Mahindra Scorpio N vs Tata Safari; ആരാവും കേമൻ എന്ന് മാറ്റുരയ്ക്കാം

മഹീന്ദ്ര സ്‌കോർപ്പിയോ N ജൂൺ 27 -ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വർഷങ്ങളായി ഈ വാഹനം മഹീന്ദ്രയുടെ അണിയറയിൽ വികസനത്തിലായിരുന്നു, ഇന്ത്യൻ വിപണി ഈ മോഡലിന്റെ വരവിനായി കാലങ്ങളോളം ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു!

Mahindra Scorpio N vs Tata Safari; ആരാവും കേമൻ എന്ന് മാറ്റുരയ്ക്കാം

ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, ഈ വരാനിരിക്കുന്ന എസ്‌യുവിയുടെ സാങ്കേതിക സവിശേഷതകൾ ഓൺലൈനിൽ ലീക്കായിരുന്നു, ഇത് ഞങ്ങൾക്ക് വാഹനത്തിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനുള്ള വാതിൽ തുറന്നു.

Mahindra Scorpio N vs Tata Safari; ആരാവും കേമൻ എന്ന് മാറ്റുരയ്ക്കാം

വരാനിരിക്കുന്ന മഹീന്ദ്ര സ്‌കോർപ്പിയോ N -ഉം അതിന്റെ ഏറ്റവും വലിയ എതിരാളികളിലൊന്നായ ടാറ്റ സഫാരിയും തമ്മിലുള്ള ഒരു ചെറിയ താരതമ്യം നമുക്ക് നോക്കം:

Mahindra Scorpio N vs Tata Safari; ആരാവും കേമൻ എന്ന് മാറ്റുരയ്ക്കാം

മഹീന്ദ്ര സ്കോർപ്പിയോ N Vs ടാറ്റ സഫാരി- അളവുകൾ

വരാനിരിക്കുന്ന മഹീന്ദ്ര സ്‌കോർപ്പിയോ N വളരെ ഉയരമുള്ളതും വളരെ പരുക്കൻ രൂപവുമായിട്ടാണ് വരുന്നത്. വാഹനത്തിന്റെ ബോഡി-ഓൺ ഫ്രെയിം ആർക്കിടെക്ചറാണ് പരുക്കൻ രൂപം മികച്ചതാക്കുന്നത്.

Mahindra Scorpio N vs Tata Safari; ആരാവും കേമൻ എന്ന് മാറ്റുരയ്ക്കാം

വലിയ ഹെഡ്‌ലാമ്പുകൾ, ബോൾഡ് ഫ്രണ്ട് ഗ്രില്ല്, ബമ്പറിൽ C-ആകൃതിയിലുള്ള ഡിആർഎല്ല് എന്നിവയ്‌ക്കൊപ്പം വളരെ ആകർഷകമായ ഫാസിയയുമുണ്ട്. ഇതിന് വെർട്ടിക്കൽ ടെയിൽലൈറ്റുകൾ, ഫംഗ്ഷണൽ റൂഫ് റെയിലുകൾ, പ്രീമിയം ലുക്കിംഗ് അലോയി വീലുകൾ എന്നിവയും ലഭിക്കുന്നു.

Mahindra Scorpio N Vs Tata Safari - Dimensions
Dimensions Mahindra Scorpio N Tata Safari
Length 4,662mm 4,661mm
Width 1,917mm 1,894mm
Height 1,857mm 1,786mm
Wheelbase 2,750mm 2,741mm
Mahindra Scorpio N vs Tata Safari; ആരാവും കേമൻ എന്ന് മാറ്റുരയ്ക്കാം

താരതമ്യപ്പെടുത്തുമ്പോൾ ടാറ്റ സഫാരിക്ക് വളരെ സുഗമവും സ്‌പോർട്ടി ഡിസൈനുമാണ്. സുഗമമായ ടെയിൽലൈറ്റുകൾക്കൊപ്പം വെർട്ടിക്കലായി സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണവും ഇതിന് ലഭിക്കുന്നു. എസ്‌യുവിയിൽ ക്രോം ഇൻസേർട്ടുകളുള്ള ഫോക്‌സ് റൂഫ് റെയിലുകളും സ്‌പോർട്ടി അലോയി വീലുകളും ഉണ്ട്.

