ഇതാണോ XUV900? വരാനിരിക്കുന്ന പുത്തൻ ഇവിയുടെ ഇന്റീരിയർ ടീസ് ചെയ്ത് Mahindra

കാർബൺ എമിഷൻ കുറയ്ക്കുന്നതിനുള്ള ആഗോള മുന്നേറ്റത്തോട് അനുബന്ധിച്ച് കാർ നിർമ്മാതാക്കൾ തികച്ചും പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു.

ഇതാണോ XUV900? വരാനിരിക്കുന്ന പുത്തൻ ഇവിയുടെ ഇന്റീരിയർ ടീസ് ചെയ്ത് Mahindra

നിലവിൽ കർശനമായ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിലാണ് ബ്രാൻഡുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, എന്നാൽ ഭാവിയിൽ ഇവികളിലേക്ക് പൂർണ്ണമായ ഒരു മാറ്റം ആവശ്യമായി വരും. സാങ്കേതികവിദ്യ തികച്ചും വ്യത്യസ്തമായതിനാൽ, ഇത് സ്റ്റാർട്ടപ്പുകൾക്കും ഓട്ടോമോട്ടീവ് സ്‌പെയ്‌സിൽ സ്ഥാപിതമായ പ്ലെയർസിനുമായി ഒരേ ലെവൽ തട്ടകം സൃഷ്ടിച്ചു.

ഇതാണോ XUV900? വരാനിരിക്കുന്ന പുത്തൻ ഇവിയുടെ ഇന്റീരിയർ ടീസ് ചെയ്ത് Mahindra

ഥാർ, XUV700, ബൊലേറോ, സ്‌കോർപിയോ തുടങ്ങിയ ബെസ്റ്റ് സെല്ലറുകളുടെ സ്രഷ്‌ടാക്കളായ മഹീന്ദ്ര ഇവി സ്‌പെയ്‌സിലും സമാനമായ നേട്ടങ്ങൾ കൈവരിക്കാനുള്ള ശ്രത്തിലാണ്. പ്രാദേശിക വാഹന നിർമ്മാതാക്കൾ നിലവിൽ കുറഞ്ഞത് മൂന്ന് ഇലക്ട്രിക് കാറുകളിൽ പ്രവർത്തിക്കുന്നു.

ഇതാണോ XUV900? വരാനിരിക്കുന്ന പുത്തൻ ഇവിയുടെ ഇന്റീരിയർ ടീസ് ചെയ്ത് Mahindra

ഇവ ബ്രാൻഡിന്റെ ബോൺ ഇലക്ട്രിക് ശ്രേണിയുടെ ഭാഗമാകും. ഈ മോഡലുകൾ പൂർണമായും പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഈ വർഷം അവസാനം ജൂലൈയിൽ തങ്ങളുടെ പുതിയ ഇലക്ട്രിക് കാറുകൾ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര അറിയിച്ചു. വാഹനങ്ങളുടെ അനാച്ഛാദന സമയത്ത് ബാക്കി വിശദാംശങ്ങളും കമ്പനി വെളിപ്പെടുത്തും.

ഇതാണോ XUV900? വരാനിരിക്കുന്ന പുത്തൻ ഇവിയുടെ ഇന്റീരിയർ ടീസ് ചെയ്ത് Mahindra

ടീസറുകളിൽ വ്യക്തമാകുന്നത് പോലെ, മഹീന്ദ്ര ബോൺ ഇലക്ട്രിക് ശ്രേണിയിൽ എസ്‌യുവികൾ മാത്രമേയുള്ളൂ. ഉയർന്ന ഡിമാൻഡുള്ള വിഭാഗങ്ങളെയാണ് മഹീന്ദ്ര ആദ്യം ലക്ഷ്യമിടുന്നത്. ഒരു പ്രമുഖ ഇവി നിർമ്മാതാവായി ഉയർന്നുകഴിഞ്ഞാൽ, കമ്പനിക്ക് മറ്റ് സെഗ്‌മെന്റുകളെക്കുറിച്ച് ചിന്തിക്കാനാകും.

ഇതാണോ XUV900? വരാനിരിക്കുന്ന പുത്തൻ ഇവിയുടെ ഇന്റീരിയർ ടീസ് ചെയ്ത് Mahindra

മഹീന്ദ്ര എസ്‌യുവികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിലവിലുള്ള തന്ത്രം തന്നെ തുടരാനാണ് സാധ്യത. ഹാച്ച്ബാക്ക്, സെഡാൻ സെഗ്‌മെന്റിൽ ഇറങ്ങേണ്ടതില്ലെന്നാണ് കമ്പനിയുടെ തീരുമാനം.

ഇതാണോ XUV900? വരാനിരിക്കുന്ന പുത്തൻ ഇവിയുടെ ഇന്റീരിയർ ടീസ് ചെയ്ത് Mahindra

ഇതേ സമീപനം ഇവി സ്‌പെയ്‌സിലും ഉപയോഗിക്കാം. ഇപ്പോൾ മറ്റൊരു ടീസർ കൂടി മഹീന്ദ്ര പുറത്തിറക്കി. ഇത്തവണ, വരാനിരിക്കുന്ന XUV900 ഇലക്ട്രിക് എസ്‌യുവി കൂപ്പെയുടെ ഇന്റീരിയറുകളാണ് നിർമ്മാതാക്കൾ ടീസ് ചെയ്തിരിക്കുന്നത്.

