വെല്ലുവിളികളെ നേരിടാൻ ഓഫ് റോഡ് കഴിവുകൾ ഹൈലൈറ്റ് ചെയ്ത് Thar -ന്റെ പുത്തൻ TVC പങ്കുവെച്ച് Mahindra

യാതൊരു മുവുരയും വേണ്ടാത്ത ഒരു വാഹനമാണ് മഹീന്ദ്ര ഥാർ. 2020 -ൽ സമാരംഭിച്ച മോഡൽ ഉപഭോക്താക്കൾക്കിടയിൽ തൽക്ഷണ ഹിറ്റായി മാറുകയും ചെയ്തു. നിലവിൽ ഇന്ത്യയിൽ ഒരാൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന 4×4 എസ്‌യുവിയാണ് ഥാർ.

വെല്ലുവിളികളെ നേരിടാൻ ഓഫ് റോഡ് കഴിവുകൾ ഹൈലൈറ്റ് ചെയ്ത് Thar -ന്റെ പുത്തൻ TVC പങ്കുവെച്ച് Mahindra

അതോടൊപ്പം വിപണിയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളിലൊന്നുമാണ്. എസ്‌യുവി വളരെ ജനപ്രിയമായതിനാൽ തന്നെ ഇപ്പോൾ ഇത് ലഭിക്കുന്നതിന് ഒരു വർഷത്തിലധികം കാത്തിരിപ്പ് കാലയളവുണ്ട്.

വെല്ലുവിളികളെ നേരിടാൻ ഓഫ് റോഡ് കഴിവുകൾ ഹൈലൈറ്റ് ചെയ്ത് Thar -ന്റെ പുത്തൻ TVC പങ്കുവെച്ച് Mahindra

ഥാറിന്റെ ഓഫ്-റോഡ് കഴിവുകൾ കാണിക്കുന്ന നിരവധി വീഡിയോകൾ മഹീന്ദ്ര പുറത്തിറക്കിയിട്ടുണ്ട്, കൂടാതെ നിരവധി വ്ലോഗർമാരും ഈ പുതിയ എസ്‌യുവി ഉപയോഗിച്ച് എക്‌സ്ട്രീം ഓഫ് റോഡിംഗ് പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. മഹീന്ദ്ര ഇപ്പോൾ ഥാറിന് ഒരു പുതിയ TVC പുറത്തിറക്കിയിരിക്കുകയാണ്.

വെല്ലുവിളികളെ നേരിടാൻ ഓഫ് റോഡ് കഴിവുകൾ ഹൈലൈറ്റ് ചെയ്ത് Thar -ന്റെ പുത്തൻ TVC പങ്കുവെച്ച് Mahindra

മഹീന്ദ്ര ഥാറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. പുതിയ TVC മഹീന്ദ്ര വാഹനത്തിന്റെ അഡ്വഞ്ചർ സൈഡ് കാണിക്കുന്നു. ഓൾ-ന്യൂ മഹീന്ദ്ര ഥാറിന്റെ വർധിച്ചുവരുന്ന ഉപഭോക്തൃ അടിത്തറയായ മില്ലേനിയലുകളുമായി കണക്ട് ചെയ്യാൻ ഇത് ലക്ഷ്യമിടുന്നു.

വെല്ലുവിളികളെ നേരിടാൻ ഓഫ് റോഡ് കഴിവുകൾ ഹൈലൈറ്റ് ചെയ്ത് Thar -ന്റെ പുത്തൻ TVC പങ്കുവെച്ച് Mahindra

നോർമൽ വ്യവസ്ഥകളെ വെല്ലുവിളിക്കേണ്ടതിന്റെ ആവശ്യകത പ്രതിഫലിപ്പിക്കുകയും, മുമ്പ് ആരും പരീക്ഷിക്കാത്ത അസാധാരണമായ രീതിയിൽ സാധാരണ കാര്യങ്ങൾ ചെയ്തുകൊണ്ട് കാര്യങ്ങൾ വ്യത്യസ്തവും ഇന്ററെസ്റ്റിംഗുമാക്കുക എന്നതാണ് കമ്പനിയുടെ പ്ലാൻ.