Mahindra Scorpio N Vs Tata Safari - Engine Diesel
Specs Mahindra Scorpio N Tata Safari
Engine Size 2.2-litre 2.0-litre
Engine Type Turbocharged, inline-4, diesel Turbocharged, inline-4, diesel
Max. Power 132 PS (Z2 trim) / 175 PS (other trims) 170 PS
Max. Torque Not revealed yet 350 Nm
Transmission 6-speed MT (Z2 trim) / 6-speed MT, 6-speed AT (other trims) 6-speed MT, 6-speed AT

Mahindra Scorpio N vs Tata Safari; ആരാവും കേമൻ എന്ന് മാറ്റുരയ്ക്കാം

വരാനിരിക്കുന്ന മഹീന്ദ്ര സ്‌കോർപ്പിയോ N -ന്റെ ഏതാണ്ട് അതേ നീളമാണ് ടാറ്റ സഫാരിക്കുള്ളത്. എന്നിരുന്നാലും, പുത്തൻ സ്കോർപ്പിയോ ശ്രദ്ധേയമായി വിശാലവും ഉയരമുള്ളതുമാണ്, കൂടാതെ അതിന് നീളമുള്ള വീൽബേസും ഉണ്ട്.

Mahindra Scorpio N vs Tata Safari; ആരാവും കേമൻ എന്ന് മാറ്റുരയ്ക്കാം

പുതിയ സ്കോർപ്പിയോ N -ന്റെ റോഡ് പ്രെസൻസ് അളക്കാൻ റോഡിൽ കാണാൻ കാത്തിരിക്കേണ്ടി വരും, എന്നാൽ ഞങ്ങളുടെ പ്രാരംഭ ഇംപ്രഷനുകളിൽ നിന്ന്, ഇത് സഫാരിക്ക് കാര്യമായ കോംപറ്റീഷൻ നൽകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു!

Mahindra Scorpio N vs Tata Safari; ആരാവും കേമൻ എന്ന് മാറ്റുരയ്ക്കാം

മഹീന്ദ്ര സ്‌കോർപ്പിയോ N Vs ടാറ്റ സഫാരി - എഞ്ചിൻ സവിശേഷതകൾ

മഹീന്ദ്ര സ്‌കോർപ്പിയോ N -ന് 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ടർബോ ഡീസൽ യൂണിറ്റ് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളുണ്ട്. ഗ്യാസോലിൻ മോട്ടോർ 202 PS പീക്ക് പവർ പുറപ്പെടുവിക്കുന്നു.

Mahindra Scorpio N vs Tata Safari; ആരാവും കേമൻ എന്ന് മാറ്റുരയ്ക്കാം

എന്നാൽ ഓയിൽ ബേണർ രണ്ട് ട്യൂണിംഗിൽ ലഭ്യമാകും. ലോ വേരിയന്റുകളിൽ 132 PS പവറും ഉയർന്ന വേരിയന്റുകളിൽ 175 PS പവറും ഇത് സൃഷ്ടിക്കും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും.

Mahindra Scorpio N vs Tata Safari; ആരാവും കേമൻ എന്ന് മാറ്റുരയ്ക്കാം

മറുവശത്ത്, ടാറ്റ സഫാരിക്ക് 2.0-ലിറ്റർ ടർബോ-ഡീസൽ യൂണിറ്റിന്റെ രൂപത്തിൽ ഒരൊറ്റ എഞ്ചിൻ ഓപ്ഷൻ മാത്രമേ ലഭിക്കൂ. ഇത് 170 PS മാക്സ് പവറും 350 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

Mahindra Scorpio N Vs Tata Safari - Engine Petrol
Specs Mahindra Scorpio N
Engine Size 2.2-litre
Engine Type Turbocharged, inline-4, petrol
Max. Power 202 PS
Max. Torque Not revealed yet
Transmission 6-speed MT / 6-speed AT
Mahindra Scorpio N vs Tata Safari; ആരാവും കേമൻ എന്ന് മാറ്റുരയ്ക്കാം

ഉപഭോക്താക്കൾക്ക് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും തെരഞ്ഞെടുക്കാം. ഒരു പെട്രോൾ എഞ്ചിൻ ഓപ്ഷൻ ഉടൻ ടാറ്റ ഇതിനൊപ്പം ചേർത്തേക്കാം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Mahindra Scorpio N vs Tata Safari; ആരാവും കേമൻ എന്ന് മാറ്റുരയ്ക്കാം

തെരഞ്ഞെടുത്ത ടോപ്പ്-സ്പെക്ക് ഡീസൽ വേരിയന്റുകളിൽ മഹീന്ദ്ര സ്‌കോർപ്പിയോ N -ന് 4WD ഓപ്ഷനും ലഭിക്കും, മറ്റ് വേരിയന്റുകൾക്ക് RWD കോൺഫിഗറേഷൻ സ്റ്റാൻഡേർഡായി ലഭിക്കും. ടാറ്റ സഫാരിയെ സംബന്ധിച്ചിടത്തോളം, ഇത് FWD കോൺഫിഗറേഷനിൽ മാത്രമേ ലഭ്യമാകൂ.

More from DriveSpark

Article Published On: Monday, June 27, 2022, 16:33 [IST]
English summary
Mahindra scorpio n vs tata safari engine specs transmission and dimensions compared
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X