'Evovative' ഡിസൈൻ വെളിപ്പെടുത്തി ബോൺ ഇലക്ട്രിക് എസ്‌യുവികളുടെ പുത്തൻ ടീസർ പങ്കുവെച്ച് Mahindra

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഈ വർഷം ജൂലൈയിൽ മൂന്ന് ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റുകൾ അനാവരണം ചെയ്യാനുള്ള ഒരുക്കത്തിലാണ്, അതിന് മുന്നോടിയായി, പ്രാദേശിക വാഹന നിർമ്മാതാക്കൾ അവയ്‌ക്കായി ഒന്നിലധികം ടീസറുകൾ പുറത്തിറക്കിയിരുന്നു.

'Evovative' ഡിസൈൻ വെളിപ്പെടുത്തി ബോൺ ഇലക്ട്രിക് എസ്‌യുവികളുടെ പുത്തൻ ടീസർ പങ്കുവെച്ച് Mahindra

ഏറ്റവും പുതിയ ടീസർ വീഡിയോ ഈ വരാനിരിക്കുന്ന ഇവികളുടെ ഇന്റീരിയർ, എക്സ്റ്റീരിയർ ഡിസൈൻ എന്നിവയെ കുറിച്ചുള്ള വളരെ ക്ലോസ് എന്നാൽ ഹ്രസ്വവുമായ ഏതാനും വ്യൂവുകൾ നൽകുന്നു, ഇത് തീർച്ചയായും വരാനിരിക്കുന്ന വാഹനങ്ങളെ കുറിച്ച് ജനങ്ങളിൽ ആകാംഷ ഉണർത്തുന്നു.

ചുവടെയുള്ള ടീസറിൽ കാണിച്ചിരിക്കുന്ന ഇവിയുടെ ക്യാബിന് കോക്ക്പിറ്റ് ശൈലിയിലുള്ള ഡിസൈൻ ലഭിക്കുന്നു, അതിൽ ഉടനീളം പ്രവർത്തിക്കുന്ന എൽഇഡികൾ നമുക്ക് കാണാം. സെന്റർ കൺസോളിൽ നിന്ന് തുടങ്ങി, ഡ്രൈവറുടെ വശത്തെ ഡോർ വരെ അവ നൽകിയിരിക്കുന്നതായി ഇതിൽ കാണാം.

'Evovative' ഡിസൈൻ വെളിപ്പെടുത്തി ബോൺ ഇലക്ട്രിക് എസ്‌യുവികളുടെ പുത്തൻ ടീസർ പങ്കുവെച്ച് Mahindra

സെൻട്രൽ കൺസോളിൽ ഒരു റോട്ടറി നോബും ഒരു ചങ്കി ലിവറും നമുക്ക് കാണാൻ കഴിയും, അത് ഡ്രൈവ് സെലക്ടർ കൺട്രോളുകളായിരിക്കാം. കൺസെപ്റ്റ് വാഹനത്തിന് റാപ്പറൗണ്ട് ഹെഡ്‌റെസ്റ്റുകളോട് കൂടിയ സ്‌പോർട്ടി ബക്കറ്റ് സീറ്റുകൾ ലഭിക്കുന്നു.

'Evovative' ഡിസൈൻ വെളിപ്പെടുത്തി ബോൺ ഇലക്ട്രിക് എസ്‌യുവികളുടെ പുത്തൻ ടീസർ പങ്കുവെച്ച് Mahindra

വീഡിയോയിൽ ദൃശ്യമാകുന്ന എക്സ്റ്റേണൽ ഡിസൈൻ ഘടകങ്ങളിൽ ORVM-കൾക്ക് പകരം റിയർ വ്യൂ ക്യാമറകളും സ്‌പോർട്ടി ഫ്യൂച്ചറിസ്റ്റിക് ഡിസൈനുള്ള അലോയി വീലുകളും ഉൾപ്പെടുന്നു. അടിഭാഗത്തായി വാഹനത്തിന്റെ നീളം കവർ ചെയ്യുന്ന ക്ലാഡിംഗിൽ ഒരു ഫിൻ പോലുള്ള പാറ്റേണും നമുക്ക് ഇതിൽ കാണാം. കൂടാതെ, അല്പം ശ്രദ്ധിച്ചാൽ, പനോരമിക് സൺറൂഫും ഇതിൽ കാണാനാകും.

