XUV300 ടര്‍ബോസ്‌പോര്‍ട്ടിന്റെ ബുക്കിംഗ് ആരംഭിച്ചു; ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് Mahindra

കഴിഞ്ഞയാഴ്ചയാണ് നിര്‍മാതാക്കളായ മഹീന്ദ്ര, XUV300 ടര്‍ബോസ്‌പോര്‍ട്ട് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 10.35 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് മോഡല്‍ എത്തിയിരിക്കുന്നത്.

XUV300 ടര്‍ബോസ്‌പോര്‍ട്ടിന്റെ ബുക്കിംഗ് ആരംഭിച്ചു; ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് Mahindra

എസ്‌യുവിയുടെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് മുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ടര്‍ബോസ്പോര്‍ട്ടിന് 128 bhp കരുത്തുള്ള 1.2 ലിറ്റര്‍ ഡയറക്ട് ഇഞ്ചക്ഷന്‍, ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായിട്ടാണ് എഞ്ചിന്‍ ഘടിപ്പിച്ചിക്കുന്നത്.

XUV300 ടര്‍ബോസ്‌പോര്‍ട്ടിന്റെ ബുക്കിംഗ് ആരംഭിച്ചു; ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് Mahindra

വിപണിയില്‍ എത്തി, ഒഴാച് പിന്നിടുമ്പോള്‍ XUV300 TGDi-യുടെ ഔദ്യോഗിക ബുക്കിംഗ് തുറന്നിരിക്കുകയാണ് മഹീന്ദ്ര. വാഹനത്തിന്റെ ഡെലിവറികള്‍ ഉടന്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. 128 bhp കരുത്തും 230 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് XUV300 ടര്‍ബോസ്‌പോര്‍ട്ടിന്റെ ഹൈലൈറ്റ്.

XUV300 ടര്‍ബോസ്‌പോര്‍ട്ടിന്റെ ബുക്കിംഗ് ആരംഭിച്ചു; ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് Mahindra

ഓട്ടോമാറ്റിക് ബദല്‍ ഇല്ലെങ്കിലും ആറ് സ്പീഡ് മാനുവല്‍ മാത്രമാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. 15 ലക്ഷം രൂപയില്‍ താഴെയുള്ള പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ എഞ്ചിന്‍ ഉപയോഗിക്കുന്ന ഏറ്റവും വേഗതയേറിയ എസ്‌യുവിയാണിത്. വെറും 5 സെക്കന്‍ഡില്‍ 0-60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു.

XUV300 ടര്‍ബോസ്‌പോര്‍ട്ടിന്റെ ബുക്കിംഗ് ആരംഭിച്ചു; ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് Mahindra

W6, W8, W8(O) പെട്രോള്‍ മാനുവല്‍ എന്നീ മൂന്ന് വകഭേദങ്ങളിലും ആറ് കളര്‍ ഓപ്ഷനുകളിലും വാഹനം വിപണിയില്‍ ലഭ്യമാകും. പുതിയ മോണോ-ടോണ്‍ കളര്‍ ഓപ്ഷന്‍ ബ്ലേസിംഗ് ബ്രോണ്‍സാണെങ്കില്‍, ബ്ലാക് റൂഫ് ഉള്ള ബ്ലേസിംഗ് ബ്രോണ്‍സ്, വൈറ്റ് റൂഫ് ഉള്ള നാപോളി ബ്ലാക്ക്, ബ്ലാക്ക് റൂഫുള്ള പേള്‍ വൈറ്റ് എന്നിവയാണ് മൂന്ന് പുതിയ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍.

XUV300 ടര്‍ബോസ്‌പോര്‍ട്ടിന്റെ ബുക്കിംഗ് ആരംഭിച്ചു; ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് Mahindra

വിഷ്വല്‍ ട്വീക്കുകളിലേക്ക് വരുമ്പോള്‍, മഹീന്ദ്ര XUV300 ടര്‍ബോസ്‌പോര്‍ട്ട്, XUV300-ന്റെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന്റെ രൂപകല്‍പ്പനയും ബോഡി പാനലുകളും നിലനിര്‍ത്തുന്നുവെന്ന് വേണം പറയാന്‍. എന്നിരുന്നാലും, ഈ പുതിയ പതിപ്പില്‍ ചില സ്‌പോര്‍ട്ടി-ലുക്കിംഗ് വിഷ്വല്‍ ആഡ്-ഓണുകളും ട്വീക്കുകളും ഉണ്ട്.

XUV300 ടര്‍ബോസ്‌പോര്‍ട്ടിന്റെ ബുക്കിംഗ് ആരംഭിച്ചു; ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് Mahindra

റെഡ് ഇന്‍സെര്‍ട്ടുകളും ഓള്‍-ബ്ലാക്ക് ORVM-കളും ഉള്ള ഒരു പുതിയ പിയാനോ ബ്ലാക്ക് ഗ്രില്‍ വാഹനത്തിന്റെ എക്സ്റ്റീകിയര്‍ സവിശേഷതയാണ്. അകത്ത്, XUV300 ടര്‍ബോസ്‌പോര്‍ട്ടിന് ഒരു ബ്ലാക്ക് ഇന്റീരിയര്‍, ബ്ലാക്ക് ലെതറെറ്റ് സീറ്റുകള്‍, ക്രോം പെഡലുകള്‍ എന്നിവയും ലഭിക്കുന്നു.