വെല്ലുവിളികളെ നേരിടാൻ ഓഫ് റോഡ് കഴിവുകൾ ഹൈലൈറ്റ് ചെയ്ത് Thar -ന്റെ പുത്തൻ TVC പങ്കുവെച്ച് Mahindra

യഥാർഥത്തിൽ ഒരു മഹീന്ദ്ര 4×4 വാഹനം ഉൾക്കൊള്ളുന്ന ഒരു ഐക്കോണിക് ബോളിവുഡ് ഗാനത്തിന്റെ ആധുനിക അവതരണത്തിലൂടെ മഹീന്ദ്രയുടെ എസ്‌യുവി പൈതൃകത്തിലേക്ക് ഈ TVC നമ്മെ കണക്ട് ചെയ്യുന്നു.

വെല്ലുവിളികളെ നേരിടാൻ ഓഫ് റോഡ് കഴിവുകൾ ഹൈലൈറ്റ് ചെയ്ത് Thar -ന്റെ പുത്തൻ TVC പങ്കുവെച്ച് Mahindra

ഈ വീഡിയോയിൽ രണ്ട് മഹീന്ദ്ര ഥാർ എസ്‌യുവികൾ കാണാം. രണ്ട് എസ്‌യുവികളും സജീവമായ ഒരു അഗ്നിപർവ്വതത്തിന് ചുറ്റും ഓടുകയാണ്. മഹീന്ദ്ര ഥാർ വാങ്ങിയ അല്ലെങ്കിൽ ഡെലിവറി എടുക്കാൻ കാത്തിരിക്കുന്ന പലരുടെയും സാഹസികത നിറഞ്ഞ ജീവിതശൈലി TVC ചിത്രീകരിക്കുന്നു.

വെല്ലുവിളികളെ നേരിടാൻ ഓഫ് റോഡ് കഴിവുകൾ ഹൈലൈറ്റ് ചെയ്ത് Thar -ന്റെ പുത്തൻ TVC പങ്കുവെച്ച് Mahindra

മുൻ തലമുറയുമായി താരതമ്യപ്പെടുത്തുമ്പോൾ, നിലവിലെ തലമുറ ഥാർ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. അകത്ത് കൂടുതൽ സ്പെയ്സും സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന ഒരു എസ്‌യുവിയാണ് ഇപ്പോൾ ഇത്.

വെല്ലുവിളികളെ നേരിടാൻ ഓഫ് റോഡ് കഴിവുകൾ ഹൈലൈറ്റ് ചെയ്ത് Thar -ന്റെ പുത്തൻ TVC പങ്കുവെച്ച് Mahindra

ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, റൂഫ് മൗണ്ടഡ് സ്പീക്കറുകൾ, ഫ്രണ്ട് ഫേസിംഗ് റിയർ സീറ്റ്, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ, ഹാർഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ്, സോഫ്റ്റ് ടോപ്പ് കൺവേർട്ടബിൾ റൂഫ് ഓപ്‌ഷനുകൾ തുടങ്ങി നിരവധി ഫീച്ചറുകൾ മഹീന്ദ്ര ഇപ്പോൾ വാഗ്ദാനം ചെയ്യുന്നു.

വെല്ലുവിളികളെ നേരിടാൻ ഓഫ് റോഡ് കഴിവുകൾ ഹൈലൈറ്റ് ചെയ്ത് Thar -ന്റെ പുത്തൻ TVC പങ്കുവെച്ച് Mahindra

നമുക്ക് അറിയാവുന്നതുപോലെ മഹീന്ദ്ര ഥാർ ഒരു കഴിവുള്ള ഓഫ്-റോഡറാണ്, കൂടാതെ 4×4 സ്റ്റാൻഡേർഡ് ഫീച്ചറായി ലഭ്യമാണ്. AX, LX ട്രിമ്മുകളിൽ വാഹനം വിൽപ്പനയ്ക്ക് എത്തുന്നു.

