളോടെ, പുതിയ സ്കോർപിയോ-N വിശാലമായ ഹെഡ്‌റൂം (ഉയരമുള്ളവർക്ക് പോലും) വാഗ്ദാനം ചെയ്യും. അണ്ടർതൈ സപ്പോർട്ട് മതിയായതായിരിക്കും. രണ്ടാം നിര സീറ്റുകളിൽ ഹെഡ്‌റെസ്റ്റും മുകളിൽ ചെറിയ സൺറൂഫും ഉണ്ട്.

റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, പുതിയ 2022 മഹീന്ദ്ര സ്കോർപിയോ-N -ന് പിന്നീടുള്ള ഘട്ടത്തിൽ പനോരമിക് സൺറൂഫ് ലഭിക്കും. എസ്‌യുവിയുടെ ഉയർന്ന ട്രിമ്മുകൾക്കായി പ്രാദേശിക കാർ നിർമ്മാതാക്കൾ വലിയ സൺറൂഫ് മാറ്റിവെച്ചേക്കാം.

ഫീച്ചർ അനുസരിച്ച്, പുതിയ സ്കോർപിയോ-N അതിന്റെ നിലവിലെ തലമുറയേക്കാൾ കൂടുതൽ ലോഡ് ചെയ്തിരിക്കും. എട്ട് സ്പീക്കർ 3D സോണി ഓഡിയോ സിസ്റ്റം, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജിംഗ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ ഡിമ്മിംഗ് ഇൻറർ റിയർ വ്യൂ മിറർ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 6/8 എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവ ഈ മോഡലിൽ നിറഞ്ഞിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ ലാഡർ ഓൺ-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കി, പുതിയ 2022 മഹീന്ദ്ര സ്‌കോർപിയോ-N -ൽ യഥാക്രമം 200 bhp, 130 bhp/185 bhp എന്നിവ ഉൽപ്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകൾ നൽകും. ഇരു മോട്ടോറുകളും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമാകും. എസ്‌യുവിക്ക് ഓപ്‌ഷണൽ 4X4 ഡ്രൈവ്‌ട്രെയിൻ സിസ്റ്റവും ലഭിക്കും.

എക്സ്റ്റേണൽ ഡിസൈനിൽ മധ്യഭാഗത്ത് പുതിയ ട്വിൻ പീക്ക് ലോഗോയുള്ള വെർട്ടിക്കലി സ്ലാറ്റ്ഡ് ക്രോം ഫ്രണ്ട് ഗ്രില്ല് വാഹനത്തിന് ലഭിക്കും. അതോടൊപ്പം പുനർരൂപകൽപ്പന ചെയ്ത എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, നവീകരിച്ച ഫോഗ് ലാമ്പ് ഹൗസിംഗുകളുള്ള അപ്പ്ഡേറ്റ് ചെയ്ത ഫ്രണ്ട് ബമ്പർ, C ഷെയ്പ്പ്ഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഹെക്സഗണൽ ഡിസൈനിലുള്ള ലോവർ ഗ്രില്ല് ഇൻസെർട്ടുകളുമായി വരുന്ന വലയി സെൻട്രൽ എയർ ഇൻലെറ്റ്, അതിനൊപ്പം പുതുതായി രൂപകല്പന ചെയ്ത ഡ്യുവൽ ടോൺ അലോയി വീലുകൾ എന്നിവ ഉൾപ്പെടുന്നു.

ക്രോം ബിറ്റുകളുള്ള വിൻഡോ ലൈൻ, ക്രോം ഡോർ ഹാൻഡിലുകൾ, റഗ്ഗഡ് റൂഫ് റെയിലുകൾ, ട്വീക്ക് ചെയ്ത ബോണറ്റ്, സൈഡ്-ഹിഞ്ച്ഡ് ഡോറുമായി വരുന്ന ബൂട്ട്ലിഡ്, അപ്പ്ഡേറ്റഡ് റിയർ ബമ്പർ, നവീകരിച്ച വെർട്ടിക്കൽ എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാണ് മറ്റ് പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. പുതിയ ടെക്നോളജിയുടേയും ഫീച്ചറുകളുടേയും അവതരണത്തിൽ കൂടുതൽ അപ്പ് മാർക്കറ്റ് ഇന്റീരിയറും മഹീന്ദ വാഗ്ദാനം ചെയ്യം.
Source: Pranil Jadhav


Click it and Unblock the Notifications