'Evovative' ഡിസൈൻ വെളിപ്പെടുത്തി ബോൺ ഇലക്ട്രിക് എസ്‌യുവികളുടെ പുത്തൻ ടീസർ പങ്കുവെച്ച് Mahindra

മുൻ ടീസറുകളിൽ, മഹീന്ദ്ര XUV700 -ൽ നാം കാണുന്നത് പോലെ തന്നെ മഹീന്ദ്ര & മഹീന്ദ്ര ഒരു ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണം ബോൺ ഇവികളിൽ നൽകുമെന്ന് നമുക്ക് മനസിലാവും. കൂടാതെ, വാഹനങ്ങളിൽ യഥാക്രമം ഫേസിലും ടെയിലിലും പ്രവർത്തിക്കുന്ന ബോൾഡ് എൽഇഡി ഡിആർഎല്ലുകളും എൽഇഡി ടെയിൽലൈറ്റുകളും ഫീച്ചർ ചെയ്യും. യുകെ ആസ്ഥാനമായുള്ള മഹീന്ദ്ര അഡ്വാൻസ്ഡ് ഡിസൈൻ യൂറോപ്പ് (MADE) ആണ് ഈ കൺസെപ്റ്റ് ഇലക്ട്രിക് എസ്‌യുവികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

'Evovative' ഡിസൈൻ വെളിപ്പെടുത്തി ബോൺ ഇലക്ട്രിക് എസ്‌യുവികളുടെ പുത്തൻ ടീസർ പങ്കുവെച്ച് Mahindra

വരാനിരിക്കുന്ന ഈ മഹീന്ദ്ര ബോൺ ഇവികളിൽ രണ്ടെണ്ണത്തിന് "പരമ്പരാഗത" പ്രൊഫൈലുകൾ ഉണ്ടാകും, ഒന്ന് കൂപ്പെ-സ്റ്റൈൽ എസ്‌യുവിയായിരിക്കും (പരക്കുന്ന അഭ്യൂഹങ്ങളിൽ ഇത് XUV900 ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു).

'Evovative' ഡിസൈൻ വെളിപ്പെടുത്തി ബോൺ ഇലക്ട്രിക് എസ്‌യുവികളുടെ പുത്തൻ ടീസർ പങ്കുവെച്ച് Mahindra

ഈ ഇവികൾ മഹീന്ദ്രയുടെ പുതിയ ബോൺ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്, മാത്രമല്ല നിലവിലുള്ള IC എഞ്ചിൻ വാഹനങ്ങളുമായി ഇവ തങ്ങളുടെ ആർക്കിടെക്ചർ പങ്കിടില്ല.

'Evovative' ഡിസൈൻ വെളിപ്പെടുത്തി ബോൺ ഇലക്ട്രിക് എസ്‌യുവികളുടെ പുത്തൻ ടീസർ പങ്കുവെച്ച് Mahindra

കഴിഞ്ഞ വർഷത്തെ വാർഷിക അനലിസ്റ്റ് മീറ്റിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2025 -നും 2026 -നും ഇടയിൽ ബോൺ ഇവികൾ അവതരിപ്പിക്കാനുള്ള പദ്ധതികൾ വെളിപ്പെടുത്തിയിരുന്നു.

'Evovative' ഡിസൈൻ വെളിപ്പെടുത്തി ബോൺ ഇലക്ട്രിക് എസ്‌യുവികളുടെ പുത്തൻ ടീസർ പങ്കുവെച്ച് Mahindra

എന്നിരുന്നാലും, ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിൽ ഇലക്ട്രിക് മൊബിലിറ്റിക്ക് നിലവിൽ ലഭിക്കുന്ന സ്വീകാര്യതയും ഉയർന്ന ഡിമാൻഡും കാരണം , ഈ കൺസെപ്റ്റ് ഇവികളുടെ പ്രൊഡക്ഷൻ പതിപ്പ് അധികം താമസിയാതെ വിപണിയിൽ എത്തുന്നത് നമുക്ക് കാണാൻ കഴിഞ്ഞേക്കും.