വെല്ലുവിളികളെ നേരിടാൻ ഓഫ് റോഡ് കഴിവുകൾ ഹൈലൈറ്റ് ചെയ്ത് Thar -ന്റെ പുത്തൻ TVC പങ്കുവെച്ച് Mahindra

സ്റ്റീൽ റിമ്മുകളോട് കൂടിയതും ഏറ്റവും കുറഞ്ഞ ഫീച്ചറുകൾ നൽകുന്നതുമായ താഴ്ന്ന വേരിയന്റുകളാണ് AX. LX വേരിയന്റുകൾ ഉയർന്ന മോഡലാണ്, മുകളിൽ സൂചിപ്പിച്ച എല്ലാ സവിശേഷതകളോടും കൂടിയാണ് ഇവ വരുന്നത്.

വെല്ലുവിളികളെ നേരിടാൻ ഓഫ് റോഡ് കഴിവുകൾ ഹൈലൈറ്റ് ചെയ്ത് Thar -ന്റെ പുത്തൻ TVC പങ്കുവെച്ച് Mahindra

മഹീന്ദ്ര ഥാർ നിലവിൽ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. 150 bhp പവറും 320 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് എംസ്റ്റാലിയൻ എഞ്ചിനാണ് എസ്‌യുവിയുടെ പെട്രോൾ പതിപ്പിന് കരുത്തേകുന്നത്.

വെല്ലുവിളികളെ നേരിടാൻ ഓഫ് റോഡ് കഴിവുകൾ ഹൈലൈറ്റ് ചെയ്ത് Thar -ന്റെ പുത്തൻ TVC പങ്കുവെച്ച് Mahindra

2.2 ലിറ്റർ എംഹോക്ക് ടർബോചാർജ്ഡ് യൂണിറ്റാണ് ഥാറിൽ ഉപയോഗിച്ചിരിക്കുന്ന ഡീസൽ എഞ്ചിൻ. ഈ എഞ്ചിൻ 130 bhp കരുത്തും 320 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു.

വെല്ലുവിളികളെ നേരിടാൻ ഓഫ് റോഡ് കഴിവുകൾ ഹൈലൈറ്റ് ചെയ്ത് Thar -ന്റെ പുത്തൻ TVC പങ്കുവെച്ച് Mahindra

പെട്രോൾ, ഡീസൽ എഞ്ചിനുകൾ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളോട് കൂടിയതാണ് (വേരിയന്റിനെ ആശ്രയിച്ച്). 4×4 ഫീച്ചർ ഒരു സാധാരണ ഓഫറാണ്. മഹീന്ദ്ര ഥാറിന് നിലവിൽ വിപണിയിൽ നേരിട്ടുള്ള എതിരാളിയായി കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത ഫോഴ്‌സ് ഗൂർഖ മാത്രമാണുള്ളത്.

വെല്ലുവിളികളെ നേരിടാൻ ഓഫ് റോഡ് കഴിവുകൾ ഹൈലൈറ്റ് ചെയ്ത് Thar -ന്റെ പുത്തൻ TVC പങ്കുവെച്ച് Mahindra

ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര നിരവധി പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള ശ്രമത്തിലാണ്. പ്രദേശിക വാഹന ഭീമന്മാർ പുതിയ സ്കോർപ്പിയോയും വിപുലമായി പരീക്ഷിക്കുന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി തവണ വാഹനം പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പുതിയ സ്കോർപിയോ ഈ വർഷാവസാനം വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഹീന്ദ്ര ഥാറിന്റെ കൂടുതൽ പ്രായോഗികമായ അഞ്ച് ഡോർ പതിപ്പിലും മഹീന്ദ്ര പ്രവർത്തിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

Article Published On: Tuesday, February 1, 2022, 11:13 [IST]
English summary
Mahindra shares new tvc of thar suv focusig on adventure side
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X