ഇനി ഇവി യുഗം! ബോൺ ഇലക്ട്രിക് വിഷൻ ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റുകൾ ടീസ് ചെയ്ത Mahindra
മഹീന്ദ്ര ആരാധകരും വാഹന പ്രേമികളും സാധാരണ ജനങ്ങളും XUV500, സ്കോർപ്പിയോ എന്നിവയുടെ പുതിയ തലമുറ മോഡലുകളുടെ ലോഞ്ചിനായി കാത്തിരിക്കുകയാണ്, എന്നാൽ കാർ നിർമ്മാതാക്കളിൽ നിന്ന് ചില പുതിയ വികസനങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇന്ത്യയിൽ പുതിയ സെഡാനുകൾ, ഹാച്ച്ബാക്കുകൾ, ചെറിയ മൈക്രോ എസ്‌യുവികൾ എന്നിവ അവതരിപ്പിക്കില്ലെന്ന് കമ്പനി കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു.

ഇവി സെഗ്‌മെന്റിലാണ് തങ്ങളുടെ ശ്രദ്ധയെന്നും മഹീന്ദ്ര അറിയിച്ചു. ഇപ്പോൾ പ്രാദേശിക UV ഭീമൻ ഈ ദിശയിൽ ഒരു വലിയ പ്രഖ്യാപനം നടത്തിയിരിക്കുന്നു. 2022 ജൂലൈയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്ന ഒന്നല്ല, മൂന്ന് പുതിയ ഇലക്ട്രിക് എസ്‌യുവികളെയാണ് മഹീന്ദ്ര ടീസ് ചെയ്തിരിക്കുന്നത്.
ടീസറിനൊപ്പം കൂടുതൽ കാര്യങ്ങൾ ബ്രാൻഡ് വെളിപ്പെടുത്തിയിട്ടില്ല. വെൽകം ടു എ റീഇമാജിൻഡ് വേൾഡ് ഓഫ് ബോൺ ഇലക്ട്രിക് വെഹിക്കൾസ് എന്നാണ് മഹീന്ദ്ര പറയുന്നത്.

ഇലക്ട്രിഫൈയിംഗ് പ്രെസൻസും എക്സ്ഹിലറേറ്റിംഗ് പെർഫോമെൻസുമാണ് മഹീന്ദ്രയുടെ ഗ്ലോബൽ ഡിസൈനർമാർ, എഞ്ചിനീയർമാർ, വിദഗ്ധർ എന്നിവരടങ്ങുന്ന സംഘം നിങ്ങൾക്കായി കൊണ്ടുവന്നത് എന്നാണ് ബ്രാൻഡ് വെളിപ്പെടുത്തുന്നത്. തങ്ങളുടെ ബോൺ ഇലക്ട്രിക് വിഷൻ ജൂലൈ 2022 -ന് അവതരിപ്പിക്കും എന്ന് കമ്പനി വ്യക്തമാക്കുന്നു.

ടീസറിൽ എസ്‌യുവികൾ മുൻവശത്തും പിന്നിലും പ്രൊമിനന്റ് എൽഇഡി ലൈറ്റിംഗുമായി വരുന്നു. ഹൈലൈറ്റുകൾ C, ഇൻവേർട്ടഡ് C ആകൃതികളിലാണെന്ന് തോന്നുന്നു, ഒരു തരത്തിൽ ഇവ X ആയി രൂപപ്പെടുന്നു.

ഇത് ഇവയെ XUV -യുടെ ഏതെങ്കിലും രൂപമായി നാമകരണം ചെയ്യാമെന്ന് സൂചിപ്പിക്കുന്നു. ഈ ടീസ് ചെയ്യപ്പെട്ട എസ്‌യുവികളിൽ ഒന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന XUV900 കൂപ്പെയാവാൻ സാധ്യതയുണ്ട്.

മഹീന്ദ്ര XUV900 കമ്പനിയുടെ ആദ്യത്തെ ഫോർ-ഡോർ എസ്‌യുവി കൂപ്പെ ആയിരിക്കും. 2016 ഓട്ടോ എക്‌സ്‌പോയിൽ മഹീന്ദ്ര എയ്‌റോ കൺസെപ്‌റ്റ് എന്ന പേരിൽ ഒരു എസ്‌യുവി കൂപ്പെ എന്ന ആശയം മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. അക്കാലത്ത് അത് XUV500 -ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നു.

XUV എയ്‌റോ കൺസെപ്‌റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇത് XUV700 -ന് മുകളിലായിരിക്കും സ്ഥാപിക്കുക. മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിസൈൻ യൂറോപ്പ് സ്റ്റുഡിയോയിലാണ് XUV900 രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്ലോപ്പിംഗ് റൂഫ്‌ലൈൻ, മസ്‌കുലർ ബമ്പർ, ഫോക്‌സ് ഡിഫ്യൂസറുകൾ, തിരശ്ചീനമായി പൊസിഷൻ ചെയ്‌ത ടെയിൽ ലാമ്പുകൾ എന്നിങ്ങനെ ഒരു കൂപ്പെ രൂപഭാവം ഇതിന് ലഭിക്കും.