XUV300 ടര്‍ബോസ്‌പോര്‍ട്ടിന്റെ ബുക്കിംഗ് ആരംഭിച്ചു; ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് Mahindra

തുടക്കത്തില്‍ പറഞ്ഞതുപോലെ, മഹീന്ദ്ര XUV300 ടര്‍ബോസ്‌പോര്‍ട്ടിന്റെ ഹൈലൈറ്റ് അതിന്റെ എഞ്ചിന്‍ തന്നെയാണ്. 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ mStallion ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്. എന്നിരുന്നാലും, എഞ്ചിന്‍ ഇവിടെ വ്യത്യസ്തമായ ട്യൂണിലാണ്, കൂടാതെ ഇത് പരമാവധി 130 bhp പവര്‍ ഔട്ട്പുട്ടും 230 Nm ന്റെ പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു.

XUV300 ടര്‍ബോസ്‌പോര്‍ട്ടിന്റെ ബുക്കിംഗ് ആരംഭിച്ചു; ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് Mahindra

ഈ കണക്കുകള്‍ XUV300-ന്റെ സാധാരണ പെട്രോള്‍ പതിപ്പുകളെ അപേക്ഷിച്ച് 20 bhp കൂടുതല്‍ കരുത്തും 30 Nm ടോര്‍ക്കും ഉണ്ടാക്കുന്നു. കൂടുതല്‍ ശക്തമായ ഈ പവര്‍ട്രെയിനിനുള്ള ട്രാന്‍സ്മിഷന്റെ ഏക തിരഞ്ഞെടുപ്പ് 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ്.

XUV300 ടര്‍ബോസ്‌പോര്‍ട്ടിന്റെ ബുക്കിംഗ് ആരംഭിച്ചു; ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് Mahindra

താരതമ്യപ്പെടുത്തുമ്പോള്‍, ഹ്യുണ്ടായി വെന്യു N-ലൈനില്‍ 1.0 ലിറ്റര്‍ T-GDI എഞ്ചിന്‍ ലഭിക്കുന്നു, അത് പരമാവധി 120 bhp പവറും 172 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. വെന്യു N-ലൈന്‍ ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ലഭ്യമാണ്.

XUV300 ടര്‍ബോസ്‌പോര്‍ട്ടിന്റെ ബുക്കിംഗ് ആരംഭിച്ചു; ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് Mahindra

നിലവില്‍ ലഭ്യമായ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനും ചേര്‍ന്നാണ് പുതിയ XUV300 ടര്‍ബോസ്പോര്‍ട്ട് വില്‍ക്കുന്നത്. എന്നിരുന്നാലും, ഈ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും 6-സ്പീഡ് AMT ഓപ്ഷനോടൊപ്പം ലഭ്യമാണ്, ഇത് പുതിയ ടര്‍ബോസ്‌പോര്‍ട്ട് വേരിയന്റില്‍ വാഗ്ദാനം ചെയ്തിട്ടില്ല.

XUV300 ടര്‍ബോസ്‌പോര്‍ട്ടിന്റെ ബുക്കിംഗ് ആരംഭിച്ചു; ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് Mahindra

കൂടുതല്‍ ശക്തമായ മഹീന്ദ്ര XUV300 പെട്രോള്‍ പതിപ്പിന്റെ ആശയം XUV300 സ്പോര്‍ട്സിന്റെ രൂപത്തില്‍ ഓട്ടോ എക്സ്പോ 2020-ല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആ പതിപ്പിന് സമാനമായ ട്വീക്ക് ചെയ്ത എഞ്ചിന്‍ ഉണ്ടായിരുന്നു, എന്നാല്‍ അധിക ബോഡി ഗ്രാഫിക്സിന്റെയും ചുവന്ന നിറമുള്ള ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകളുടെയും രൂപത്തില്‍ വ്യത്യസ്തമായ എക്‌സ്റ്റീരിയര്‍ വിഷ്വല്‍ ട്വീക്കുകളാണ് ലഭിക്കുന്നത്.

XUV300 ടര്‍ബോസ്‌പോര്‍ട്ടിന്റെ ബുക്കിംഗ് ആരംഭിച്ചു; ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് Mahindra

മഹീന്ദ്ര XUV300-ന്റെ ഈ പുതിയ പതിപ്പ് പുതുതായി പുറത്തിറക്കിയ ഹ്യുണ്ടായി വെന്യു N-ലൈന്‍, കിയ സോനെറ്റ് GT-ലൈന്‍ തുടങ്ങിയ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എസ്‌യുവികളുമായി മത്സരിക്കും.

XUV300 ടര്‍ബോസ്‌പോര്‍ട്ടിന്റെ ബുക്കിംഗ് ആരംഭിച്ചു; ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് Mahindra

2020-ല്‍ മഹീന്ദ്ര XUV300-ന് മുതിര്‍ന്നവരുടെ സുരക്ഷയ്ക്കായി 5-സ്റ്റാര്‍ ഗ്ലോബല്‍ NCAP റേറ്റിംഗ് ലഭിച്ചു. കുട്ടികളുടെ സുരക്ഷയ്ക്കായി കാറിന് 4-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ലഭിച്ചു. മുതിര്‍ന്നവരുടെ സുരക്ഷയും കുട്ടികളുടെ സുരക്ഷാ സ്‌കോറും ഇന്ത്യന്‍ വിപണിയിലെ മറ്റേതൊരു കാറിനേക്കാളും ഉയര്‍ന്നതാണ്. ബ്രാന്‍ഡിനായി മികച്ച വില്‍പ്പന നേടിക്കൊടുക്കുന്ന മോഡല്‍ കൂടിയാണ് XUV300.

More from DriveSpark

Article Published On: Tuesday, October 11, 2022, 8:30 [IST]
English summary
Mahindra started to accept xuv300 turbosport bookings delivery will begin soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X