'Evovative' ഡിസൈൻ വെളിപ്പെടുത്തി ബോൺ ഇലക്ട്രിക് എസ്‌യുവികളുടെ പുത്തൻ ടീസർ പങ്കുവെച്ച് Mahindra

മഹീന്ദ്ര ആൻഡ് മഹീന്ദ്ര നിലവിൽ ബോൺ ഇലക്ട്രിക് വാഹനങ്ങളിൽ മാത്രമല്ല പ്രവർത്തിക്കുന്നത്. ബ്രാൻഡ് അതിന്റെ KUV100-അധിഷ്ഠിത ഇവി വളരെ വേഗം ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു.

'Evovative' ഡിസൈൻ വെളിപ്പെടുത്തി ബോൺ ഇലക്ട്രിക് എസ്‌യുവികളുടെ പുത്തൻ ടീസർ പങ്കുവെച്ച് Mahindra

തുടർന്ന് മഹീന്ദ്ര XUV300 അടിസ്ഥാനമാക്കിയുള്ള ഇവിയുടെ കമ്പനിയുടെ അനിയറയിൽ ഒരുങ്ങുന്നുണ്ട്. eKUV100, eXUV300 എന്നിവ 2020 ഓട്ടോ എക്സ്പോയിലും പ്രാദേശിക വാഹന നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരുന്നു.

'Evovative' ഡിസൈൻ വെളിപ്പെടുത്തി ബോൺ ഇലക്ട്രിക് എസ്‌യുവികളുടെ പുത്തൻ ടീസർ പങ്കുവെച്ച് Mahindra

eKUV100, eXUV300 എന്നീ ഇവകളുടെ പ്രൊഡക്ഷൻ സ്പെക്ക് മോഡലുകൾ പല തവണ ഇന്ത്യൻ റോഡുകളിൽ പരീക്ഷണയോട്ടം നടത്തുന്നത് ക്യാമറ കണ്ണുകളിൽ പെട്ടിട്ടുണ്ട്.

'Evovative' ഡിസൈൻ വെളിപ്പെടുത്തി ബോൺ ഇലക്ട്രിക് എസ്‌യുവികളുടെ പുത്തൻ ടീസർ പങ്കുവെച്ച് Mahindra

ഇന്ത്യൻ വിപണിയിൽ ഇവി സ്പെയ്സിലേക്ക് e2O, e-വെറീറ്റോ എന്നീ മോഡലുകളുമായി ആദ്യം കടന്നു വന്നത് മഹീന്ദ്ര ആണെങ്കിലും നിലവിൽ പ്രൈവറ്റ് പാസഞ്ചർ ഇവി സെഗ്മെന്റിൽ ബ്രാൻഡിന് ഒരു മോഡൽ ഇല്ല എന്നതാണ് വാസ്തവം. ഈ ഒരു അഭാവം എത്രയും പെട്ടെന്ന് പരിഹരിച്ച് ഇവി സെഗ്മെന്റിൽ വീണ്ടും മികച്ച ഒരു വിഹിതം കൈക്കലാക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര.

ഇവികളോടൊപ്പം തന്നെ രാജ്യത്തെ തങ്ങളുടെ ജനപ്രിയ മോഡലായ സ്കോർപ്പിയോയ്ക്ക് ഒരു അപ്പ്ഡേറ്റഡ് പതിപ്പും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ. ADAS സംവിധാനത്തോടെയാവും വാഹനം എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

More from DriveSpark

Article Published On: Wednesday, April 13, 2022, 15:01 [IST]
English summary
Mahindra shared new teaser of born electric suvs showcasing interior design
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X