ഒരു പുതിയ ഇവി സബ് ബ്രാൻഡിന് കീഴിൽ പ്രീമിയം ഇലക്ട്രിക് എസ്‌യുവികളുടെ ഒരു ശ്രേണി വികസിപ്പിക്കാൻ മഹീന്ദ്ര പദ്ധതിയിടുന്നു. പുതിയ ശ്രേണിയിലുള്ള ഇലക്ട്രിക് എസ്‌യുവികൾക്ക് 15 ലക്ഷം രൂപ മുതൽ 40 ലക്ഷം രൂപ വരെ വിലവരും.

ഇവയിൽ ഏറ്റവും താങ്ങാനാവുന്നത് XUV400 (eXUV300) ആയിരിക്കും, തുടർന്ന് ഇലക്ട്രിക് XUV700, ലൈനിന്റെ മുകളിൽ ഇലക്ട്രിക് XUV900 കൂപ്പെ എന്നിവ നിർമ്മാതാക്കൾ സ്ഥാപിക്കും.

XUV900 ഒരു എസ്‌യുവിയുടെ പ്രായോഗികതയും അതോടൊപ്പം ഹാൻഡ്‌ലിംഗും സ്‌റ്റൈലിംഗും ഒരു ടു ഡോർ കൂപ്പെയുടേതുമായി സംയോജിപ്പിക്കും. XUV എയ്‌റോ കൺസെപ്‌റ്റ് സൂയിസൈഡ് ഡോറുകൾ സ്‌പോർട് ചെയ്‌തപ്പോൾ, പുതിയ XUV900 -ന് കൂടുതൽ പരമ്പരാഗത ഫ്രണ്ട്-ഹിംഞ്ച്ഡ് ഡോർ സെറ്റപ്പ് ലഭിക്കാൻ സാധ്യതയുണ്ട്.

പട്ടികയിൽ രണ്ടാമത്തേത് XUV700 ഇലക്ട്രിക് ആയിരിക്കാനാണ് സാധ്യത. നിലവിൽ വിൽപ്പനയ്ക്ക് എത്തുന്ന എല്ലാ മഹീന്ദ്ര കാറുകളിലും ഏറ്റവും പുതിയത് XUV700 ആണ്. ഇവിക്ക് അനുയോജ്യമായ ഒരു പ്ലാറ്റ്‌ഫോമാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.

മഹീന്ദ്ര XUV300 ഇലക്ട്രിക് പുറത്തിറങ്ങുമ്പോൾ XUV400 എന്നറിയപ്പെടും. വാഹനം ഇതിനോടകം പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്പൈ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്.

ചിത്രങ്ങളിലെ പ്രോട്ടോടൈപ്പ് നിലവിലെ XUV300 -ന്റെ അതേ ബോക്‌സി ഡിസൈൻ, ഫ്ലാറ്റ് റൂഫ്‌ലൈൻ, റേക്ക് ചെയ്‌ത C-പില്ലർ, ടെയിൽഗേറ്റ്-മൗണ്ട് ചെയ്‌ത സ്‌പോയിലർ എന്നിവയുമായി കാണപ്പെടുന്നു. ഫ്രണ്ട് ലെഫ്റ്റ് ഫെൻഡറിൽ ചാർജിംഗ് പോർട്ട് ഘടിപ്പിച്ചിരിക്കുന്നതും കാണാം.

വരാനിരിക്കുന്ന eKUV100 -ന് അടിവരയിടുന്ന MESMA 350 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന XUV300. എന്നിരുന്നാലും, XUV300 ഇലക്ട്രിക് പൂർണ്ണമായും eKUV100 ഇലക്ട്രിക് മൈക്രോ യുവിയേക്കാൾ നീളമുള്ളതായിരിക്കും.

‘മഹീന്ദ്ര ഇലക്ട്രിക് സ്‌കേലബിൾ ആൻഡ് മോഡുലാർ ആർക്കിടെക്‌ചർ' എന്നതിന്റെ ചുരുക്കപ്പേരാണ് ‘MESMA', ഇത് പൂർണ്ണമായും ഇൻ-ഹൗസായി വികസിപ്പിച്ചെടുത്തത് മഹീന്ദ്ര ഇലക്ട്രിക്കാണ്.

XUV300 ഇലക്ട്രിക്, അല്ലെങ്കിൽ eXUV300, ഒരു 40 kWh ബാറ്ററി ഫീച്ചർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് 130 bhp പവർ ഔട്ട്പുട്ടും ഒറ്റ ചാർജിൽ ഏകദേശം 370 km റേഞ്ചും നൽകും. മുൻ വീലുകൾ ഓടിക്കുന്ന ഇലക്ട്രിക് മോട്ടോറിന് ബാറ്ററി ഊർജം നൽകും.

ലോഞ്ച് ചെയ്‌താൽ, XUV300 ഇലക്ട്രിക് നിലവിൽ പാസഞ്ചർ വെഹിക്കിൾ സെഗ്‌മെന്റിലെ ഏറ്റവും ജനപ്രിയമായ ഇവിയായ നെക്‌സോൺ ഇവിയെ മുഖാമുഖം നേരിടും. നിലവിൽ, ഇലക്ട്രിക് ക്രോസ്ഓവർ പ്രതിമാസം 1,500 മുതൽ 2,000 യൂണിറ്റുകൾ വരെ വിൽപ്പന രേഖപ്പെടുത്തുന്നു.


Click it and Unblock the Notifications