ഇതാണോ XUV900? വരാനിരിക്കുന്ന പുത്തൻ ഇവിയുടെ ഇന്റീരിയർ ടീസ് ചെയ്ത് Mahindra

തുടക്കത്തിൽ, സബ് കോംപാക്ട് എസ്‌യുവി, മിഡ്-സൈസ് എസ്‌യുവി, പ്രീമിയം എസ്‌യുവി വിഭാഗങ്ങളെ മഹീന്ദ്ര ലക്ഷ്യമിടുന്നതായി പ്രതീക്ഷിക്കുന്നു. മഹീന്ദ്ര ബോൺ ഇലക്ട്രിക് കാറുകൾ വിപുലമായ ശ്രേണിയിലുള്ള ഉപഭോക്താക്കൾക്ക് ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് ഇത് ഉറപ്പാക്കും.

ഇതാണോ XUV900? വരാനിരിക്കുന്ന പുത്തൻ ഇവിയുടെ ഇന്റീരിയർ ടീസ് ചെയ്ത് Mahindra

വിപണിയിലെ പ്രതികരണത്തെ അടിസ്ഥാനമാക്കി, ഏതൊക്കെ സെഗ്‌മെന്റുകൾക്കാണ് കൂടുതൽ സാധ്യതയുള്ളതെന്ന് മനസിലാക്കാനും ഇത് കമ്പനിയെ സഹായിക്കും.

ഇതാണോ XUV900? വരാനിരിക്കുന്ന പുത്തൻ ഇവിയുടെ ഇന്റീരിയർ ടീസ് ചെയ്ത് Mahindra

മഹീന്ദ്ര ബോൺ ഇലക്ട്രിക് ശ്രേണിയിൽ നിലവിലുള്ള പെട്രോൾ/ഡീസൽ എസ്‌യുവികളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഡിസൈനും സ്റ്റൈലിംഗും ഉണ്ടായിരിക്കും. C ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും ടെയിൽ ലാമ്പുകളും എയറോഡൈനാമിക് ബോഡി പാനലിംഗും ഇവയുടെ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. ഈ എസ്‌യുവികളിൽ രണ്ടെണ്ണം സ്ലോപ്പിംഗ് റൂഫ് ലൈനുമായി കാണാൻ കഴിയും, ഇത് പ്രീമിയം കൂപ്പെ പോലെയുള്ള ക്യാരക്ടർ സൃഷ്ടിക്കുന്നു.

ഇതാണോ XUV900? വരാനിരിക്കുന്ന പുത്തൻ ഇവിയുടെ ഇന്റീരിയർ ടീസ് ചെയ്ത് Mahindra

മഹീന്ദ്ര ബോൺ ഇലക്ട്രിക് കാറുകളുടെ മറ്റൊരു USP വിപുലമായ ഫീച്ചറുകളുടെ ഒരു സമഗ്ര ശ്രേണിയായിരിക്കും. AI, മെഷീൻ ലേണിംഗ് എന്നിവയാൽ പ്രവർത്തിക്കുന്ന ഒരു പുതിയ കണക്റ്റിവിറ്റി ഫീച്ചറുകൾ ഇതിൽ ഉൾപ്പെടും.

ഇതാണോ XUV900? വരാനിരിക്കുന്ന പുത്തൻ ഇവിയുടെ ഇന്റീരിയർ ടീസ് ചെയ്ത് Mahindra

ഫ്രണ്ട് കൊളീഷൻ വാർണിംഗ്, ട്രാഫിക് സൈൻ റെകഗ്നിഷൻ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ ADAS ഫംഗ്‌ഷനുകൾ വാഗ്ദാനം ചെയ്യുന്ന XUV700 ഉപയോഗിച്ച് മഹീന്ദ്ര തങ്ങളുടെ ഫീച്ചറുകൾ അപ്‌ഗ്രേഡ് ചെയ്യുന്നത് നാം ഇതിനകം കണ്ടു.

ഇതാണോ XUV900? വരാനിരിക്കുന്ന പുത്തൻ ഇവിയുടെ ഇന്റീരിയർ ടീസ് ചെയ്ത് Mahindra

ഇലക്ട്രിക് എസ്‌യുവികളുടെ കാര്യത്തിൽ, മഹീന്ദ്രയുടെ ഒരു പ്രധാന വെല്ലുവിളി വിലനിർണ്ണയമായിരിക്കും. വലിയ വാഹനം മുന്നോട്ട് നയിക്കാൻ, കൂടുതൽ ബാറ്ററി പവർ ആവശ്യമാണ്. അതോടൊപ്പം നിലവിലെ ബാറ്ററി പായ്ക്കുകൾ വിലകുറഞ്ഞതുമല്ല.

മഹീന്ദ്രയുടെ നിലവിലെ എസ്‌യുവി ശ്രേണി അവയുടെ താങ്ങാനാവുന്ന വിലയ്ക്ക് പേരുകേട്ടതാണ്. ഇവി സ്‌പെയ്‌സിലും ആ നേട്ടം നിലനിർത്താൻ മഹീന്ദ്രയ്ക്ക് കഴിയുമോയെന്നത് കണ്ടറിയണം.

More from DriveSpark

Article Published On: Wednesday, March 16, 2022, 17:49 [IST]
English summary
Mahindra shares interior teaser of upcoming xuv900 bev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X